ഹോം > മുസ്‌ലിം ലോകം... > മുസ്‌ലിം ലോകം 1

1 മിനിറ്റ് വായിച്ചില്ല

മുസ്‌ലിം ലോകം 1

ഇസ്‌ലാം വ്യാപകമായി പ്രചാരത്തിലുള്ള നാടുകളെ കുറിച്ചുള്ള ചെറു വിവരണമാണ് മുസ്‌ലിം ലോകം എന്ന ഈ ഭാഗം. ഇസ്‌ലാം മതമനുസരിച്ച് ജീവിക്കുന്ന ജനങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. ഇസ്‌ലാമിക ലോകമല്ല അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്നു ചുരുക്കം.

അല്‍ബേനിയ

വിസ്തീര്‍ണം : 28,703 ചതുരശ്ര കി.മി
ജനസംഖ്യ : 2,877,000 (2017)
അതിരുകള്‍ : പടിഞ്ഞാറ് അഡ്രിയാറ്റിക് സമുദ്രം, തെക്കു കിഴക്ക് ഗ്രീസ്, വടക്കു കിഴക്ക് മാസിഡോണിയ
തലസ്ഥാനം : ടിരാന
മതം : ഇല്ല (70 ശതമാനത്തോളം മുസ്‌ലിംകള്‍)
ഭാഷ : അല്‍ബേനിയന്‍
കറന്‍സി : ലേക്ക്
വരുമാന മാര്‍ഗം : വ്യവസായം, സര്‍വിസ് മേഖല
പ്രതിശീര്‍ഷ വരുമാനം : 12472 ഡോളര്‍ (2017)

ചരിത്രം :

റോമിന്റെയും ബയ്‌സാന്റിയയുടെയും ഭാഗമായിരുന്നു ഒരു കാലത്ത് അല്‍ബേനിയ. പതിനാലാം ശതകത്തിന്റെ മധ്യത്തോടെ ഉസ്മാനിയ ഖിലാഫത്തില്‍ ലയിച്ചു. ഇക്കാലത്ത് മധ്യേഷ്യയില്‍ നിന്നുള്ള മുസ്‌ലിം കുടുംബങ്ങള്‍ ഇങ്ങോട്ട് കുടിയേറി. 1912ല്‍ രാജ്യം സ്വതന്ത്രമായി.

ഒന്നാം ലോക മഹായുദ്ധാനന്തരം അഹ്‌മദ് സോഗോ പ്രസിഡന്റായി. വൈകാതെ 1928ല്‍ അദ്ദേഹം രാജവാഴ്ചയിലേക്ക് രാജ്യത്തെ കൊണ്ടുപോയി. പത്തു വര്‍ഷത്തിനു ശേഷം ഇറ്റലി അല്‍ബേനിയയെ വരുതിയിലാക്കിയെങ്കിലും രണ്ടാം ലോക യുദ്ധാനന്തരം അവര്‍ക്ക് രാജ്യം വിടേണ്ടി വന്നു. തുടര്‍ന്ന് സ്റ്റാലിനുമായി ചേര്‍ന്ന് അന്‍വര്‍ ഹോക്‌സ അല്‍ബേനിയയെ സോഷ്യലിസ്റ്റ് രാജ്യമാക്കി. ഇതോടെ പള്ളികളും ചര്‍ച്ചുകളും അടച്ചുപൂട്ടി.

സോവിയറ്റ് റഷ്യ തകരുകയും ചീനയിലെ മാവോ സേ തുങ് മരിക്കുകയും ചെയ്തതോടെ അല്‍ബേനിയ ജനാധിപത്യ വഴിയിലെത്തി.

1999ല്‍ നടന്ന കൊസോവ-സെര്‍ബിയ യുദ്ധത്തില്‍കൊസോവയിലെ അല്‍ബേനിയന്‍ വംശജര്‍ കൂട്ടത്തോടെ പലായനം ചെയ്ത് അല്‍ബേനിയയിലെത്തി. നാറ്റോ ഇടപെട്ടാണ് ഈ കുട്ടക്കുരുതി അവസാനിപ്പിച്ചത്.

2014 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍സോഷ്യലിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. യുറോപ്യന്‍ യൂണിയനിലും അംഗമാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള അല്‍ബേനിയയില്‍ 65 ശതമാനം പേര്‍ മുസ്‌ലിംകളാണ്. 2016ലെ കണക്കെടുപ്പില്‍ 15 ശതമാനം പേര്‍ മതം വ്യക്തമാക്കാന്‍ തയ്യാറായില്ല.

 

അസര്‍ബൈജാന്‍

വിസ്തീര്‍ണം : 86,600 ചതുരശ്ര കി.മി
ജനസംഖ്യ : 9,877,000 (2017)
അതിരുകള്‍ : വടക്ക് ജോര്‍ജിയ, തെക്ക് ഇറാന്‍, പടിഞ്ഞാറ് അര്‍മീനിയ, കിഴക്ക് കാസ്പിയന്‍ കടല്‍
തലസ്ഥാനം : ബാകു
മതം : ഇല്ല (93% മുസ്ലിംകള്‍)
ഭാഷ : അസര്‍ബൈജാനി
കറന്‍സി : മനാത്ത്
വരുമാന മാര്‍ഗം : പെട്രോളിയം, ഇരുമ്പയിര്, മാര്‍ബിള്‍, കൃഷികള്‍
പ്രതിശീര്‍ഷ വരുമാനം : 17,433 (2017)

ചരിത്രം :

നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി അസര്‍ബൈജാന്‍ കീഴടക്കിയിരുന്നു. പിന്നീട് ഈ പ്രദേശം പേര്‍ഷ്യാ സാമ്രാജ്യത്തിലായി. 634ല്‍ഖലീഫ ഉമറി(റ)ന്റെ കാലത്ത് ഇവിടെ ഇസ്‌ലാം രംഗപ്രവേശം ചെയ്തു. ഉസ്മാനിയാ ഖിലാഫത്തിലുംഉള്‍പ്പെട്ടു. പിന്നീട് പേര്‍ഷ്യയും റഷ്യയും ഓഹരി വെച്ചു. ഒടുവില്‍1917ലെ റഷ്യന്‍ വിപ്ലവത്തോടെ സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കായി. റഷ്യയുടെതകര്‍ച്ചയെത്തുടര്‍ന്ന് അസര്‍ബൈജാന്‍ ജനാധിപത്യ രാജ്യമായിത്തീരുകയുംചെയ്തു. 1991 ആഗസ്ത് 30നായിരുന്നു ഇത്. അസര്‍ബൈജാനി കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ ഫസ്റ്റ് സെക്രട്ടറി അയാസ് മുത്വലിബോവ് പ്രഥമ പ്രസിഡന്റായി.

1992 ജൂണില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അബുല്‍ഫാസ് എല്ഷിബെ പ്രസിഡന്റായെങ്കിലും 1993ല്‍ ഉണ്ടായ അധികാര തര്‍ക്കത്തെ തുടര്‍ന്ന് സ്പീക്കര്‍ ഹൈദര്‍ അലിയേവ് പ്രസിഡന്റായി. രാഷ്ട്രീയ ജനാധിപത്യ പരിഷ്‌കാരങ്ങളുടെ കാലമായിരുന്നു പിന്നീട്. 2013ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പിലൂടെ വന്ന ഇല്‍ഹാം അലിയേവ് മുന്നാം തവണയും പ്രസിഡന്റായി, ഇപ്പോഴും തുടരുന്നു.

ജനസംഖ്യയില്‍ 98 ശതമാനവും മുസ്‌ലിംകളാണ്. ഇവരില്‍ 90 ശതമാനം ശീഈകളും പത്തു ശതമാനം സുന്നികളുമാണ്. ഇറാന്‍ കഴിഞ്ഞാല്‍ ലോകത്ത് രണ്ടാമത്തെ ശീആ ഭൂരിപക്ഷ രാജ്യമാണ് അസര്‍ബൈജാന്‍.

അല്‍ജീരിയ

വിസ്തീര്‍ണം : 2,381,741 ചതുരശ്ര കി.മി
ജനസംഖ്യ : 41,785,000
അതിര്‍ത്തി : മൊറോക്കോ, ലിബിയ, നൈജര്‍, ടുണീഷ്യ എന്നിവക്കു മധ്യേ
തലസ്ഥാനം : അല്‍ജിയേഴ്‌സ്
മതം : സുന്നി ഇസ്‌ലാം
ഭാഷ : അറബി, ബര്‍ബര്‍
കറന്‍സി : ദിനാര്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതിവാതകം, യുറേനിയം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 15,150 ഡോളര്‍

ചരിത്രം:

ഉത്തരാഫ്രിക്കയിലെ വലിയ രാഷ്ട്രങ്ങളിലൊന്നായ അല്‍ജീരിയ വിവിധ വംശങ്ങളുടെ വാഴ്ചയ്ക്കു ശേഷം ഏഴാം നൂറ്റാണ്ടില്‍ അമവീ ഭരണകാലത്താണ് ഇസ്‌ലാമിന്റെ തണലിലെത്തിയത്. 16ാം നൂറ്റാണ്ടില്‍ സ്‌പെയിനിനു പിന്നാലെ അല്‍ജീരിയയിലും സ്പാനിഷ് വാഴ്ച തുടങ്ങി. എന്നാല്‍ പത്തു വര്‍ഷത്തിനുശേഷം ഖൈറുദ്ദീന്‍ ബര്‍ബറോസ സ്പാനിഷ് വാഴ്ചക്ക് വിരാമമിട്ടു. പത്തൊമ്പതാം ശതകത്തില്‍ അല്‍ജീരിയ ഫ്രഞ്ച് കോളനിയായി മാറി.

അല്‍ജീരിയയുടെ മുഖച്ഛായ മാറ്റിയെടുത്ത ഫ്രഞ്ച് പ്രവിശ്യയാക്കിയ നടപടിക്കും ഫ്രഞ്ച് ആധിപത്യത്തിനുമെതിരെ നിരവധി സംഘടനകള്‍ സമരം തുടങ്ങി. അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി, ശൈഖ് ഇബ്‌നു ബാദീസ്, അഹ്‌മദ് ബ്‌നു ബെല്ല എന്നിവരായിരുന്നു നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് സായുധസമരവും ആരംഭിച്ചു.

ഒടുവില്‍ 1962 സെപതംബര്‍ 26ന് പുതിയ ഭരണഘടനയോടെ ബന്‍ ബെല്ല പ്രധാനമന്ത്രിയായി. 1965ല്‍ അദ്ദേഹം സ്ഥാനഭ്രഷ്ടനാവുകയും ബുറുദീന്റെനേതൃത്വത്തില്‍ പട്ടാളഭരണം വരികയും ചെയ്തു.

1991ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് ജയിച്ചെങ്കിലും സൈനിക ഭരണകൂടം അത് റദ്ദാക്കി. അബ്ദുല്‍ മജീദ് തബൂന്‍ ആണ് ഇപ്പോള്‍ (2020) പ്രസിഡന്റ്.

പെട്രോളിയം, ഇരുമ്പ്, ഫോസ്‌ഫേറ്റ് തുടങ്ങിയ പ്രകൃതി വിഭവങ്ങളാല്‍ അനുഗൃഹീതമായ അല്‍ജീരിയ എണ്ണ ശേഖരത്തില്‍ ലോകത്ത് പതിനാറാം സ്ഥാനത്തു നില്‍ക്കുന്നു. അനുബന്ധ വ്യവസായങ്ങളും വ്യാപകമാണ്. ഫ്രാന്‍സില്‍ നിന്നുള്ള വിദേശനാണ്യവും സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണായകമം .

ജനസഖ്യയില്‍ 98 ശതമാനവും മുസ്‌ലിംകളാണ്. ഒരു ശതമാനം ക്രൈസ്തവരും. അല്‍ജിയേഴ്‌സ് ദേശിയ ലൈബ്രറി ഉള്‍പ്പെടെ നിരവധി ലൈബ്രറികളിലായി ലക്ഷക്കണക്കിന് അറബി ഗ്രന്ഥങ്ങളുണ്ട്. അറബി പത്രങ്ങളും കൂടുതല്‍ വായിക്കപ്പെടുന്നു. നിരവധി ഇസ്‌ലാമിക പണ്ഡിതരും ഇവിടെയുണ്ട്. ആഫ്രിക്കന്‍ യൂണിയനു പുറമെ അറബ് ലീഗിലും ഒപെകിലും അംഗമാണ് വലിപ്പത്തില്‍ ലോകത്ത് പത്താം സ്ഥാനത്തു നില്‍ക്കുന്ന അല്‍ജീരിയ.

ഇന്തോനേഷ്യ

വിസ്തീര്‍ണം : 1,910,931 ചതുരശ്ര കി.മി
ജനസംഖ്യ : 263,323,000 (2017)
അതിരുകള്‍ : ഇന്ത്യന്‍, പസിഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്നു
തലസ്ഥാനം : ജക്കാര്‍ത്ത
മതം: 88 ശതമാനം മുസ്ലിംകള്‍
ഭാഷ : ഇന്തോനീസ്യന്‍
കറന്‍സി : ഇന്തൊനീസ്യന്‍ റുപിയ (ഐഡിആര്‍)
വരുമാന മാര്‍ഗം : കൃഷി, പ്രകൃതിവിഭവങ്ങള്‍
പ്രതിശീര്‍ഷ വരുമാനം : 4116 ഡോളര്‍ (2016)

ചരിത്രം:

ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്ത് ഏറ്റവും കുടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. 2017ലെ കണക്കു പ്രകാരം 227 ദശലക്ഷം മുസ്‌ലിംകളാണുള്ളത്. ജനസംഖ്യയുടെ 88 ശതമാനം. അറബി വ്യാപാരികളാണ്, പതിനൊന്നാം നൂറ്റാണ്ടില്‍ ഇവിടെ ഇസ്‌ലാം എത്തിച്ചത്. ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ നിന്നുള്ള അറബികളും ഇങ്ങോട്ട് ഒഴുകിയതോടെ ഇസ്‌ലാംവത്കരണം ത്വരിത ഗതിയിലായി. ആദ്യ കാലത്ത് ഹിന്ദു, ബുദ്ധ രാജവംശങ്ങള്‍ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. ശാഫിഈ ചിന്താധാരയെ അനുഗമിക്കുന്ന സുന്നി വിശ്വാസികളാണ് മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും (99ശതമാനം). ക്രിസ്ത്യാനികള്‍ പത്തു ശതമാനത്തോളം വരും. മത സ്വാതന്ത്യമുള്ള രാജ്യത്ത് ഭരണഘടനാപരമായി ആറു മതങ്ങള്‍ക്കാണ് അംഗീകാരമുള്ളത്.

ചെറുതും വലുതുമായ 13,675 ദ്വീപുകളുടെ കുട്ടമാണ് ഇന്ത്യോനേഷ്യ. പേരിന്റെ അര്‍ഥം തന്നെ ഇന്ത്യന്‍ ദ്വീപുകള്‍ എന്നാണ്. സുമാത്ര, ജാവ, ബോര്‍ണിയോ, സെലിബസ് എന്നിവയാണ് പ്രധാന ദ്വീപുകള്‍. വിവിധ ഭാഷകളും സംസ്‌കാരവും വിഭാഗങ്ങളും കൊണ്ട് സമ്പന്നമായ ഇന്തോനേഷ്യന്‍ ദ്വീപുകള്‍ അഗ്നിപര്‍വതങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള സവിശേഷമായ ഭൂപ്രദേശം കൂടിയാണ്.

1511ല്‍ പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും രണ്ടാം ലോക യുദ്ധാനന്തരം ജപ്പാനും ഇന്തോനേഷ്യയെ അധീനപ്പെടുത്തി. എന്നാല്‍ അഹ്‌മദ് സുകാര്‍ണോയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം 1950ല്‍ വിജയം കാണുകയും രാജ്യം റിപ്പബ്ലിക്കാവുകയും ചെയ്തു. സുകാര്‍ണോ പ്രഥമ പ്രസിഡന്റുമായി. പിന്നീട് നടന്ന പട്ടാള അട്ടിമറിയില്‍ ജനറല്‍ സുഹാര്‍ത്തോ ഭരണം പിടിക്കുകയും തുടര്‍ച്ചയായി ആറുതവണ പ്രസിഡന്റാവുകയും ചെയ്തു. 1998ല്‍ ജനകീയ ലഹളയെത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. 1999ല്‍ അബ്ദുറഹ്‌മാന്‍ വാഹിദ് പ്രസിഡന്റും മെഗാവതി സുകാര്‍ണോ പുത്രി വൈസ് പ്രസിഡന്റുമായി. 2001 മുതല്‍ 2004 വരെ ഇവരായിരുന്നു ഭരണത്തിനു നേതൃത്വം നല്‍കിയത്. ഇന്തോനേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്റാണ് മെഗാവതി.

2014 ഒക്‌ടോബര്‍ 20 മുതല്‍ ജോക്കോ വിദോദോയാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ്. പെട്രോളിയം, പ്രകൃതി വാതകം, ചെമ്പ്, സ്വര്‍ണം എന്നിവയാല്‍ സമൃദ്ധമാണ് നാട്. വൈദ്യുത ഉപകരണങ്ങള്‍, പ്ലൈവുഡ്, റബര്‍, വസ്ത്രം, പാമോയില്‍ എന്നിവയും വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നു.

ഇറാന്‍

വിസ്തീര്‍ണം : 1,628,771 ചതുരശ്ര കി.മി
ജനസംഖ്യ : 80,697,000 (2017)
അതിരുകള്‍ : വടക്ക് അസര്‍ബൈജാന്‍, തെക്ക് അറേബ്യന്‍ ഉള്‍ക്കടല്‍, കിഴക്ക് പാക്കിസ്താന്‍, പടിഞ്ഞാറ് ഇറാഖ്.
തലസ്ഥാനം : തെഹ്‌റാന്‍
മതം : ഇസ്‌ലാം (ശീഅ ഇസ്‌നാ അശരിയ്യ)
ഭാഷ : പേര്‍ഷ്യന്‍
കറന്‍സി : റിയാല്‍
വരുമാന മാര്‍ഗം : എണ്ണ, പ്രകൃതി വാതകം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 5383 ഡോളര്‍ (2017)

ചരിത്രം:

പ്രശസ്തരായ ചക്രവര്‍ത്തിമാരും ജേതാക്കളും ജന്മം കൊണ്ട പേര്‍ഷ്യയാണ് പിന്നീട് ഇറാനായി മാറിയത്. മേദിയ, പേര്‍ഷ്യ എന്നീ ആര്യഗോത്രങ്ങള്‍ വസിച്ചിരുന്നതിനാല്‍ ആര്യന്മാരുടെ രാജ്യം എന്നര്‍ഥം വരുന്ന ‘ഇറാന്‍’ ഉണ്ടായി.

സസാനിയന്‍ ചക്രവര്‍ത്തി യസ്ദജുര്‍ദ് പേര്‍ഷ്യ ഭരിക്കുന്ന ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഉമര്‍(റ) ആയിരുന്നു ഇസ്‌ലാമിക ഖലീഫ. റുസ്തമിന്റെ പടനായകത്വത്തിലെത്തിയ വലിയ സേനയെ സഅ്ദുബ്‌നു അബീ വഖ്ഖാസ്(റ) തകര്‍ത്തു വിട്ടു. തുടര്‍ന്ന് പേര്‍ഷ്യ ഇസ്‌ലാമിനു കീഴിലായി. മജൂസികള്‍ (അഗ്നിയാരാധകര്‍) കൂട്ടത്തോടെ ഇസ്‌ലാമിലേക്കു വന്നു.

ഉമവിയ്യ, അബ്ബാസിയ ഭരണ കാലത്ത് ഇറാനില്‍ സുവര്‍ണ യുഗമായിരുന്നു. പത്ത്, പതിനൊന്ന് ശതകങ്ങളില്‍ ശാസ്ത്രവും സാഹിത്യവും ഇറാനിനെ ലോകത്തിന്റെ കേന്ദ്രബിന്ദുവാക്കി. ഫിര്‍ദൗസിയുടെ ‘ശാഹ് നാമ’യും ഇബ്‌നുജരീര്‍ അത്ത്വബ്‌രിയുടെ ചരിത്രഗ്രന്ഥവും ഇബ്‌നുസീനയുടെശസ്ത്രഗ്രന്ഥങ്ങളും അല്‍ ബിറൂനി, ത്വൂസി, ഖുതുബുദ്ദീന്‍ ശീറാസി എന്നിവരുടെ വൈജ്ഞാനിക സംഭാവനകളും അറബി ഭാഷയിലൂടെ ഇറാനില്‍ നിന്നാണ് ലോകത്തിനു ലഭിച്ചത്.

ഇസ്‌ലാമിക സംസ്‌കാരം നിലനിര്‍ത്തിപ്പോന്ന ഇറാനില്‍പക്ഷേ ഷാ ഭരണകൂടം വന്നതോടെ അവസ്ഥ മാറി. 1950കള്‍ക്കു ശേഷം ഇറാനെ നയിച്ച മുഹമ്മദ് മുസ്സദ്ദിഖ് ഇറാനെ മതേതര വത്കരിക്കുകയും ആധുനീകരിക്കുകയും ചെയ്തു. ഇതിനെതിരെ രംഗതു വന്ന അയത്തുല്ല ഖുമൈനിയെ ഷാ നാടുകടത്തി.

ഷാക്കെതിരെ 1979ല്‍ നടന്ന വിപ്ലവം വിജയിക്കുകയും നാടുകടത്തപ്പെട്ട ഖുമൈനി തിരിച്ചെത്തി 1979 ഫെബ്രുവരിയില്‍ പുതിയ ഗവണ്‍മെന്റ് രൂപവത്കരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറാന്റെ ആത്മീയ നേതാവായി ഖുമൈനി അവരോധിക്കപ്പെട്ടു. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. ആര്‍കിടെക്ചര്‍, കരകൗശലം, സാഹിത്യം, സിനിമ മേഖലകളില്‍ ഇറാന് സവിശേഷമായ ഇടമുണ്ട്. 1979 സാംസ്‌കാരിക വിപ്ലവത്തിനു കൂടിയാണ് മണ്ണൊരുക്കിയെന്നു കാണാം.

1979 മുതല്‍ പത്തുവര്‍ഷക്കാലം നീണ്ടുനിന്ന ഇറാഖുമായുള്ള യുദ്ധം ഇറാന് കനത്ത നഷ്ടങ്ങളാണ് വിതച്ചത്. 1989 ജൂണ്‍ മൂന്നിന് ഖുമൈനി മരിച്ചു. തുടര്‍ന്ന് ആയത്തുല്ല ഖാംനഈ പിന്‍ഗാമിയായി, അലി ഹാശിം റഫ്‌സഞ്ചാനി പ്രസിഡന്റുമായി. പിന്നെയാണ് ഇറാന്‍ പുരോഗതിയിലേക്ക് കുതിക്കുന്നത്. മുഹമ്മദ് ഖാതമി, അഹ്‌മദി നജാദ് എന്നിവരും ഇറാനെ വന്‍ശക്തിയാക്കി മാറ്റി. ഇപ്പോള്‍ (2021) ആയത്തുല്ല ഖാംനഈ ആത്മീയ നേതാവും ഇബ്‌റാഹീം റഈസി പ്രസിഡണ്ടുമാണ്.

ശീആ ഇസ്‌നാഅശരിയ്യയാണ് ഔദ്യോഗിക മതം. 90 ശതമാനം ജനങ്ങളും ഈ വിഭാഗക്കാരാണ്. അഞ്ചു ശതമാനം സുന്നി(കുര്‍ദ്)കളും.

ഇറാഖ്

വിസ്തീര്‍ണം : 434,128 ച.കി.മി
ജനസംഖ്യ: 38,893,000 (2017)
അതിരുകള്‍ : വടക്ക് തുര്‍ക്കി, തെക്ക് കുവൈത്ത്, കിഴക്ക് ഇറാന്‍, പടിഞ്ഞാറ് സുഊദി അറേബ്യ
തലസ്ഥാനം : ബഗ്ദാദ്
മതം : ഇസ്‌ലാം
ഭാഷ : അറബി, കുര്‍ദിഷ്
കറന്‍സി : ഇറാഖി ദിനാര്‍
വരുമാന മാര്‍ഗം : എണ്ണ, പ്രകൃതി വാതകം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 17,004 ഡോളര്‍ (2017)

ചരിത്രം:

യൂഫ്രട്ടീസ്, ടൈഗ്രീസ് നദികള്‍ക്കിടയിലെ ഫലഭൂയിഷ്ഠമായ മെസപ്പൊട്ടോമിയയാണ് പില്‍ക്കാലത്ത് ഇറാഖായത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പറയാനുണ്ട് ഈ നാഗരികതകളുടെ കളിത്തൊട്ടിലിന്. പ്രവാചക പിതാവ് ഇബ്‌റാഹീം നബി(അ) ജനിച്ചതും വളര്‍ന്നതും പ്രബോധനം തുടങ്ങിയതും ഊര്‍ എന്ന പഴ ഇറാഖി പട്ടണത്തിലാണ്.

ഖലീഫ ഉമറി(റ)ന്റെ കാലത്ത് പേര്‍ഷ്യന്‍ ആധിപത്യത്തെതകര്‍ത്താണ് ഇസ്‌ലാം ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇറാഖിലെത്തുന്നത്. യസ്ദജുര്‍ദിന്റെ കൊട്ടാരം പിടിച്ച് യുഫ്രട്ടീസിന്റെ തീരത്ത് സഅ്ദുബ്‌നു അബീ വഖ്‌വാസ് രണ്ടു പട്ടണങ്ങള്‍ പണിതു, (ഹിജ്‌റ 17ല്‍) കൂഫയും ബസ്വറയും. ഇറാഖിലെ പ്രമുഖ നഗരങ്ങളായിത്തീര്‍ന്നു ഇവ പിന്നീട്.

നാലാം ഖലീഫ അലി(റ), ഖിലാഫത്തിന്റെ ആസ്ഥാനം കൂഫയിലേക്കു മാറ്റി. അമവീ ഖിലാഫത്തിന്റെ കേന്ദ്രം അന്നത്തെ ഇറാഖില്‍ പെട്ട ദമസ്‌ക്കസ് ആയിരുന്നു. അബ്ബാസി ഖിലാഫത്തിന്റെ ആസ്ഥാനമാകട്ടെ ബഗ്ദാദും. ബഗ്ദാദ് നഗരം പണികഴിപ്പിച്ചത് അബ്ബാസി ഭരണാധികാരികളാണ്. ഇസ്‌ലാമിന്റെ സുവര്‍ണ ദശയായ മധ്യയുഗത്തിലെഅഞ്ചു നൂറ്റാണ്ടുകാലം ലോകത്തിന്റെ തന്നെ സാംസ്‌കാരിക-വൈജ്ഞാനിക പ്രഭവകേന്ദ്രമായിരുന്നു ബഗ്ദാദ്.

1257ല്‍ അബ്ബാസികളെ തോല്‍പിച്ച് മംഗോളിയര്‍ ഇറാഖ് കീഴടക്കി. അവര്‍ ആദ്യം ബഗ്ദാദിനെ നാമാവശേഷമാക്കി. ലോകത്തിനു വിജ്ഞാനം പകര്‍ന്നു നല്‍കിയിരുന്ന ബദ്ദാദിലെ ദാറുല്‍ഹികം (HOUSE OF WISDOM) തകര്‍ക്കുകയും ചെയ്തു. 1534ല്‍ ഇറാഖ് ഉസ്മാനിയാ ഖിലാഫത്തിന്റെ ഭാഗമായി. പിന്നീട് 1940കളിലാണ് ഇറാഖ് പഴയ പ്രതാപത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റത്. 1932ല്‍ ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ച ഇറാഖ് വിവിധ രാജാക്കന്മാരുടെ ഭരണത്തിനു കീഴിലായിരുന്നു. 1958ല്‍ നടന്ന സൈനിക വിപ്ലവത്തിനു ശേഷം പത്തു വര്‍ഷക്കാലം സൈനിക മേധാവിമാരുടെ കീഴിലായിരുന്നു. 1968ല്‍ ബഅസ് പാര്‍ട്ടി അധികാരം പിടിച്ചു. ബഅസ് പാര്‍ട്ടിയുടെ തലപ്പത്തെത്തിയ സദ്ദാം ഹുസൈന്‍ 1979 ജൂലായ് 16ന് ഇറാഖ് പ്രസിഡന്റായി. 2003 ഏപ്രില്‍ 9ന് സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതു വരെ ഇറാഖിന്റെ സര്‍വാധിപതിയായിരുന്നു സദ്ദാം.

എന്നാല്‍ 1980 മുതല്‍ പത്തു വര്‍ഷക്കാലം നീണ്ട ഇറാനുമായുള്ള യുദ്ധവും 1990ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്നുണ്ടായ അമേരിക്കന്‍ സഖ്യസേനകളുമായുള്ള പോരാട്ടവും 2006ല്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസ്സൈന്റെ വധശിക്ഷ വരെയെത്തിയ യുദ്ധപരമ്പരയും ഇറാഖിനെ പ്രേതനഗരമാക്കി. ഇസ്‌ലാമിക നാഗരികത വിരിഞ്ഞു നിന്നിരുന്ന ഈ സാംസ്‌കാരികഭൂമികക്ക് പഴയ പ്രതാപം വീണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.

2014ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 98 ശതമാനവും മുസ്‌ലിംകളാണ്. ഇതില്‍ 55ശതമാനം ശീആക്കളും 38 ശതമാനം സുന്നികളുമാണ്. 6 ശതമാനം മറ്റുള്ളവരും. ശിആക്കള്‍ പുണ്യസ്ഥലങ്ങളായി കണക്കാക്കുന്ന നജഫും കര്‍ബലയും ഇറാഖിലാണ്.

ഈജിപ്ത്

വിസ്തീര്‍ണം : 1,010,408 ച.കി.മി
ജനസംഖ്യ : 93,262,000 (2017)
അതിര്‍ത്തി : വടക്ക് കിഴക്ക് മധ്യധരണ്യാഴി, ഇസ്‌റാഈല്‍, കിഴക്ക് ചെങ്കടല്‍, തെക്ക് സുഡാന്‍, പടിഞ്ഞാറ് ലിബിയ
തലസ്ഥാനം : കെയ്‌റോ
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : ഈജിപ്ഷ്യന്‍ പൗണ്ട്
വരുമാന സ്രോതസ്സ് : പെട്രോളിയം, യുറേനിയം, കൃഷി
പ്രതിശീര്‍ഷവരുമാനം : 12,994 ഡോളര്‍

ചരിത്രം:

വിശുദ്ധ ഖുര്‍ആന്‍ നാലിടങ്ങളില്‍ പേര് പറഞ്ഞ ‘മിസ്വ്ര്‍’ ആണ് പില്‍ക്കാലത്ത് ഈജിപ്തായത്. അറബ് ജനതക്കിടയില്‍ ഇത് ഇപ്പോഴും മിസ്വ്ര്‍ തന്നെ. ഖുര്‍ആന്‍ സമ്പൂര്‍ണ കഥ പറഞ്ഞു തന്ന പ്രവാചകന്‍ യൂസുഫി(അ)ന്റെപ്രവര്‍ത്തന മണ്ഡലവും ഭരണപ്രദേശവുമായിരുന്നു മിസ്വ്ര്‍. ബി സി 600 വരെ മിസ്വ്‌റിനെ അടക്കിഭരിച്ചത് ഫറോവമാരാണ്. ഇതിലൊരു ഫറോവയുടെ കാലത്താണ് പ്രവാചകരായ മൂസാ(അ)യും ഹാറൂനും(അ) നിയോഗിതരാവുന്നത്. ഖിബ്ത്വികളുടെ കിരാതത്വത്തില്‍ നിന്ന് ഇസ്‌റാഈല്യരെ രക്ഷിച്ചെടുത്ത പ്രവാചകരുടെ കഥയും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.

പിന്നീട് ഗ്രീക്കുകാരും പേര്‍ഷ്യക്കാരും ഈജിപ്ത് വാണു. ക്രിസ്തുവര്‍ഷം 640ല്‍ ഉമര്‍(റ) ഖലീഫയായിരിക്കെയാണ് റോമന്‍ ആധിപത്യം തകര്‍ത്ത് അംറുബ്‌നുല്‍ ആസ്വ്(റ) ഈജിപ്തിനെ ഇസ്‌ലാമിക സാമ്രാജ്യത്തിലേക്ക് കൊണ്ടുവന്നത്. മിസ്വ്ര്‍ അതിന്റെ യശസ്സ് വീണ്ടെടുത്തത് ഇക്കാലത്താണ്.

അമവി, അബ്ബാസി, ഫാത്തിമി, അയ്യൂബി, മംലൂക്കി, ഉസ്മാനീ വാഴ്ചകളിലൂടെ കടന്നു പോയ നൈല്‍ നദിയുടെ ഈ തീരം 1922ല്‍ സ്വതന്ത്ര രാജ്യമായി. പട്ടാള ഭരണവും രാജവാഴ്ചയും ഊഴമിട്ട് കടന്നു വന്നു. 1953ല്‍ റിപ്പബ്ലിക്കാവുകയും ജനറല്‍ മുഹമ്മദ് നജീബ് പ്രസിഡന്റാവുകയും ചെയ്തു.

ജൂതരാഷ്ട്ര്മായ ഇസ്‌റാഈലുമായി 1967ലും 1973ലും യുദ്ധത്തിലേര്‍പ്പെട്ടു. അബ്ദുന്നാസിറിനു ശേഷം ഹുസ്‌നി മുബാറക് പ്രസിഡന്റായി. അറബ് ലോകത്തെ സുശക്തമായ രാജ്യമാണെങ്കിലും ഈജിപ്ത് എപ്പോഴും ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ കലുഷിതമാണ്.

പ്രഥമ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ 2012 ജൂണ്‍ 24ന് മുഹമ്മദ് മുര്‍സി പ്രസിഡന്റായി സ്ഥാനമേറ്റു. മുസ്‌ലിം ബ്രദര്‍ ഹുഡിനുകൂടി പ്രാതിനിധ്യമുള്ള മന്ത്രിസഭയും നിലവില്‍ വന്നു. എന്നാല്‍ പട്ടാള അട്ടിമറിയിലൂടെ 2013 ജൂലായ് മൂന്നിന് മുര്‍സി പുറത്താക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു! ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ സൈന്യം ഭരണം പിടിച്ചെടുത്തു. പിന്നീട് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സീസിയാണ് ഈജിപ്ത് ഭരണത്തിനു നേതൃത്വം നല്‍കുന്നത് (2018).

രാഷ്ടീയ അസ്ഥിരതയൂടെ നാടാണെങ്കിലും വിജ്ഞാന പുഷ്‌ക്കലമാണ് ഈജിപ്ത്. നജീബ് മഹ്ഫൂസിനെപ്പോലുള്ള നോബല്‍ സമ്മാന ജേതാക്കളും യൂസുഫുല്‍ ഖറദാവിയെപ്പോലുള്ള മത പണ്ഡിതരും മിസ്വ്‌റിന്റെ സംഭാവനകളാണ്. മുന്‍കാലങ്ങളിലും ലോകം കണ്ട മികച്ച പണ്ഡിതര്‍ മിസ്വ്‌രികള്‍ തന്നെ. കെയ്‌റോ, അല്‍ അസ്ഹര്‍ എന്നീ വിഖ്യാത സര്‍വകലാശാലകളും ഈജിപ്തിന്റെ മണ്ണിലാണ്.
ജനസംഖ്യയില്‍ 90 ശതമാനത്തിലേറെയും സുന്നി മുസ്‌ലിംകളാണ്, പത്തു ശതമാനത്തോളം കോപ്റ്റിക് ക്രൈസ്തവരും. (വ്യവസ്ഥാപിതമായ സെന്‍സസ് നടക്കാത്തതിനാല്‍ കൃത്യമായ വിവരം ലഭ്യമല്ല).

മുൻപത്തെ ലേഖനം കേരളത്തിലെ ഇതര സ്ഥാപനങ്ങള്‍
അടുത്ത ലേഖനം മുസ്‌ലിം ലോകം 2

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History