ഹോം > മുസ്‌ലിം ലോകം... > മുസ്‌ലിം ലോകം 2

1 മിനിറ്റ് വായിച്ചില്ല

മുസ്‌ലിം ലോകം 2

ഇസ്‌ലാം വ്യാപകമായി പ്രചാരത്തിലുള്ള നാടുകളെ കുറിച്ചുള്ള ചെറു വിവരണമാണ് മുസ്‌ലിം ലോകം എന്ന ഈ ഭാഗം. ഇസ്‌ലാം മതമനുസരിച്ച് ജീവിക്കുന്ന ജനങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. ഇസ്‌ലാമിക ലോകമല്ല അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്നു ചുരുക്കം.

ഉസ്‌ബെകിസ്താന്‍

വിസ്തീര്‍ണം : 447,400 ച.കി.മി
ജനസംഖ്യ : 32,979,000 (2017)
അതിരുകള്‍ : വടക്ക് കസാഖിസ്താന്‍, കിഴക്ക് കിര്‍ഗിസ്താന്‍, പടിഞ്ഞാറ് തുര്‍ക്കിസ്താന്‍, തെക്ക് അഫ്ഗാനിസ്താന്‍
തലസ്ഥാനം : താഷ്‌ക്കന്‍ഡ്
മതം : ഇല്ല (96% മുസ്‌ലിംകള്‍)
ഭാഷ : ഉസ്‌ബെക്ക്
കറന്‍സി : ഉസ്‌ബെകിസ്താനി സം
വരുമാന മാര്‍ഗം : പരുത്തി, പ്രകൃതി വാതകം
പ്രതിശീര്‍ഷ വരുമാനം : 6,990 ഡോളര്‍ (2017)

ചരിത്രം:

അമവി ഭരണാധികാരി വലീദുബ്‌നു അബ്ദില്‍ മലിക്കിന്റെ കാലത്ത് പൗരസ്ത്യ രാജ്യങ്ങള്‍ക്കായി ഒരു വൈസ്രോയിയുണ്ടായിരുന്നു! വിശ്രുത സൈന്യാധിപനായിരുന്ന ഹജ്ജാജുബ്‌നു യൂസുഫ്. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് ഇസ്‌ലാം പരിചയപ്പെടുത്താന്‍ യത്‌നിച്ചത് അദ്ദേഹമാണ്. ഹജ്ജാജിനു കീഴിലെ ഖുറാസാനില്‍ ഖുതൈ്വബയെ അദ്ദേഹം ഗവര്‍ണറാക്കി. ഖുതൈബ ക്രി.വ 711ല്‍ മധ്യേഷ്യയിലെത്തി മാവറാ അന്നഹ്‌റി (ട്രാന്‍സോക്‌സിയാന) ബുഖാറ, ഖുവാറസ്മ്, സമര്‍ഖന്ദ് എന്നീ പ്രദേശങ്ങള്‍ അദ്ദേഹം ജയിച്ചടക്കി.

ഇവിടത്തെ പ്രദേശവാസികള്‍ മധ്യേഷ്യന്‍ തുര്‍ക്കികളായ ബുദ്ധമതക്കാരായിരുന്നു. ഇവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാന്‍ ഖുതൈ്വബ സംവിധാനമൊരുക്കിയതോടെ അവര്‍ കൂട്ടത്തോടെ മുസ്‌ലിംകളായി. താഷ്‌ക്കന്‍ഡില്‍ 40 അടി ഉയരമുള്ള സ്വര്‍ണ നിര്‍മിതമായ ബുദ്ധ പ്രതിമയുള്‍പ്പെടെ തങ്ങളുടെപഴയ ആരാധനാ മൂര്‍ത്തികളെ അവര്‍ തന്നെ നശിപ്പിച്ചു. ഈ സ്ഥലങ്ങളാണ് പില്ക്കാലത്ത് ഉസ്‌ബെകിസ്താന്‍, തുര്‍ക്കുമെനിസ്താന്‍ എന്നിവയായി മാറിയത്. പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു ഈ മാറ്റം. കരിങ്കടല്‍ തീരങ്ങളില്‍ ഇസ്‌ലാമെത്തിച്ച പ്രസിദ്ധ സൈനിക ജനറലായിരുന്നു ഉസ്‌ബെക് ഖാന്‍. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഉസ്‌ബെകിസ്താന്‍ എന്നപേര് നല്കിയത്.

ഉസ്‌ബെകിസ്ഥാന്‍ ഇസ്‌ലാമിന്റെ സുവര്‍ണകാലത്ത് തിളങ്ങിനിന്ന രാജ്യമാണ്. വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനുമായ ഇമാം ബുഖാരി(റ)യുടെജന്മഗേഹമായ ബുഖാറ ഈ രാജ്യത്താണ്. ബുഖാരിയുടെ ശിഷ്യനും ഹദീസ് വിജ്ഞാന ശാഖയിലെ രണ്ടാമനുമായ ഇമാം മുസ്‌ലിമിന്റെ ജന്മനാടായ നിശാപൂരും വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഇസ്‌ലാമിക തത്വജ്ഞാനി ഇബ്‌നു സീനയുടെ ജന്മനാടായ ഖുറാസാനും ഉസ്‌ബെകിസ്താന്‍ മണ്ണില്‍ തന്നെ, ചുരുക്കത്തില്‍ ഉസ്‌ബെക്കിന് ഇസ്‌ലാമിന്റെ ഗന്ധമുണ്ട്.

2009ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 96 ശതമാനവും മുസ്‌ലിംകളാണ്. അതേസമയം, മുസ്‌ലിംകളില്‍ വ്യത്യസ്തമായ ചിന്താധാരകളും ഏകദൈവ സിദ്ധാന്തത്തിനു വിരുദ്ധമായ വിശ്വാസങ്ങളും വെച്ചുപുലര്‍ത്തുന്നവരും ഇവിടെ ധാരാളമുണ്ട്.

1917ല്‍ നടന്ന റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്നാണ് ഉസ്‌ബെക്കിസ്താന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായത്. അതിനുമുമ്പ്സാര്‍ ഭരണത്തിനു കിഴിലായിരുന്നു. സോവിയറ്റ് യൂണിയന്‍ മതസ്വാതന്ത്ര്യം കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഉസ്‌ബെകിസ്താന്‍ സ്വതന്ത്ര റിപ്പബ്ലിക്കായി. ഷവകത് മിറോമോണോവിച്ച് ആണ് നിലവില്‍ പ്രസിഡന്റ്.

ഖലീഫ ഉസ്മാ(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആന്‍ പ്രതികളിലൊന്ന് സൂക്ഷിക്കപ്പെട്ട താഷ്‌കന്‍ഡ് മ്യൂസിയം, ബുഖാറ, ഖുറാസാന്‍ പള്ളികള്‍ തുടങ്ങി പ്രൗഢിയുള്ള ഇസ്‌ലാമിക സ്മാരകങ്ങള്‍ എമ്പാടുമുണ്ട് ഉസ്‌ബെക്കില്‍.

എരിത്രിയ

വിസ്തീര്‍ണം : 117,600 ച.കി.മി
ജനസംഖ്യ : 4,954,645 (2016)
അതിര്‍ത്തി : സുഡാന്‍, എത്യോപ്യ, ജിബൂത്തി, ചെങ്കടല്‍ എന്നിവയ്ക്കു നടുവില്‍
തലസ്ഥാനം : അസ്മാറ
മതം : ഇസ്‌ലാം, ക്രിസ്തുമതം
ഭാഷ : ടിഗ്‌രിനിയ, അറബിക്, ഇംഗ്ലീഷ് (കൂടുതല്‍ പേര്‍ ടിഗ്‌രിനിയ സംസാരിക്കുന്നു).
കറന്‍സി : നക്ഫ
വരുമാന സ്രോതസ്സ് : കൃഷി
പ്രതിശീര്‍ഷ വരുമാനം : 988 ഡോളര്‍ (2017)

ചരിത്രം:

ഇറ്റലിയുടെ കോളനിയായിരുന്ന എരിത്രിയയുടെ നിയന്ത്രണം രണ്ടാം ലോക യുദ്ധാനന്തരം (ഇറ്റലിയുടെ പരാജയത്തെ തുടര്‍ന്ന്) 1952 വരെ ബ്രിട്ടീഷ് സൈനിക സമിതിയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് എരിത്രിയയുടെ ഭരണാധികാരം എത്യോപ്യക്ക് കൈമാറി. എന്നാല്‍ ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയര്‍ന്നു. 1993ല്‍ യു എന്‍ മേല്‍നോട്ടത്തില്‍ നടത്തിയ ജനഹിത പരിശോധനയെ തുടര്‍ന്ന് എരിത്രിയ സ്വതന്ത്ര രാജ്യമായി. അതിര്‍ത്തി തര്‍ക്കം ഇപ്പോഴും എത്യോപ്യയുമായി യൂദ്ധത്തിനിടയാക്കുന്നു. വ്യവസായങ്ങളോ കാര്യമായ വരുമാനമോ ഇല്ലാത്ത എരിത്രിയ ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണ്. കാര്‍ഷിക വൃത്തിയാണ് മുഖ്യ വരുമാന മാര്‍ഗം. എന്നാല്‍ സ്വര്‍ണ ഖനനവും സിമന്റ് ഉല്പാദനവും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ (ജി ഡി പി) സമീപ കാലത്ത് വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.
രാജ്യം സ്വതന്ത്രമായതിനെ തുടര്‍ന്ന് സ്വാതന്ത്ര്യ പോരാട്ടത്തിനു നേതൃത്വം നല്‍കിയ എരിത്രിയന്‍ പീപ്പ്ള്‍സ് ലിബേറേഷന്‍ ഫ്രണ്ട് നേതാവ് ഇസജാസ് അഫേര്‍ക്കി 1993ല്‍ പ്രസിഡന്റു പദത്തിലെത്തി.
ഏക കക്ഷി (പീപ്പ്ള്‍സ് ഫ്രണ്ട് ഫോര്‍ ഡമോക്രസി ആന്റ് ജസ്റ്റിസ് – പി എഫ് ഡി ജെ) ഭരണം തുടരുന്ന എരിത്രിയ, ഗവണ്‍മെന്റിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന വിലക്കിനും കുപ്രസിദ്ധമാണ്. നിരവധി ഭാഷകള്‍ സംസാരിക്കുന്ന രാജ്യത്ത് ഔദ്യോഗിക ഭാഷയില്ല. ടിഗ്‌രിനിയ, അറബിക്, ഇംഗ്ലീഷ് എന്നിവയാണ് ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. യു എസ് വിദേശകാര്യ വകുപ്പിന്റെ (2011) കണക്കു പ്രകാരം 50 ശതമാനം ക്രിസ്ത്യാനികളും 48 ശതമാനം മുസ്‌ലിംകളുമാണ് രാജ്യത്തുള്ളത്.

ഒമാന്‍

വിസ്തീര്‍ണം : 309,500 ച.കി.മി
ജനസംഖ്യ : 4,496,000 (2016)
അതിര്‍ത്തി : വടക്ക് സുഊദി അറേബ്യ, തെക്ക് അറബിക്കടല്‍, കിഴക്ക് ഒമാന്‍ ഉള്‍ക്കടല്‍, പടിഞ്ഞാറ് യമന്‍
തലസ്ഥാനം : മസ്‌ക്കത്ത്
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : ഒമാന്‍ റിയാല്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, മാര്‍ബ്ള്‍, ചുണ്ണാമ്പ് കല്ല്, ടൂറിസം
പ്രതിശീര്‍ഷ വരുമാനം : 45,464 ഡോളര്‍

ചരിത്രം:

പത്തൊമ്പതാം ശതകത്തില്‍ അറബ് ഉപഭൂഖണ്ഡത്തിലെ ഏറ്റവും സുശക്തമായ രാജ്യമായിരുന്നു ഒമാന്‍. മികവുറ്റ കപ്പലോട്ടക്കാര്‍ എന്ന പ്രസിദ്ധിയും ഒമാനികള്‍ക്കുണ്ടായിരുന്നു. 1951 ഡിസംബര്‍ 20ന് ബ്രിട്ടനില്‍നിന്ന് പൂര്‍ണ സ്വാതന്ത്ര്യം നേടിയ ഒമാന്‍ പക്ഷേ വികസനത്തില്‍ മുരടിച്ചു നിന്നു. 1937ല്‍എണ്ണ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെങ്കിലും ഖനനം നടത്താനായത് 1967ലാണ്.

1932 ഫെബ്രുവരി 10ന് അധികാരമേറ്റ സഈദുബ്‌നു തിമൂര്‍ 38 വര്‍ഷം ഭരിച്ചെങ്കിലും രാജ്യപുരോഗതിയില്‍ താല്പര്യം കാണിച്ചില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ലണ്ടനിലേക്ക് നാടുകടത്തി മകന്‍ ഖാബൂസ് 1970ല്‍ ഭരണം പിടിച്ചു. അദ്ദേഹമാണ് ആധുനിക ഒമാന് അടിത്തറയിട്ടത്. ദേശീയ സമ്പത്ത് പൂര്‍ണമായും അദ്ദേഹം ജനക്ഷേമത്തിനായി വിനിയോഗിച്ചു. മിഡ്‌ലീസ്റ്റില്‍ ഏറ്റവും കൂടുതല്‍ കാലം രാജ്യ ഭരണം നടത്തിയ ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്. 2020 ല്‍ അദ്ദേഹം മരണപ്പെട്ടതോടെ ഹൈതം ബിന്‍ ത്വാരിഖ് ഭരണത്തിലേറി.

ഭരണഘടനയോ സ്വതന്ത്രാധികാരമുള്ള നിയമനിര്‍മാണ സഭയോ ഒമാനില്‍ ഇല്ല.മജ്‌ലിസുദ്ദൗല, മജ്‌ലിസുശ്ശൂറ (പാര്‍ലമെന്റ്) എന്നിവയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കണ്‍സല്‍ട്ടേറ്റിവ് അസംബ്ലിയിലേക്ക് ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. 1997ലെ ഉത്തരവു പ്രകാരം സ്ത്രീകള്‍ക്ക് വോട്ടവകാശവും മത്സരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. മന്ത്രിസഭയില്‍ ഒരു വനിതാ അംഗമുണ്ട്.

ഈത്തപ്പഴം, മാതളം, ചെറുനാരങ്ങ എന്നിവ സ്വലാലയുടെയും അഖ്‌ളര്‍ മലയുടെയുംശ്യാമളതയില്‍സമൃദ്ധമായി വിളയുന്നു. മരുഭൂമിയിലെ പച്ചപ്പു കൊണ്ടു അനുഗൃഹീതമായ ദേശം കൂടിയാണ് ഒമാന്‍. ഒട്ടകസമ്പത്തും ഒമാനെ ധന്യമാക്കുന്നു. ക്രോമിയം, ആസ്ബസ്‌റ്റോസ് എന്നിവയും ഖനനം ചെയ്‌തെടുക്കുന്നുണ്ടിവിടെ. മിഡ്‌ലീസ്റ്റില്‍ ഏറ്റവും വളര്‍ച്ചയുള്ള ടൂറിസം കേന്ദ്രം ഒമാനാണ്.

ആധുനിക റോഡുകള്‍, തുറമുഖം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നാലു പതിറ്റാണ്ടുകൊണ്ട് ഒമാന്റെ മുഖച്ഛായ മാറ്റി. വിദഗ്ധ തൊഴിലാളികളെ പുറത്തു നിന്ന് കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോഴുമുണ്ട് ഒമാന്.

ഒമാനിലെ അറബ് വംശജര്‍ ഭൂരിപക്ഷവും ഖവാരിജിലെ ഇബാദ്വി സരണിക്കാരണ്. നാലിലൊരു ഭാഗം മാത്രം സുന്നി വിശ്വാസികളും. ഇറാനുമായി സൗഹൃദബന്ധം നിലനിര്‍ത്തുന്ന അപൂര്‍വം അറബ് രാജ്യങ്ങളിലൊന്നാണ് ഒമാന്‍.

കസാഖ്‌സ്താന്‍

വിസ്തീര്‍ണം : 2,724,900 ച. കി.മി
ജനസംഖ്യ : 18,049,000 (2017)
അതിരുകള്‍ : വടക്കു പടിഞ്ഞാറ് റഷ്യ, കിഴക്ക് ചൈന, തെക്ക് കിര്‍ഗിസ്താന്‍, തുര്‍ക്കുമനിസ്താന്‍, തെക്കുകിഴക്ക് കാസ്പിയന്‍ കടല്‍
തലസ്ഥാനം : അസ്താന
മതം : ഇല്ല (70% മുസ്‌ലിംകള്‍)
കറന്‍സി: ടെങ്കെ
വരുമാന മാര്‍ഗം : എണ്ണ, പ്രകൃതി വാതകം, നെല്ല്, ഗോതമ്പ്, പരുത്തി
പ്രതിശീര്‍ഷ വരുമാനം : 11,000ഡോളര്‍ (2016)

ചരിത്രം:

കസാഖ്‌സ്താനില്‍ ഇസ്‌ലാം എത്തുന്നത് ക്രിസ്താബ്ദം എട്ടാം ശതകത്തില്‍ അമവി ഭരണകാലത്താണ്. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇസ്‌ലാമിന്റെ രംഗപ്രവേശത്തോടെയാണിത്. തുടര്‍ന്നു വന്ന സാമാനിയ ഭരണകാലത്ത് ഇസ്‌ലാം കൂടുതല്‍ വ്യാപിച്ചു. കസാഖ്‌സ്താനിലെ ബഹുഭൂരിപക്ഷം പേരും ഇസ്‌ലാം തെരഞ്ഞെടുത്തു. എന്നാല്‍ റഷ്യന്‍ ഭരണകൂടം നിലവില്‍ വന്നതോടെ ചിത്രം മാറി. കമ്യുണിസ്റ്റ് ഭരണത്തില്‍ മതങ്ങളും മത മുല്യങ്ങളും മതപ്രബോധനവും നിലച്ചുപോയി. മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്നിടങ്ങളില്‍മാത്രം മത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുപോന്നു ഇക്കാലത്ത്.

സാര്‍ ഭരണകാലത്തും തുടര്‍ന്ന് റഷ്യന്‍ വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന കമ്യുണിസ്റ്റ് ഭരണ കാലത്തും ഇവിടെ മതസ്വാതന്ത്ര്യം നാമമാത്രമായിരുന്നു. റഷ്യക്കാര്‍ വന്‍തോതില്‍ ഇങ്ങോട്ടു കുടിയേറിയതോടെ കസാഖുകാര്‍ പുറംനാടുകളില്‍ അലയേണ്ടിവന്നു. ഇതിനുപറമെ സോവിയറ്റ് റഷ്യ നടപ്പാക്കിയ കൂട്ടുകൃഷി സമ്പ്രദായം കസാഖുകളെ പട്ടിണിയിലാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ മരിക്കുകയുണ്ടായി.

റഷ്യയുടെ തകര്‍ച്ചയെ തുടര്‍ന്ന് 1991ലാണ് കസാഖ്‌സ്താന്‍ സ്വതന്ത്രമായത്. പിന്നിട്ഇവിടെ ജനാധിപത്യ വ്യവസ്ഥ നടപ്പിലാക്കപ്പെട്ടു. ഭരണഘടനയില്‍ മതസ്വാതന്ത്ര്യം അനുവദിച്ചു. ജനസംഖ്യയില്‍ 70 ശതമാനവും (2009ലെ കണക്ക്) മുസ്‌ലിംകളാണ്. രാജ്യം സ്വതന്ത്രമായതു മുതല്‍ 2019 വരെ നൂര്‍ സുല്‍താന്‍ നസര്‍ബയേവ് ആയിരുന്നു കസാഖ് പ്രസിഡന്റ്. 2019 മാര്‍ച്ച് മുതല്‍ കസ്യം ജോമര്‍ത് റ്റോക്യേവ് ആണ് തത്സതാനത്തിരിക്കുന്നത്. 2017ലെ ഭരണഘടനാ പരിഷ്‌കാരത്തെ തുടര്‍ന്ന് രാജ്യത്ത് പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കപ്പെട്ടു.

തുര്‍ക്കി, ഈജിപ്ത്, സുഊദി അറേബ്യ എന്നിവയുടെ സഹായത്തോടെ നൂറുകണക്കിന് മസ്ജിദുകള്‍ ഇവിടെ ഇതിനകം നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എണ്ണ, പ്രകൃതിവാതകം, ടെക്‌സ്റ്റൈല്‍സ് എന്നിവയാല്‍ സമ്പുഷ്ടമായ കസാഖ്‌സ്താന്‍ ലോകത്തെ ഏറ്റവും വലിയ യുറേനിയം കയറ്റുമതി രാജ്യങ്ങളിലൊന്നാണ്.

കിര്‍ഗിസ്താന്‍

വിസ്തീര്‍ണം : 199,945 ച. കി.മീ
ജനസംഖ്യ : 6,211,000 (2017)
അതിരുകള്‍ : വടക്ക് കസാഖ്‌സ്താന്‍, കിഴക്ക് ചൈന, പടിഞ്ഞാറ് ഉസ്ബക്കിസ്താന്‍, തെക്ക് താജികിസ്താന്‍
തലസ്ഥാനം : ബിഷ്‌കേക്
മതം : ഇസ്‌ലാം, റഷ്യന്‍ ഓര്‍ത്തഡോക്‌സ്
ഭാഷ : കിര്‍ഗീസ്, റഷ്യന്‍
കറന്‍സി : കിര്‍ഗീസ് സോം
വരുമാന മാര്‍ഗം : മെര്‍ക്കുറി, ടിന്‍, സിങ്ക്, ഗോതമ്പ്
പ്രതിശീര്‍ഷ വരുമാനം : 1139 ഡോളര്‍ (2015)

ചരിത്രം:

മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് കിര്‍ഗിസ്താന്‍. ജനസംഖ്യയുടെ80 ശതമാനത്തിലേറെ മുസ്‌ലിംകളാണ്. അവര്‍ അവരുടെമതാചാരങ്ങള്‍ അനുഷ്ഠിച്ചു കൊണ്ടു തന്നെജീവിക്കുന്നു. എന്നാല്‍ കിര്‍ഗിസ്താന്‍ മതേതര രാജ്യമായാണ് നിലകൊള്ളുന്നത്. സമീപ കാലത്ത് ഹജ്ജ് തീര്‍ഥാടനത്തിന് നികുതിയിളവു പ്രഖ്യാപിച്ചിട്ടുണ്ട്. ദൈനംദിന ആരാധനകള്‍ക്കപ്പുറം ഇസ്‌ലാമിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് കിര്‍ഗിസ്താനികള്‍ ഊന്നല്‍ നല്‍കുന്നു. 17 ശതമാനം വരും റഷ്യന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍. വലിയ മലനിരകള്‍ നിറഞ്ഞ രാജ്യമായതിനാല്‍ ഭൂമിശാസ്ത്രപരമായി സവിശേഷ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നു. 2017 നവംബര്‍ 24 മുതല്‍ സൂറുന്‍ബേ ജീന്‍ബകോവാണ് പ്രസിഡന്റ്. 1991ല്‍ റഷ്യന്‍ യൂണിയനില്‍ നിന്നു വേര്‍പെട്ടതു മുതല്‍ ജനാധിപത്യ പാര്‍ലമെന്ററി ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്.

എട്ടാം നൂറ്റാണ്ടിലാണ് കിര്‍ഗിസ് വിഭാഗത്തിലേക്ക്ഇസ്‌ലാം കടന്നുവന്നത്. തുര്‍ക്കികളും മംഗോളിയരും ചേര്‍ന്ന സങ്കര വിഭാഗമാണിവര്‍. ധാരാളം മുസ്‌ലിം പള്ളികള്‍ ഇവിടെയുണ്ട്. മുസ് ലിംകളില്‍ തുര്‍ക്കി സംസ്‌കാരവും ഭാഷയും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇസ്‌ലാമിലെ ഏതെങ്കിലും ചിന്താധാരയുമായി സ്വയം അടുപ്പം പ്രഖ്യാപിക്കാത്തവരാണ് ഇവിടത്തെ മുസ്‌ലിംകള്‍ എന്നതു ശ്രദ്ധേയമാണ്.

കോമറോസ് ദ്വീപുകള്‍

വിസ്തീരണം : 1862 ച.കി.മി
ജനസംഖ്യ : 808,000 (2017)
അതിര്‍ത്തികള്‍ : ഇന്ത്യ മഹാ സമുദ്രത്തില്‍ മൊസാംബിക് ഉള്‍ക്കടലിനു മധ്യേയാണ് ഈ രാജ്യം
തലസ്ഥാനം : മുറൂനി (മൊറോണി)
മതം : ഇസ്ലാം
ഭാഷ : കൊമോറിയന്‍, അറബിക്, ഫ്രഞ്ച്
കറന്‍സി : കൊമോറിയന്‍ ഫ്രാങ്ക്
വരുമാന മാര്‍ഗം : കൃഷി, മത്സ്യബന്ധനം, വന വിഭവങ്ങള്‍
പ്രതിവര്‍ഷ വരുമാനം : 840 ഡോളര്‍

ചരിത്രം:

മൂന്ന് പ്രമുഖ ദ്വീപുകളും ചെറു ദ്വീപുകളും ചേര്‍ന്ന ഖമറൂസില്‍ ഫ്രഞ്ച് അധിനിവേശകാലത്ത് ഇസ്‌ലാമെത്തി. 1880കളിലാണിത്. 1961ല്‍ ദ്വീപുകള്‍ക്ക് സ്വയം ഭരണവും 1975 ജൂലൈ 6ന് സ്വാതന്ത്ര്യവും ലഭിച്ചു. അഹ്‌മദ് അബ്ദുല്ലയായിരുന്നു ഭരണാധികാരി, തൊട്ടടുത്തമാസം തന്നെ അട്ടിമറിയിലൂടെസഈദ് മുഹമ്മദ് ജഅ്ഫര്‍ പ്രസിഡന്റായി. എന്നാല്‍ 1978 മെയ് 23ന് അഹ്‌മദ് അബ്ദുല്ല മറ്റൊരു അട്ടിമറിയിലൂടെ അധികാരത്തില്‍ തിരിച്ചുവന്നു.

അങ്കാരിയ അന്‍ജുവാന്‍, മൊഹീലി, മായൂട്ടേ എന്നി ദ്വീപുകളാണ് ഈ രാജ്യത്തിന്റെ ഭാഗമായുള്ളത്. സുഗന്ധ ദ്വീപുകള്‍ എന്ന പേരില്‍ പ്രസിദ്ധമാണ് ഇവ.

കൊക്കോ, കാപ്പി, വാനില, നെല്ല്, തേങ്ങ, കരിമ്പ് എന്നിവ വിളയുന്നു. പഞ്ചസാര, മരമില്ലുകളുംപ്രവര്‍ത്തിക്കുന്നു. കൃഷിക്കു പുറമെ മത്സ്യബന്ധനം, വന വിഭവങ്ങള്‍ എന്നിവയാണ് ഈ ദരിദ്ര രാഷ്ട്രത്തിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങള്‍.

ഇസ്ലാമിനെ ഔദ്യോഗിക മതമായിഅംഗീകരിക്കുന്നുവെങ്കിലും പട്ടാളഭരണകൂടങ്ങള്‍ ചിലപ്പോള്‍ പര്‍ദ നിരോധം, വ്രത വിലക്ക് തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാറുണ്ട്. 98 ശതമാനം മുസ്ലിംകളുള്ള രാജ്യത്ത് സുന്നി വിശ്വാസികളാണ് ഭൂരിപക്ഷം. ആഫ്രിക്കന്‍- അറബ് വംശജരാണ് ജനങ്ങളിലേറെയും. അസാലി അസ്സൗമാനിയാണ് നിലവില്‍ രാജ്യത്തിന്റെ പ്രസിഡന്റ്.

കുവൈത്ത്

വിസ്തീര്‍ണം : 17820 ച.കി.മി
ജനസംഖ്യ : 4,446,000 (2017)
അതിര്‍ത്തി : വടക്ക് ഇറാഖ്, തെക്ക്, പടിഞ്ഞാറ് സുഊദി അറേബ്യ, കിഴക്ക് പേര്‍ഷ്യന്‍ ഉള്‍ക്കടല്‍.
തലസ്ഥാനം : കുവൈത്ത് സിറ്റി
മതം : ഇസ്ലാം
ഭാഷ : അറബി, ഇംഗ്ലീഷ്
കറന്‍സി : കുവൈത്ത് ദിനാര്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതിവാതകം
പ്രതിശീര്‍ഷ വരുമാനം : 69,669 ഡോളര്‍ (2016)

ചരിത്രം:

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ കുവൈത്ത് ഏറെക്കാലം തുര്‍ക്കിയെ ഭയന്ന്ബ്രിട്ടന്റെ സംരക്ഷണത്തിലായിരുന്നു. 1961 ജൂണ്‍ 19ന് ബ്രിട്ടീഷ് സംരക്ഷണം വിട്ട് സ്വതന്ത്രരാജ്യമായി. മത്സ്യബന്ധനവും മുത്തുവാരലും തന്നെയായിരുന്നു ആദ്യകാല തൊഴില്‍.എന്നാല്‍ എണ്ണ ഖനനം തുടങ്ങുകയും 1946ല്‍ തന്നെ കുവൈത്തിന്റെ എണ്ണ ലോക വിപണിയിലെത്തുകയും ചെയ്തു.

ശൈഖ് അബ്ദുല്ല സാലിംഅസ്സബാഹ് ആയിരുന്നു സ്വതന്ത്ര കുവൈത്തിന്റെ പ്രഥമ അമീര്‍. എന്നാല്‍ കുവൈത്തിനെ സാമ്പത്തികമായും സാമൂഹികമായും രാഷ്ടീയമായും മാറ്റിയെടുത്തത് 1965ല്‍ അമീറായ ശൈഖ് സ്വബാഹ് അസ്സാലിം ആയിരുന്നു.

1975ല്‍പെട്രോളിയം കമ്പനികള്‍ ദേശസാത്കരിച്ചു. ഇതോടെ സര്‍ക്കാരിന്റെ വരുമാനം ഇരട്ടിയായി. ദാരിദ്ര്യം എന്തെന്നറിയാത്ത കുവൈത്തിന്റെ പ്രതിശീര്‍ഷ വരുമാനം അമേരിക്കയുടേതിന്റെ ഇരട്ടി വരെയായി. പൗരന്മാര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഭവനം എന്നീ സേവനങ്ങള്‍ സൗജന്യമാണ്.

കുവൈത്ത് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന വാദം ഇറാഖ് ഇടയ്ക്കിടെ ഉയര്‍ത്തുകയും സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു. 1990ല്‍ സദ്ദാം ഹുസൈന്‍ കുവൈത്ത് ആക്രമിച്ച് സ്വന്തമാക്കി. എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഗള്‍ഫ് യുദ്ധത്തില്‍ സദ്ദാം പരാജയപ്പെടുകയും, കുവൈത്ത് മോചിതമാവുകയുംചെയ്തു.

കുവൈത്തില്‍ ഔദ്യോഗിക മതം ഇസ്‌ലാമാണ്. രാജ്യ നിയമങ്ങള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാവണമെന്ന് ഭരണഘടനയിലുണ്ട്. സുന്നികളാണ് ഭൂരിപക്ഷം. ശീഈകളുമുണ്ട്. എന്നാല്‍ 40 ശതമാനത്തിലേറെ വിദേശികളാണ് കുവൈത്തില്‍. ഇവരില്‍ ഏറെയും അമുസ്‌ലിംകളും.

അറബ് ലോകത്തെ,പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന പല പ്രസിദ്ധീകരണങ്ങളും (ഉദാ:- അന്നഹ്ദ, അല്‍ അറബ്) പുറത്തിറങ്ങുന്നത് ഇവിടെ നിന്നാണ്. 2020 സെപ്തംബര്‍ 30 മുതല്‍ നവാഫ് അഹ്‌മദ് അല്‍ സബാഹ് ആണ് കുവൈത്ത് അമീര്‍.

ഖത്തര്‍

വിസ്തീര്‍ണം : 11,586 ച.കി.മി
ജനസംഖ്യ : 26,41,669 (2017)
അതിര്‍ത്തി : തെക്കു പടിഞ്ഞാറ് സുഊദി അറേബ്യ, മൂന്നു ഭാഗങ്ങളില്‍ അറേബ്യന്‍ ഉള്‍ക്കടല്‍
തലസ്ഥാനം : ദോഹ
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : ഖത്തര്‍ റിയാല്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതി വാതകം
പ്രതിശീര്‍ഷ വരുമാനം : 1,27,523 ഡോളര്‍

ചരിത്രം:

1971 സെപ്തംബറില്‍ സ്വതന്ത്രരാജ്യമായി നിലവില്‍ വന്നു. അതുവരെ ബ്രിട്ടന്റെ ഭരണത്തിനു കീഴിലായിരുന്നു. സ്വതന്ത്രമാവുമ്പോള്‍ ശൈഖ് അഹ്‌മദ് ബിന്‍ അലി അല്‍ഥാനിയായിരുന്നു ഭരണാധികാരി. ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനി അമീറായി. സാമ്പത്തിക രംഗത്ത് പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയതോടെ രാജ്യം അതിവേഗം വളര്‍ന്നു. 2013 ജൂണ്‍ 25ന് അമീറായി സ്ഥാനമേറ്റ ശൈഖ് തമീം ബിന്‍ ഹമദ്അല്‍ഥാനീ ഇപ്പോള്‍ ഭരണത്തില്‍ തുടരുന്നു.

1935 മുതല്‍ പെട്രോള്‍ പര്യവേക്ഷണം തുടങ്ങിയെങ്കിലും ഖനനവും കയറ്റുമതിയും ആരംഭിച്ചത് 1946ല്‍. പ്രതിശീര്‍ഷ വരുമാനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഖത്തര്‍.

യുനൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ചേരാന്‍ നിശ്ചയിച്ചങ്കിലും, അതില്‍ നിന്ന് പിന്മാറി. 1970ല്‍ താല്ക്കാലിക ഭരണഘടന നടപ്പിലാക്കി സ്വതന്ത്ര രാഷ്ട്രമാവുകയാണുണ്ടായത്.

രാജ്യത്തെ പൗരന്മാര്‍ക്ക് ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ തികച്ചും സൗജന്യമാണ്. പുതിയ തലമുറക്ക് ആധുനിക വിദ്യാഭ്യാസം നല്‍കാനായി രുപവത്കരിച്ച ഖത്തര്‍ ഫൗണ്ടേഷന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ട്.

വൈദ്യുതി നിലയങ്ങള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ആധുനിക രീതിയിലുള്ള ഗതാഗത സൗകര്യങ്ങള്‍, മെട്രോ റെയില്‍ എന്നിവകാലഘട്ടത്തിനനുസരിച്ച് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു.

ഈദ്ചാരിറ്റി, ഖത്തര്‍ ചാരിറ്റി തുടങ്ങിയവ വഴി ലോകത്തെമ്പാടുമുള്ള അശരണരെയും അവശ വിഭാഗങ്ങളെയും സഹായിക്കാനുള്ള ഫണ്ടും ഖത്തര്‍ കണ്ടെത്തുന്നുണ്ട്. നിര്‍ണായക രാഷ്ട്രീയ നിലപാടുകൊണ്ട് ലോകത്ത് പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട് ഖത്തര്‍ ഭരണാധികാരികള്‍. 2017 ജൂണ്‍
മാസം അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ഖത്തര്‍, ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന് സഹായം നല്കുന്നത് അവസാനിപ്പിക്കണം, ഇറാനുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അറബ് രാജ്യങ്ങള്‍ മുന്നോട്ടു വെച്ചത്. ആരോപണങ്ങളെല്ലാം നിഷേധിച്ച ഖത്തര്‍ മൂന്നു വര്‍ഷത്തോാളം ഉപരോധത്തെ നേരിട്ടു. 2021 ല്‍ നടന്ന 41ാം ഗള്‍ഫ് ഉച്ചകോടിയോടെ അറബ് രാജ്യങ്ങള്‍ ഉപരോധം പിന്‍വലിക്കുകയും ചെയ്തു. 2022ല്‍ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യം വഹിക്കുന്നതോടെ ലോകകപ്പിന് വേദിയാകുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഖത്തര്‍.

ജനസംഖ്യയില്‍ അഞ്ചിലൊന്നു മാത്രമാണ് ഖത്തര്‍ പൗരന്മാര്‍. ഭൂരിപക്ഷവും സുന്നി മുസ്‌ലിംകളാണ്. അഞ്ച് ശതമാനത്തോളം ശിഈ മുസ്‌ലിംകള്‍ കഴിച്ചാല്‍ ശേഷിക്കുന്നവര്‍സലഫ് ആദര്‍ശധാര പിന്‍പറ്റുന്നവരാണ്. സുഊദിയെപ്പോലെത്തന്നെ ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ ചിന്തകളാല്‍ പ്രചോദിതമാണ് ഖത്തറും.

നിയമനിര്‍മാണത്തിന്റെ പ്രധാന ഉറവിടം ശരീഅത്ത് തന്നെ. നിയമ വ്യവസ്ഥ സിവില്‍, ശരീഅത്ത് നിയമങ്ങള്‍ ചേര്‍ന്നതാണ്.

ഗാംബിയ

വിസ്തീര്‍ണം : 11,632 ച.കി.മീ
ജനസംഖ്യ : 21,17,000 (2017)
അതിര്‍ത്തി : മൂന്നു ഭാഗത്തും സെനഗല്‍. പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം.
തലസ്ഥാനം : ബന്‍ജൂന്‍
മതം : 90% മുസ്‌ലിംകള്‍
ഭാഷ : ഇംഗ്ലീഷ്
കറന്‍സി : ദലാസി
വരുമാന മാര്‍ഗം : മത്സ്യം, അരി, ചോളം, തിന, പരുത്തി
പ്രതിശീര്‍ഷ വരുമാനം : 488 ഡോളര്‍

ചരിത്രം:

മൂന്ന് ഭാഗവും സെനഗലിനാല്‍ വലയം ചെയ്യപ്പെട്ടുകിടക്കുന്ന ഈ കൊച്ചു രാജ്യം 19ാം ശതകം വരെ ബ്രിട്ടിഷുകാരുടെ അടിമക്കച്ചവട കേന്ദ്രമായിരുന്നു. അമേരിക്കയിലേക്ക് അടിമകളെ കടത്തിയിരുന്നത് ഗാംബിയയില്‍ നിന്നായിരുന്നു.

1965 ഫെബ്രുവരി 18നാണ് ഗാംബിയക്ക് ബ്രിട്ടന്‍ സ്വാതന്ത്ര്യം നല്‍കുന്നത്. എന്നിട്ടും കോമണ്‍ വെല്‍ത്ത് റിപ്പബ്ലിക്കായിത്തന്നെ തുടര്‍ന്നു. ദൗദ് കൈരബ ജവാറയാണ് ആദ്യ പ്രധാനമന്ത്രി. 1970ല്‍ റിപ്പബ്ലിക്കായതോടെ ഇദ്ദേഹം പ്രസിഡന്റുമായി.

നിലക്കടല വന്‍തോതില്‍ കയറ്റി അയക്കുന്നു. മത്സ്യക്കൃഷിയും നടക്കുന്നുണ്ട്. തണുപ്പു കാലങ്ങളിലെ കാലാവസ്ഥയാല്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്നുണ്ടിവിടെ. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ അവരുടെ അത്മീയ രാജ്യമായി ഗാംബിയയെ ഗണിക്കുന്നതിനാല്‍ യു.എസ് സഞ്ചാരികളാണ് കൂടുതലും.

സാക്ഷരത 20 ശതമാനം പോലുമില്ല. ലിബിയയുടെ സഹായത്തോടെ വിദ്യാഭ്യാസ വ്യാപന പദ്ധതികള്‍ തുടങ്ങിയിരുന്നു.

90 ശതമാനവും മുസ്‌ലിംകളാണ്. ആര്‍ക്കും ഏതുമതവും വിശ്വസിക്കാനും പ്രചരിപ്പിക്കാനും അനുവാദമുണ്ട്. ഗാംബിയയെ ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിക്കാന്‍ മുന്‍ പ്രസിഡന്റ് യഹ്‌യ ജമ്മെ ഒരുങ്ങിതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് (2016) ചെയ്തിരുന്നു. അദമ ബാരോയാണ് 2017 മുതല്‍ പ്രസിഡന്റ്.

ഗിനി ബിസോ

വിസ്തീര്‍ണം : 36,125 ച.കി.മി
ജനസംഖ്യ : 1,815,698 (2017)
അതിര്‍ത്തി : വടക്ക് സെനഗല്‍, തെക്കു കിഴക്ക് ഗിനിയ, പടിഞ്ഞാറ് അത്‌ലാന്റിക്ക് സമുദ്രം
തലസ്ഥാനം : ബിസോ
മതം : ഔദ്യോഗിക മതം ഇല്ല. 50%ത്തോളം മുസ്‌ലിംകള്‍
ഭാഷ : പോര്‍ച്ചുഗീസ്
കറന്‍സി : വെസ്റ്റ് അഫ്രിക്കന്‍ സി എഫ് എ ഫ്രാങ്ക്
വരുമാന മാര്‍ഗം : ധാതുക്കള്‍, ഫോസ്‌ഫേറ്റ്, അരി, നാളികേരം
പ്രതിശീര്‍ഷ വരുമാനം : 613 ഡോളര്‍

ചരിത്രം:

ഭൂമിശാസ്ത്രപരമായി ഗിനിയുടെ ഭാഗം. പോര്‍ച്ചുഗീസ് അധിനതയിലായതോടെ പോര്‍ച്ചുഗീസ് ഗിനി എന്നായി പേര്. സ്വാതന്ത്ര്യ സമര പ്രസ്ഥാനം തുടങ്ങുകയും ശക്തമായ സമരം ആരംഭിക്കുകയും ചെയ്തു. 1973ല്‍ സ്വാതന്ത്ര്യ സ്‌നേഹികള്‍ ഗിനി ബസാലോ റിപ്പബ്ലിക് എന്ന സ്വതന്ത്രരാഷ്ട്രം രുപീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ പോര്‍ച്ചുഗല്‍ അംഗീകരിച്ചില്ല. ഒടുവില്‍ 1974 സെപ്തംബര്‍ 10ന് അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. ഫ്രാന്‍സിസ് കോമെന്‍ഡസ് ആദ്യ പ്രധാനമന്ത്രിയുമായി.

1991ല്‍ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായതാടെ സമ്പൂര്‍ണ ജനാധിപത്യ രാഷ്ട്രമായി. ഉമറോ സിസ്സോകോ എമ്പാലോ ആണ് ഇപ്പോള്‍ പ്രസിഡന്റ് പദത്തിലുള്ളത്.

ബോക്‌സൈറ്റ് വന്‍തോതില്‍ ഖനനം ചെയ്യുന്നു, പ്രധാന കൃഷിയുല്പന്നങ്ങളായ നെല്ല്, നിലക്കടല, പാമോയില്‍ എന്നിവ കയറ്റുമതി ചെയ്യുന്നു.

ഗിനി ബിസായില്‍ ജനസംഖ്യാ കണക്കെടുപ്പ് നടന്നിട്ടില്ല. മുസ്‌ലിംകള്‍ ഭൂരിപക്ഷമാവാനുള്ള സാധ്യത മാത്രമേയുള്ളു ഇവിടെ. 50 ശതമാനം മുസ്‌ലിംകളും ശേഷിക്കുന്നത് ക്രൈസ്തവരും പ്രാദേശിക വിശ്വാസികളുമായി കണക്കാക്കപ്പെടുന്നു. ഇവര്‍ ഏതു മതക്കാരാണെന്നതില്‍ വ്യക്തതയില്ല. എന്നാല്‍ 2010ല്‍ പ്യൂ റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ രാജ്യത്ത് ഭൂരിപക്ഷം ക്രിസ്തുമതമനുസരിച്ച് ജീവിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയത് ക്രൈസ്തവരായതു കാരണം ഭരണ നേതൃത്വത്തിലെത്തിയവരെല്ലാം ആ വിഭാഗക്കാരാണ്. മുസ്‌ലിംകളായി അറിയപ്പെടുന്നവര്‍ക്ക് ഇസ്‌ലാമിനോടോ ഇതര നാടുകളിലെ മുസ്‌ലിംകളോടോ താല്‍പര്യമില്ലെന്നും പറയപ്പെടുന്നു.

 

മുൻപത്തെ ലേഖനം മുസ്‌ലിം ലോകം 1
അടുത്ത ലേഖനം മുസ്‌ലിം ലോകം 3

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History