ഹോം > മുസ്‌ലിം ലോകം... > മുസ്‌ലിം ലോകം 3

1 മിനിറ്റ് വായിച്ചില്ല

മുസ്‌ലിം ലോകം 3

ഇസ്‌ലാം വ്യാപകമായി പ്രചാരത്തിലുള്ള നാടുകളെ കുറിച്ചുള്ള ചെറു വിവരണമാണ് മുസ്‌ലിം ലോകം എന്ന ഈ ഭാഗം. ഇസ്‌ലാം മതമനുസരിച്ച് ജീവിക്കുന്ന ജനങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. ഇസ്‌ലാമിക ലോകമല്ല അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്നു ചുരുക്കം.

ഗിനി റിപ്പബ്ലിക്ക്

വിസ്തീര്‍ണം : 245,836 ച.കി.മി
ജനസംഖ്യ : 12,385,924 (2016)
അതിര്‍ത്തി : വടക്ക് സെനഗല്‍, കിഴക്ക് ഐവറി കോസ്റ്റ്, തെക്ക് സിറലിയോണ്‍, പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം
തലസ്ഥാനം : കൊനാകിരി
മതം : 85% മുസ്‌ലിംകള്‍
ഭാഷ : ഫ്രഞ്ച്
കറന്‍സി : ഗിനിയന്‍ ഫ്രാങ്ക്
വരുമാന മാര്‍ഗം : അലൂമിനിയം, ബോക്‌സൈറ്റ്, രത്‌നം, സ്വര്‍ണം, ഇരുമ്പയിര്, കൃഷി
പ്രതിശീര്‍ഷ വരുമാനം : 707 ഡോളര്‍

ചരിത്രം:

12ാം നൂറ്റാണ്ടില്‍ ഇസ്‌ലാം ഗിനിയിലെത്തി. 19ാം നൂറ്റാണ്ടായപ്പോഴേക്കും സെനഗലിലെ ഉമര്‍ തിജാനി, ഗിനിയിലെ ഇമാം സമദ് എന്നിവരുടെ ശ്രമഫലമായി ഗിനി ഏറെക്കുറെ ഇസ്‌ലാമിന്റെ കീഴിലായി. എന്നാല്‍ അപ്പോഴേക്കും ഫ്രഞ്ചുകാര്‍ ആധിപത്യം നേടിയിരുന്നു. 60 വര്‍ഷത്തെ ഫ്രഞ്ച് ഭരണത്തിനു ശേഷം 1958ലാണ് ഗിനി സ്വതന്ത്രമാകുന്നത്. അതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 2ന് ഗിനി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും സ്വതന്ത്ര ഗിനിയുടെ ശില്പിയുമായ അഹ്‌മദ് സേകുതോറെ പ്രസിഡന്റായി. 85 ശതമാനവും മുസ്‌ലിംകളുള്ള രാജ്യത്തെ മതേതര സോഷ്യലിസ്റ്റ് രാജ്യമാക്കിയതില്‍ പ്രതിഷേധമുണ്ടായെങ്കിലും അടിച്ചമര്‍ത്തപ്പെട്ടു. സ്വന്തം പാര്‍ട്ടിയൊഴികെയുള്ള പാര്‍ട്ടികളെയെല്ലാം നിരോധിക്കുകയും ചെയ്തു.

1990ല്‍ പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടു. പിന്നീട് പട്ടാള ഭരണമാണ് ഉണ്ടായത്. ആല്ഫ കോണ്ടേയാണ് ഇപ്പോഴത്തെ (2018) പ്രസിഡന്റ്

നെല്ല്, നിലക്കടല, പഴം, കൈതച്ചക്ക, കാപ്പി, എന്നീ കാര്‍ഷിക വിളകളാലും ബോക്‌സൈറ്റ്, ഇരുമ്പയിര് തുടങ്ങിയ ഖനിജങ്ങളാലും അനുഗൃഹീതമാണ് ഗിനി. പ്രകൃതി വിഭവങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാല്‍ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ നിരയിലേക്ക് ഗിനിയുമെത്തും.

ജനസംഖ്യയുടെ 85 ശതമാനവും മുസ്ലിംകളാണ്. 8% ക്രൈസ്തവരും.മുസ്‌ലിംകള്‍ മാലികി ചിന്താധാര അനുധാവനം ചെയ്യുന്ന സുന്നികളാണ്.

ശാദ് (ഛാഡ്)

വിസ്തീര്‍ണം : 1,284,000 ച.കി.മി
ജനസംഖ്യ : 13,634,000 (2017)
അതിര്‍ത്തി : വടക്ക് ലിബിയ, പടിഞ്ഞാറ് നൈജര്‍, കിഴക്ക് സുഡാന്‍, തെക്ക് മധ്യാഫ്രിക്ക
തലസ്ഥാനം : എന്‍ജമീന
മതം : മുസ്‌ലിംകള്‍55%
ഭാഷ : ഫ്രഞ്ച്, അറബി
കറന്‍സി : മധ്യാഫ്രിക്കന്‍ സി എഫ് എ ഫ്രാങ്ക്
വരുമാന മാര്‍ഗം : പെട്രോളിയം, യുറേനിയം, പരുത്തി
പ്രതിശീര്‍ഷ വരുമാനം : 1010 ഡോളര്‍

ചരിത്രം:

അധിനിവിഷ്ട മധ്യാഫ്രിക്കയെ ഫ്രാന്‍സ് നാല് മേഖലകളാക്കി തിരിച്ചിരുന്നു. ഇവ സ്വതന്ത്രമായതോടെ മധ്യാഫ്രിക്കന്‍ റിപ്പബ്ലിക് എന്നായി ഇതിന്റെ പേര്. ഇവയില്‍ വിസ്തൃതി കൊണ്ടും ജനസംഖ്യകൊണ്ടും ഏറ്റവും വലുതായിരുന്നു ശാദ്.

1959ല്‍ ശാദിന് ആഭ്യന്തര സ്വയംഭരണം ലഭിച്ചു. അടുത്ത വര്‍ഷം ആഗസ്ത് 11ന് പൂര്‍ണ സ്വാതന്ത്ര്യവുംകരഗതമായി. ഫ്രാങ്കോയിഡ് ടോംബല്‍ ബായായിരുന്നു പ്രഥമ പ്രസിഡന്റ്.

ഏകാധിപതിയായ ടോംബല്‍ ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള മുഴുവന്‍ പാര്‍ട്ടികളെയും നിരോധിച്ചു. ഖേദകരമായ വസ്തുത, ഈ പാര്‍ട്ടികളെല്ലാം മുസ്‌ലിംകളുടേതായിരുന്നുവെന്നതാണ്. ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ക്രൈസ്തവരായിരുന്നു ഭരണ, ഉദ്യോഗസ്ഥ, തൊഴില്‍ മേഖലകളിലെല്ലാം ആധിപത്യം നേടിയത്. ഫ്രഞ്ചുകാര്‍ അവരെ മാത്രം ഉയര്‍ത്തിക്കൊണ്ടുവന്നുവെന്നതാണ് കാരണം.

അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതോടെ മുസ്‌ലിംകള്‍ സമരം തുടങ്ങി. ഇത് പലപ്പോഴും കലാപങ്ങളായി. തുടര്‍ന്ന് അവര്‍ സുഡാന്‍ പോലുള്ള രാജ്യങ്ങളില്‍ അഭയം പ്രാപിച്ചു.

ജനറല്‍ മുഹമ്മദ് ഇദ്‌രീസ് ദേബിയാണ് ഇപ്പോഴത്തെ പ്രസിഡന്റ്.

വിശാലമായ ശാദ് സഹാറ മരുഭൂമിയുടെ ഭാഗമാണ്. ദക്ഷിണമേഖല വന നിബിഡമാണ്. നെല്ല്, പരുത്തി, കന്നുകാലി എന്നിവ പ്രധാന കൃഷി. യുറേനിയം, ഇരുമ്പ് എന്നിവ നിക്ഷേപങ്ങളായുണ്ടെങ്കിലും ഉപയോഗപ്പെടുത്താനായിട്ടില്ല.

സാക്ഷരതാ നിരക്ക് പുരുഷന്‍മാരുടേത് 97ഉം സ്ത്രീകളുടേത് 46ഉം ശതമാനമാണ്. മുസ്‌ലിംകള്‍ഉന്നത വിദ്യാഭ്യാസത്തിന് ഈജിപ്തിനെആശ്രയിക്കുന്നു.

ജിബൂത്തി

വിസ്തീര്‍ണം : 23,200 ച.കി.മി
ജനസംഖ്യ : 9,42,333 (2016)
അതിര്‍ത്തി : വടക്ക് പടിഞ്ഞാറ് എത്യോപ്യ, കിഴക്ക് ഏതന്‍ ഉള്‍ക്കടല്‍, തെക്ക്സൊമാലിയ
തലസ്ഥാനം : ജിബൂത്തി സിറ്റി
മതം : ഇസ്‌ലാം
ഭാഷ : സോമാലി, അഫര്‍
കറന്‍സി : ജിബൂത്തിയന്‍ ഫ്രാങ്ക്
വരുമാന സ്രോതസ്സ് : കൃഷി, മത്സ്യബന്ധനം, വ്യാപാരം
പ്രതിശീര്‍ഷ വരുമാനം : 3351 ഡോളര്‍

ചരിത്രം:

1977 ജൂണ്‍ 27ന് സ്വാതന്ത്ര്യം നേടിയ ജിബൂത്തി, ബഹുകക്ഷി ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമാണ്. അറേബ്യന്‍ നാടുകള്‍ വഴി ആദ്യകാലത്തു തന്നെ ഇസ്‌ലാം എത്തിയിരുന്നു. 1896 മുതല്‍ ഫ്രഞ്ച് കോളനിയായിരുന്നു ജിബൂത്തി. സോമാലി റിപ്പബ്ലിക്കിന്റെ ഭാഗമാവണോ ഫ്രാന്‍സിനോട് ചേരണോ എന്ന പ്രശ്‌നത്തില്‍ 1960ല്‍ നടന്ന ആദ്യ ഹിതപരിശോധനയില്‍ ഫ്രാന്‍സിനായിരുന്നു വിജയം. എന്നാല്‍ വ്യാപകമായ കള്ളവോട്ട് ആരോപണം ഉണ്ടായി. 1977ല്‍ നടന്ന മൂന്നാം റഫറണ്ടത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ജിബൂത്തി സ്വതന്ത്രമായി.

ജിബൂത്തിയുടെ ശില്പികളിലൊരാളായ ഹസന്‍ ഗൗലദ് ആദ്യ പ്രസിഡന്റായിരുന്നു. ഇസ്മാഈല്‍ ഉമര്‍ ഗില്ലെയാണ് ഇപ്പോള്‍ (2018) പ്രസിഡന്റ് പദവിയിലുള്ളത്.

ജനസംഖ്യയില്‍ 94 ശതമാനം മുസ്‌ലിംകളും 6 ശതമാനം ക്രൈസ്തവരുമാണ്. ജനങ്ങളില്‍ അധികപേരും തൊഴിലാളികളോ കച്ചവടക്കാരോ ആണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടില്ല.

ജോര്‍ദാന്‍

വിസ്തീര്‍ണം : 88,794 ച.കി.മി
ജനസംഖ്യ : 9,912,000 (2017)
അതിരുകള്‍ : വടക്ക്, സിറിയ, തെക്ക് സുഊദി അറേബ്യ, കിഴക്ക് ഇറാഖ്, പടിഞ്ഞാറ് ഫലസ്തീന്‍/ ഇസ്രായേല്‍
തലസ്ഥാനം : അമ്മാന്‍
മതം : ഇസ്‌ലാം
ഭാഷ : അറബിക്ക്
കറന്‍സി : ജോര്‍ദാനിയന്‍ ദീനാര്‍
വരുമാന മാര്‍ഗം : പ്രകൃതി നിക്ഷേപം, ഒലീവ്, ഗോതമ്പ്
പ്രതിശീര്‍ഷ വരുമാനം : 12,487 ഡോളര്‍ (2017)

ചരിത്രം:

പ്രവാചകന്‍ ഇബ്‌റാഹീം നബി(അ)യുടെ അയല്‍ നാടും, ലൂത്ത് നബി(അ)യുടെ സമൂഹമായ സദൂമിന്റെ ആവാസകേന്ദ്രവുമാണ് ജോര്‍ദാന്‍. തൗറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും ഇതു സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. തന്റെ കത്തുകള്‍ തള്ളിക്കളയുകയും ദൂതന്മാരെ വധിക്കുകയും ചെയ്ത സിറിയന്‍ അതിര്‍ത്തിയിലെ ഗസ്സാന്‍കാരുടെ നടപടി മുഹമ്മദ് നബി(സ)യെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ക്ക് സീസറിന്റെ സഹായവും ലഭിച്ചിരുന്നു. തിരുനബി അവരുടെ അഹങ്കാരത്തിന് മറുപടി നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് മുഅ്ത യുദ്ധം നടന്നത്. ജോര്‍ദാന്റെ അതിര്‍ത്തിയിലാണ് മുഅ്ത. അന്ന് മുസ്‌ലിം സേനക്ക് പിന്‍വാങ്ങേണ്ടിവന്നു. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷംമുസ്‌ലിംകള്‍ ജോര്‍ദാന്‍ പിടിച്ചു; യര്‍മൂക്ക് യുദ്ധത്തിലൂടെ. റോമാക്കാര്‍ അന്ന് നാമാവശേഷരായി.

ജോര്‍ദാന്‍ നദിയുടെ കിഴക്കെ കരയില്‍, അഫ്രിക്ക, എഷ്യ, യൂറോപ്പ് വന്‍കരകള്‍ക്ക് അതിരിടുന്ന മധ്യേഷ്യയിലെ അറബ് രാജ്യമാണ് ജോര്‍ദാന്‍ (അല്‍ ഉര്‍ദൂന്‍). നബാനിയന്‍ ഭരണത്തില്‍ നിന്ന് ക്രി.വ 106ല്‍ റോമക്കാര്‍ പിടിച്ചു. അവരില്‍ നിന്ന് 634ല്‍ മുസ്‌ലിംകളും പിടിച്ചു. അമവി, അബ്ബാസി, മംലൂക്കി, തുര്‍ക്കി ഭരണങ്ങളിലൂടെ നൂറ്റാണ്ടുകള്‍ ഇസ്‌ലാമിനു കീഴിലായിരുന്നു ജോര്‍ദാന്‍. ഒന്നാം ലോക മഹായുദ്ധത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തുര്‍ക്കി ഭരണകൂടത്തിനു കീഴിലെസ്ഥലങ്ങള്‍ ബ്രിട്ടനും ഫ്രാന്‍സും ഓഹരിവെച്ചു. അങ്ങനെ 1920ല്‍ ജോര്‍ദാന്‍ബ്രിട്ടന്റെ മാന്‍ഡേറ്ററിയായി. അന്നത്തെ മക്ക ഗവര്‍ണറായിരുന്ന ശരീഫ് ഹുസൈന്റെ മകന്‍ അബ്ദുല്ലയെ അമീറാക്കുകയും ചെയ്തു. കുരിശുയുദ്ധ ജേതാവ്സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ചരിത്രസ്മാരകങ്ങളും ഇവിടെയുണ്ട്.
1946ലെ ലണ്ടന്‍ ഉടമ്പടിയനുസരിച്ച് മാന്‍ഡേറ്ററി ഭരണം അവസാനിച്ചപ്പോള്‍ ജോര്‍ദാന്‍ രാജ ഭരണത്തിനു കീഴിലായി. ഹാശിമേറ്റ്കിങ്ഡം ഓഫ് ഉര്‍ദൂനിയ്യ (ജോര്‍ദാന്‍) ആയി. 1949ല്‍ അതുവരെ അറിയപ്പെട്ടിരുന്ന ട്രാന്‍സ് ജോര്‍ദാന്‍ എന്ന പേരുമാറ്റി ജോര്‍ദാന്‍ എന്നാക്കുകയും ചെയ്തു.

1948, 56, 67, 73 വര്‍ഷങ്ങളില്‍ നടന്ന അറബ്- ഇസ്‌റായേല്‍ യുദ്ധങ്ങളില്‍ അറബ് പക്ഷത്തുനിന്ന് പോരാടാന്‍ ജോര്‍ദാനുമുണ്ടായിരുന്നു. 2011ലെ’അറബ് വസന്ത’ത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കൂടുതല്‍ സുതാര്യനടപടികളും ജനാധിപത്യ ശാക്തീകരണവും ജനക്ഷേമ പരിപാടികളും നടപ്പാക്കി ജോര്‍ദാന്‍ ശ്രദ്ധേയമായി. അബ്ദുല്ല രണ്ടാമനാണ് ഇപ്പോഴത്തെ (2018) രാജാവ്.

ജനസംഖ്യയില്‍ 95 ശതമാനവും മുസ്‌ലിംകളാണ്. ഇതില്‍ 93 ശതമാനവും സുന്നിവിഭാഗവും. നാലു ശതമാനം ക്രിസ്ത്യാനികളും. ചാവുകടല്‍, സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യുബിയുടെ അജ്‌ലോന്‍ കോട്ട തുടങ്ങി നിരവധി ചരിത്രസ്മാരകങ്ങള്‍ ഇവിടെയുണ്ട്.

തുര്‍ക്കി

വിസ്തീര്‍ണം : 785,347 ച.കി.മി
ജനസംഖ്യ : 80,810,000 (2017)
അതിരുകള്‍ : തെക്ക് സിറിയ, ഇറാഖ്, മധ്യധരണ്യാഴി, കിഴക്ക് ഇറാനും അര്‍മേനിയയും ജോര്‍ജിയയും, പടിഞ്ഞാറ് ഗ്രീസ്, ബള്‍ഗേറിയ, വടക്ക് കരിങ്കടല്‍.
തലസ്ഥാനം : അങ്കാറ
മതം : ഇല്ല (96% മുസ്‌ലിംകള്‍)
ഭാഷ : തുര്‍ക്കിഷ്
നാണയം : തുര്‍ക്കിഷ് ലിറ
വരുമാന മാര്‍ഗം : ധാതുക്കള്‍, പരുത്തി, പഞ്ചസാര
പ്രതിശീര്‍ഷ വരുമാനം : 26,453 ഡോളര്‍ (2017)

ചരിത്രം:

ഏഷ്യ-യൂറോപ്പ് വന്‍കരകളില്‍ ഉള്‍പ്പെടുന്ന രാജ്യം, ഉഥ്മാനിയ ഖിലാഫത്തിന്റെആസ്ഥാനം തുടങ്ങിയ പ്രത്യേകതകളുള്ള തുര്‍ക്കി, ഒരു കാലത്ത് ലോകത്തിന്റെ നെറുകെയില്‍ വിരാജിച്ച വന്‍ ശക്തിയായിരുന്നു. ആറു നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഉസ്മാനിയ ഖിലാഫത്ത് ഏഷ്യ, ആഫ്രിക്ക, യുറോപ്പ് എന്നിവിടങ്ങളില്‍ പരന്നുകിടന്നിരുന്നു.

ക്രൈസ്തവ കേന്ദ്രമായ കോണ്‍സ്റ്റാന്റിനോപ്പ്‌ളിനെ അവര്‍ മുസ്‌ലിം നാടുകളെ അക്രമിക്കാനുള്ള സൈനികത്താവളമാക്കിയിരുന്നു. സിറിയ ഗവര്‍ണറായിരിക്കെ മുആവിയ(റ) കോണ്‍സ്റ്റാന്റിനോപ്പ്ള്‍ പിടിക്കാന്‍ ക്രി.വ 669ല്‍ നീക്കം നടത്തി. എന്നാല്‍ വിജയിച്ചില്ല. പിന്നീട് ഉസ്മാനിയ ഖിലാഫത്ത് കാലത്ത് 1453ല്‍ മുഹമ്മദുല്‍ ഫാത്തിഹാണ് പ്രതിരോധം തകര്‍ത്ത്കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ജയിച്ചടക്കിയത്. അതിന്റെ പേര് മാറ്റുകയും ചെയ്തു, ഇസ്‌ലാംബൂള്‍ എന്ന്. പിന്നീട് ഇസ്തംബൂളായി. പില്‍ക്കാലത്ത് ഉസ്മാനിയാ ഖിലാഫത്തിന്റെ ആസ്ഥാനമായി, ഇസ്തംബൂള്‍.

നാടോടികളായിരുന്ന തുര്‍ക്കികള്‍ ഏഷ്യാമൈനറില്‍ കുടിയേറിപ്പാര്‍ത്തു. ഉസ്മാനിയാ ഖിലാഫത്താണ് അവരെ ഒരു കുടക്കീഴിലാക്കിയത്. പിന്നീട് അവര്‍ ലോക ശക്തിയായി, ആറ് നൂറ്റാണ്ടിലേറെക്കാലം. എന്നാല്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ജര്‍മനിയുടെ കൂടെക്കൂടുകയും ആ പക്ഷം തകര്‍ന്നതോടെ തുര്‍ക്കി ഖിലാഫത്ത് നാമാവശേഷമാകുകയും ചെയ്തു.

1925ല്‍ മുസ്തഫാ കമാല്‍ അധികാരത്തിലേറി. അദ്ദേഹം ഇസ്‌ലാം വിരുദ്ധനായിരുന്നു. തുര്‍ക്കിയുടെ പിതാവ് എന്ന സ്ഥാനപ്പേരും സ്വീകരിച്ചു അദ്ദേഹം(അത്താതുര്‍ക്ക്).

നജ്മുദ്ദീന്‍ അര്‍ബകാന്‍ അധികാരത്തിലെത്തി ഇസ്‌ലാം വിരുദ്ധ നടപടികള്‍ റദ്ദാക്കിയെങ്കിലും അത് സൈന്യത്തെ പ്രകോപിപ്പിച്ചു. പലകാരണങ്ങളാല്‍ 1960, 71, 80 എന്നീ വര്‍ഷങ്ങളില്‍പട്ടാള അട്ടിമറികള്‍ നടന്നു. ഇസ്‌ലാമിക ചിഹ്നങ്ങള്‍ തുര്‍ക്കിയില്‍ ദൃശ്യമാകുന്നത് പട്ടാളത്തിന് ഇഷ്ടമല്ല. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാനുള്ള തടസ്സം ഇസ്‌ലാമിക ചിഹ്നങ്ങളാണെന്നതത്രെ കാരണം.

2016 ജൂലൈ മാസത്തിലും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ മറിച്ചിടാന്‍ പട്ടാളം ശ്രമിച്ചെങ്കിലും ചരിത്രത്തില്‍ തുല്യതയില്ലാത്ത ജനകീയ പ്രതിരോധത്താല്‍ നീക്കം തകര്‍ക്കപ്പെടുകയായിരുന്നു.

ജനസംഖ്യയില്‍ 96 ശതമാനവും മുസ്‌ലിംകളാണ്. 80,000ത്തിലധികം പള്ളികളും ഇവിടെയുണ്ട്. സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നെങ്കിലും ഘട്ടംഘട്ടമായി 2014ഓടെ നിരോധം പൂര്‍ണമായും നീക്കംചെയ്തു. ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള എകെ പാര്‍ട്ടി(ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ്)യാണ് 2003 മുതല്‍ തുര്‍ക്കി ഭരിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം കാരണം യൂറോപ്പിലെ രോഗി എന്നു വിളിക്കപ്പെട്ട തുര്‍ക്കി ഇതോടെയാണ് പുരോഗതിയിലേക്കു നീങ്ങിയത്.

തുനീസ്യ

വിസ്തീര്‍ണം : 163,610 ച.കി.മി
ജനസംഖ്യ : 11,301,000 (2016)
അതിര്‍ത്തി :വടക്കുകിഴക്ക് മധ്യധരണ്യാഴി, പടിഞ്ഞാറ് അല്‍ജീരിയ, തെക്ക് ലിബിയ
തലസ്ഥാനം : തുനീസ്
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : തുനീസ്യന്‍ ദീനാര്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, ഫോസ്‌ഫേറ്റ്, ഇരുമ്പയിര്, കൃഷി
പ്രതിശീര്‍ഷ വരുമാനം : 11,987 ഡോളര്‍

ചരിത്രം:

ഖലീഫമാരുടെ കാലത്തു തന്നെ തുനീസ്യയില്‍ ഇസ്‌ലാമെത്തിയിട്ടുണ്ട്. 16ാം നൂറ്റാണ്ടില്‍ ഉഥ്മാനി ഖിലാഫത്തിനു കീഴിലായി, 19ാം നൂറ്റാണ്ടില്‍ റിപ്പബ്ലിക്കായി മാറിയ തുനീസ്യ കടത്തില്‍ മുങ്ങുകയും ഇതിനെ മറികടക്കാന്‍ നികുതി വന്‍തോതില്‍ കൂട്ടുകയും ചെയ്തു. ഈ അസ്വസ്ഥ സാഹചര്യം മുതലെടുത്ത് തുനീഷ്യയെ ഫ്രഞ്ച് ഭരണകൂടം നിയന്ത്രിച്ചു.

1919ല്‍ നിലവില്‍വന്ന ദസ്ത്തുര്‍ പാര്‍ട്ടി തുനീസ്യയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരെ സ്വാതന്ത്ര്യസമരം നയിച്ചു. വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ 1956 മാര്‍ച്ച് 20ന് തുനീസ്യ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടുകയും ദസ്ത്തുര്‍ പാര്‍ട്ടിയുടെ നേതാവായിരുന്ന ഹബീബ്ബോര്‍ഗീബ പ്രധാനമന്ത്രിയാവുകയും ചെയ്തു.

1957ല്‍റിപ്പബ്ലിക്കായ തുനീസ്യയില്‍ ബോര്‍ഗീബ നടപ്പിലാക്കിയ വ്യക്തിനിയമത്തില്‍ ഇസ്‌ലാമിനു സ്ഥാനമുണ്ടായിരുന്നില്ല. മാത്രമല്ല അദ്ദേഹം ‘പശ്ചാത്യ സെക്യൂലറിസ’ത്തിന്റെ വക്താവുമായിരുന്നു. ഏകപാര്‍ട്ടി ഭരണം നിലനിന്ന ഇവിടെ ആജീവനാന്ത പ്രസിഡന്റായ ബോര്‍ഗീബക്കെതിരെ കലാപമുണ്ടാവുകയും 1987ല്‍ അദ്ദേഹം രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് അധികാരമേറ്റ സൈനുല്‍ ആബിദിന്‍ ബിന്‍ അലി 23 വര്‍ഷം രാജ്യം ഭരിച്ചു. ഏകാധിപത്യ ഭരണത്തിനെതിരെ 2011 ജനുവരിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. രൂക്ഷമായ തൊഴിലില്ലായ്മ, ഭക്ഷ്യവിലക്കയറ്റം, അഴിമതി, അസ്വാതന്ത്ര്യം തുടങ്ങിയയാണ് ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ രാജിക്കു കാരണമായ ബഹുജന പ്രക്ഷോഭം അറബ് വസന്തം (മുല്ലപ്പൂ വിപ്ലവം) എന്നറിയപ്പെട്ടു. അദ്ദേഹത്തിന്റെ ആര്‍ സി ഡി പാര്‍ട്ടിയെ കോടതി നിരോധിക്കുകയും ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തു. മുഹമ്മദ് ഗനൂഷിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട താല്‍ക്കാലിക സര്‍ക്കാര്‍ 2011 ഒക്ടോബര്‍ 23ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടത്തുകയും ചെയ്തു. നീതിപൂര്‍വകമെന്ന് യു എന്‍ നിരീക്ഷകര്‍ വിലയിരുത്തിയ തെരഞ്ഞെടുപ്പില്‍ ബിന്‍ അലി നിരോധിച്ച അന്നഹ്ദ മൂവ്‌മെന്റ് 90 സീറ്റുകളോടെ മികച്ച വിജയം നേടി. ബഹുകക്ഷി പിന്തുണയോടെ മുന്‍സിഫ് മര്‍സൂകി പ്രസിഡന്റായി. മുഹമ്മദ് ബാജി ഖാഇദ് അസ്സിബ്‌സിയാണ് 2014 മുതല്‍ തുനീസ്യന്‍ പ്രസിഡന്റ് (2018). 41കാരനായ പ്രധാനമന്ത്രി യൂസുഫ് ഷാഹിദാണ് 2016 മുതല്‍ സര്‍ക്കാരിനു നേതൃത്വം നല്‍കുന്നത് (2018). 2012ല്‍ രൂപീകരിക്കപ്പെട്ട നിദാ തുനീസ് (തുനീസ്യയുടെ വിളി) എന്ന സെക്യുലര്‍ പാര്‍ട്ടിയുടെ നേതാക്കളാണ് ഇരുവരും.

പെട്രോളിനു പുറമെ ഫോസ്‌ഫേറ്റ്, ഈയം, ഇരുമ്പയിര് എന്നിവയും ഖനനം നടത്തുന്നുണ്ട്. ബാര്‍ലി, ഗോതമ്പ്, ഒലീവ്, മുന്തിരി എന്നിവയുടെ കൃഷിയും നടക്കുന്നു.വിനോദ സഞ്ചാരവും വരുമാന മാര്‍ഗമാണ്.

വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാണ്. ഖുര്‍ആനിക് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. ജനസംഖ്യയുടെ 99 ശതമാനവുംമുസ്‌ലിംകളാണ്. ഇവരില്‍ അറബ് വംശജരും ബര്‍ബരികളുമുണ്ട്.

തുര്‍ക്ക്‌മെനിസ്താന്‍

വിസ്തീര്‍ണം : 49,1210 ച.കി.മി
ജനസംഖ്യ : 5,662,000 (2016)
അതിര്‍ത്തികള്‍ : വടക്ക് കസാഖ്‌സ്താന്‍, കിഴക്ക് ഉസ്‌ബെകിസ്താന്‍, തെക്ക് ഇറാന്‍, പടിഞ്ഞാറ് കാസ്പിയന്‍ കടല്‍
തലസ്ഥാനം : അഷ്ഗബത്
മതം : ഇല്ല (89% മുസ്‌ലിംകള്‍)
ഭാഷ : തുര്‍ക്ക്‌മെന്‍
കറന്‍സി : മനാട്ട്
വരുമാന മാര്‍ഗം : പെട്രോളിയം, ഗ്യാസ്, പരുത്തി
പ്രതിശീര്‍ഷ വരുമാനം : 7654 ഡോളര്‍ (2015)

ചരിത്രം:

എട്ടാം നൂറ്റാണ്ടിലാണ് തുര്‍ക്ക്‌മെനിസ്താനിലേക്ക് ഇസ്‌ലാം എത്തുന്നത്. മധ്യേഷ്യയിലേക്കുള്ള ഇസ്‌ലാമിന്റെ രംഗപ്രവേശം നടന്നത് അമവി ഭരണാധികാരി വലീദുബ്‌നു അബ്ദില്‍ മലിക്കിന്റെ കാലത്താണ്. ഹജ്ജാജുബ്‌നു യൂസുഫിന്റെ ഗവര്‍ണറായ ഖുതൈബ വഴിയാണ് ഇസ്‌ലാം ആഗമനം. തുര്‍ക്ക്‌മെനിസ്താന്‍ ഉള്‍പ്പെടെയുള്ള അഞ്ചോളം മധ്യേഷ്യന്‍ രാജ്യങ്ങളിലും ഇതോടൊപ്പം ഇസ്‌ലാമെത്തി. അമവികള്‍ക്കു പിന്നാലെസല്‍ജൂക്കികളും ഇവിടെയെത്തി. താര്‍ത്താരികളുടെ ക്രൂരമായ കടന്നു കയറ്റത്തില്‍ ഇസ്‌ലാമിക സ്മാരകങ്ങള്‍ തകര്‍ന്നടിയുന്നതിനും രാജ്യം പിന്നീട് സാക്ഷിയായി.

ഇസ്‌ലാമിക സാഹിത്യത്തിനും ശാസ്ത്രങ്ങള്‍ക്കും സംഭാവനകളര്‍പ്പിച്ച നിരവധി പണ്ഡിതരുടെ സാന്നിധ്യം തുര്‍ക്ക്‌മൊനിസ്താനിലുണ്ടായി. ഇമാം ബുഖാരി, മുസ്‌ലിം, തത്വചിന്തകനായ ഇബ്‌നുസീന എന്നിവരുടെ ജന്മഗൃഹം തുര്‍ക്ക്‌മെനിസ്താന്റെ അയല്‍ രാജ്യമായ ഉസ്‌ബെകിസ്താനിലായിരുന്നു. ഇതിന്റെ സ്വാധീനം തുര്‍ക്ക്‌മെനിസ്താനിലുമുണ്ടായി.

1917ലെ റഷ്യന്‍ വിപ്ലവത്തോടെ സോവിയറ്റ് യൂണിയന്റെ ഭാഗമായി. യൂണിയന്റെ വിഘടനം നടന്ന 1991ഓടെ രാജ്യം സ്വതന്ത്ര റിപ്പബ്ലിക്കായി.

ജനസംഖ്യയില്‍ 89%വും മുസ്‌ലിംകള്‍, ക്രൈസ്തവര്‍ 9%വും. 2009ല്‍ നടന്ന മറ്റൊരു കണക്കെടുപ്പനുസരിച്ച് 93%മാണ് മുസ്‌ലിം ജനസംഖ്യയെന്നും റിപ്പോര്‍ട്ടുണ്ട്. സോവിയറ്റ് യൂനിയനിലെ കമ്യുണിസ്റ്റ് ഭഇം കാലത്ത് ഏര്‍പ്പെടുത്തിയ മത വിലക്ക് നീങ്ങിയപ്പോള്‍ പള്ളികള്‍, മദ്‌റസകള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് മതവിജ്ഞാനങ്ങള്‍ പഠിപ്പിക്കപ്പെടുന്നുണ്ട്.

താജിക്കിസ്താന്‍

വിസ്തീര്‍ണം : 143,100 ച.കി.മി
ജനസംഖ്യ : 8,646,000 (2016)
അതിരുകള്‍ : കിഴക്ക് ചൈന, തെക്ക് അഫ്ഗാനിസ്താന്‍, വടക്കു പടിഞ്ഞാറ് ഉസ്ബകിസ്താന്‍, വടക്ക് കിര്‍ഗിസ്താന്‍
തലസ്ഥാനം : ദുഷാന്‍ബെ
മതം : ഇല്ല (98% മുസ്‌ലിംകള്‍)
ഭാഷ : താജിക്
കറന്‍സി : സൊമോനി
വരുമാന മാര്‍ഗം : പെട്രോളിയം, ഗ്യാസ്, കല്‍ക്കരി, പരുത്തി, മുന്തിരി.
പ്രതിശീര്‍ഷ വരുമാനം : 1240 ഡോളര്‍ (2016)

ചരിത്രം:

തുര്‍ക്ക്‌മെനിസ്താന്‍, ഉസ്ബകിസ്താന്‍, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളുടെ ചരിത്രം തന്നെയാണ് ഇസ്‌ലാം കടന്നുവന്ന കാര്യത്തില്‍ താജിക്കിസ്താന്റേതും. എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അഥവാ ക്രി.വ. 710ലാണ് ഉമയ്യ ഭരണാധികാരിയായ വലീദുബ്‌നു അബ്ദില്‍ മലിക്കിന്റെ കാലത്ത് മുസ്‌ലിംകള്‍ മാവറാ അന്നഹ്ര്‍ (ട്രാന്‍സോക്‌സാനിയ) പിടിച്ചടക്കുന്നത്. താജിക്കിസ്താന്‍ ഉള്‍പ്പെടെയുള്ള, മുകളില്‍ പറഞ്ഞ അഞ്ച് റിപ്പബ്ലിക്കുകളും ട്രാന്‍സോക്‌സാനിയ വിഭജിച്ചുണ്ടായതാണ്. തുടര്‍ന്ന് രണ്ടു നൂറ്റാണ്ടുകളോളം സാമാനിയാക്കളാണ് ഈ രാജ്യങ്ങളെ നയിച്ചത്.

ഏഷ്യക്കെന്നല്ല, ലോകത്തിനു തന്നെ വെളിച്ചം പകര്‍ന്ന ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇബ്‌നുസീന തുടങ്ങിയ വിശ്രുത പണ്ഡിതരുടെ ജൂന്മഗൃഹങ്ങളായ ബുഖാറ, ഖുറാസാന്‍, സമര്‍ഖന്ദ് തുടങ്ങിയ ചരിത്ര നഗരങ്ങള്‍ താജിക്കിസ്താന്‍ ഉള്‍പ്പെടുന്ന മധ്യേഷ്യയിലാണ്.

സാര്‍ ഭരണകൂടത്തിന്റെ കൈപ്പിടിയിലും തുടര്‍ന്നുണ്ടായ റഷ്യന്‍ വിപ്ലവത്തില്‍ സോവിയറ്റ് യൂണിയനിലെ കമ്യുണിസ്റ്റ് വാഴ്ചയിലും നൂറ്റാണ്ടുകള്‍ ഈ സംസ്‌കാരം ഉറങ്ങുകയോ നശിക്കുകയോ ചെയ്തു. ഒടുവില്‍ മതബോധം ഉണര്‍ന്നപ്പോള്‍ സോവിയറ്റ്റഷ്യ തകര്‍ന്നു. അങ്ങനെ മറ്റു റിപ്പബ്ലിക്കുകളോടൊപ്പം താജിക്കിസ്താനും 1990കളില്‍ സ്വാതന്ത്ര്യത്തിന്റെ വഴിയിലെത്തി.

മതേതര ഭരണഘടന പ്രാബല്യത്തിലുള്ള രാജ്യത്ത് ഇപ്പോള്‍ 99 ശതമാനത്തോളം ജനങ്ങളും മുസ്‌ലിംകളാണ്. ഇസ്‌ലാമിക ഭരണത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും രംഗത്തുണ്ട്. റഷ്യയും ഇറാനും പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനു രാജ്യം സാക്ഷിയായി. പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ട കലഹത്തിന് 1999ലാണ് അവസാനമാകുന്നത്.

1994 മുതല്‍ ഇമോമലി റഹ്‌മാനാണ് താജിക് പ്രസിഡന്റ്. 2013ല്‍ നാലാം തവണയും ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അബ്ദു കോഹിര്‍ റസൂല്‍സോദയാണ് 2013 മുതല്‍ പ്രധാനമന്ത്രി (2018). ഇരുവരും രാജ്യത്തെ പ്രമുഖ കക്ഷിയായ പീപ്പ്ള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് താജികിസ്താന്‍ നേതാക്കളാണ്. ഇാജ്യത്തെ പ്രതിശീര്‍ഷ വരുമാനത്തിന്റെ 47%വും സംഭാവന ചെയ്യുന്നത് പ്രവാസികള്‍ രാജ്യത്തേക്കയക്കുന്ന പണമാണ്. 2014ല്‍ വിദേശത്തു നിന്നുള്ള പണമയപ്പിനെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥ താജികിസ്താന്റേതായിരുന്നു. പൗരന്മാരില്‍ കൂടുതല്‍ പേരും റഷ്യന്‍ ഫെഡറേഷനിലാണ് തൊഴില്‍ കുടിയേറ്റം നടത്തിയിരിക്കുന്നത്.

താന്‍സാനിയ

വിസ്തീര്‍ണം : 947,303 ച.കി.മി
ജനസംഖ്യ : 55,572,000 (2016)
അതിരുകള്‍ : വടക്ക് കെനിയ, ഉഗാണ്ട, പടിഞ്ഞാറ് റുവാണ്ട, ബുറൂണ്ടി, കോംഗോ, സാംബിയ, തെക്ക് മൊസാംബിക്, കിഴക്ക് ഇന്ത്യാസമുദ്രം
തലസ്ഥാനം : ദൊദോമ
മതം : ഇല്ല (മുസ്‌ലിംകള്‍ 35%)
ഭാഷ : സ്വാഹിലി, ഇംഗ്ലിഷ്
കറന്‍സി : താന്‍സാനിയന്‍ ഷില്ലിങ്ങ്
വരുമാന മാര്‍ഗം : കല്‍ക്കരി, വൈരക്കല്ല്, പരുത്തി, കാപ്പി,കശുവണ്ടി.
പ്രതിശീര്‍ഷ വരുമാനം : 1100 ഡോളര്‍

ചരിത്രം:

താങ്കനിക, സന്‍ജിബാര്‍ എന്നിവ ലയിച്ചുണ്ടായ രാജ്യമാണ് താന്‍സാനിയ റിപ്പബ്ലിക്ക്. ഇന്ത്യയിലേക്കു വന്നിരുന്ന അറബ്-യുറോപ്യന്‍ വ്യാപാരികളുടെഇടത്താവളമായിരുന്നു താന്‍സാനിയ. ഏഴാം നൂറ്റാണ്ടില്‍ തന്നെ സന്‍ജിബാറില്‍ മുസ്‌ലിംകള്‍ എത്തിയിട്ടുണ്ട്.

അമവികള്‍ ഖവാരിജ്, ശിആ കക്ഷികള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശമായ സന്‍ജിബാറിലേക്ക് എത്തിയിരുന്നു. അബ്ബാസി ഭരണത്തില്‍ പീഡനം ഭയന്ന് അമവികളും ഇവിടം കേന്ദ്രമക്കിയതായി നിഗമനമുണ്ട്. ഇതിനെല്ലാം മുമ്പ് അടിമ വ്യാപാരത്തിനായി അറബികള്‍ ഇവിടെവന്നിരുന്നുവത്രെ.

പത്തൊമ്പതാം ശതകത്തില്‍ ഒമാന്‍ സുല്‍ത്താന്മാരായിരുന്നു സന്‍ജിബാര്‍ ഭരിച്ചിരുന്നത്. എന്നാല്‍ 1890ല്‍ സന്‍ജിബാര്‍ ബ്രിട്ടനും താങ്കനിക ജര്‍മനിയും കോളനികളാക്കി. ഒന്നാം ലോക യുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനിയുടെ കോളനികള്‍ പങ്കുവെച്ചപ്പോള്‍ താങ്കനികയും ബ്രിട്ടനു തന്നെ ലഭിച്ചു.

1962 ഡിസംബര്‍ 9ന് താങ്കനിക റിപ്പബ്ലിക്കായി. 1963ല്‍ സന്‍ജിബാറും മോചനം നേടി. 1964 ഒക്‌ടോബര്‍ 24ന് താങ്കനികയും സന്‍ജിബാറും ചേര്‍ന്ന് താന്‍സാനിയ റിപ്പബ്ലിക്ക് നിലവില്‍ വരികയും ചെയ്തു. ദാറുസ്സലാം (ഡാര്‍ എസ് സലാം) ആയിരുന്നു ആദ്യ തലസ്ഥാനം. പിന്നിട് ദൊദോമയിലേക്ക് മാറ്റി. ഡോ. ജോണ്‍ ജോസഫ് മഗുഫുലി പ്രസിഡന്റും ഖാസിം മജാലിവ പ്രധാനമന്ത്രിയുമാണിപ്പോള്‍ (2016). പ്രസിഡന്‍ഷ്യല്‍ ഭരണരീതി തുടരുന്ന രാജ്യത്തെ പ്രമുഖ കക്ഷി ഭരണകക്ഷിയായ ചമാ ച മപിന്‍ഡുസി പാര്‍ട്ടിയാണ്.

ജനസംഖ്യയില്‍ 35% മുസ്‌ലിംകളും, അത്ര തന്നെ ക്രൈസ്തവരും 30% പരമ്പരാഗത വിശ്വാസികളുമാണ്. സന്‍ജിബാറില്‍ നൂറുശതമാനത്തോളം മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകളില്‍ ഭൂരിഭാഗം സുന്നികളാണെങ്കിലും ശീആക്കളും അഹ്‌മദികളും ഏതെങ്കിലും ചിന്താധാരയോട് ഒട്ടിനില്‍ക്കാത്തവരുമുണ്ട്.

നൈജീരിയ

വിസ്തീര്‍ണം : 923,768 ച.കി.മി
ജനസംഖ്യ : 185,986,000 (2016)
അതിര്‍ത്തി : വടക്ക് നൈജര്‍, കിഴക്ക് കാമറൂണ്‍, പടിഞ്ഞാറ് ബെനിന്‍, തെക്ക് അറ്റ്‌ലാന്റിക് സമുദ്രം
തലസ്ഥാനം : അബുജ
മതം : ഇല്ല (47% മുസ്‌ലിംകള്‍)
ഭാഷ : ഇംഗ്ലീഷ്
കറന്‍സി : നൈജീരിയന്‍ നൈറ
വരുമാന മാര്‍ഗം : പെട്രോളിയം, ടിന്‍, കല്‍ക്കരി, കൃഷി
പ്രതിശീര്‍ഷ വരുമാനം : 2950 ഡോളര്‍

ചരിത്രം:

മെല്ലെ മെല്ലെ നൈജീരിയയെ അധീനപ്പെടുത്തിയ ബ്രിട്ടണ്‍ 1903ഓടെ അധിനിവേശം പൂര്‍ണമാക്കി. നൈജീരിയ എന്ന പേര്‍ നല്കിയതും ബ്രിട്ടണ്‍ തന്നെ. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മുസ്‌ലിംകളായിരുന്നു ഭൂരിപക്ഷം. ആഫ്രിക്കയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമാണ് നൈജീരിയ. 16ാം നൂറ്റാണ്ടില്‍തന്നെ ഇവിടെഇസ്‌ലാമെത്തി.

തെക്കന്‍, വടക്കന്‍ നൈജീരിയകള്‍ തമ്മില്‍ രൂക്ഷമായ സംഘര്‍ഷം പതിവായിരുന്നു. ഇതിനൊടുവില്‍ ഫെഡറല്‍ സംവിധാനം നിലവില്‍ വരികയും 1957ല്‍ അബൂബക്കര്‍ തഫാദാ ബലേവ പ്രധാനമന്ത്രിയാവുകയും ചെയ്തു. 1964 ഒക്ടോബര്‍ ഒന്നിനാണ് നൈജീരിയ റിപ്പബ്ലിക്കാവുന്നത്. സോ. അസികിവെ പ്രസിഡന്റുമായി.

1966ല്‍, ഫെഡറല്‍ സര്‍ക്കാറിനെ അട്ടിമറിച്ച് ഇറോന്‍സി പട്ടാള ഭരണം തുടങ്ങി. നേതാക്കളെ വധിക്കുകയും ചെയ്തു. എന്നാല്‍ ഈബു എന്ന ക്രൈസ്തവ ഗോത്രക്കാരനായ ഇറോന്‍സിയെ മറിച്ചിട്ട് 1966ല്‍ തന്നെ ഹൗസാ എന്ന മുസ്‌ലിം ഗോത്രക്കാരനായ ജനറല്‍ യഅ്ഖൂബ് ഗോദാന്‍ ഭരണമേറി. അട്ടിമറികള്‍ പിന്നെയും നടന്നു. മുന്‍ സൈനചശ മേദാവി മുഹമ്മദു ബുഹാരിയാണ് ഇപ്പോഴത്തെ(2018) പ്രസിഡന്റ്.

റബര്‍, എണ്ണപ്പന, സോയാബിന്‍, നെല്ല്, കൊക്കോ എന്നിവ സമൃദ്ധമായി വിളയുന്നു. നിലക്കടലയുടെ കേന്ദ്രം കൂടിയാണ് നൈജീരിയ. പെട്രോളിയവും പ്രകൃതിവാതകവും കുടാതെ ലോകത്തെ മൊത്തം ഉത്പ്പാദനത്തിന്റെ 90 ശതമാനം ലാംബയിറ്റും ഇവിടെ ഖനനം ചെയ്യുന്നു. പെട്രോളിയം ഉല്പാദനത്തില്‍ ലോകത്ത് 12ാം സ്ഥാനമുണ്ട് ഒപെക് അംഗമായ നൈജീരിയക്ക്. സംഘര്‍ഷങ്ങളും സംഘടിത അതിക്രമങ്ങളും വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നു.

മുസ്‌ലിംകളാണ് നൈജീരിയയില്‍ ഭൂരിപക്ഷമെങ്കിലും വളര്‍ച്ചയില്‍ അവര്‍ പിന്നാക്കമാണ്; വിദ്യാഭ്യാസ കാര്യങ്ങളിലും. രാഷ്ട്രഭരണത്തില്‍ സാന്നിധ്യമുണ്ട്. അതേസമയം വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലുള്ള ക്രൈസ്തവര്‍ ഈയിടെയായി ജനസംഖ്യാ വളര്‍ച്ചയിലും വളരെ മുമ്പിലാണെന്നാണ് കണക്കുകള്‍.

 

മുൻപത്തെ ലേഖനം മുസ്‌ലിം ലോകം 2
അടുത്ത ലേഖനം മുസ്‌ലിം ലോകം 4

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History