ഹോം > സുആല്‍ വ ജവാബ്/ചോദ്യോത്തരങ്ങള്‍... > മറ്റുവിഷയങ്ങളിലെ ചോദ്യങ്ങള്‍- 2

മറ്റുവിഷയങ്ങളിലെ ചോദ്യങ്ങള്‍- 2

വിശ്വാസം, അനുഷ്ഠാനം, ആചാരം എന്നിവയ്ക്കു പുറമെ ആനുകാലിക പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. മറ്റെല്ലാ വിഷയങ്ങള്‍ പോലെയും നിത്യജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലായി അവ നാം അഭിമുഖീകരിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നല്കപ്പെട്ട ഏതാനും വിശദീകരണങ്ങള്‍ വിഷയക്രമം പരിഗണിക്കാതെ മറ്റുവിഷയങ്ങളിലെ ചോദ്യങ്ങള്‍ എന്ന തലവാചകത്തിന് കീഴിലായി ഇവിടെ നല്കുകയാണ്.

ഇഴജന്തുക്കളെ കൊല്ലല്‍

പാമ്പ്, തേള്‍ തുടങ്ങിയ ഉപദ്രവകാരികളായ ഇഴജന്തുക്കളെയും പല്ലി, കൂറ പോലുള്ള ജീവികളെയും കൊല്ലുന്നത് അനുവദനീയമാണോ?

മറുപടി: യാതൊരു ജീവികളെയും വധിക്കാന്‍ പാടില്ലെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്ന ഹറമില്‍ വെച്ച് പോലും പാമ്പ്, തേള്‍ പോലെയുള്ള ഉപദ്രവകാരികളായ ജീവികളെ വധിക്കാമെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. (ബുഖാരി, മുസ്‌ലിം) നമസ്‌കരിക്കുന്ന സന്ദര്‍ഭത്തിലും ഇവയെ കൊല്ലാമെന്ന് നബി(സ്വ) പറയുന്നു. (മുസ്‌ലിം) പക്ഷികള്‍, ഇഴജന്തുക്കള്‍, മൃഗങ്ങള്‍, മറ്റുള്ള ജീവികള്‍ എല്ലാം തന്നെ അല്ലാഹുവിലെ ഏകത്വം അംഗീകരിക്കുകയും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് പരിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു. അതിനാല്‍ ഉപദ്രവകാരികളായ ജീവികള്‍ നമ്മെ ഉപദ്രവിക്കുമെന്ന് ഉറപ്പാകുന്ന സന്ദര്‍ഭത്തില്‍ മാത്രം അവയെ വധിക്കുക. അല്ലാഹുവിന്ന് തസ്ബീഹ് ചൊല്ലുവാന്‍ അല്ലാഹു സൃഷ്ടിച്ച ഒരു ജീവിയെ എന്തിനാണ് നാം കൊല്ലുന്നത്?

പല്ലി നമുക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നില്ല. എന്നാല്‍ ഇവയുടെ വര്‍ധനവ് കാരണം ഉപദ്രവം ഉണ്ടെങ്കില്‍ കൊല്ലുന്നതിനു വിരോധമില്ല. കൂറ ഉപദ്രവം ചെയ്യുന്നുണ്ടെങ്കില്‍ കൊല്ലാം.. പരമാവധി ഒരു ജീവിയെയും കൊല്ലാതിരിക്കുവാന്‍ ശ്രമിക്കുക. എന്നാല്‍ മനുഷ്യനാണ് പ്രഥമന്‍. അവനെക്കാള്‍ ഒരു ജീവിക്കും പവിത്രത കല്‍പിക്കുവാന്‍ പാടില്ല. എല്ലാ ജീവികളെയും മനുഷ്യന്റെ നന്‍മക്കുവേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ പാമ്പ്, തേള്‍, എലി, പല്ലി, കൂറ, കാക്ക മുതലായവയെല്ലാം മനുഷ്യന്റെ ശരീരത്തിനോ അവന്റെ സമ്പത്തിനോ കൃഷിക്കോ ശല്യം ചെയ്യുകയാണെങ്കില്‍ അവയെ വധിക്കാതെ തന്നെ ശല്യം ഒഴിവാക്കുവാന്‍ സാധിക്കുമെങ്കില്‍ ആദ്യമായി അപ്രകാരം ചെയ്യുക. കൊല്ലല്‍ അനിവാര്യമാവുകയാണെങ്കില്‍ മാത്രം അപ്രകാരം ചെയ്യുക. എല്ലാ ജീവികളും അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഉപദ്രവമില്ലാത്തപക്ഷം ഒരു മരവും ഒരു പുല്ലു പോലും നശിപ്പിക്കരുത്. അവ നട്ടുവളര്‍ത്തുക. ഉപകാരം എടുത്തുകൊള്ളുക.

ബലിക്കും അഖീഖയ്ക്കും ഉത്തമം ആടാണോ?

നമ്മുടെ നാട്ടില്‍ സാധാരണയായി ബലിയറുക്കുന്നതിനും അഖീഖത്ത് അറുക്കുന്നതിനും മാടിനെയാണല്ലോ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ആടിനെ മാത്രമേ ബലിയറുക്കുന്നതിനും അഖീഖത്ത് അറുക്കുന്നതിനും പാടുള്ളൂ എന്ന് ചിലര്‍ പറഞ്ഞുകാണുന്നു. എന്താണ് നബിചര്യയില്‍ യഥാര്‍ഥത്തില്‍ ഉള്ളത്?

ഉ: ബലിയായി നബി(സ്വ) ആടുമാടുകളെയും ഒട്ടകങ്ങളെയും അറുക്കുകയോ അറുക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളില്‍ കാണാം. എന്നാല്‍ അഖീഖ എന്ന നിലയില്‍ ആടല്ലാത്ത മൃഗങ്ങളെ നബി(സ്വ) അറുത്തതായോ അറുക്കാന്‍ നിര്‍ദേശിച്ചതായോ പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല.

വീടുകളിലെ കൗതുക വസ്തുക്കള്‍

വീടുകളില്‍ കൗതുകത്തിന്നുവേണ്ടി മൃഗരൂപങ്ങള്‍, പക്ഷികള്‍, പൂക്കള്‍, മരത്തിലെ വേരുകൊണ്ടുള്ള രൂപങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പറ്റുമോ?

മറുപടി: മനുഷ്യര്‍, പക്ഷികള്‍, മൃഗങ്ങള്‍, ജീവികള്‍ മുതലായവയുടെ രൂപങ്ങളും ഫോട്ടോകളും പ്രതിഷ്ഠിക്കുവാനോ ചുമരുകളില്‍ തൂക്കിയിടാനോ പാടില്ല. എന്നാല്‍ അചേതന വസ്തുക്കള്‍(ഉദാ: മഴ, നദികള്‍) ചെടികള്‍, പൂക്കള്‍, മരങ്ങള്‍, അവകൊണ്ട് നിര്‍മിച്ച അചേതന വസ്തുക്കളുടെ രൂപങ്ങള്‍ മുതലായവയുടെ രൂപങ്ങളും ഫോട്ടോകളും പ്രതിഷ്ഠിക്കുന്നതിനും ചുമരുകളില്‍ തൂക്കിയിടുന്നതിനും വിരോധമില്ല. ആത്മാവ് ഉള്ളതിന്റേതാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യര്‍, പക്ഷികള്‍, മൃഗങ്ങള്‍, മറ്റു ചലനസ്വഭാവമുള്ള ജീവികള്‍ മുതലായവയ്ക്കാണ് ആത്മാവുള്ളതായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ കുട്ടികളുടെ കളിക്കോപ്പുകള്‍ എന്ന നിലക്ക് മനുഷ്യന്റെ രൂപങ്ങള്‍ വരെ (പാവക്കുട്ടി പോലെ) വീടുകളില്‍ സൂക്ഷിക്കുന്നതിനു വിരോധമില്ല (ബുഖാരി: 6130).

ഇബ്‌നു ഹജര്‍(റ) ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് എഴുതുന്നു: കുട്ടികള്‍ക്ക് കളിക്കുവാന്‍ വേണ്ടി പെണ്‍കുട്ടികളുടെ രൂപത്തിലുള്ള പാവകളും മറ്റും ഉണ്ടാക്കല്‍ അനുവദനീയമാണ്. അവ വിലക്കുന്നതിനും വിരോധമില്ല (ഫത്ഹുല്‍ബാരി: 13649). സ്ത്രീകളാണ് ഈ വിഷയത്തില്‍ കുടുതല്‍ ശ്രദ്ധിക്കേണ്ടത്. അതിനാല്‍ കേവലം കൗതുകത്തിന്ന് വേണ്ടി അലമാരികളിലും മറ്റും സൂക്ഷിച്ചുവെച്ചിട്ടുള്ള മനുഷ്യന്റെയും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങള്‍ എടുത്തുമാറ്റുക. എന്നാല്‍ അചേതന വസ്തുക്കള്‍ (മഴ, നദികള്‍, വീട്, വാഹനങ്ങള്‍, യന്ത്രങ്ങള്‍ ചെടികള്‍, പൂക്കള്‍, മരങ്ങള്‍) ഇവയുടേതു എടുത്തുമാറ്റേണ്ടതില്ല.

ആത്മഹത്യ ചെയ്തവര്‍ക്ക് മയ്യിത്ത് നമസ്‌ക്കരിക്കല്‍

ആത്മഹത്യ ചെയ്ത ഒരാളുടെ മയ്യിത്ത് നമസ്‌ക്കരിക്കേണ്ടതുണ്ടോ ? മയ്യിത്ത് നമസ്‌ക്കരിച്ചാല്‍ അത് തെറ്റാണോ ? മയ്യിത്ത് നമസ്‌ക്കാരം കൊണ്ടോ തസ്ബീത്തു കൊണ്ടോ ആത്മഹത്യ ചെയ്ത ആള്‍ക്ക് വല്ല ഫലവും ഉണ്ടാകുമോ ?

മറുപടി: ഈ വിഷയത്തില്‍ പൂര്‍വ്വിക പണ്ഡിതന്‍മാര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ നമുക്ക് ആദ്യമായി പരിശോധിക്കാം.
1. ഇമാം നവവി (റ) പറയുന്നു. ആത്മഹത്യ ചെയ്തവര്‍ക്ക് മയ്യിത്ത് നമസ്‌കരിക്കുവാന്‍ പാടില്ലായെന്നാണ് ഉമറ് ബ്‌നുല്‍ അബ്ദില്‍ അസീസും(റ) ഇമാം ഔസായിയും പറയുന്നത്. എന്നാല്‍ ഹസന്‍(റ) നഖ്ഈ(റ) ഖതാദ(റ) ഇമാം മാലിക്ക്(റ) അബൂഹനീഫ(റ) ഇമാം ശാഫിഈ(റ) മുതലായവരും ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നത് നമസ്‌ക്കരിക്കാമെന്നാണ് (ശറഹുല്‍ മുസ്‌ലിം 747)

2. ഇമാം അഹമദ്(റ) പറയുന്നു. ആത്മഹത്യ ചെയ്തവര്‍ക്ക് ഇമാം മയ്യിത്ത് നമസ്‌കരിക്കരുത്. മറ്റുള്ളവര്‍ക്ക് നമസ്‌ക്കരിക്കാം (ശറഹുസ്സുന്ന 5341) ഇമാം അഹമദ്(റ)ലെ ഈ അഭിപ്രായമാണ് ഈ വിഷയത്തില്‍ ഏറ്റവും പ്രബലമായിട്ടുള്ളത്.

ജാബിര്‍(റ) പറയുന്നു: കത്രികകൊണ്ട് ആത്മഹത്യ ചെയ്ത ഒരു മനുഷ്യനെ നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ നബി(സ്വ) അയാള്‍ക്ക് നമസ്‌കരിച്ചില്ല (മുസ്‌ലിം). മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിനു നമസ്‌കരിക്കുകയില്ല (അന്നസാഈ). മറ്റുള്ളവര്‍ നമസ്‌ക്കരിക്കുന്നതിനെ നബി(സ്വ) ഇവിടെ വിരോധിക്കുന്നില്ല. ആത്മഹത്യ ചെയ്തവര്‍ക്ക് ഇമാം നമസ്‌ക്കരിക്കുവാന്‍ പാടില്ല എന്ന അധ്യായത്തിലാണ് ഈ ഹദീസ് ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നത്. കടം വീട്ടുന്നതില്‍ മനഃപൂര്‍വ്വം വീഴ്ചവരുത്തുന്നവര്‍ക്ക് നബി(സ്വ) മയ്യിത്ത് നമസ്‌കരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ നിങ്ങളുടെ സ്‌നേഹിതന്ന് നിങ്ങള്‍ നമസ്‌കരിച്ചു കൊള്ളുകയെന്ന് നബി(സ്വ) പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ പണ്ഡിതനായ ഇബ്‌നുഹസം(റ) പറയുന്നു. നിങ്ങളുടെ സുഹൃത്തിന്ന് നമസ്‌കരിക്കുക എന്ന നബി(സ്വ)യുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ ചെയ്തവര്‍ക്ക് നമസ്‌കരിക്കേണ്ടതാണ്. നിശ്ചയം തെറ്റു ചെയ്തവരാണ് നമ്മുടെ പ്രാര്‍ഥനക്ക് ഏറ്റവും അവകാശപ്പെട്ടിട്ടുള്ളത്. (മുഹല്ല വാ.5 പേ.144). പ്രവാചകന്റെ അനുചരന്‍മാരില്‍ ഏറ്റവും പ്രസിദ്ധനായ ഇബ്‌നു മസ്ഊദ് (റ)നോട് ആത്മഹത്യ ചെയ്തവന് നമസ്‌ക്കരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ഇപ്രകാരമാണ്. അദ്ദേഹത്തിന്ന് ബുദ്ധിയുണ്ടെങ്കില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നോ ? അതിനാല്‍ നമസ്‌കരിക്കാവുന്നതാണ് (മുഹല്ല 5144).

ആത്മഹത്യ ഇസ്‌ലാം മഹാപാപമായി കാണുന്നു. എന്നാല്‍ ഒരു മുസ്‌ലിം ആത്മഹത്യ ചെയ്താല്‍ അവന്റെ മയ്യിത്ത് നമസ്‌കരിക്കണം. മുസ്‌ലിം ശ്മശാനത്തില്‍ തന്നെ അവനെ ഖബറടക്കം ചെയ്യണം. അവന്റെ മയ്യത്തിനെ അനുഗമിക്കുകയും മറ്റും ചെയ്യണം. എന്നാല്‍ ഈ മഹാപാപത്തിനു മനുഷ്യര്‍ക്ക് പ്രേരണയില്ലാതാക്കുവാന്‍ വേണ്ടി പള്ളിയിലെ ഇമാം നമസ്‌കരിക്കാതെ ഒഴിവാകുന്നതുകൊണ്ട് വിരോധമില്ല. ഇമാം ഉള്‍പെടെയുള്ളവര്‍ നമസ്‌കരിച്ചാല്‍ അത് തെറ്റാവുന്നില്ല. മയ്യിത്തു നമസ്‌കാരം സാമൂഹ്യ ബാധ്യതയാണ്. ആ ബാധ്യത ആത്മഹത്യ ചെയ്യുന്ന മുസ്‌ലിമിന്റെ നേരെയും നാം നിര്‍വ്വഹിക്കണം.

മരണപ്പെട്ടവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ ചെയ്യുന്ന ഏതു കര്‍മവും മരണപ്പെട്ട വ്യക്തിക്ക് ലഭിക്കുമെന്ന് നമുക്ക് ഖണ്ഡിതമായി പറയുവാന്‍ സാധ്യമല്ല. അല്ലാഹു അവന്റെ മഹത്തായ കാരുണ്യവും ഔദാര്യവും കൊണ്ട് നല്കിയാല്‍ അവന്നു ലഭിക്കുമെന്നല്ലാതെ അയാള്‍ക്ക് അത് അവകാശപ്പെടുവാനോ നമുക്ക് അത് അവന്ന് ലഭിക്കുമെന്ന് ഖണ്ഡിതമായി പറയുവാനോ സാധ്യമല്ല. മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചത് മാത്രമേ ലഭിക്കുകയുള്ളൂ എന്ന ആയത്തിലെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍തുബിയും മറ്റും ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്.

മയ്യിത്ത് കുളിപ്പിക്കലും വുളുവും

മയ്യിത്ത് കുളിപ്പിക്കുന്നതിന്നു മുമ്പാണോ വുദു എടുപ്പിക്കേണ്ടത്?

മറുപടി: ഉമ്മുഅത്വിയ്യ(റ) പറയുന്നു. നബി(സ്വ)യുടെ പുത്രി നിര്യാതയായപ്പോള്‍ ഞങ്ങള്‍ അവരെ കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ നബി(സ്വ) കടന്നുവന്ന് പറഞ്ഞു. നിങ്ങള്‍ അവളുടെ വുദുവിന്റെ സ്ഥലങ്ങളും വലതുഭാഗങ്ങളും കൊണ്ട് ആരംഭിക്കുവിന്‍ (ബുഖാരി, മുസ്‌ലിം). മയ്യിത്തിനെ വുളു എടുപ്പിക്കുന്നതിന്ന് അടിസ്ഥാനമായി ഉദ്ധരിക്കുന്ന ഹദീസ് ഇതാണ്. നബി(സ്വ) ഇവിടെ പ്രത്യേകം വുദു എടുക്കുവാന്‍ കല്പിക്കുന്നില്ല. കുളിപ്പിക്കല്‍ ആരംഭിക്കേണ്ടത് ഈ അവയവങ്ങള്‍ ആദ്യമായി കഴുകിക്കൊണ്ടായിരിക്കണം.
ഹനഫി മദ്ഹബ് പ്രത്യേകം വുദു എടുക്കുന്നത് സുന്നത്തില്ലെന്ന് പറയുന്നു. അതായത് കുളിയുടെ മുമ്പും അതിനു ശേഷവും വുദു എടുക്കല്‍ സുന്നത്തില്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഇതു തന്നെയാണ് ഹമ്പലീ മദ്ഹബിന്റെ അഭിപ്രായവും. എന്നാല്‍ ശാഫിഈ മദ്ഹബും മാലിക്കീ മദ്ഹബും ഭൂരിപക്ഷം പണ്ഡിതന്‍മാരും വുദു തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായമാണ് സൂക്ഷ്മത. വുദുവിന്റെ അവയവങ്ങള്‍ ആദ്യമായി കഴുകള്‍ തന്നെയാണല്ലോ വുദു എടുക്കലും. ചുരുക്കത്തില്‍ കുളിപ്പിക്കുന്നതിന്റെ മുമ്പാണ് വുളു എടുപ്പിക്കല്‍ സുന്നത്താവുന്നത്. കുളിക്ക് ശേഷം വുദു എടുക്കല്‍ സുന്നത്തില്ല. ഇമാം നവവി(റ) എഴുതുന്നു. ഉമ്മു അത്വിയ്യയുടെ ഹദീസില്‍ മയ്യിത്തിന് വുളു എടുത്തു കൊടുക്കല്‍ സുന്നത്താണെന്നുണ്ട്. ഇതാണ് നമ്മുടെ (ശാഫിഈ) മദ്ഹബും മാലിക്കീമദ്ഹബും ഭൂരിപക്ഷത്തിന്റെ അഭിപ്രായവും. ഈ വുദു കുളിയുടെ ആരംഭത്തിലാണ് എടുത്തുകൊടുക്കേണ്ടത്. വലിയ അശുദ്ധിയുടെ കുളിപോലെ ആരംഭത്തിലാണ് ഇവിടെ വുദുവെടുക്കുക. (ശറഹു മുസ്‌ലിം വാ. 4 പേ. 8)

മുൻപത്തെ ലേഖനം മറ്റുവിഷയങ്ങളിലെ ചോദ്യങ്ങള്‍- 1
അടുത്ത ലേഖനം അല്‍ വാഖിദി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History