അനുഷ്ഠാനങ്ങള്‍-ഹജ്ജ്

അനുഷ്ഠാനങ്ങള്‍-ഹജ്ജ്: വിശ്വാസമെന്ന പോലെ അനുഷ്ഠാനവും ഇസ്‌ലാമിന്റെ മൗലികഘടകമാണ്. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണ് പ്രധാന അനുഷ്ഠാനങ്ങള്‍. അവയോരോന്നിന്റെയും വിശദാംശങ്ങള്‍ വേറെയുമുണ്ട്. ജീവിതത്തില്‍ ഇവ പഠിച്ചു പോരുമ്പോള്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ പ്രമാണങ്ങള്‍ ഉദ്ദരിച്ചു കൊണ്ട് നല്കിയ മറുപടികളും വിശദീകരണങ്ങളുമാണ് ഇവിടെയുള്ളത്.

ഹജ്ജിന് പോകുന്നതിന് മുമ്പുള്ള ഉംറ

ഹജ്ജിന് പോകുന്നതിന് മുമ്പായി ഉംറ നിര്‍വഹിക്കുന്നതിന് മതപരമായി വല്ല വിലക്കുമുണ്ടോ? ഉംറ നിര്‍വഹിച്ച ഒരാള്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കല്‍ നിര്‍ബ്ബന്ധമായി വരുമോ ?

ഉ: ഹജ്ജ് നിര്‍വഹിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് നബി(സ്വ)യും സ്വഹാബികളും ഉംറ നിര്‍വഹിച്ചിട്ടുണ്ട്. ഇത് ഇസ്‌ലാമിക ചരിത്രത്തില്‍ ഉംറതുല്‍ ഖദ്വാഅ് എന്ന പേരില്‍ അറിയപ്പെടുന്നു. ഒരാള്‍ ഉംറ നിര്‍വഹിച്ചു എന്നതുകൊണ്ടു മാത്രം അയാള്‍ക്ക് ഹജ്ജ് നിര്‍ബ്ബന്ധമാകുന്നി
ല്ല. ഹജജിന്റെ സമയത്ത് മക്കയിലെത്താന്‍ ശാരീരികമായും സാമ്പത്തികമായും സാങ്കേതികമായും സൗകര്യം ലഭിക്കുന്നവര്‍ക്കാണ് ഹജ്ജു നിര്‍ബ്ബന്ധമാകുന്നത്. ഏതെങ്കിലും വിധത്തില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിച്ച ആള്‍ക്ക് അതു മൂലം ഹജ്ജ് നിര്‍ബ്ബന്ധമായിത്തീരുമെന്ന് ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല.

സംസം വെള്ളം

സംസം വെള്ളം എന്തുദ്ദേശിച്ചു കുടിക്കുന്നുവോ അതു ലഭിക്കുമെന്ന് ഹദീസിലുണ്ട്. ഇത് ശരിയാണോ? സംസം വെള്ളം കുടിക്കുന്നതിന്റെ മര്യാദകളെന്തൊക്കെയാണ് ?

ഉ: ‘സംസം എന്തിനു വേണ്ടി കുടിച്ചുവോ അത് നിറവേറും’ എന്ന ആശയം ഉള്‍കൊള്ളുന്ന ഒരു നബി വചനം ഒന്നിലേറെ നിവേദക പരമ്പര വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഒരു പരമ്പര പ്രബലമാണെന്ന് ചില ഹദീസ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റൊരു പരമ്പരയിലെ ഒരു റിപ്പോര്‍ട്ടറായ സുവൈദുബ്‌നു സഈദ് വിമര്‍ശന വിധേയനായിട്ടുണ്ട്. സംസം നല്ല ഭക്ഷ്യവസ്തുവും രോഗശമനിയുമാണെന്ന് നബി(സ്വ) പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസമിന്റെ മഹത്വം ചൂണ്ടിക്കാണിച്ചു കൊണ്ട്, അത് ജിബ്‌രീല്‍(അ) കുഴിച്ചതും ഇസ്മാഈല്‍(അ)ന് കുടിക്കാന്‍ നല്‍കപ്പെട്ടതുമാണെന്ന് നബി(സ്വ) പറഞ്ഞതായി ദാറുഖുത്‌നി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിന്നു കൊണ്ടാണ് നബി(സ്വ) സംസം കുടിച്ചതെന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ സംസം കുടിക്കാന്‍ വേണ്ടി നബി(സ്വ) തലപ്പാവോ തൊപ്പിയോ അഴിച്ചുവെച്ചുവെന്നോ കുടിക്കുമ്പോള്‍ ഖിബ്‌ലക്ക് മുന്നിട്ടുവെന്നോ സ്വഹീഹായ ഹദീസില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.

ഹജറുല്‍ അസ്‌വദിനെ ചുംബിക്കല്‍

അമുസ്‌ലിംകള്‍ വിഗ്രഹത്തെ ചുംബിക്കുന്നതും ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യുന്നതും ശിര്‍ക്ക്. മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതും കഅ്ബയെ ത്വവാഫ് ചെയ്യുന്നതും തൗഹീദ്. ഈ വ്യത്യാസം എന്തുകൊണ്ട്? ഇലാഹാക്കിയാല്‍ മാത്രമേ ശിര്‍ക്ക് വരികയുള്ളൂ എന്നതിന്ന് ചിലര്‍ ഇതു തെളിവാക്കുന്നത് ശരിയാണോ?

മറുപടി: മുസ്‌ലിമായുള്ള ഒരാള്‍ വിഗ്രഹത്തെ ഇലാഹാക്കാതെ നന്‍മയും തിന്‍മയും മാത്രം പ്രതീക്ഷിച്ചു കൊണ്ട് ചുംബിച്ചാല്‍ അത് ശിര്‍ക്കാവുകയില്ലെന്നും ക്ഷേത്രത്തെ ഈ ഉദ്ദേശ്യത്തോടെ കൂടി പ്രദക്ഷിണം ചെയ്താല്‍ അതും ശിര്‍ക്കാവുകയില്ലെന്നും പറയാന്‍ കഴിയില്ല. മേല്‍പറഞ്ഞ വാദപ്രകാരം ഈ ചുംബനവും പ്രദക്ഷിണവും ശിര്‍ക്കാവുകയില്ല. പൊതുജനങ്ങള്‍ ഇപ്പോള്‍തന്നെ ഏകദേശം ഇപ്രകാരമെല്ലാം ചെയ്യുന്നുമുണ്ട്. മുസ്‌ലിംകള്‍ തുലാഭാരം നടത്തിയതും മറ്റും നാം പത്രത്തിലൂടെ വായിച്ചതാണ്. ക്ഷേത്രത്തിലെ വരുമാനത്തില്‍ ഇത്തരക്കാരുടെ പങ്കുമുണ്ട്.

അമുസ്‌ലിംകള്‍ വിഗ്രഹത്തെ ചുംബിക്കുമ്പോള്‍ അതിനെ പ്രതിനിധാനം ചെയ്യുന്ന മഹാന്‍മാരില്‍ നിന്നും വ്യക്തികളില്‍ നിന്നും നന്‍മ പ്രതീക്ഷിക്കുന്നു. തിന്‍മയെ പ്രതിരോധിക്കുവാന്‍ ആഗ്രഹിക്കുന്നു. മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോള്‍ ആ കല്ലില്‍ നിന്ന് അദൃശ്യമാര്‍ഗത്തിലൂടെ നന്‍മയും തിന്‍മയും പ്രതീക്ഷിക്കുന്നില്ല. അപ്രകാരം പ്രതീക്ഷിച്ചാല്‍ അതു ശിര്‍ക്കും കുഫ്‌റും തന്നെയാണ്. ഇതാണ് ഖലീഫ ഉമര്‍(റ) വ്യക്തമാക്കിയത് (ബുഖാരി).

അല്ലാഹു കൊടുത്ത കഴിവിന്റെ അടിസ്ഥാനത്തില്‍ ഹജറുല്‍ അസ്‌വദ് നന്‍മ ചെയ്തു തരികയും തിന്‍മയെ തടുക്കുകയും ചെയ്യുമെന്ന് വിശ്വസിച്ചാലും അത് ശിര്‍ക്കു തന്നെയാണ്. മക്കയിലെ മുശ്‌രിക്കുകള്‍ വിഗ്രഹങ്ങള്‍ക്ക് സ്വയം കഴിവുണ്ടെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എന്നിട്ടും അവരില്‍ ശിര്‍ക്ക് വന്നു. മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്ന സന്ദര്‍ഭത്തില്‍ അവയുമായി ബന്ധമുള്ള ഇബ്‌റാഹീം നബി(അ)യില്‍ നിന്നോ ഇസ്മാഈല്‍ നബി(അ)യില്‍ നിന്നോ നന്‍മ പ്രതീക്ഷിക്കുകയോ തിന്‍മയെ തടുക്കുവാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍ അവ സഹായിക്കുമെന്ന വിശ്വാസത്തോടെയോ അല്ല. കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ അതു പുതുക്കി പണിത ഇബ്‌റാഹീം നബിയില്‍ നിന്നോ ഇസ്മാഈല്‍ നബി(അ)യില്‍ നിന്നോ നന്‍മയും തിന്‍മയും പ്രതീക്ഷീക്കുന്നില്ല. വല്ലവരും അപ്രകാരം പ്രതീക്ഷിച്ചാല്‍ അവന്‍ ചെയ്യുന്നതും ശിര്‍ക്കു തന്നെ.

ഇലാഹാക്കുക എന്ന ഉദ്ദേശ്യം ഉണ്ടായാല്‍ മാത്രമേ ശിര്‍ക്ക് വരികയുള്ളൂ എന്നത് ധാരണപ്പിശകാണ്. പരിശുദ്ധ ഖുര്‍ആനും നബിചര്യയും ഇതിനെ ശക്തിയായി എതിര്‍ക്കുന്നു. അല്ലാഹുവിനു മാത്രം അവകാശപ്പെട്ട സംഗതികളും അവന്റെ മാത്രം സ്വഭാവഗുണങ്ങളും മറ്റുള്ളവര്‍ക്ക് അര്‍പ്പിച്ചാല്‍ ഇലാഹാക്കുക എന്ന ഉദ്ദ്യേശ്യമില്ലെങ്കിലും ഇലാഹാക്കലും ശിര്‍ക്കും അവിടെ സംഭവിക്കുന്നു. പലിശ ലാഭമാണെന്ന് വിചാരിച്ച് ഭക്ഷിച്ചാലും അതു പലിശയും കുറ്റവുമാണ്. കള്ള് ബിസ്മി ചൊല്ലിയും തേന്‍കുടിക്കുകയാണെന്ന് വിചാരിച്ചും കുടിച്ചാലും നിഷിദ്ധം തന്നെയാണ്. ഒരാള്‍ വ്യഭിചരിക്കുമ്പോള്‍ താന്‍ ബന്ധപ്പെടുന്നത് തന്റെ ഭാര്യയുമായിട്ടല്ല അന്യസ്ത്രീയുമായിട്ടാണ് എന്ന അറിവ് അയാള്‍ക്ക് ഉണ്ടായാല്‍ തന്നെ അത് വ്യഭിചാരമാണ്. വ്യഭിചരിക്കുകയാണ് എന്ന ഉദ്ദേശ്യം ഇല്ലെങ്കിലും ശരി. ഇതു പോലെ മരണപ്പെട്ടുപോയ മഹാന്‍മാരെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ താന്‍ അല്ലാഹുവിനെയല്ല വിളിച്ച് സഹായം തേടുന്നത് (ഇസ്തിഗാസ ചെയ്യുന്നത്) പ്രത്യുത അവന്നു പുറമെയുള്ള മഹാന്‍മാരെയും മഹതിയെയുമാണെന്ന അറിവ് ഉണ്ടായാല്‍ തന്നെ ഈ സഹായതേട്ടം ശിര്‍ക്കും കുഫ്‌റുമാകുന്നതാണ്. ഇലാഹാക്കുകയാണ് എന്ന വിചാരമോ താന്‍ വിളിച്ചു തേടുന്നത് ശിര്‍ക്കാണെന്ന അറിവോ ഉണ്ടാവണമെന്നില്ല. ഇത്തരക്കാര്‍ക്ക് ശിക്ഷ ലഭിക്കണമെങ്കില്‍ പ്രബോധനം അവന്ന് എത്തിയിരിക്കണം. അല്ലെങ്കില്‍ പ്രബോധനം ലഭിക്കുവാനുള്ള സാഹചര്യവും ചുറ്റുപാടും ഉണ്ടായിരിക്കണം.

ആഭരണം വിറ്റ് ഉംറക്ക് പോകല്‍

ഞാന്‍ 30 വയസ്സുള്ള ഒരു മാതാവാണ്. എനിക്ക് ഉംറ നിര്‍വഹിക്കാന്‍ അതിയായ ആഗ്രഹം ഉണ്ട്. എന്റെ പക്കലുള്ള ആഭരണം വിറ്റ് ഉംറയ്ക്കുപോകാന്‍ പറ്റുമോ? 25 പവന്‍ സ്വര്‍ണമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ അതിന്റെ സകാത്ത് എത്രയാണ്?

മറുപടി: നിങ്ങളുടെയും കുടുംബത്തിലെയും ഭക്ഷണത്തിന്ന് ഈ ആഭരണങ്ങള്‍ വീതിക്കല്‍ നിര്‍ബന്ധമായ സാഹചര്യം ഇപ്പോള്‍ ഇല്ലെങ്കില്‍ ആഭരണം വിറ്റ് ഉംറക്ക് പോകുന്നതിന്നു വിരോധമില്ല. നിങ്ങള്‍ക്ക് ഉംറയുടെ പുണ്യം ലഭിക്കുകയും ചെയ്യും. പത്തര പവന്റെ താഴെയാണ് ആഭരണമെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. 25 പവന്‍ ഉണ്ടായാല്‍ 25 പവനും സകാത്ത് നിര്‍ബന്ധമായി നല്‍കണം. ഓരോ വര്‍ഷവും അതിന്റെ വില കണക്കാക്കി രണ്ടര ശതമാനം നല്‍കുക. ആഭരണത്തില്‍ നിന്നു തന്നെ നല്‌കേണ്ടതില്ല. പൈസയായി നല്‍കിയാലും മതി.

ആര്‍ത്തവകാരിയും ത്വവാഫും

ആര്‍ത്തവകാരികള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ കഅ്ബയെ ത്വവാഫ് ചെയ്യുവാന്‍ ഇളവ് ലഭിക്കുമോ?

മറുപടി: ഒരു സാഹചര്യത്തിലും ആര്‍ത്തവകാരികള്‍ക്ക് കഅ്ബ ത്വവാഫ് ചെയ്യുവാന്‍ അനുമതിയില്ല. ഏതുതരം ത്വവാഫ് ആയിരുന്നാലും ഹജ്ജിന്റെ റുക്‌നായ ത്വവാഫുല്‍ ഇഫാള നിര്‍വഹിക്കുന്നതിന്റെ മുമ്പായി ഒരു സ്ത്രീക്ക് ആര്‍ത്തവമുണ്ടായാല്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുന്നതുവരെ അവര്‍ പ്രതീക്ഷിച്ചിരിക്കണം. ശുദ്ധിയായ ശേഷം ത്വവാഫ് ചെയ്യണം. യാതൊരു നിര്‍ബ്ബന്ധാവസ്ഥയിലും ആര്‍ത്തവത്തോടു കൂടി ത്വവാഫ് ചെയ്യുവാന്‍ പാടില്ലെന്ന് ബുഖാരി നിവേദനം ചെയ്യുന്ന ഹദീസില്‍ തന്നെ കാണാവുന്നതാണ്. മറ്റുള്ള ത്വവാഫുകള്‍ ആണെങ്കില്‍ അത് ചെയ്യാതെ അവള്‍ക്ക് നാട്ടിലേക്ക് പുറപ്പെടാം. ഇതല്ലാതെ ആര്‍ത്തവത്തോടുകൂടി യാതൊരു സാഹചര്യത്തിലും കഅ്ബയെ ത്വവാഫ് ചെയ്യുവാന്‍ പാടില്ല. നമസ്‌കാരം, നോമ്പ് പോലെ തന്നെയാണ് ഈ വിഷയവും. ആര്‍ത്തവകാരിയായി നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന നിര്‍ബ്ബന്ധാവസ്ഥയില്ല. എന്നാല്‍ രക്തസ്രാവമുള്ള സ്ത്രീയാണെങ്കില്‍ സാധാരണ സ്ത്രീയുടെ വിധിതന്നെയാണ് അവള്‍ക്കുള്ളതും. ഏതു ത്വവാഫും അവള്‍ക്ക് നിര്‍വ്വഹിക്കാം. ആര്‍ത്തവം ഇല്ലാതിരിക്കുന്നതിനുള്ള മരുന്ന് അവള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

മറ്റുള്ളവര്‍ക്കു വേണ്ടി ഹജ്ജു ചെയ്യല്‍

മാതാപിതാക്കള്‍ക്ക് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ഒരാള്‍ ഹജ്ജു ചെയ്യുന്നത് സ്വീകാര്യമാവുമോ?

മറുപടി: മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാമെന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. മരണപ്പെട്ട വ്യക്തികള്‍ക്ക് വേണ്ടി മയ്യിത്തു നമസ്‌കാരം നിര്‍വ്വഹിക്കാമെന്നും ഖുര്‍ആന്‍ പറയുന്നു. ഒരാള്‍ക്ക് നന്‍മ ലഭിക്കുവാന്‍ വേണ്ടി മറ്റുള്ളവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ പാടില്ലെന്നത് ഖുര്‍ആനിന്റെ ഒരു മൗലിക സിദ്ധാന്തമല്ല. എന്നാല്‍ ഒരാള്‍ക്ക് അവകാശപ്പെടാന്‍ അനുവാദമുള്ളത് അവന്‍ പ്രവര്‍ത്തിച്ചത് മാത്രമാണ്. അതുപോലെ അല്ലാഹു ഒരാള്‍ക്ക് പ്രതിഫലം നല്കുമെന്ന് വാഗ്ദാനം ചെയ്തത് അവന്‍ പ്രവര്‍ത്തിച്ചതിന്നു മാത്രമാണ്. ഇതാണ് മൗലിക സിദ്ധാന്തം.

മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുവാന്‍ അനുവദിച്ചതു നമുക്ക് ചെയ്യാവുന്നതാണ്. ചെയ്താല്‍ നമുക്ക് പ്രതിഫലം അനിവാര്യമല്ല. ചോദിക്കുവാന്‍ അവകാശപ്പെട്ടതുമല്ല. അല്ലാഹുവിന്റെ മഹത്തായ കാരുണ്യം കൊണ്ട് പ്രതിഫലം നല്കിയാല്‍ അത് അനുഭവിക്കാമെന്നു മാത്രം. പ്രാര്‍ഥന, മയ്യിത്തു നമസ്‌കാരം, ഹജ്ജ്, ഉംറ മുതലായവ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാമെന്ന് തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഈ വിഷയത്തില്‍ തുലനപ്പെടുത്തല്‍ (ഖിയാസ്) പാടില്ല. എന്താണോ ഖുര്‍ആനിലും നബിചര്യയിലും വന്നിട്ടുള്ളത് അത് ചെയ്യുവാന്‍ മാത്രമാണ് ഈ വിഷയത്തില്‍ നമുക്ക് സ്വാതന്ത്ര്യമുള്ളത്.

 

മുൻപത്തെ ലേഖനം അനുഷ്ഠാനങ്ങള്‍-സകാത്ത്
അടുത്ത ലേഖനം ആചാരങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History