അനുഷ്ഠാനങ്ങള്‍-നോമ്പ്

അനുഷ്ഠാനങ്ങള്‍-നോമ്പ്: വിശ്വാസമെന്ന പോലെ അനുഷ്ഠാനവും ഇസ്‌ലാമിന്റെ മൗലികഘടകമാണ്. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണ് പ്രധാന അനുഷ്ഠാനങ്ങള്‍. അവയോരോന്നിന്റെയും വിശദാംശങ്ങള്‍ വേറെയുമുണ്ട്. ജീവിതത്തില്‍ ഇവ പഠിച്ചു പോരുമ്പോള്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ പ്രമാണങ്ങള്‍ ഉദ്ദരിച്ചു കൊണ്ട് നല്കിയ മറുപടികളും വിശദീകരണങ്ങളുമാണ് ഇവിടെയുള്ളത്.

ഈത്തപ്പഴം കൊണ്ട് നോമ്പ്തുറക്കല്‍

ഈത്തപ്പഴം കൊണ്ട് നോമ്പ്തുറക്കുന്നതിന് പ്രത്യേകം പുണ്യമുണ്ടോ ?

ഉ: ഉണങ്ങാത്ത ഈത്തപ്പഴം ലഭ്യമാണെങ്കില്‍ അതുകൊണ്ടും ഇല്ലെങ്കില്‍ ഉണങ്ങിയ ഈത്തപ്പഴം (കാരക്ക) കൊണ്ടും അതുമില്ലെങ്കില്‍ വെള്ളം കൊണ്ടുമാണ് നബി(സ്വ) നോമ്പ് തുറന്നിരുന്നതെന്ന് അനസ്(റ) പറഞ്ഞതായി അബൂദാവൂദ്, തിര്‍മിദീ, അഹ്‌മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വലിയ അശുദ്ധിയോടെയുള്ള വ്രതം

രാത്രിയില്‍ ഒരാള്‍ക്ക് ജനാബത്ത് (വലിയഅശുദ്ധി) ഉണ്ടായാല്‍ സുബ്ഹിന്റെ സമയമാകുന്നതിന് മുമ്പ് കുളിച്ചാലേ നോമ്പെടുക്കാവൂ എന്ന് നിബന്ധനയുണ്ടോ? വലിയ അശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കുന്നത് കുറ്റകരമാണോ?

ഉ: നോമ്പെടുക്കണമെങ്കില്‍ സുബ്ഹ് ബാങ്കിന് മുമ്പ് കുളിച്ച് ശുദ്ധിയാകണമെന്ന് നിര്‍ബ്ബന്ധമില്ല. സൂര്യോദയത്തിന് കുറച്ച് മുമ്പ് കുളിച്ച് സുബ്ഹി നമസ്‌കരിച്ചാലും മതിയാകുന്നതാണ്. നോമ്പിന്റെ സമയത്തിന് മുമ്പ് സംഭവിച്ച അശുദ്ധി തുടരുന്നത് നോമ്പിന്റെ സാധുതയെ ബാധിക്കുകയില്ല. നബി(സ്വ) വലിയ അശുദ്ധിയില്‍ ആയിരിക്കേ ഫജ്ര്‍(പുലരി) ആവുകയും തുടര്‍ന്ന് അദ്ദേഹം കുളിച്ച് നോമ്പനുഷ്ഠിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രവാചക പത്‌നിമാരായ ആഇശാ(റ)യും ഉമ്മുസലമ(റ)യും പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റമദാന്‍ മാസത്തിനു മുമ്പുള്ള പ്രാര്‍ഥന

ശഅ്ബാന്‍ മാസത്തിലേക്ക് പ്രവേശിക്കുമ്പോഴോ മാസത്തിനകത്തോ വല്ല പ്രത്യേക പ്രാര്‍ഥനയും സുന്നതുണ്ടോ?
ഉ: ‘അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബ വ ശഅ്ബാന വബല്ലിഗ്‌നാ റമദാന’ എന്ന ഒരു പ്രാര്‍ഥന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് സ്വീകാരമായ ഹദീസല്ല. മറ്റെന്തെങ്കിലും പ്രാര്‍ഥനകള്‍ ശഅ്ബാനില്‍ നിര്‍വഹിക്കേണ്ടതായി നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല.
അത്താഴം
അത്താഴത്തിന് ഉണരാന്‍ വൈകിപ്പോയി. നിയ്യത്തുവെച്ചിട്ടില്ല. ബാങ്കിനുശേഷമാണ് ഉണര്‍ന്നത്. നോമ്പെടുക്കാമോ?

ഉ: ഒരു കുഴപ്പവുമില്ല. അത്താഴം നോമ്പിന്റെ പുണ്യം ലഭിക്കുന്ന മര്യാദയാണ്. അത് നഷ്ടപ്പെട്ടാല്‍ നോമ്പുമുറിയില്ല. ഇനി നോമ്പെടുക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് താങ്കള്‍ രാത്രി ഉറങ്ങിയതെങ്കില്‍ താങ്കള്‍ നിയ്യത്തിലാണ്. നോമ്പെടുക്കാം.

ഉറക്കിനിടയില്‍ സ്ഖലനം

പകലിലെ ഉറക്കിനിടയില്‍ സ്ഖലനമുണ്ടായാല്‍ നോമ്പ് മുറിയുമോ?

ഉ; സ്വപ്നസ്ഖലനംപോലെ യാദൃഛികമായി സ്ഖലനമുണ്ടായാല്‍ നോമ്പു മുറിയില്ല. ബോധപൂര്‍വമായാല്‍ നോമ്പ് മുറിയും. പ്രായശ്ചിത്തം നല്കണം.

മുലയൂട്ടുന്ന സ്ത്രീയുടെ നോമ്പ്

മുലയൂട്ടുന്ന സ്ത്രീ റമദാനില്‍ നോമ്പെടുക്കേണ്ടതുണ്ടോ?
ഉ: സാധാരണനിലയില്‍ അവര്‍ക്ക് നോമ്പ് നിര്‍ബന്ധമാണ്. എന്നാല്‍ അവര്‍ക്കോ കുഞ്ഞിനോ അത് അപകടം വരുത്തുമെന്ന് ബോധ്യമായാല്‍ നോമ്പൊഴിവാക്കി പ്രായശ്ചിത്തം നല്കിയാല്‍ മതി. പ്രായശ്ചിത്തമില്ലാതെ പിന്നീട് നോറ്റുവീട്ടുകയുമാകാം.

ഗര്‍ഭിണിയുടെ നോമ്പ്

ഗര്‍ഭിണിയായിരുന്നപ്പോള്‍ നോമ്പൊഴിവാക്കിയിരുന്നു. ഇപ്പോള്‍ മുലകുടിക്കുന്ന കുഞ്ഞുമുണ്ട്. കുഞ്ഞിനോ മാതാവിനോ നോമ്പുകൊണ്ട് എന്തെങ്കിലും പ്രയാസമൊന്നും പറഞ്ഞിട്ടില്ല. എന്നാലും നോമ്പെടുത്താല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയുണ്ട്. രണ്ടിനും പ്രായശ്ചിത്തം മതിയാകുമോ, നോറ്റുവീട്ടേണ്ടതുണ്ടോ?
ഉ: പ്രായശ്ചിത്തം മതിയാകുന്നതാണ്. കഴിയുമെങ്കില്‍ നോറ്റുവീട്ടുന്നതാണ് നല്ലത്. അടിസ്ഥാനമില്ലാത്ത ഭയാശങ്കകള്‍ ശരിയല്ല. വിദഗ്ധരുടെ അഭിപ്രായംതേടി ഇത് പരിഹരിക്കാവുന്നതാണ്.

ബോധക്കേടും ഛര്‍ദിയും

നോമ്പിന്റെ പകലില്‍ കുറച്ചുനേരം ബോധക്കേടും ശേഷം ഛര്‍ദിയുമുണ്ടായി. നോമ്പുതുടരാമോ?
ഉ: ഇത് പകലിലെ ഉറക്കുപോലെ തന്നെയാണ് നോമ്പിന് പ്രശ്‌നമുണ്ടാക്കുന്നില്ല. ഛര്‍ദിയും മനഃപൂര്‍വമുണ്ടാക്കുന്നതല്ലെങ്കില്‍ നോമ്പു മുറിക്കുകയില്ല. അപസ്മാരമോ മറ്റോ ഉണ്ടായി വെള്ളം കുടിക്കുന്നതാണ് ശരീരത്തിനു നല്ലതെങ്കില്‍ നോമ്പ് മുറിക്കുന്നതാണ് ഉത്തമം. നോമ്പുകൊണ്ട് അല്ലാഹു ശരീരദ്രോഹം ഉദ്ദേശിച്ചിട്ടില്ല.

അറിയാതെ കഴിച്ചുപോയ ഭക്ഷണം

അറിയാതെ ഭക്ഷണം കഴിച്ചുപോയി. പിന്നീടാണ് നോമ്പ് ഓര്‍മ വന്നത്. എന്താണ് ചെയ്യേണ്ടത്?
ഉ: മറന്നു കൊണ്ട് ഭക്ഷിക്കുന്നതും കുടിക്കുന്നതും നോമ്പുമുറിയുന്ന മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതും നോമ്പ് നഷ്ടപ്പെടുത്തുകയില്ല. അത് ചെറിയതോ വലിയതോ ആയ അളവിലായാലും പ്രശന്മല്ല. കഴിച്ചുപോയ ഭക്ഷണം ഛര്‍ദിക്കുകയോ മറ്റോ ചെയ്യേണ്ടതില്ല. ഓര്‍മവന്ന നിമിഷം മുതല്‍ വായിലുള്ളതടക്കം ഒഴിവാക്കണം. നോമ്പിന്റെ ഓര്‍മ പരമാവധി സൂക്ഷിക്കുമ്പോഴാണ് നിയ്യത്ത് നിലനില്ക്കുക.

നോമ്പു മുറിക്കല്‍

നോമ്പ് മുറിക്കുന്നത് വലിയ പാപമാണെന്നും സുന്നത്ത് നോമ്പ് മുറിക്കുന്നതില്‍ കുഴപ്പമില്ലെന്നും പറയുന്നത് ശരിയാണോ?
ഉ: ശരിയാണ്. പക്ഷേ സുന്നത്താണെങ്കിലും കുഴപ്പമില്ലല്ലോ എന്നു കരുതി, വെറുതെ തമാശയാക്കി നോമ്പ് മുറിക്കുന്ന രീതി ഉത്തമമല്ല. എന്നാല്‍ ആവശ്യമുണ്ടെങ്കില്‍ നോമ്പു മുറിക്കാവുന്നതാണ്. പകരം നോല്‍ക്കണമെന്നില്ല. നിശ്ചിത ദിവസങ്ങളിലേതല്ലെങ്കില്‍ പകരം (തിങ്കള്‍, അയ്യാമുല്‍ ബീദ്..) നോല്‍ക്കുന്നത് നല്ലതാണ്.

തിങ്കളും വ്യാഴവും

തിങ്കളും വ്യാഴവുമുള്ള സുന്നത്ത് നോമ്പിന്റെ ദിവസങ്ങളില്‍ ആര്‍ത്തവമായാല്‍ അടുത്തയാഴ്ചയിലെ മറ്റുദിവസങ്ങളില്‍ അത് നോല്ക്കാമോ?
ഉ: സുന്നത്ത് നോമ്പുകള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടാല്‍ പിന്നീട് നോറ്റുവീട്ടുന്നതില്‍ നബി(സ്വ)യുടെ മാതൃകയില്ല. എന്നാല്‍ നേര്‍ച്ചയാക്കിയ സുന്നത്തുനോമ്പുകള്‍ നിര്‍ബന്ധമായതിനാല്‍ അത് മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടേണ്ടതാണ്.

മരണപ്പെട്ടവന്റെ നോമ്പ്

ഒരാള്‍ മരണപ്പെടുമ്പോള്‍ നോമ്പ് ബാക്കിയുണ്ടെങ്കില്‍ ബന്ധുക്കള്‍ അത് നോറ്റുവീട്ടാന്‍ ബാധ്യസ്ഥരാണോ?
ഉ: ന്യായമായ കാരണമില്ലാതെയാണ് നോമ്പ് കടമാക്കിയത് എങ്കില്‍ അയാള്‍ അല്ലാഹുവിനുമുമ്പില്‍ കുറ്റക്കാരനാണ്. അത് ബന്ധുക്കള്‍ നോറ്റുവീട്ടിയതുകൊണ്ട് അയാള്‍ കുറ്റമുക്തനാവുകയില്ല. എന്നാല്‍ അനുവദനീയ സാഹചര്യത്തിലാണ് നോമ്പ് ബാക്കിയായതെങ്കില്‍ (യാത്രക്കാരനായിരിക്കെ ഉപേക്ഷിച്ച നോമ്പ് പിന്നീട് വീട്ടാമെന്നു കരുതി നിര്‍വഹിക്കും മുമ്പ് മരണപ്പെട്ടതുപോലെയുള്ളവ) ബന്ധുക്കള്‍ക്ക് അത് നോറ്റുവീട്ടാവുന്നതാണ്.
ആഇശ(റ) പറയുന്നു: നബി(സ്വ) അരുളി: വല്ലവനും മരണപ്പെട്ടു. അവന്ന് വീട്ടാനുള്ള നോമ്പുണ്ട്. എങ്കില്‍ അവന്റെ ബന്ധുക്കള്‍ നോമ്പനുഷ്ഠിച്ച് ആ ബാധ്യത വീട്ടേണ്ടതാണ് (ബുഖാരി).

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഒരു മനുഷ്യന്‍ നബി(സ്വ)യുടെ അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാന്‍ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ? നബി ചോദിച്ചു. അതേ, അല്ലാഹുവിന്റെ കടമാണ് വീട്ടുവാന്‍ ഏറ്റവും അവകാശപ്പെട്ടത്. മറ്റൊരു നിവേദനത്തില്‍ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്റെ മാതാവ് മരിച്ചു. അവര്‍ക്ക് നേര്‍ച്ചയാക്കിയ നോമ്പുകള്‍ നോറ്റുവീട്ടാനുണ്ട് (ബുഖാരി).

എന്നാല്‍ ഇങ്ങനെ നോറ്റുവീട്ടുന്നത് ബന്ധുക്കളുടെ നിര്‍ബന്ധ ബാധ്യതയാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്നവീക്ഷണങ്ങളുണ്ട്. നോമ്പിന് പകരം പരേതന്റെ അനന്തരസ്വത്തില്‍ നിന്ന് ഫിദ്‌യ നല്കിയാലും മതി എന്നും അഭിപ്രായമുണ്ട്.

 

 

മുൻപത്തെ ലേഖനം അനുഷ്ഠാനങ്ങള്‍-നമസ്കാരം
അടുത്ത ലേഖനം അനുഷ്ഠാനങ്ങള്‍-സകാത്ത്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History