ഹോം > കക്ഷികളും പ്രസ്ഥാനങ്ങളും... > കേരള ജംഇയ്യത്തുല്‍ ഉലമ (1924)

1 മിനിറ്റ് വായിച്ചില്ല

കേരള ജംഇയ്യത്തുല്‍ ഉലമ (1924)

ഉള്ളടക്കം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ സമാരംഭം കുറിച്ച കേരള മുസ്‌ലിംകള്‍ ക്കിടയിലെ നവോത്ഥാന സംരംഭത്തിന്റെ നാള്‍വഴിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഒരു സംവിധാനമാണ് പണ്ഡിതരുടെ കൂട്ടായ്മ അഥവാ കേരള ജംഇയ്യത്തുല്‍ ഉലമ. മക്തി തങ്ങള്‍, ഹമദാനി തങ്ങള്‍, വക്കം മൗലവി മുതലായവര്‍ തുടങ്ങിവെച്ച ഒറ്റയാള്‍ പോരാട്ടങ്ങള്‍ 1922 ല്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തോടെയാണ് ശക്തി പ്രാപിച്ചതും വ്യാപിച്ചതും. ഐക്യസംഘത്തിന്റെ അജണ്ടകളിലൊന്നായിരുന്നു പണ്ഡിതരുടെ സേവനങ്ങള്‍ സമുദായത്തിന് കൃത്യമായി ലഭ്യമാക്കുക എന്നത്. നാട്ടിലെ പ്രമുഖ ദര്‍സുകളില്‍ നിന്നും തമിഴ്‌നാട്ടിലെ ബാഖിയാത്തുസ്വാലിഹാത്ത്(വെല്ലൂര്‍), ജാമിഅ ദാറുസ്സലാം (ഉമറാബാദ്), ഉത്തര്‍ പ്രദേശിലെ ജാമിഅ ദാറുല്‍ ഉലൂം (ദയൂബന്ദ്) തുടങ്ങിയ ഉന്നത ദര്‍സുകളില്‍ നിന്നും പഠനം നടത്തിയ അനേകം പണ്ഡിതന്‍മാര്‍ മലയാളക്കരയില്‍ ഉണ്ടായിരുന്നുവെങ്കിലും അവരുടെ കൂട്ടായ്മയോ കൂടിച്ചേരാനുള്ള അവസരമോ ഇല്ലാതെ ഓരോരുത്തരും അവനവന്റെ തട്ടകങ്ങളില്‍ ഒരു പള്ളിയും അതിലൊരു ദര്‍സുമായി കഴിയുകയായിരുന്നു. മുസ്‌ലിംകളുടെ ഉന്നമനത്തിനായി ഒരു കൂട്ടായ ശ്രമവും ആ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല. അവിടവിടെയായി ഒറ്റപ്പെട്ട കൂട്ടായ്മകള്‍ ഉണ്ടാവാന്‍ തുടങ്ങിയതോടെയാണ് മുസ്‌ലിംകളുടെ ഉയിര്‍ത്തെഴുന്നേല്‍പ് ആരംഭിച്ചത്. കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം സഭ (1889), പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ (1900), തിരുവിതാംകൂര്‍ മുസ്‌ലിം സഭ(1910), തലശ്ശേരി ഇംദാദുല്‍ ഇസ്‌ലാം സഭ (1911), ആലപ്പുഴ ലജ്‌നത്തുല്‍ ഇസ്‌ലാം സഭ (1915) തുടങ്ങിയവ ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ തുടക്കമായിരുന്നു. പക്ഷേ ഇവയില്‍ പലതിനും തുടര്‍ച്ചയോ വളര്‍ച്ചയോ ഉണ്ടായില്ല.

ഇവയ്ക്കിടയില്‍ കുറഞ്ഞ കാലം കൊണ്ട് വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ഒരു സംരഭമായിരുന്നു കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ട ‘നിഷ്പക്ഷസംഘം’. കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്ന ഇ.കെ മൗലവി, കെ.എം മൗലവി തുടങ്ങിയ പണ്ഡിതന്‍മാരുടെ സഹകരണം കൂടിയായപ്പോള്‍ നിഷ്പക്ഷസംഘം എന്ന പേരു മാറ്റി കേരള മുസ്‌ലിം ഐക്യസംഘം എന്നാക്കുകയും പ്രവര്‍ത്തനങ്ങള്‍ കേരളാടിസ്ഥാനത്തില്‍ വിപുലീകരിക്കുകയും ചെയ്തു.

1924 ല്‍ ആലുവായില്‍ നടന്ന കേരള മുസ്‌ലിം ഐക്യസംഘ വാര്‍ഷികത്തിന്റെ പ്രധാന അജണ്ട പണ്ഡിതരെ സംഘടിപ്പിക്കുക എന്നതായിരുന്നു. ഉസ്താദുമാരുടെ ഉസ്താദായ വെല്ലൂര്‍ ബാഖിയാത്തിലെ പ്രിന്‍സിപ്പല്‍ മൗലാനാ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് ആയിരുന്നു ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷികത്തിലെ അധ്യക്ഷന്‍. മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയും ഇ.കെ.മൗലവിയും കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച് പ്രമുഖ പണ്ഡിതന്‍മാരെയെല്ലാം ക്ഷണിച്ചു വരുത്തി. 500ലേറെ പണ്ഡിതന്‍മാരുടെ നിറഞ്ഞ സഭയില്‍ ഹസ്രത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെച്ച് (1924 മെയ് 10,11,12) കേരള ജംഇയ്യത്തുല്‍ ഉലമാ നിലവില്‍ വന്നു. അതാണ് കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടന. 1933 ല്‍ പ്രസ്തുത സംഘടന കേരള ജംഇയ്യത്തുല്‍ ഉലമ (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ) എന്ന പേരില്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

പണ്ഡിതന്‍മാര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക, മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവുന്ന വഴക്കുകള്‍ തീരുമാനമാക്കുക, മതവിധികള്‍ (ഫത്‌വാ) നല്‍കാന്‍ ദാറുല്‍ ഇഫ്താഅ് സ്ഥാപിക്കുക, മുസ്‌ലിംകള്‍ക്കിടയിലെ അന്ധവിശ്വാസാനാചാരങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുക, ഇസ്‌ലാമിക ദഅ്‌വത്തിന് ഉചിതമായ മാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് യോഗം അവസാനിച്ചത്.

എം.അബ്ദുല്‍ ഖാദിര്‍ മൗലവി, സി.അബ്ദുല്ലക്കോയ തങ്ങള്‍, കെ.കെ.മുഹമ്മദ് കുട്ടി മൗലവി, സി.കെ.മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍, ഇ.കെ.മൗലവി, പി.എന്‍.മുഹമ്മദ് മൗലവി, പി.പി.ഉണ്ണീന്‍ കുട്ടി മൗലവി (പുളിക്കല്‍), ചാലോട് മൂസക്കുട്ടി മൗലവി (കണ്ണൂര്‍), കെ.എം.മൗലവി (തിക്കോടി), പി.എ.അബ്ദുല്‍ ഖാദിര്‍ മൗലവി (കോട്ടയം), ബി.വി.കോയക്കുട്ടി തങ്ങള്‍ (ചാവക്കാട്), എം.അബ്ദുല്ലക്കുട്ടി മൗലവി (കുറ്റ്യാടി), പാലശ്ശേരി കമ്മുക്കുട്ടി മൗലവി (കുറ്റൂര്‍) എന്നിവരായിരുന്നു കെ.ജെ.യുവിന്റെ പ്രഥമ ഭാരവാഹികള്‍.

മുസ്‌ലിം ഐക്യസംഘവും കേരള ജംഇയ്യത്തുല്‍ ഉലമായും ഇസ്‌ലാമിക നവജാഗരണ രംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിച്ചു. 1934 ല്‍ ഐക്യസംഘവും 1936 ല്‍ മുസ്‌ലിം മജ്‌ലിസും തിരോഭവിച്ചതോടെ നവോത്ഥാന വീഥിയില്‍ കെ.ജെ.യു മാത്രം അവശേഷിച്ചു; 1950 വരെ.

ലക്ഷ്യവും പ്രവര്‍ത്തനങ്ങളും

പി അബ്ദുല്‍ ഖാദിര്‍ മൗലവി പ്രസിഡണ്ടും സി മുഹ്‌യിദ്ദീന്‍കുട്ടി മൗലവി സെക്രട്ടറിയുമായി രൂപീകൃതമായ പണ്ഡിതസഭക്ക് മുമ്പില്‍ ചെയ്യാന്‍ കാര്യങ്ങളേറെയുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്കിടയിലെ കൊടികുത്ത്, ചന്ദനക്കുടം, മുഹര്‍റം ആഘോഷം, ഖബ്‌റാരാധന തുടങ്ങിയ അനാചാരങ്ങള്‍ ഒരു ഭാഗത്ത്. ആര്യസമാജക്കാരും ക്രൈസ്തവ മിഷണറിമാരും മുസ്‌ലിംകളെ വല വീശാനിറങ്ങുന്നത് മറുഭാഗത്ത്. ഇതിനൊക്കെ പുറമെ മലബാര്‍ കലാപം സമുദായത്തിനകത്തുണ്ടാക്കിയ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും. എല്ലാം മുസ്‌ലിം പണ്ഡിതരെ ഏറെ മഥിക്കുകയും വേദനിപ്പിക്കുകയുമുണ്ടായി. ഇതിന് പരിഹാരം കാണാന്‍ ചില തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്തു.

എന്നാല്‍ മുഴുവന്‍ പണ്ഡിതന്മാരുടെയും കൂട്ടായ്മയിലൂടെ രൂപീകൃതമായ ജംഇയ്യത്തില്‍ നിന്ന് ഒരു വിഭാഗം ഏറെ വൈകാതെ പിരിഞ്ഞുപോയി. ജംഇയ്യത്തിന് വഹ്ഹാബി ചായ്‌വുണ്ടെന്നായിരുന്നു പരാതി. ഇവര്‍ പിന്നീട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് യോഗം ചേര്‍ന്ന് (1926ല്‍) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കി. 1947ല്‍ കെ സി അബ്ദുല്ല മൗലവി, വി കെ സൈനുദ്ദീന്‍ എന്നിവര്‍ പിരിഞ്ഞുപോയി ജമാഅത്തെ ഇസ്‌ലാമിയിലും ചേര്‍ന്നു. എന്നാല്‍ ജംഇയ്യത്തുല്‍ ഉലമ ഇസ്‌ലാമിക പ്രബോധന വീഥിയില്‍ അതിന്റേതായ കടമ നിര്‍വഹിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിറവിയെ തുടര്‍ന്ന് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ശക്തമായ ആശയ സംഘട്ടനം നടന്നു. ഐക്യസംഘവും, ജംഇയ്യത്തുല്‍ ഉലമയും, നവോത്ഥാന വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ നടത്തി. മതത്തിന്റെ പേരില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളെ എതിര്‍ത്തു. മത പ്രസംഗ പരമ്പരകള്‍ നടന്നു. ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്, സയ്യിദ് റശീദ് റിദ, മുഹമ്മദ് അബ്ദു, ഇബ്‌നുത്തൈമിയ തുടങ്ങിയവരുടെ നവോത്ഥാന ചിന്തകള്‍ ഇതിനകം കേരളത്തിലെത്തിയിരുന്നു. ഭാഷാശേഷിയും തന്മയത്വവുമുള്ള ഇസ്വ്‌ലാഹീ പണ്ഡിതരുടെ പ്രഭാഷണങ്ങള്‍ വിദ്യാസമ്പന്നരെയും സാധാരണക്കാരെയും സ്വാധീനിച്ചു.

ഖുര്‍ആനും സുന്നത്തുമായിരുന്നു അവരുടെ കൈമുതല്‍. മദ്ഹബുകളടക്കമുള്ള പ്രത്യേക ചട്ടക്കൂടുകളില്‍ സാധാരണക്കാരനെ വരിഞ്ഞുനിര്‍ത്തിക്കൊണ്ട് അനാചാരങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ച യാഥാസ്ഥിതിക പണ്ഡിതരുമായി അവര്‍ നടത്തിയ ആശയ സംവാദങ്ങള്‍ ഏറെ ഫലങ്ങളുണ്ടാക്കി.

മുൻപത്തെ ലേഖനം ജംഇയ്യത്തു അഹ്‌ലേ ഹദീസ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
അടുത്ത ലേഖനം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (1926)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History