ഹോം > കക്ഷികളും പ്രസ്ഥാനങ്ങളും... > സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (1926)

1 മിനിറ്റ് വായിച്ചില്ല

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (1926)

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ മത–സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രമുഖ പണ്ഡിത സംഘടനയാണ്. ഇസ്‌ലാമിക വിജ്ഞാനം, വിശ്വാസസംരക്ഷണം, വിദ്യാഭ്യാസം, ആത്മീയത, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ സമസ്ത ശക്തമായ ഇടപെടലുകള്‍ നടത്തിവരുന്നു. അഹ്‌ലുസ്സുന്ന വല്‍ ജമാഅത്ത് ആശയധാരയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമസ്ത, മദ്രസാ വിദ്യാഭ്യാസം, ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍, മതപഠന സ്ഥാപനങ്ങള്‍, സമൂഹ ബോധവത്കരണം തുടങ്ങിയവയിലൂടെ തലമുറകളെ സദ്മാര്‍ഗത്തിലേക്ക് നയിക്കുന്നു. കേരളത്തിനകത്തും പുറത്തും വ്യാപിച്ചിരിക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ഏറെ സഹായങ്ങള്‍ നല്കി വരുന്നു.

1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വിളിച്ചു ചേര്‍ത്ത ഒരു സമ്മേളനത്തില്‍ വച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. സയ്യിദ് ശിഹാബുദ്ദീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം വരക്കല്‍ ബാഅലവി മുല്ലക്കോയ തങ്ങളെ പ്രസിഡണ്ടും പി വി മുഹമ്മദ് മുസ്‌ലിയാരെ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു.

1924ല്‍ രൂപീകൃതമായ കേരളത്തിലെ ആദ്യ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു)യില്‍ ഉണ്ടായിരുന്ന ചില പണ്ഡിതന്‍മാരാണ് ‘സമസ്ത’ രൂപീകരിച്ചത്. വിശുദ്ധ ഖുര്‍ആനും പ്രാമാണികമായ ഹദീസുകളും മാത്രമേ ഇസ്‌ലാമിലെ പ്രമാണമായി സ്വീകരിക്കാവൂ എന്ന കെ.ജെ.യു നിലപാടില്‍ അഭിപ്രായ വിത്യാസം പ്രകടിപ്പിച്ചു കൊണ്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മാറി നിന്നത്.

1934ല്‍ നവംബര്‍ മുതലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രവര്‍ത്തന രംഗത്ത് സജീവമായത്.

സമസ്ത: ലക്ഷ്യം, ആദര്‍ശം

അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയാദര്‍ശങ്ങള്‍ക്ക് സ്ഥാനം നല്കി അശ്അരീ സരണിയും ശാഫിഈ മദ്ഹബും പിന്തുടരുന്ന സംഘമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ആരംഭകാലത്ത് സമസ്ത മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ അഞ്ചെണ്ണമാണ്.

1) അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ഥ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിക വിശ്വാസങ്ങളെയും ആചാരനുഷ്ഠാനങ്ങളെയും പ്രബോധനം ചെയ്യുക.

2) അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രചാരണത്തെ നിയമാനുസൃതം ചെറുക്കുക.

3) മുസ്‌ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക.

4) മതവിദ്യാഭ്യാസത്തിന്ന് ഊന്നല്‍ നല്‍കുക. മതവിശ്വാസത്തോട് കൈകോര്‍ക്കുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക.

5) അന്ധവിശ്വാസങ്ങള്‍, അരാജകത്വം, അധാര്‍മികത, അനൈക്യം എന്നിവ തുടച്ചുനീക്കി മൊത്തത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക.

സമസ്ത പിളര്‍പ്പിനുശേഷം 2002ല്‍ പ്ലാറ്റിനം ജൂബിലിയും 2016 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ വെച്ച് 90ാം വാര്‍ഷിക മഹാസമ്മേളനവും നടത്തി.

സമസ്തയിലെ പിളര്‍പ്പുകള്‍

1926ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായി. അതിനു ശേഷം വിവിധ ഘട്ടങ്ങളിലായി പിളര്‍പ്പുകള്‍ നേരിടേണ്ടി വന്നു, സമസ്തയ്ക്ക്.

1953ല്‍ സമസ്ത ഫത്‌വ ബോര്‍ഡ് വഹ്ഹാബി-മൗദൂദികളോട് സലാം പറയാന്‍ പാടില്ല എന്ന് ഫത്‌വ നല്‍കിയിരുന്നു. ഇത് മദ്‌റസാ പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പില്കാലത്ത് ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ സെക്രട്ടറിയായിരിക്കെ ഇതില്‍ മാറ്റം വരുത്തി. ഇതില്‍ മുശാവറയിലെ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെ ചിലര്‍ക്ക് എതിര്‍പ്പുണ്ടായി. 1985ല്‍ ശാബാനു ബീഗം കേസ്സ് ഉയര്‍ന്നു വരികയും, ശരീഅത്ത് വിവാദം ചൂടുപിടിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, കേരളത്തില്‍ മുസ്‌ലിം സംഘടനകള്‍ യോജിച്ചു. ഇതിന് സമസ്ത പിന്തുണ നല്‍കുകയും നേതൃത്വം വഹിക്കുകയും ചെയ്തു. ഇതിനോടു വിയോജിച്ചുകൊണ്ട് 1989ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ പരസ്യമായി രംഗത്തു വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെയും ചിലരെയും പുറത്താക്കി. ഇതാണ് വലിയ പിളര്‍പ്പ്. കാന്തപുരം പിന്നീട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കി.

ഇതിന്ന് മുമ്പ് 1960കളില്‍ സമസ്ത, തബ്‌ലീഗ് ജമാഅത്തിനെതിരെ നിലപാടെടുത്തു. പ്രസ്തുത തബ്‌ലീഗിന് വഹ്ഹാബി ആദര്‍ശത്തോട് മമതയാണെന്ന് സമസ്തക്ക് അഭിപ്രായമുണ്ടായിരുന്നു. നിലപാടില്‍ പ്രതിഷേധിച്ച് പുറത്തുപോയ പണ്ഡിതര്‍ ചേര്‍ന്ന് അഖില കേരള ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കി.

പള്ളിയിലെ പ്രാര്‍ഥനകള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മതവിരുദ്ധമാണെന്ന അഭിപ്രായവുമായി പ്രമുഖ പണ്ഡിതനായ സദഖത്തുല്ല മൗലവി രംഗത്തു വന്നു. സമസ്ത ഇത് അംഗീകരിച്ചില്ല. മൗലവിയും ചിലരും പുറത്തുപോയി കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കി.

സമസ്ത: ഘടനയും ഘടകങ്ങളും

ശൂറാ (കൂടിയാലോചനാസമിതി), കേന്ദ്ര മുശാവറ (ഫത്‌വാ കമ്മിറ്റി) എന്നിവയാണ് സമസ്തയുടെ പരമോന്നത സമിതികള്‍. 1989ലെ പിളര്‍പ്പിന്റെ വേളയില്‍ കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍ പ്രസിഡണ്ട്, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള മലബാര്‍ ജില്ലകളിലാണ് സമസ്തക്ക് കൂടുതല്‍ ജനസ്വാധീനമുള്ളത്. ആയിരക്കണക്കിന് പള്ളികള്‍ക്ക് കീഴില്‍ വരുന്ന മഹല്ലുകളും പതിനായിരത്തോളം മദ്‌റസകളുമാണ് സമസ്തയുടെ എക്കാലത്തെയും ഊര്‍ജം. കോഴിക്കോട് സമസ്ത കാര്യാലയവും ചേളാരിയിലെ സമസ്താലയവുമാണ് ഓഫീസുകള്‍.

1951ല്‍ രൂപീകൃതമായ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡാണ് സമസ്തയുടെ ഏറ്റവും വലിയ പോഷക ഘടകം. 10 ലക്ഷത്തോളം വിദ്യാര്‍ഥികളും ഒരു ലക്ഷം അധ്യാപകരും ഇതിന് കീഴില്‍ വരും. യുവജന വിഭാഗമായ സുന്നി യുവജന സംഘം, വിദ്യാര്‍ഥി വിഭാഗമായ എസ് കെ എസ് എസ് എഫ് (1989), സുന്നി ബാലവേദി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മുസ്‌ലിം എംപ്ലോയിസ് അസോസിയേഷന്‍, സുന്നി മഹല്ല് ഫെഡറേഷന്‍, മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയവയും പോഷക ഘടകങ്ങളാണ്.

സുപ്രഭാതം ദിനപത്രം, സത്യധാര ദ്വൈവാരിക, സുന്നി അഫ്കാര്‍, കുരുന്നുകള്‍, സന്തുഷ്ട കുടുംബം എന്നിവയടക്കം പത്തിലധികം ആനുകാലികങ്ങള്‍ സംഘടന പുറത്തിറക്കുന്നു. പട്ടിക്കാട് എഞ്ചിനീയറിംഗ് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം എന്നിവയടക്കം നിരവധി സ്ഥാപനങ്ങള്‍ സമസ്തയുടെ നിയന്ത്രണത്തിലുണ്ട്. സ്വന്തമായി പ്രസിദ്ധീകരണശാലയുണ്ട്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാലയാണ് സുപ്രധാനമായ മറ്റൊരു സ്ഥാപനം. 1986ല്‍ ചെറിയ നിലയില്‍ തുടങ്ങി 2009ല്‍ യൂണിവേഴ്‌സിറ്റിയായി ചെമ്മാട് ദാറുല്‍ ഹുദാ മാറി. സ്വതന്ത്രമായി ടി വി ചാനലും സ്വന്തമായി ദിനപത്രവും ഇന്ന് സമസ്തയ്ക്കുണ്ട്.

 

 

മുൻപത്തെ ലേഖനം കേരള ജംഇയ്യത്തുല്‍ ഉലമ (1924)
അടുത്ത ലേഖനം തബ്‌ലീഗ് ജമാഅത്ത് (1927)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History