ഹോം > മുസ്‌ലിം ഭരണകൂടങ്ങള്‍... > ഖലീഫമാരുടെ ഭരണകാലം

1 മിനിറ്റ് വായിച്ചില്ല

ഖലീഫമാരുടെ ഭരണകാലം

ഉള്ളടക്കം

ഖലീഫമാരുടെ ഭരണകാലം പ്രവാചകാനന്തര ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക ഘട്ടമാണ്. ഖുലഫാഉര്‍റാശിദീന്‍ നേതൃത്വം നല്‍കിയ ഈ കാലഘട്ടത്തില്‍ ഭരണക്രമീകരണം, നീതിന്യായ സംവിധാനം, സാമ്പത്തിക നിയന്ത്രണം, സൈനികസംവിധാനം, സാമൂഹ്യനീതി എന്നിവ സുസ്ഥിരമായി രൂപപ്പെട്ടു. സമൂഹഭരണത്തെയും മതമൂല്യങ്ങളെയും ഒരുമിച്ചു കൊണ്ടുപോയ ഖലീഫമാരുടെ ഭരണപരിചയം, ഇസ്‌ലാമിക ഭരണസങ്കല്‍പത്തിന്റെ തുടര്‍ച്ചയായി ഈ ലേഖനം അവതരിപ്പിക്കുന്നു.

മുഹമ്മദ് നബി(സ്വ)യുടെ വിയോഗാനന്തരം ഇസ്‌ലാമിക ലോകത്തിന്റെ ഭരണസാരഥ്യ മേറ്റെടുത്തവരാണ് ഖലീഫമാര്‍. ‘പിന്‍ഗാമി’ എന്നാണ് ‘ഖലീഫ’യുടെ അര്‍ഥം. ‘ഇമാം’എന്നും ഇവരെ വിശേഷിപ്പിക്കാറുണ്ട്. മുഹമ്മദ് നബി(സ്വ) പ്രബോധനം ചെയ്ത ഇസ്‌ലാമിനെ സംരക്ഷിക്കുകയും ആ സമൂഹത്തെ ഭരിക്കുകയും ചെയ്യലാണ് ഖലീഫമാരുടെ ബാധ്യത. അതേസമയം ഖലീഫമാര്‍ അല്ലാഹുവിന്റെ ഖലീഫമാരായിരുന്നില്ല.

നബി(സ്വ)യുടെ മരണം (ക്രി:632) മുതല്‍ അലി(റ)ന്റെ മരണം(ക്രി:661)വരെയുള്ള മൂന്ന് പതിറ്റാണ്ട് കാലമാണ് ഖലീഫമാര്‍ രാജ്യം ഭരിച്ചത് (ക്രി:632-661). ക്രി:632 മുതല്‍ 634 വരെ അബൂബക്ര്‍ സിദ്ദീഖും(റ) 634 മുതല്‍ 644 വരെ ഉമറുബ്‌നുല്‍ ഖത്വാബും(റ) 644 മുതല്‍ 656 വരെ ഉസ്മാനുബ്ു അഫ്ഫാനും(റ) 656 മുതല്‍ 661 വരെ അലിയ്യുബ്‌നു അബീത്വാലിബു(റ)മായിരുന്നു ഖിലാഫത്തിന് നേതൃത്വം നല്‍കിയവര്‍. ഇവര്‍ സച്ചരിതരായ ഭരണകര്‍ത്താക്കള്‍ ‘അല്‍ ഖുലഫാഉര്‍റാശിദൂന്‍’എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവര്‍ക്ക് ശേഷം വന്ന മുആവിയ(റ) മുതല്‍ കുടുബവാഴ്ച്ചക്ക് തുടക്കമായി.

ഖലീഫമാരുടെ തെരഞ്ഞെടുപ്പ്

നാല് ഖലീഫമാരുടെയും തെരഞ്ഞെടുപ്പ് നാലുവിധമായിരുന്നു. പിന്‍ഗാമിയെ നിശ്ചയിക്കാ തെയാണ് നബി(സ്വ) വിടവാങ്ങിയത്. സ്വഹാബികള്‍ ചേര്‍ന്ന് കൂടിയാലോചനയും തര്‍ക്കവും വാഗ്വാദങ്ങളും നടത്തി ഒടുവില്‍ നബി(സ്വ)യുടെ ഉത്തമസുഹൃത്തായ അബൂബക്ര്‍(റ)നെ പ്രഥമഖലീഫയായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.

അബൂബക്ര്‍(റ)വാകട്ടെ പിന്‍ഗാമിയായി ഉമര്‍(റ)നെ നിശ്ചയിച്ചാണ് യാത്രയായത്. പ്രമുഖ സ്വഹാബികളുമായി കൂടിയാലോചിച്ച ശേഷമാണ് ഈ നിശ്ചയിക്കല്‍.

യോഗ്യരായ ആറു പ്രമുഖ സ്വഹാബിമാരുടെ സമിതിയെ തെരഞ്ഞെടുത്ത് മൂന്നാം ഖലീഫയെ നിശ്ചയിക്കുവാനുള്ള അധികാരം അവര്‍ക്ക് നല്‍കിയുമാണ് ഉമര്‍(റ) അന്ത്യശ്വാസം വലിച്ചത്.

ഉസ്മാന്‍(റ) വധിക്കപ്പെട്ടതിനു ശേഷമുണ്ടായ സ്തംഭനാവസ്ഥയില്‍, സ്വഹാബിമാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അലി(റ) അവസാനത്തെ ഖലീഫയായി സ്ഥാനമേറ്റത്.

തെരഞ്ഞെടുപ്പ് പലവിധമായിരുന്നെങ്കിലും രണ്ട് പ്രധാന കാര്യങ്ങള്‍ ഇവയില്‍ നിര്‍ബന്ധമായും പാലിക്കപ്പെട്ടിരുന്നു. പ്രമുഖരുമായുള്ള കൂടിയാലോചന(ശൂറാ)യും ജനകീയ അംഗീകാരം നേടലു(ബൈഅത്ത്)മായിരുന്നു അവ.

ഭരണരീതിയും ക്രമവും

ഖലീഫമാരില്‍ ആരും ആ പദവി ആഗ്രഹിക്കുകയോ അതിനുവേണ്ടി രംഗത്തുവരികയോ ചെയ്തിട്ടില്ല. ഖലീഫസ്ഥാനം ഒരു ഭാരമായി കൊണ്ടുനടന്ന അവര്‍, അല്ലാഹുവിന്റെ മുമ്പില്‍ തങ്ങള്‍ അതിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടും എന്ന് സദാ വ്യാകുലപ്പെടുകയും ചെയ്തിരുന്നു.

ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്ര്‍(റ), തിരുനബി(സ്വ)യുടെ മിമ്പറില്‍ ആദ്യമായി കയറി നിന്ന് തന്റെ നയപ്രഖ്യാപനം നടത്തിയത് ഇങ്ങനെ: ”സഹോദരന്‍മാരെ, ഞാന്‍ നിങ്ങളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങളിലെ ഉത്തമനല്ല ഞാന്‍. ഞാന്‍ നന്‍മ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുക. തിന്‍മ ചെയ്യുന്നപക്ഷം എന്നെ തിരുത്തുകയും ചെയ്യുക.”

ഉമര്‍(റ) പ്രസംഗിച്ചതും ഇതുപോലെയായിരുന്നു. ”ജനങ്ങളേ, നിങ്ങളിലേക്ക് ഞാന്‍ ഉദ്യോഗസ്ഥരെ അയക്കുന്നത് നിങ്ങളെ ശിക്ഷിക്കാനോ നിങ്ങളില്‍ നിന്ന് ധനം പിടിച്ചു വാങ്ങാനോ അല്ല. നിങ്ങള്‍ക്ക് മതകാര്യങ്ങള്‍ പറഞ്ഞുതരാനും ജീവിതചര്യ നിങ്ങളെ പഠിപ്പിക്കാനുമാണ്. ഇതിനപ്പുറം എന്തെങ്കിലും ഉദ്യോഗസ്ഥര്‍ ചെയ്താല്‍ നിങ്ങളെന്നോട് പരാതിപ്പെടുക”. ഉസ്മാന്‍(റ), അലി(റ) എന്നിവരുടെ നയവും വ്യത്യസ്തമായിരുന്നില്ല.

നബി(സ്വ) അനുവര്‍ത്തിച്ച ഭരണക്രമം തന്നെയാണ് ഖലീഫമാരും പിന്തുടര്‍ന്നത്. കാലത്തിനനുസരിച്ച ചില മാറ്റങ്ങളും വരുത്തിയിരുന്നു അവര്‍.

കൂടിയാലോചനാസമിതി (മജ്‌ലിസുശ്ശൂറാ), മന്ത്രിമാര്‍ (വസീര്‍) എന്നിവയാണ് ഭരണകാര്യങ്ങളില്‍ ഖലീഫയെ സഹായിച്ചിരുന്നത്. മന്ത്രിമാര്‍ രണ്ടോ മൂന്നോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രമുഖ സ്വഹാബിമാര്‍ ഉള്‍കൊള്ളുന്നതായിരുന്നു ശൂറ. ഉമര്‍(റ)വും ഉസ്മാനു(റ)മായിരുന്നു അബൂബക്ര്‍(റ)ന്റെ മന്ത്രിമാര്‍. ഉസ്മാനും(റ) അലി(റ)യുമായിരുന്നു ഉമറിന്റെ സഹായികള്‍.

രാജ്യം വിശാലമായിത്തുടങ്ങിയപ്പോള്‍ ഭരണസൗകര്യത്തിന് പ്രവിശ്യകളായി (ഇപ്പോഴത്തെ സംസ്ഥാനങ്ങള്‍ക്ക് തുല്യം) വിഭജിക്കപ്പെട്ടു. പ്രവിശ്യകളുടെ ഭരണച്ചുമതല ഗവര്‍ണര്‍മാര്‍ക്കു (വാലി) നല്‍കി. ഉമര്‍(റ)ന്റെ കാലമായപ്പോള്‍ കൂടുതല്‍ പ്രവിശ്യകള്‍ വരികയും ഗവര്‍ണര്‍മാര്‍ക്ക് അധികാരം നിര്‍ണയിച്ചുനല്‍കുകയും ചെയ്തു. കേസുകള്‍ തീര്‍പ്പാക്കുക, ശിക്ഷ വിധിക്കുക, അതിര്‍ത്തികള്‍ സംരക്ഷിക്കുക, ധനകാര്യത്തിനു മേല്‍നോട്ടം നല്‍കുക, ആസ്ഥാന പള്ളിയില്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കുക എന്നിവ ഗവര്‍ണര്‍മാരില്‍ നിക്ഷിപ്തമാക്കി.

പിന്നീട് നീതിന്യായത്തെ ഉമര്‍(റ) ഗവര്‍ണര്‍മാരില്‍ നിന്നും എടുത്തുമാറ്റി ജഡ്ജിമാര്‍ക്കു നല്‍കി. ജഡ്ജിമാര്‍ക്ക് കര്‍ശനമായ ചട്ടങ്ങള്‍ നിശ്ചയിക്കുകയും അവര്‍ക്കെതിരെ പരാതി വന്നാല്‍ വിളിച്ചുവരുത്തി ഖലീഫ വിചാരണ നടത്തുകയും ചെയ്തു. മുസ്‌ലിംകളല്ലാത്തവര്‍ക്കും നീതിയും മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയുമുണ്ടായി.

12 വര്‍ഷത്തോളം ഖിലാഫത്ത് പദവിയിലിരുന്ന ഉമര്‍(റ) ഭരണരംഗത്ത് നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. കോടതികള്‍, ജയിലുകള്‍, ബൈത്തുല്‍മാല്‍ (ഖജനാവ്), ഖറാജ് (ഭൂനികുതി), ജിസ്‌യ, ഉശുര്‍(കസ്റ്റംസ് നികുതി) തുടങ്ങിയ നികുതികള്‍, തപാല്‍ മുതലായവ അവയില്‍ ചിലതാണ്. കച്ചവടം, കൃഷി, വ്യവസായം എന്നിവയെ പരമാവധി പ്രോത്‌സാഹിപ്പിക്കുകയും ഭക്ഷണം, വസ്ത്രം, വിനോദം എന്നിവയില്‍ അതീവ ലാളിത്യം കാത്തുസൂക്ഷിക്കുകയും ചെയ്തു.

രാത്രികാലങ്ങളില്‍ റോന്തുചുറ്റി ജനങ്ങളുടെ ജീവിതാവസ്ഥ നേരില്‍ കാണുകയും ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന നിരീക്ഷണ സമ്പ്രദായവും ഉമറാ(റ)ണു തുടങ്ങിയത്. ഇത് പിന്നീട് അലി(റ) ശുര്‍ത്വ(പോലീസ് സേന)യായി വ്യവസ്ഥാപിതാമായി നടപ്പിലാക്കുകയുണ്ടായി. ‘മുഹ്തസിബ്’ എന്ന പേരില്‍ ഒരു വിജിലന്‍സ് വിഭാഗവും ഇക്കാലത്ത് നിലവിലുണ്ടായിരുന്നു. നിയമങ്ങള്‍ ലംഘിക്കുകയും നിരോധിച്ചവ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ അപ്പപ്പോള്‍ പിടികൂടി ഉപദേശിക്കാനും ആവശ്യമെങ്കില്‍ നടപടിയെടുക്കാനും ഈ വിഭാഗത്തിന് അധികാരമുണ്ടായിരുന്നു.

ഉസ്മാന്റെ(റ) ഭരണത്തിന്റെ അവസാനത്തോടെ രാജ്യത്ത് കുഴപ്പങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. അതിവിശാലമായ രാജ്യത്തിന്റെ പല പ്രവിശ്യകളിലും കലാപകാരികള്‍ താവളമാക്കിയ തായിരുന്നു കാരണം. അലി(റ)ന്റെ ഭരണകാലത്ത ഇത് മൂര്‍ഛിക്കുകയും ചെയ്തു. ശാം കേന്ദ്രമാക്കി മുആവിയ(റ) സമാന്തര ഭരണകൂടം തന്നെയുണ്ടാക്കി. ഇക്കാലത്താണ് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ജമല്‍, സിഫ്ഫീന്‍ യുദ്ധങ്ങള്‍ അരങ്ങേറിയത്. ഇത് സമൂഹത്തില്‍ നിരവധി അന്തച്ഛിദ്രങ്ങള്‍ക്ക് വഴിയൊരുക്കി. സമൂഹത്തില്‍ അവാന്തര വിഭാഗങ്ങള്‍ ഉടലെടുക്കുകയും ഭിന്നത രൂക്ഷമാവുകയും ഒടുവില്‍ നാലാം ഖലീഫ അലി(റ)യുടെ വധത്തില്‍ അത് കലാശിക്കുകയും ചെയ്തു.

മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്ന ഖിലാഫത്തിന് അന്ത്യമാവുമ്പോള്‍ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വിസ്തൃതി വിശാലമായി മാറിയിരുന്നു. റോം, പേര്‍ഷ്യ സാമ്രാജ്യങ്ങള്‍ മുസ്‌ലിംകളുടെ കീഴില്‍ വന്നു. ആദ്യ ഖിബ്‌ലയായിരുന്ന ബൈത്തുല്‍ മുഖദ്ദസ് വീണ്ടെടുത്തു. ഉമര്‍(റ)ന്റെ കാലത്തായിരുന്നു ഇത്.

യൂറോപ്പിന്റെ കവാടമായിരുന്ന സൈപ്രസും ആഫ്രിക്കന്‍ രജ്യമായിരുന്ന അള്‍ജീരിയ, മൊറോക്കോ, ത്വറാബല്‍സ് എന്നിവയും ഏഷ്യയിലെ അഫ്ഗാനിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളും ഉസ്മാന്‍(റ)ന്റെ ഭരണത്തോടെ ഇസ്‌ലാമിക ഭരണത്തോട് ചേര്‍ക്കപ്പെട്ടു.

നീതിനിര്‍വഹണം, സാമൂഹിക സുരക്ഷ, ജനക്ഷേമം, സമ്പദ്‌രംഗം, ഗതാഗതം, യുദ്ധം തുടങ്ങിയ മേഖലകളിലെല്ലാം പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടുകയും അവയ്ക്ക് മാനുഷികമുഖം നല്‍കുകയും ചെയ്തത് ഖലീഫമാരായിരുന്നു.

മുൻപത്തെ ലേഖനം ഖലീല്‍ ജിബ്രാന്‍
അടുത്ത ലേഖനം ക്യാപ്റ്റന്‍ അബ്ബാസ് അലി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History