ഹോം > ഇസ്‌ലാം സ്വീകരിച്ചവര്‍... > മര്‍യം/മാര്‍കേത്ത

1 മിനിറ്റ് വായിച്ചില്ല

മര്‍യം/മാര്‍കേത്ത

ഉള്ളടക്കം

നുണകളുടെ പ്രളയത്തിലായിരുന്നു അവളുടെ ബാല്യം. കേള്‍ക്കുന്നതൊക്കെ നേരാണെന്ന് അവള്‍ വിശ്വസിച്ചു. ഒന്ന് മാറ്റുരച്ചുനോക്കുവാനോ അന്വേഷിച്ചറിയാനോ രാജ്യത്തെ ജനസംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമുള്ള മുസ്‌ലിംകളില്‍ പെട്ട ഒരു വിദ്യാര്‍ഥി പോലും അവളുടെ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. ഹീനവും എന്നാല്‍ ദയനീയവുമായ ചിത്രമായിരുന്നു മാര്‍ക്കേത്തയുടെ ഉള്ളിലെ മുസ്‌ലിം സ്ത്രീ. പുരുഷ മേധാവിത്തത്തിന്റെ നഖത്തിന്നു കീഴില്‍ സ്വാതന്ത്ര്യത്തിന്റെ നെടുവീര്‍പ്പ് പോലും നിഷേധിക്കപ്പെട്ട് ചരിത്രത്തില്‍ പഠിച്ച യൂറോപ്പിലെ അടിമകളെപോലെ അടിയും തൊഴിയും ക്രൂര മര്‍ദനവും ഏറ്റു വാങ്ങി ജീവിതം തള്ളിനീക്കുന്ന നിസ്സഹായ ജന്മങ്ങളായ മുസ്‌ലിം സ്ത്രീകള്‍ അവളുടെ ബാല്യകാലത്തെ പേക്കിനാവുകളില്‍ ഇടക്കൊക്കെ സ്ഥാനം പിടിക്കാതിരുന്നില്ല.

marketa maryam

ചെകോസ്ലോവാക്യയില്‍ ജനിച്ച മാര്‍കേത്തയുടെ ബാല്യകാലാനുഭവമാണ് നടേ സൂചിപ്പിച്ചത്. ലോകത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചുവിടുന്ന ഇസ്‌ലാം വിരുദ്ധ നീക്കങ്ങളുടെ ഇരകളില്‍ അനേകരില്‍ ഒരാളാണ് കൊച്ചു മാര്‍കേത്ത. കാലം മുന്നോട്ടു നീങ്ങി. പാരമ്പര്യമായി കലയും സംഗീതവും അഭിനയവുമൊക്കെ നിറഞ്ഞുനിന്ന അവളുടെ കുടുംബാന്തരീക്ഷത്തില്‍ അവള്‍ ഒരു കലാകാരിയായി വളര്‍ന്നു. ചെക്ക് പട്ടണമായ Mlada Boleslav ലെ ഫൈന്‍ ആര്‍ട്‌സ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രസിദ്ധമായ ഡോക്ടര്‍ ജോസീഫാ പെക്കാരെ സ്ഥാപിച്ച Gymnáziu Dr. J. Pekare സ്‌കൂളില്‍ നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ചെക്ക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും നേടി. ശേഷം Prague Film Academy യില്‍ നിന്ന് 2004 ല്‍ അനിമേഷന്‍ ഡയരക്ഷനില്‍ ബിരുദവും യു.കെയിലെ National Film School ല്‍ നിന്ന് പ്രൊഡക്ഷന്‍ ഡിസൈനിങ്ങില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി.

പഠന കാലഘട്ടത്തിന്നിടയില്‍ തന്നെ കലാരംഗത്ത് സജീവത പുലര്‍ത്തിയിരുന്ന മാര്‍കേത്ത ഒട്ടനവധി കലാ സൃഷ്ടികളുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ പലതും ലോക പ്രശസ്തമായിട്ടുണ്ട്. ME 90 LOVE എന്ന ചലച്ചിത്രം ഇത്തരത്തില്‍ ഒന്നാണ്. 2012 ല്‍ ഇറ്റലിയില്‍ നടന്ന മിസ്സ് മോട്ടോര്‍ ഇന്റര്‍ നാഷണല്‍ ആയും റോഡ്‌സേഫ്റ്റി അംബാസിഡര്‍ ആയും മാര്‍ക്കേത്ത തിരെഞ്ഞെടുക്കപ്പെടുകയുണ്ടായി. 48 രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത മത്‌സരാര്‍ഥികള്‍ക്കിടയില്‍ നിന്നാണ് മാര്‍കേത്തയെ വിജയിയായി പ്രഖ്യാപിച്ചത്. ഇതോടെ ഡിസൈനര്‍, അനിമേഷന്‍, ഫിലിം നിര്‍മാതാവ് തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന ഈ ചെകസ്ലോവാക്യക്കാരി വിശ്വവിഖ്യാതയായിത്തീര്‍ന്നു. ലോകോത്തര വാണിജ്യ കമ്പനികള്‍ അവരുടെ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ അടങ്ങുന്ന പോസ്റ്ററുകളും ഹ്രസ്വ ചലച്ചിത്രങ്ങളും നിര്‍മിക്കുവാന്‍ മാര്‍കേത്തയെ തേടി വന്നു. അഡിഡാസ്, വോഡോ ഫോണ്‍ തുടങ്ങിയ കമ്പനികളുടെ ആഡുകള്‍ മാര്‍കേത്ത നിര്‍മിച്ചപ്പോള്‍ മുമ്പില്ലാത്ത വിധം ജന സമ്മതി നേടി. സോപ്പ് നിര്‍മാതാക്കളായ ഡോവ്, മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയാ, പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഓപെല്‍ തുടങ്ങിയവ ഇതില്‍ ചിലത് മാത്രമാണ്. ഇടപാടുകാരുടെ നിര വര്‍ധിച്ചപ്പോള്‍ തലസ്ഥാനമായ പ്രാഗ് കേന്ദ്രമാക്കി ഒരു പ്രമുഖ പരസ്യ ക്കമ്പനിയും മാര്‍കേത്ത രൂപം നല്‍കുകയുണ്ടായി. ചലച്ചിത്ര രംഗത്തെ കഴിവിനുള്ള അംഗീകാരമായി ചെക്കിലെ ചലച്ചിത്ര അക്കാഡമിയുടെ ചെയര്‍ പേര്‍സണന്‍ ബഹുമതിയും മാര്‍കേത്തയെ തേടിയെത്തി.

പ്രശസ്തിയും പണവും ജീവിത സൗകര്യവും കണക്കിലേറെ ലഭിച്ചിട്ടും മാര്‍കേത്തയുടെ അകത്തളത്തില്‍ അസംതൃപ്തിയുടെ നിഴല്‍ സാദാ തങ്ങിനിന്നു. ‘ഇതൊക്കെ എന്തിന്’ എന്ന ചോദ്യം തുടക്കത്തില്‍ മനസ്സില്‍ ഒരു നേര്‍ത്ത കാറ്റുപോലെ ദുര്‍ബലമായിരുന്നുവെങ്കിലും ഒരു കൊടുങ്കാറ്റായി രൂപം പ്രാപിക്കാന്‍ ഏറെ താമസിച്ചില്ല. കുത്തഴിഞ്ഞ ജീവിതരീതിയും ലഹരിയുമൊക്കെ സ്വസ്ഥത നല്‍കുമെന്ന മാര്‍കേത്തയുടെ കണക്കുകൂട്ടല്‍ ദിനംപ്രതി പിഴച്ചുകൊണ്ടിരുന്നു. പരിഹാരങ്ങള്‍ തേടി പലവഴികളിലൂടെ ഈ യുവതി സഞ്ചരിച്ചു. ജനിച്ചുവളര്‍ന്ന ക്രിസ്തുമതത്തില്‍ തുടങ്ങി പലതിലും ആ മനസ്സ് വിശ്രാന്തി തേടി അലഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ഒരു പരിഗണനയും ലഭിച്ചില്ലെന്ന് കൊച്ചുന്നാളിലെ ധരിച്ചുവശായ ഇസ്‌ലാമിനെ മൂന്ന് വര്‍ഷമായി തുടരുന്ന അന്വേഷണത്തിന്റെ തുടക്കത്തില്‍ മാര്‍കേത്ത മാറ്റിവെച്ചെങ്കിലും ഒടുവില്‍ മറ്റൊരു സാധ്യതയും അവശേഷിക്കാതെ വന്നപ്പോള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവന്നു. ഒരു മടുപ്പോടെ തുടങ്ങിയ ഇസ്‌ലാം വായന തന്റെ എല്ലാ തെറ്റിദ്ധാരണകളും തിരുത്തി മുന്നേറുന്നത് കണ്ടപ്പോള്‍ മാര്‍കേത്തയുടെ മനസ്സില്‍ ജിജ്ഞാസ വര്‍ധിച്ചു. ദുബായിലേക്ക് താമസം മാറ്റിയതോടെ ഇസ്‌ലാമിലെ പെണ്‍തിളക്കം അവര്‍ നേരിട്ടനുഭവിച്ചു. എവിടെയും നിറഞ്ഞുനില്‍ക്കുന്ന സ്ത്രീസാന്ന്യധ്യം അവളുടെ അന്വേഷണത്തെ ത്വരിത ഗതിയില്‍ ലക്ഷ്യത്തിലെത്തിച്ചു. 2015 ഫെബ്രുവരി മാസം അവസാനം മാര്‍കേത്ത ഇസ്‌ലാമിനെ പുണര്‍ന്നപ്പോള്‍ ‘സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ മഹനീയ സ്ഥാനമാണ് ആ മതം സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്’ എന്ന് ലോകത്തോട് തുറന്നു പറയുകയും ചെയ്തു. ഹിജാബ് ധരിച്ച് മറിയം എന്ന പേര് സ്വീകരിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട മാര്‍കേത്തയെ കണ്ട് സഹൃദയര്‍ മൂക്കത്ത് വിരല്‍ വെച്ചു. ഏതോ അറബിക് റിയാലിറ്റി ഷോയിലോ ഫാഷന്‍ പരേഡിലോ ആയിരിക്കാമെന്ന് വിചാരിച്ചു പലരും ആശ്വാസം കൊണ്ടു. പക്ഷേ ക്യാമറക്കണ്ണുകള്‍ക്കും ഫ്‌ലാഷ് ലൈറ്റുകള്‍ക്കും അപ്പുറത്ത് 27 വര്‍ഷം കൊണ്ടു നേടിയെടുത്ത ഖ്യാതി മുഴുക്കെ കാല്‍കീഴിലിട്ട് തന്റെ കരള്‍കാമ്പില്‍ മുഴുക്കെ ഇഖ്‌ലാസ് നിറച്ച് ലോക രക്ഷിതാവിന്നു നല്‍കാന്‍ ഒച്ചപ്പാടുകളില്ലത്ത മറ്റൊരു ഇടനാഴിയിലേക്ക് നിശബ്ദയായി നടന്നു നീങ്ങുകയായിരുന്നു മാര്‍കേത്തയെന്ന മറിയം.

ദുബൈയിലെ അലി ആന്റ് സണ്‌സ് ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി നിയമിതായ മാര്‍കേത്ത മറിയം ദുബൈയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്.

മുൻപത്തെ ലേഖനം മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താള്‍
അടുത്ത ലേഖനം അബൂബക്ര്‍ സിറാജുദ്ദീന്‍/മാര്‍ട്ടിന്‍ ലിങ്‌സ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History