ഹോം > ഇസ്‌ലാം സ്വീകരിച്ചവര്‍... > മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താള്‍

1 മിനിറ്റ് വായിച്ചില്ല

മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താള്‍

ഉള്ളടക്കം

ഉച്ചത്തിലുള്ള ശകാരവാക്കുകളും അടിപിടിയും ബഹളവും കേട്ടാണ് അന്ന് വില്യം ഉണര്‍ന്നത്. എഴുന്നേറ്റ് അദ്ദേഹം പുറത്തേക്ക് നോക്കി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ തന്റെ ഫ്‌ളാറ്റിനു മുന്നിലെ വീട്ടുമുറ്റത്ത് അടിപിടി നടക്കുന്നതാണ്. ഒരു വൃദ്ധന്‍ യുവാവിനെ കണക്കിന് ശകാരിക്കുകയും അടിക്കുകയും ചെയ്യുന്നു. എന്നാല്‍ യുവാവ് തിരിച്ചൊന്നും പറയുന്നില്ല. ചെയ്യുന്നുമില്ല. വില്യം കൗതുകത്തോടെ ഏറെ നേരം നോക്കിനിന്നു. എല്ലാം കഴിഞ്ഞപ്പോള്‍ വില്യം പുറത്തിറങ്ങി ആ യുവാവിനെ അടുത്തുവിളിച്ചു കാര്യമാരാഞ്ഞു.

Marmaduke Pickthall

വിമ്മിട്ടത്തോടെയും വിഷമത്തോടെയും യുവാവ് പറഞ്ഞു: ”ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഒരു തുക കടം വാങ്ങിയിരുന്നു. നിശ്ചിത അവധിക്കു തുക മടക്കി നല്‍കാന്‍ എനിക്കായില്ല. അതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്.”

”നീ യുവാവല്ലേ? നിനക്കെന്താ തിരിച്ചും ശകാരിക്കുകയും അടിക്കുകയും ചെയ്തുകൂടേ?”-വില്യം ചോദിച്ചു.

യുവാവിന്റെ മറുപടി വില്യമിനെ ശരിക്കും സ്തബ്ധനാക്കിക്കളഞ്ഞു. ”കടം ഒരു കരാറാണ്. അത് നിശ്ചിത അവധിക്ക് തിരിച്ചു നല്‍കിയിരിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ആ കരാര്‍ ഞാന്‍ തെറ്റിച്ചു. അതൊരു വീഴ്ചയാണ്. അദ്ദേഹം എന്നെക്കാള്‍ പ്രായമുള്ളവനാണ്. വലിയവരെ ആദരിക്കണമെന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. വൃദ്ധനെ തിരിച്ചടിച്ച് ഞാനെന്തിന് രണ്ടാമതൊരു തെറ്റു കൂടി ചെയ്യണം.”

തനി സാധുവും സാധാരണക്കാരനുമായ ഒരു യുവാവിനെ ഇത്രമേല്‍ സ്വാധീനിച്ച ഖുര്‍ആനും മുഹമ്മദ് നബിയും അന്ന് വില്യമിന്റെ ചിന്തയില്‍ ഓളങ്ങളുണ്ടാക്കി. മധ്യപൂര്‍വദേശത്ത് നിരന്തരം യാത്രചെയ്തിരുന്ന നയതന്ത്രജ്ഞനും കഥാകൃത്തുമായിരുന്ന വില്യം പിന്നീട് അറബി ഭാഷ പഠിച്ചു. ഖുര്‍ആന്‍ വായിച്ചു. മുഹമ്മദ് നബിയെ അടുത്തറിഞ്ഞു. അറബ് നാടുകള്‍ സന്ദര്‍ശിച്ചു. മുസ്‌ലിംകളുമായി അടുത്തിടപഴകി.

1917 നവംബര്‍ 29ന് ലണ്ടനില്‍വെച്ച് വില്യം മര്‍മഡ്യൂക്ക് തന്റെ പേരില്‍ ആദ്യത്തെ അറബിനാമം കൂടി കൂട്ടിച്ചേര്‍ത്തു, മുഹമ്മദ്. അതേ, വര്‍ഷങ്ങള്‍ക്കുമ്പ് തന്റെ ചിന്തയെ തിരിച്ചുവിട്ട ആ യുവാവിനെ സ്വാധീനിച്ച പ്രവാചകന്‍ മുഹമ്മദിന്റെ പേരുതന്നെ. അങ്ങനെയാണ്, 20-ാം ശതകത്തില്‍ യൂറോപ്പ് ഇസ്‌ലാമിനായി കാത്തുവെച്ച വിലപ്പെട്ട സംഭാവനയായ മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താള്‍ ‘പിറന്ന’ത;് ‘ദ മീനിങ് ഓഫ് ദ ഗ്ലോറിയസ് ഖുര്‍ആന്‍’ എന്ന ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷ ലോകത്തിന് ലഭിക്കാന്‍ ഇടയായതും.

ജീവിത രേഖ

ലണ്ടനിലെ ആംഗ്ലിക്കന്‍ പാതിരി ചാള്‍സ് ഗ്രേസണ്‍ പിക്താളിന്റെയും രണ്ടാം ഭാര്യ മേരി ഹലെയുടെയും പുത്രനായി 1875 ഏപ്രില്‍ 7ന് വില്യം പിക്താള്‍ കേം ബ്രിഡ്ജ് തെരാസില്‍ ജനിച്ചു. പിതാവിന്റെ മരണാനന്തരം ആറാം വയസ്സില്‍ ലണ്ടന്‍ നഗരത്തില്‍ കുടുംബം കുടിയേറി. പ്രസിദ്ധമായ ഹാരോ സ്‌കൂളിലായിരുന്നു പഠനം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഈ സ്‌കൂളില്‍ വില്യമിന്റെ കൂട്ടുകാരനായിരുന്നു.

പിന്നീട് ബ്രാന്‍ഡ്‌സ്ബറി സര്‍വകലാശാലയില്‍ ഉന്നതപഠനത്തിനായി ചേര്‍ന്നു. നയതന്ത്രജ്ഞനായി ലോകം ചുറ്റണമെന്നായിരുന്നു ആഗ്രഹം. പക്ഷേ സഫലമായില്ല. പിന്നീട് സാഹിത്യ രചനയും യാത്രയും തെരഞ്ഞെടുത്തു. ALL FOOLS, SAID THE FISHERMAN, THE HOUSE OF ISLAM, CHILDREN OF THE NILE, WITH THE TURK IN WARTIME തുടങ്ങി പതിനഞ്ചിലധികം പുസ്തകങ്ങള്‍ 40 വയസ്സിനകം ഇദ്ദേഹം രചിച്ചു.

ഇസ്‌ലാമിക രാജ്യങ്ങളിലും ബാള്‍ക്കനിലും തുര്‍ക്കിയിലും വില്യം വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. മുസ്‌ലിംകളുമായി നിരന്തരം ഇടപഴകി. ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷുകാരനായിട്ടുപോലും വില്യം തുര്‍ക്കിയുടെ പക്ഷം ചേര്‍ന്നു. ഈ വിഷയത്തില്‍ പുസതകരചനയും നടത്തി.

അറബി ഭാഷയും ഇസ്‌ലാമും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. കിഴക്കനേഷ്യര്‍ പണ്ഡിതന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നതുതന്നെ. ലബനാനും സിറിയയും ഫലസ്തീനും ഈജിപ്തും അദ്ദേഹത്തിന്റെ ഹൃദയം കവര്‍ന്നു. അതും കൃതികളായി പുറത്തുവന്നു. ഇതിന്റെയെല്ലാം പരിസമാപ്തിയായിരുന്നു, 1917 നവംബര്‍ 29ലെ അദ്ദേഹത്തിന്റെ നാടകീയമായ ഇസ്‌ലാം പ്രവേശ പ്രഖ്യാപനം.

മുസ്‌ലിം ലിറ്റററി സൊസൈറ്റി പടിഞ്ഞാറന്‍ ലണ്ടനിലെ നോട്ടിങ് ഹില്ലില്‍ സംഘടിപ്പിച്ച ‘ഇസ്‌ലാമും പുരോഗതിയും’ എന്ന സെമിനാറില്‍ സംസാരിച്ചതിനു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.

ഇസ്‌ലാം സ്വീകരിച്ചതിന്റെ മൂന്നാം വര്‍ഷത്തില്‍ മുഹമ്മദ് മര്‍മഡ്യൂക്ക് 1920ല്‍ ഇന്ത്യയിലെത്തി. അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, ഖുര്‍ആന്‍ പരിഭാഷകന്‍ എന്നീ മേഖലയില്‍ അദ്ദേഹം തിളങ്ങിയത് ഇവിടെ വെച്ചാണ്. ബോംബെ ക്രോണിക്ക്ള്‍ എന്ന പത്രത്തിന്റെ എഡിറ്ററായി.

പിന്നീട് ഹൈദരാബാദിലെത്തി ഹൈദരാബാദ് നിസാമിന്റെ ഉപദേശകനായും നിസാം ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഇസ്‌ലാമിക് കള്‍ച്ചറിന്റെ എഡിറ്ററായും സേവനം ചെയ്തു. ഇതിനിടെ ഒരു മുസ്‌ലിം സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിരുന്ന് അധ്യാപനവൃത്തിയും നടത്തി. സര്‍ഗാത്മക രചനകള്‍ മുടക്കമില്ലാതെ തുടരുകയും ചെയ്തു. The early hours (1921), As others See (1922) എന്നിവ ഇക്കാലത്ത് രചിക്കപ്പെട്ടവയാണ്.

1930ലാണ് ഇംഗ്ലീഷിലെ ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷാ ഗ്രന്ഥം പിക്താളിന്റെ അനുഗൃഹീത തൂലികയില്‍ നിന്ന് ലോകത്തിന് ലഭിച്ചത്. തന്റെ സര്‍ഗാത്മക സംഭാവനകളുടെ പരിസമാപ്തിയായ The Meaning of the Glorious Quran വായനക്കാരനെ പിടിച്ചിരുത്തുന്ന കാവ്യാത്മക സൃഷ്ടിയാണ്. അല്‍ അസ്ഹര്‍ സര്‍വകലാശാല ഇതിനെ ആധികാരികമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദിരൂപമായ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രസിദ്ധമായ വാര്‍ഷികസമ്മേളനത്തില്‍ മുഖ്യാതിഥിയായി പിക്താള്‍ സംബന്ധിച്ചിരുന്നു(1926 തലശ്ശേരി). 15 വര്‍ഷത്തെ ഇന്ത്യാവാസത്തിനുശേഷം അദ്ദേഹം 1935ല്‍ ജന്‍മനാട്ടിലേക്ക് മടങ്ങി.

1986 മെയ് 19ന് സെന്റ് ഇവ്‌സില്‍ വെച്ച് പിക്താള്‍ അന്ത്യയാത്രയായി. ഇസ്‌ലാമിന്റെ മാസ്മരികത തിരിച്ചറിയുകയും ലോകത്തിനു മുന്നില്‍ അത് അവതരിപ്പിക്കുകയും ചെയ്ത ആ മഹാപണ്ഡിതന്‍ ഇംഗ്ലണ്ടിലെ ബ്രൂക്ക്‌വുഡ് മുസ്‌ലിം ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

 

 

മുൻപത്തെ ലേഖനം മര്‍യം ജമീല/ മാര്‍ഗരറ്റ് മാര്‍ക്കസ്
അടുത്ത ലേഖനം മര്‍യം/മാര്‍കേത്ത

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History