1 മിനിറ്റ് വായിച്ചില്ല

സ്വൂഫിസം

സ്വൂഫിസം ഇസ്‌ലാമിക ആത്മീയതയുടെ ആഴത്തിലുള്ള പാഠശാലയാണ്. ദൈവത്തിനോടുള്ള അനന്ത സ്‌നേഹം, ആത്മാവിന്റെ ശുദ്ധീകരണം, ലൗകിക ആഗ്രഹങ്ങളെ നിയന്ത്രിക്കല്‍ എന്നിവയാണ് ഇതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. സ്വൂഫിസം മതപരമായ ഉപദേശങ്ങള്‍ക്ക് മാത്രമല്ല, സാഹിത്യം, കല, സംഗീതം, സാമൂഹിക ബോധവല്‍ക്കരണം എന്നിവയിലും സ്വാധീനം ചെലുത്തുന്നു. സമഗ്ര ആത്മീയ അഭ്യസനത്തിലൂടെ വ്യക്തിയും സമൂഹവും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് സ്വൂഫിസം വഴിവെച്ചു.

തിരുനബി(സ്വ) നന്മ നിറഞ്ഞതായി വിശേഷിപ്പിച്ച മൂന്നു നൂറ്റാണ്ടുകളുടെ അവസാന പാദം. അബ്ബാസീ ഭരണം നാട്ടില്‍ നിലനില്‍ക്കുന്ന കാലം. വിജ്ഞാനങ്ങളുടെ നിറകുടങ്ങളായ പണ്ഡിതവരേണ്യരുടെ സാന്നിധ്യം നിറഞ്ഞു നിന്ന ബഗ്ദാദും കൂഫയും ബസ്വറയും ഫുസ്ത്വാതും.

ഇങ്ങനെയൊക്കെയാണെങ്കിലും മത ധാര്‍മിക മേഖലകളുടെ സ്ഥിതി അക്കാലത്ത് ഏറെ ആശ്വാസകരമായിരുന്നില്ല. അനാചാരങ്ങളും അഴിമതിയും നിറഞ്ഞ സാമൂഹികാവസ്ഥ. ഭരണാധികാരികളില്‍ നിന്ന് പദവിയും സൗജന്യങ്ങളും കാത്ത് കൊട്ടാരങ്ങളില്‍ കഴിയുന്ന പണ്ഡിതര്‍ പ്രമാണങ്ങളെ തങ്ങളിഛിക്കും വിധം അവര്‍ വ്യാഖ്യാനിച്ചു. ഭക്തിയും വിരക്തിയും മറന്ന് അവര്‍ കൊട്ടാരങ്ങളില്‍ അലഞ്ഞു.

ഈ വേളയില്‍ സ്വഹാബികളില്‍ നിന്ന് മതം പഠിച്ച ചില നന്‍മേച്ഛുക്കള്‍ മാത്രം ഇസ്‌ലാമിന്റെ വെളിച്ചം പരത്തി നിന്നു. അവര്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് അകലം പാലിച്ചു. ഭരണ വിവാദങ്ങളില്‍ പക്ഷം പിടിച്ചില്ല. ആര്‍ക്കും ഫത്‌വ കൊടുക്കാനും പോയില്ല. ആഡംബരം വിട്ട് മിതത്വവും ഭക്തിയും വിരക്തിയും സ്വീകരിച്ചു. കണ്ണീരും പ്രാര്‍ഥനയുമായി അവര്‍ ഒഴിഞ്ഞിരുന്നു. ഖുര്‍ആനും ആരാധനകളും അവരുടെ സാന്ത്വനങ്ങളായി. മതനിയമങ്ങള്‍ കൃത്യമായി പാലിച്ചു.

ഈ പണ്ഡിതരില്‍ നിന്ന് മതപാഠങ്ങള്‍ ഗ്രഹിക്കാന്‍ വിശ്വാസികള്‍ വന്നു തുടങ്ങി. അവര്‍ക്കായി പള്ളികളില്‍ സദസ്സുകളൊരുങ്ങി. കഥകളിലൂടെ, സരസമായി അവര്‍ വിജ്ഞാന ദാഹികള്‍ക്ക് മതം പകര്‍ന്നു നല്‍കി. ഇവരില്‍ പ്രമുഖനായിരുന്നു താബിഈ പണ്ഡിതനായ ഹസനുല്‍ബസ്വരി(റ).

എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോകവെ പള്ളികളില്‍ നിന്ന് പുറത്തിറങ്ങിയ പണ്ഡിതര്‍ ആശ്രമങ്ങളും മഠങ്ങളും പണിതു. അവിടെയായി മജ്‌ലിസുകള്‍. പണ്ഡിതന്‍മാര്‍ തങ്ങളുടെ ശൈലികള്‍ മാറ്റി. വിരക്തി കൂടി. ഭൗതികാര്യങ്ങള്‍ പാടേ മറക്കുകയും ചെയ്തു. ആരാധനമുറകളും മാറി. മതം പഠിപ്പിച്ചതിനപ്പുറം വിരക്തി കൂട്ടാന്‍ ശരീരത്തെ പീഡിപ്പിക്കുന്ന പുതിയ തരം മുറകള്‍ വന്നു. ദൈവത്തെ ഭയപ്പെടുന്നതിനുപകരം അതിരു കവിഞ്ഞൊരു തരം സ്‌നേഹം അവനോടു പ്രകടിപ്പിച്ചു. ചിലര്‍ ദൈവത്തിന്റെ അടുത്ത ആളായി! അപൂര്‍വം ചില ശൈഖുമാര്‍ ‘പടച്ചവന്‍’ തന്നെയായി ചമഞ്ഞു. റാബിഅതുല്‍ അദവിയ്യ, ബായസീദുല്‍ ബിസ്ത്വാമി പോലുള്ള പണ്ഡിതന്മാരും പണ്ഡിതകളും ദൈവതുല്യരായി ഗണിക്കപ്പെടാന്‍ പോലും തുടങ്ങി. ഇത്തരക്കാര്‍ക്കു മതനിയമങ്ങള്‍ പാലിക്കേണ്ടതില്ലെന്നുപോലും ധരിച്ചുവശായി.

ഇങ്ങനെയാണ് ഇസ്‌ലാമില്‍ പുതിയൊരു പ്രസ്ഥാനം ഉടലെടുത്തത്. സൂഫിസം!

തസ്വവ്വുഫ്

അറേബ്യയില്‍ നിന്ന് തുടങ്ങി ലോകത്താകമാനം പരന്ന ഒരു ആത്മീയ സരണിയാണ് തസ്വവ്വുഫ് എന്നു പറയാം. ഏറെക്കുറെ, ഇന്ത്യയിലെ സംന്യാസം പോലെയുള്ള ഒരു പ്രസ്ഥാനം. ആരാധനകള്‍ വഴി ആത്മസംസ്‌കരണം പ്രാപിച്ച്, ദൈവത്തില്‍ അലിഞ്ഞു ചേരുന്നവരാണ് സ്വൂഫികള്‍ എന്നാണ് അവരുടെ വിശ്വാസം. ഭൗതിക വിരക്തിയാണ് ഈ സരണിയുടെ മുഖമുദ്ര. വിജ്ഞാന ദാഹമാണ് പ്രേരണ. ആരാധനകളാണ് ചര്യ. ദൈവിക സത്തയുമായി താദാതമ്യം പ്രാപിക്കല്‍ ലക്ഷ്യവും.

സ്വൂഫി എന്ന അറബി നാമം, അവരണിഞ്ഞിരുന്ന വിരക്തിയുടെ വേഷമായ രോമത്തുണിയില്‍ നിന്നു വന്നതാണെന്ന് പക്ഷമുണ്ട്. (അറബിയില്‍ സ്വൂഫ് എന്നാല്‍ രോമം എന്നാണര്‍ഥം). നബി(സ്വ)യുടെ കാലത്തെ പള്ളിവാസികളായ ‘അഹ്‌ലുസ്സുഫ്ഫ’ യില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും, വിശുദ്ധ ജീവിതം നയിക്കുന്ന ‘സ്വാഫി’ പിന്നീട് സ്വൂഫിയായതാണെന്നും, ജ്ഞാനമെന്നര്‍ത്ഥമുള്ള ‘സോഫിയ’ എന്ന ഗ്രീക്ക് പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാമെന്നിങ്ങനെ, വിവിധ രീതിയില്‍ ഭാഷാപണ്ഡിതര്‍ അനുമാനിക്കുന്നുണ്ട്. ഏതായാലും ഖുര്‍ആനിലോ ഹദീസിലോ നബി(സ്വ)യുടെ കാലത്തോ സ്വൂഫി, തസ്വവ്വുഫ് എന്നീ പദങ്ങള്‍ പ്രയോഗിക്കപ്പെട്ടിട്ടില്ലെന്ന് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വൂഫിസം എന്നത് പുതിയതാണ്. സൂഫിസത്തിന്റെ കാഴ്ചപ്പാടില്‍ മൂന്ന് അടിസ്ഥാന തലങ്ങളാണ് തസ്വവ്വുഫിനുള്ളത്. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്. ശാരീരിക വിതാനങ്ങളെ നിയന്ത്രിക്കുന്ന തലമാണ് ശരീഅത്ത് അഥവാ മതനിയമങ്ങള്‍. നമസ്‌കാരം, നോമ്പ് ആദിയായവ മുഖേന ദുര്‍ഗുണങ്ങളെ മാറ്റി നിര്‍ത്തി മനസ്സിനെ പവിത്രവും സംസ്‌കൃതവുമാക്കുന്ന തലം. ഈ മാനവികതലം, ആധ്യാത്മികതയുടെ ഉച്ചിയിലെത്തി ആത്മദൃഷ്ടിയിലൂടെ ഉള്‍ക്കാഴ്ച നേടലാണ് ഹഖീഖത്ത് അഥവാ ഇഹ്‌സാനിക തലം. ചുരുക്കത്തില്‍ ശരീഅത്ത് അടിത്തറയാണ്. ത്വരീഖത്ത് മാര്‍ഗവും, ഹഖീഖത്ത് ഫലവുമാണ്.

ശരീഅത്ത് ആര്‍ക്കും അനുഷ്ഠിക്കാം. എന്നാല്‍ ഹഖീഖത്തിലെത്താന്‍ ത്വരീഖത്ത് അനിവാര്യം. ശരീഅത്ത് വഴി ത്വരീഖത്തിലൂടെ ഹഖീഖത്തിലെത്താന്‍ വിശ്വാസിയെ സഹായിക്കുന്നവനാണ് സ്വൂഫി, അഥവാ ആത്മീയാചാര്യന്‍. ആത്മീയാചാര്യനായ ശൈഖും ശിഷ്യഗണങ്ങളായ മുരീദുമാരുമടങ്ങുന്നതാണ് ത്വരീഖത്ത്. ഇത് നബി(സ്വ)യും സ്വഹാബിമാരുമെന്നതുപോലെയാണ്. സ്വൂഫികളെ സംബന്ധിച്ചിടത്തോളം നബി(സ്വ)യില്‍ നിന്ന് അലി(റ)യും അലി(റ) യില്‍ നിന്ന് ഹസന്‍, ഹുസൈന്‍(റ) പരമ്പരയിലൂടെ ഹസന്‍ ബസ്വരിയും കൈപ്പറ്റിയ പാരമ്പര്യമാണ്.

സ്വൂഫികളുടെ ആചാരങ്ങള്‍

സ്വൂഫിസം പിറവികൊണ്ടത് അറേബ്യയിലാണെങ്കിലും വളര്‍ന്നതും വ്യാപിച്ചതും ഇറാന്‍, ഇറാഖ്, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു. യൂറോപ്യന്‍ സാഹിത്യങ്ങളില്‍ സ്വൂഫിസത്തിന്റെ നിഗൂഢാത്മകതയ്ക്ക് വന്‍ പ്രാധാന്യം കിട്ടി.

ഇസ്‌ലാമിന്റെ ഒരു വശം മാത്രമേ യഥാര്‍ഥത്തില്‍ ഇന്നത്തെ സ്വൂഫിസം പ്രതിനിധാനം ചെയ്യുന്നുള്ളൂ. അതേസമയം, ആരാധനകളിലൂടെ ദൈവസാമീപ്യം തേടി യഥാര്‍ഥ ദൈവദാസന്മാരായി ജീവിച്ച സഈദുബ്‌നുല്‍ മുസയ്യബ്(റ), ഹസനുല്‍ ബസ്വരി(റ), ഇമാം ഗസ്സാലി, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ, മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തുടങ്ങിയവരെ സ്വൂഫികള്‍ മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഹഖീഖത്ത്, ത്വരീഖത്ത് തുടങ്ങിയ ഇന്നു കാണുന്ന ആചാരങ്ങളോ മറ്റേതെങ്കിലും ബിദ്അത്തുകളോ ഇവരുടെ ജീവിതത്തില്‍ കാണാനാവില്ല.

സാമൂഹിക ജീവിതത്തില്‍ നിന്നകന്ന് ആശ്രമങ്ങളിലും പര്‍ണശാലകളിലും ദിക്ര്‍ ചൊല്ലിയിരിക്കലാണ്, സ്വൂഫികളുടെ പ്രധാന ആചാരം. ഈ ദിക്‌റുകള്‍ ത്വരീഖത്തുകള്‍ക്കും ശൈഖുമാര്‍ക്കും അനുസരിച്ച് മാറുകയും ചെയ്യും.

ചിലര്‍ക്ക് ഭജനഗീതങ്ങളും ഭക്തിഗാനങ്ങളുമാണ് പ്രാര്‍ഥനാരീതി. സ്വൂഫി നടത്തവും ഉണ്ട്. ഐഹിക കെട്ടുപാടുകളില്‍ നിന്ന് തീര്‍ത്തും ഒഴിഞ്ഞു നിന്ന് അതീവ ജാഗ്രതയോടെ ഏകാഗ്രനായി ഭജനയിരിക്കുന്ന ‘മുറാഖബ’ എന്ന ധ്യാനരീതിയും ചില സ്വൂഫികള്‍ സ്വീകരിക്കുന്നു.

പല സ്വൂഫി ആശ്രമങ്ങളോടനുബന്ധിച്ചും മഖ്ബറകളും കാണാം. ബഗ്ദാദില്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെയും അജ്മീറില്‍ മുഈനുദ്ദീന്‍ ചിഷ്തിയുടെയും ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ ‘ഔലിയ’യുടെയും ശവകുടീരങ്ങള്‍ കേന്ദ്രീകരിച്ചാണ് സ്വൂഫിസം വേരുപിടിച്ചത്.

മുസ്‌ലിം സമൂഹത്തെ യഥാര്‍ഥ തൗഹീദില്‍ നിന്ന് അകറ്റുകയും ‘അനല്‍ഹഖ്'(ഞാന്‍ തന്നെയാണ് യാഥാര്‍ഥ്യം), വഹ്ദത്തുല്‍ വുജൂദ് (അദ്വൈത സിദ്ധാന്തം) പോലുള്ള പുതിയ സങ്കല്‍പത്തിലേക്ക് അവരെ നയിക്കുകയും ചെയ്തതായി സ്വൂഫിസത്തെ അംഗീകരിക്കാത്തവര്‍ പറയുന്നു. പൊതുസമൂഹത്തില്‍ നിന്ന് പണ്ഡിതര്‍ പിന്‍വാങ്ങിയതിനാല്‍, മുസ്‌ലിംകളെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പിന്നാക്കം വലിക്കാന്‍ സ്വൂഫിസം ഇടയാക്കി.

 

മുൻപത്തെ ലേഖനം മാതുരീദിയ്യ
അടുത്ത ലേഖനം മദ്ഹബുകള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History