1 മിനിറ്റ് വായിച്ചില്ല

വുദൂ

നമസ്‌കാരം സ്വീകാര്യമായിത്തീരണമെങ്കില്‍, ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും ഇല്ലാതിരിക്കണമെന്നു സൂചിപ്പിച്ചുവല്ലോ. ചെറിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാനുള്ള മാര്‍ഗമാണ് വുദൂ (അംഗശുദ്ധി). വുദൂ ഇല്ലാത്ത അവസ്ഥയ്ക്കാണ് ചെറിയ അശുദ്ധി എന്നു പറയുന്നത്.
ശുദ്ധി എന്നതുകൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്നത് ശരീരത്തിന്റെ ബാഹ്യഭാഗങ്ങള്‍ മാലിന്യങ്ങളില്‍ നിന്നും വൃത്തികേടുകളില്‍ നിന്നും വൃത്തിയാക്കുക എന്നതുമാത്രമല്ല; ബാഹ്യവും ആന്തരികവുമായ വൃത്തിയാണ്. വുദൂ എന്ന കര്‍മത്തിന്റെ ബാഹ്യരൂപം കൈ, മുഖം, കാല്‍ എന്നിവ കഴുകലും തല തടവലുമാണ്. എങ്കിലും അതിലൂടെ ലഭിക്കുന്നത്, ആത്മീയവും മാനസികവുമായ ശുദ്ധികൂടിയാണ്. വൃത്തി ബാഹ്യവും ശുദ്ധി ആന്തരികവുമാണെന്നര്‍ഥം. ഈ ശുദ്ധിയോടുകൂടി മാത്രമേ നമസ്‌കാരം, ത്വവാഫ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാവൂ. ബാഹ്യമായ വൃത്തി അല്ല വുദൂ എന്നതുപോലെത്തന്നെ, വുദൂ ചെയ്ത അവയവങ്ങളില്‍ മാലിന്യം വല്ലതും ആവുക എന്നതുമാത്രമല്ല വുദൂ ദുര്‍ബലമാകുന്നതിനുള്ള കാരണങ്ങള്‍.
അല്ലാഹുവിന്റെ മുന്നില്‍ പ്രാര്‍ഥനയ്ക്കായി ഒരുങ്ങി നില്‍ക്കുമ്പോള്‍ പ്രവാചകന്‍ കാണിച്ചുതന്ന ഒരു പ്രത്യേക കര്‍മമത്രെ വുദൂ. അംഗശുദ്ധി എന്ന പരിഭാഷ ‘വുദൂ’ ഇന്റെ ആശയം പൂര്‍ണമായി ദ്യോതിപ്പിക്കുന്നില്ല.

വുദൂഇന്റെ രൂപം

വിശുദ്ധഖുര്‍ആന്‍ പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്‌കാരത്തിന് ഒരുങ്ങിയാല്‍ നിങ്ങളുടെ മുഖവും  മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണി ഉള്‍പ്പെടെ കാലുകള്‍ കഴുകുകയും ചെയ്യുക” (5:6).
നബി(സ്വ)  ഇങ്ങനെ പ്രസ്താവിക്കുന്നു: ”ചെറിയ  അശുദ്ധിയായിക്കഴിഞ്ഞാല്‍ ശുദ്ധിയാകാതെ- വുദൂ ചെയ്യാതെ ആരുടെയും നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല” (ബുഖാരി) 1.
വുദൂഇന്റെ  ശ്രേഷ്ഠതയും അനിവാര്യതയും വിശദീകരിക്കുന്ന നിരവധി നബി വചനങ്ങള്‍ വന്നിട്ടുണ്ട്. മറ്റ് അനുഷ്ഠാനകര്‍മങ്ങള്‍ പോലെത്തന്നെ  വുദൂഇന്റെ  കാര്യത്തിലും വിശുദ്ധ ഖുര്‍ആനില്‍ പൊതുവായി പ്രതിപാദിച്ചത്  പ്രവാചകചര്യയിലൂടെയാണ്  പ്രാവര്‍ത്തികമായി  കാണിച്ചുതരുന്നത്. വുദൂ എന്ന പദപ്രയോഗം തന്നെ  പ്രവാചകന്‍(സ്വ) പഠിപ്പിച്ചതാണ്. നബി(സ്വ)യുടെ  വുദൂഇന്റെ രൂപം നിരവധി നിവേദക പരമ്പരകളിലൂടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ഉസ്മാന്‍(റ)വിന്റെ  ഭൃത്യന്‍  ഹിംറാന്‍  പറഞ്ഞു: ”ഉസ്മാന്‍(റ) ഒരു പാത്രം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.  എന്നിട്ടദ്ദേഹം വുദൂ ചെയ്തു.  അപ്പോള്‍  അദ്ദേഹം തന്റെ കൈപ്പടങ്ങള്‍ മൂന്നു പ്രാവശ്യം കഴുകി. പിന്നെ വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ അല്പം വെള്ളം കയറ്റി വൃത്തിയാക്കുകയും ചെയ്തു. പിന്നെ  അദ്ദേഹം  മൂന്നുപ്രാവശ്യം  മുഖം കഴുകി. പിന്നെ വലതു കൈ, മുട്ടുള്‍പ്പെടെ മൂന്നു പ്രാവശ്യം കഴുകി. അതുപോലെ  ഇടതുകൈയും കഴുകി. പിന്നെ അദ്ദേഹം തല തടവി. പിന്നെ നെരിയാണി വരെ വലതുകാല്‍ മൂന്നു പ്രാവശ്യം കഴുകി. ഇടതുകാലും അതുപോലെത്തന്നെ. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ഈ വുദൂപോലെ നബി(സ്വ) വുദൂ ചെയ്തതായി  ഞാന്‍ കണ്ടിട്ടുണ്ട്” (മുസ്‌ലിം) 2).  വുദൂഇന്റെ പൂര്‍ണമായ രൂപം ഈ ഹദീസിലുണ്ട്.
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് മറ്റൊരു റിപ്പോര്‍ട്ടുണ്ട്. ”നബി(സ്വ) തന്റെ തലയും രണ്ടു ചെവികളുടെ അകവും പുറവും (വുദൂഇല്‍) തടവി” 3. തലയും ചെവിയും തടവുമ്പോള്‍ ചില കാര്യങ്ങള്‍  ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടു പെരു വിരലുകള്‍ ചെവിക്കരികെ ചെന്നിയിലും  മറ്റു വിരലുകള്‍ വിടര്‍ത്തി  തമ്മില്‍ മുട്ടത്തക്കവണ്ണം തലയുടെ മുന്‍ഭാഗത്തും വെക്കുക. മുന്‍കൈകൊണ്ട് പിന്നോട്ടു നീക്കുകയും അതുപോലെ തിരിച്ചുകൊണ്ടുവരികയും ചെയ്യുക. അതോടൊപ്പം തന്നെ  ചൂണ്ടുവിരലുകള്‍  ഇരു ചെവിക്കുള്ളിലും ചേര്‍ത്തുവെച്ച് പെരുവിരലുകള്‍കൊണ്ട് ചെവിയുടെ ബാഹ്യഭാഗത്ത് തടവുകയും ചെയ്യുക. ഇതാണ് നബി(സ്വ)യുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്ന രൂപം.
നബി(സ്വ)  ഓരോ  അവയവവും മൂന്നു പ്രാവശ്യം  കഴുകുകയും തലയും ചെവിയും  ഒരു പ്രാവശ്യം മാത്രം തടവുകയും ചെയ്തു. കൂടാതെ  കൈകാലുകള്‍ കഴുകുമ്പോള്‍ ആദ്യം വലത്തേതും പിന്നെ ഇടത്തേതും എന്ന ക്രമത്തിലാണു  കഴുകിയത്.  തല തടവിയപ്പോള്‍ രണ്ടുരീതി നബി(സ്വ) സ്വീകരിച്ചതായി ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നു.  ഒന്ന്: കൈകൊണ്ട് തല മുഴുവനും തടവുക. രണ്ട്: തലപ്പാവോ മറ്റോ ഉണ്ടെങ്കില്‍ തുറന്നുകിടക്കുന്ന ഭാഗം തടവുകയും ബാക്കിഭാഗം തലപ്പാവിനു മുകളിലൂടെ തടവി പൂര്‍ത്തിയാക്കുകയും ചെയ്യുക.
അബ്ദുല്ലാഹിബ്‌നു സൈദില്‍ നിന്ന്: ”റസൂല്‍(സ്വ) രണ്ടു കൈകൊണ്ടും തല തടവി. രണ്ടു കൈയും മുമ്പില്‍ നിന്നു പിന്നോട്ടും പിന്നില്‍നിന്നു മുന്നോട്ടും നടത്തി. അതായത് തലയുടെ മുന്‍ഭാഗത്തുനിന്നും തുടങ്ങി രണ്ടു കൈയും പിരടി വരെ കൊണ്ടുപോയി. പിന്നെ തുടങ്ങിയ സ്ഥലത്തേക്കു തന്നെ കൈ രണ്ടും മടക്കിക്കൊണ്ടുവന്നു” (ബുഖാരി) 4.
വുദൂഇല്‍ അവയവങ്ങള്‍ മൂന്നുപ്രാവശ്യം കഴുകുകയും തലയും ചെവിയും ഒരു പ്രാവശ്യം തടവുകയും ചെയ്തതായിട്ടാണ് നബിചര്യയില്‍ നിന്നും വ്യക്തമാവുന്നത്. വുദൂ ചെയ്യുന്ന രൂപം നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ തല തടവുന്ന രീതിയിലും അതിന്റെ എണ്ണത്തിലും ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. തലയുടെ അല്പഭാഗം തടവിയാല്‍ മതിയെന്നും മൂന്നു പ്രാവശ്യം തടവണമെന്നും ചില ഗ്രന്ഥങ്ങളില്‍ കാണാം. നമ്മുടെ നാട്ടിലെ ചിലയാളുകള്‍ വളരെ മോശമായ രീതിയില്‍ ഈ കര്‍മം അനുഷ്ഠിക്കുന്നതായി കാണുന്നു. ഒരു വിരലില്‍ വെള്ളം നനച്ച് നെറ്റിയില്‍ മൂന്നുവട്ടം തോണ്ടുക എന്ന രീതിയാണ്  ചിലര്‍ സ്വീകരിക്കുന്നത്. ഇതിനു പ്രമാണങ്ങളുമായി ഒരു ബന്ധവുമില്ല. പ്രവാചകന്‍(സ്വ) പഠിപ്പിച്ച രീതിയില്‍ തന്നെ കര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോഴേ അതിനു അല്ലാഹുവില്‍ സ്വീകാര്യതയും പ്രതിഫലത്തിന് അര്‍ഹതയുമുണ്ടാവൂ എന്നു നാം മറക്കരുത്.
മുകളില്‍ കൊടുത്ത ദീര്‍ഘമായ ഹദീസില്‍ നബി(സ്വ)യുടെ വുദൂ വിവരിച്ചപ്പോള്‍ ഓരോ അവയവവും മൂന്നുപ്രാവശ്യം കഴുകണമെന്നു നിര്‍ണയിച്ചു പറയുകയും തല തടവുന്നതില്‍ എണ്ണം പറയാതിരിക്കുകയും ചെയ്തതില്‍ നിന്നും തലതടവല്‍ ഒന്നുമതി എന്നു വ്യക്തമാണ്. മറ്റുചില ഹദീസുകളില്‍ അതു വ്യക്തമാക്കിയിട്ടുമുണ്ട്.
അംറുബ്‌നു യഹ്‌യ(റ) പറയുന്നു: ”ഞാന്‍ റസൂല്‍(സ്വ) വുദൂ ചെയ്യുന്നതു കണ്ടു. അങ്ങനെ എല്ലാം മുമ്മൂന്ന് എന്ന നിലയില്‍ അദ്ദേഹം ഹദീസ് വിവരിച്ചു. നബി(സ്വ) തന്റെ തലയും രണ്ടു ചെവികളും ഒറ്റ തടവല്‍ തടവുകയും ചെയ്തു” (എന്നും പ്രസ്താവിച്ചു). (മുസ്‌ലിം) 5).
ഫത്ഹുല്‍ബാരിയില്‍ ഹാഫിദ് ഇബ്‌നുഹജര്‍ പ്രസ്താവിക്കുന്നു: ”(തല തടവുന്നത്) ഒന്നിലേറെ പ്രാവശ്യം വേണ്ടതില്ല എന്നതിന് ഏറ്റവും പ്രബലമായ തെളിവുകളില്‍ പെട്ടതാണ്, വുദൂഇന്റെ വിവരണത്തില്‍ അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്(റ) വഴിയായി ഉദ്ധരിക്കപ്പെട്ടതും ഇബ്‌നുഖുസൈമയും(റ) മറ്റും ശരിവെച്ചിരിക്കുന്നതുമായ ഹദീസ്. അതില്‍ നബി(സ്വ) വുദൂഇല്‍ നിന്നു വിരമിച്ച ശേഷം ഇപ്രകാരം അരുളി എന്ന് പറഞ്ഞിരിക്കുന്നു: ‘വല്ലവനും ഇതിനെക്കാള്‍ കൂടുതലാക്കിയാല്‍ അവന്‍ ദുഷ്‌കൃത്യവും  അനാവശ്യവും പ്രവര്‍ത്തിച്ചു.’ എന്തെന്നാല്‍ സഈദ്ബ്‌നു മന്‍സ്വൂറിന്റെ  റിപ്പോര്‍ട്ടില്‍ തിരുനബി തല ഒരു പ്രാവശ്യമാണ് തടവിയത് എന്നു വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ തല തടവുന്നതില്‍  ഒരു പ്രാവശ്യത്തെക്കാള്‍ കൂടുതലായിരിക്കുന്നത് നബി(സ്വ) ഇഷ്ടപ്പെടാത്തതാണെന്ന് അതു തെളിയിക്കുന്നു.” 6.
ചുരുക്കത്തില്‍ തലയും ചെവിയും ഒന്നിലേറെ തവണ തടവുക എന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല. അതുപോലെ ചെവി തടവാന്‍ നബി(സ്വ) പുതിയ വെള്ളം എടുക്കാറുണ്ടായിരുന്നില്ല.
വുദൂ ചെയ്യുമ്പോള്‍ നിര്‍ദിഷ്ട അവയവങ്ങള്‍ അല്പം നീട്ടിക്കഴുകല്‍ നബി ഇഷ്ടപ്പെട്ടിരുന്നു. ”നിങ്ങള്‍ വുദൂ പൂര്‍ണമാക്കി  ചെയ്യുന്നതിനാല്‍ അന്ത്യദിനത്തില്‍ മുഖം പ്രശോഭിക്കുന്നതും കൈകാലുകള്‍ തിളങ്ങുന്നതുമാകും. അതിനാല്‍ നിങ്ങളില്‍ വല്ലവരും കഴിയുമെങ്കില്‍ തന്റെ മുഖവും കൈകാലുകളും കഴുകുന്നത് നീട്ടി ചെയ്തുകൊള്ളട്ടെ” (ബുഖാരി) 7. എന്ന് റസൂല്‍  അരുളിയിരിക്കുന്നു. ഈ ഹദീസിന്റെ അവസാനഭാഗം അബൂഹുറയ്‌റ(റ)യുടെ  അഭിപ്രായമാണെന്ന് ചില പണ്ഡിതന്മാര്‍  രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അഭിപ്രായത്തിനാണ് പിന്‍ബലം.
വുദൂഇല്‍,  അവയവങ്ങളില്‍ എല്ലായിടത്തും വെള്ളം എത്തത്തക്കവണ്ണം സൂക്ഷിച്ചു കഴുകണം. പ്രത്യേകിച്ചും കാല്‍, മടമ്പ് (ഉപ്പൂറ്റിയുടെ പാര്‍ശ്വം) നനയാതിരിക്കാന്‍ സാധ്യതയുണ്ട്. അത് സൂക്ഷിക്കാന്‍ നബി(സ്വ) ഉപദേശിക്കാറുണ്ടായിരുന്നു.
ധൃതിപിടിച്ച്  വുദൂ ചെയ്തപ്പോള്‍ മടമ്പുകള്‍ നനയാതിരുന്ന ചില ആളുകളോട് പ്രവാചകന്‍(സ്വ) ഓര്‍മിപ്പിച്ചു: ”മടമ്പുകള്‍ക്ക് നരകമെന്ന വിപത്തുണ്ട് (സൂക്ഷിക്കണം)” (മുസ്‌ലിം) 8).

പാദരക്ഷകളില്‍ തടവല്‍

വുദൂ ചെയ്യുമ്പോള്‍ ഷൂ, ബൂട്‌സ് തുടങ്ങിയ പാദരക്ഷകള്‍ ഓരോ സമയത്തും അഴിച്ചുമാറ്റണമെന്നില്ല. കാല്‍ കഴുകുന്നതിനു പകരം ഷൂസിന്റെ മുകളില്‍ തടവിയാല്‍ മതി. മനുഷ്യര്‍ക്ക് വിഷമം ഇല്ലാതിരിക്കുവാന്‍ വേണ്ടി അല്ലാഹു നല്‍കിയ ഇളവുകളില്‍ ഒന്നത്രെ ഇത്. നബി(സ്വ)യും സ്വഹാബികളും സാധാരണ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നുവെന്ന് വിവിധ ഹദീസുകളില്‍ കാണാം. ഈ വിഷയത്തില്‍ കാര്യമായ അഭിപ്രായവ്യത്യാസവുമില്ല. എങ്കിലും സാധാരണക്കാര്‍ പലരും ഇതു മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ പ്രാവര്‍ത്തികമാക്കാന്‍ പലര്‍ക്കും മടിയാണു താനും.
”ജരീര്‍(റ) മൂത്രിച്ചതിനു ശേഷം വുദൂചെയ്തു. തന്റെ രണ്ടു പാദരക്ഷകളില്‍ തടവുകയും ചെയ്തു. ഇങ്ങനെയാണോ താങ്കള്‍ ചെയ്യുന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ചു. ‘അതേ, റസൂല്‍(സ്വ) മൂത്രിച്ചതിനു ശേഷം വുദൂ എടുക്കുകയും തന്റെ രണ്ടു പാദരക്ഷകളിന്മേല്‍ തടവുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്നദ്ദേഹം മറുപടി നല്‍കി” (ബുഖാരി) 9.
”ഉമയ്യ(റ) പറയുന്നു: നബി(സ്വ) കാല്‍ കഴുകുന്നതിനു പകരം രണ്ട് ഷൂസുകളിലും (തല തടവുന്നതിനു പകരം) ശിരോവസ്ത്രത്തിന്മേലും തടവുന്നതു ഞാന്‍ കണ്ടിട്ടുണ്ട്.”(മുസ്‌ലിം) 10.
മുഗീറതുബ്‌നു ശുഅ്ബ(റ) പറയുന്നു: ”റസൂല്‍(സ്വ) വുദൂ ചെയ്തിട്ട് കാല്‍ കഴുകുന്നതിനു പകരം രണ്ടു സോക്‌സിന്മേലും ചെരുപ്പിന്മേലും തടവി.”(മുസ്‌ലിം) 11).
ഇതും മറ്റു റിപ്പോര്‍ട്ടുകളും അടിസ്ഥാനപ്പെടുത്തി ഷൂസും സോക്‌സും ആണെങ്കിലും അതിന്മേല്‍ തടവിയാല്‍മതി എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. ഈ അഭിപ്രായത്തിനാണ് ഹദീസിന്റെ പിന്‍ബലം. വുദൂഇല്‍ കാല്‍ കഴുകുന്നതിനു പകരം ഷൂസുകളില്‍ തടവണമെങ്കില്‍ അത് ധരിക്കുന്ന സമയത്ത് വുദൂ ഉണ്ടായിരിക്കണം.
മുഗീറതുബ്‌നു ശുഅ്ബ(റ) പറയുന്നു: ”ഒരു യാത്രയില്‍ രാത്രി ഞാന്‍ നബിയോടൊത്ത് ഉണ്ടായിരുന്നു. അപ്പോള്‍ ഒരു ചെറിയ പാത്രത്തില്‍ നിന്ന് അദ്ദേഹത്തിന് ഞാന്‍ വെള്ളം ഒഴിച്ചുകൊടുത്തു. അദ്ദേഹം തന്റെ മുഖവും രണ്ടു കൈയും കഴുകുകയും തല തടവുകയും ചെയ്തു. പിന്നെ അദ്ദേഹത്തിന്റെ ബൂട്‌സ് കാലില്‍ നിന്ന് അഴിച്ചെടുക്കുവാനായി ഞാന്‍ കുനിഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതു വിട്ടേക്കുക. ശുദ്ധിയുള്ള നിലയ്ക്കാണ് ഞാന്‍ അവ ധരിച്ചത്.’ എന്നിട്ട് അതു രണ്ടിന്മേലും അദ്ദേഹം തടവുകയും ചെയ്തു” (ബുഖാരി) 12.
വുദൂഇല്‍ കാല്‍ കഴുകാതെ ബൂട്‌സിന്റെ മുകളില്‍ തടവാനുള്ള അനുവാദം യാത്രക്കാരന് മൂന്നു ദിവസവും, നാട്ടില്‍ താമസിക്കുന്നവന് ഒരു ദിവസവുമാണ്.
വുദൂ ചെയ്യുമ്പോള്‍ കാല്‍ കഴുകുന്നതിനു പകരം പാദരക്ഷമേല്‍ തടവിയാല്‍ മതി എന്നു പറയുന്നത് അവയുടെ അടിയില്‍ ഉണ്ടാകാവുന്ന അഴുക്കുകള്‍ നീക്കാനല്ല, വുദൂഇന്റെ പൂര്‍ത്തീകരണത്തിന് സൗകര്യവും ഇളവും നല്‍കിയതാണ്. തടവേണ്ടത് പാദരക്ഷയുടെ അടിഭാഗത്തല്ല. അലി(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസ് ഈ കാര്യം വ്യക്തമാക്കുന്നു:
”അഭിപ്രായം(യുക്തി) അനുസരിച്ചായിരുന്നു മതകാര്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നെതങ്കില്‍ പാദരക്ഷയുടെ അടിഭാഗമാണ് മേല്‍ഭാഗത്തെക്കാള്‍ തടവാന്‍ കൂടുതല്‍ അര്‍ഹതപ്പെട്ടത്. എന്നാല്‍ റസൂല്‍(സ്വ) അദ്ദേഹത്തിന്റെ രണ്ടു പാദരക്ഷകളുടെ മുകളില്‍ തടവിയതായിട്ടാണ് ഞാന്‍ കണ്ടത്.”
പാദരക്ഷ അഴിച്ചുമാറ്റുക, കാലാവധി അവസാനിക്കുക, വലിയ അശുദ്ധിയുണ്ടാവുക എന്നീ കാരണങ്ങളുണ്ടായാല്‍ വീണ്ടും വുദൂ ചെയ്തിട്ടുവേണം പാദരക്ഷ ധരിക്കാന്‍. എങ്കില്‍ മാത്രമേ തടവാന്‍ പറ്റൂ. എന്നാല്‍ പാദരക്ഷയില്‍ തടവുകയും നമസ്‌കരിക്കുന്നതിനു മുമ്പ് അഴിക്കുകയും ചെയ്താല്‍ വുദൂ മുറിയുകയില്ലെന്ന് പണ്ഡിതന്മാര്‍ പറയുന്നു.
നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നത് മണല്‍പ്പരപ്പിലെ യാത്രയും മണല്‍ വിരിച്ച പള്ളിയും ഒക്കെയായിരുന്നു. ഷൂസിട്ടുകൊണ്ട് നമസ്‌കരിക്കലും സാധാരണമായിരുന്നു. ഇന്നത്തെ പരിതസ്ഥിതിയില്‍ ആരും പള്ളിയില്‍ ഷൂസിട്ട് നമസ്‌കരിക്കാറില്ല. എന്നാല്‍ സോക്‌സിട്ട് നമസ്‌കരിക്കാറുണ്ട്. അതുകൊണ്ട് നമുക്കും ഇത് ബാധകമാണ്. മാത്രമല്ല, യാത്രാവേളയിലും മറ്റും പുല്‍ത്തകിടിയിലോ കടപ്പുറത്തോ മറ്റു മൈതാനങ്ങളിലോ വെച്ച് നമസ്‌കരിക്കേണ്ടിവരുമ്പോള്‍ പാദരക്ഷ ധരിച്ച് നമസ്‌കരിക്കാം. പട്ടാളക്കാര്‍, പോലീസുകാര്‍, ഫാക്ടറി തൊഴിലാളികള്‍ തുടങ്ങി ഷൂസ് ധരിക്കല്‍ നിര്‍ബന്ധമായ ആളുകള്‍ നമുക്കിടയിലുണ്ടല്ലോ. ഏതു പരിതസ്ഥിതിയിലും, വുദൂ ചെയ്യലും നമസ്‌കരിക്കലും സത്യവിശ്വാസിക്ക് ഒരു പ്രയാസമായിത്തീരാന്‍ അല്ലാഹു ഇടവരുത്തിയിട്ടില്ല. അതാണ് ഇത്തരം ഇളവുകള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അതിനാല്‍ ഏതവസ്ഥയിലും നമസ്‌കാരം നിര്‍ബന്ധമായും അനുഷ്ഠിക്കണം.

വുദൂ മുറിയുന്ന കാര്യങ്ങള്‍

നമസ്‌കാരം സ്വീകാര്യമാകണമെങ്കില്‍ വുദൂ(അംഗശുദ്ധി) നിര്‍ബന്ധമാണ്. ഒരിക്കല്‍ വുദൂ ചെയ്താല്‍ അത് എങ്ങനെ ദുര്‍ബലപ്പെടുന്നു എന്നു നോക്കാം”അല്ലെങ്കില്‍ വല്ലവനും മലമൂത്ര വിസര്‍ജനം കഴിഞ്ഞുവന്നാല്‍’‘ (5:6) എന്ന ഖുര്‍ആന്‍ വചനം സൂചിപ്പിക്കുന്നത് മലമൂത്രവിസര്‍ജനം മൂലം വുദൂ ദുര്‍ബലപ്പെടുമെന്നാണ്.
ബൂട്‌സില്‍ തടവുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ ”മലമൂത്ര വിസര്‍ജനമോ ഉറക്കമോ ഉണ്ടായാല്‍ ഞങ്ങള്‍ അവ രണ്ടും അഴിക്കേണ്ടതില്ല” എന്ന് പ്രവാചകന്‍ പറഞ്ഞതില്‍ നിന്ന് വിസര്‍ജനവും ഉറക്കവും വുദൂ മുറിയുന്ന കാര്യങ്ങളാണെന്നു മനസ്സിലാക്കാം. എന്നാല്‍ ഇരുന്ന് തൂങ്ങി ഉറങ്ങിയാല്‍ വുദൂ നഷ്ടപ്പെടുകയില്ല.
”നബി(സ്വ)യുടെ അനുചരന്മാര്‍ ഇശാ നമസ്‌കാരം പ്രതീക്ഷിച്ചിരിക്കുമ്പോള്‍ (ഉറക്കം തൂങ്ങിയിട്ട്) തല കുനിക്കാറുണ്ടായിരുന്നു (സുനനുദ്ദാറുഖുത്വ്‌നീ) 13. എന്നിട്ടവര്‍ വുദൂ ചെയ്യാതെ നമസ്‌കരിക്കുമായിരുന്നു’ (സുനനു ദാറുഖുത്വ്‌നി) ബോധം മറയുന്ന ഉറക്കം പോലെത്തന്നെ ബോധക്ഷയവും വുദൂ മുറിയാന്‍ കാരണമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫിഖ്ഹുസ്സുന്ന) 14.
കീഴ്‌വായു പോയാല്‍ വുദൂ നഷ്ടപ്പെടുമെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. റസൂല്‍(സ്വ) പറഞ്ഞതായി അബൂഹുറയ്‌റ(റ) പറയുന്നു: ”നിങ്ങളില്‍ ആര്‍ക്കെങ്കിലും അശുദ്ധിയുണ്ടായാല്‍ വുദൂ ചെയ്തല്ലാതെ അല്ലാഹു അവന്റെ നമസ്‌കാരം സ്വീകരിക്കുകയില്ല. അപ്പോള്‍ ഹദ്വര്‍മൗത്തുകാരനായ ഒരാള്‍ ചോദിച്ചു: ‘അബൂഹുറയ്‌റാ, അശുദ്ധിയുണ്ടാവുക എന്നാല്‍ എന്താണ്? ‘ശബ്ദമുള്ളതോ ഇല്ലാത്തതോ ആയ കീഴ്‌വായു’ എന്ന് അബൂഹു റയ്‌റ ഉത്തരം പറഞ്ഞു.” (ബുഖാരി) 15.
മദജലം ഉണ്ടായാല്‍ വുദൂ ചെയ്യണം എന്ന് റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു. അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: മദ്‌യ് കൂടുതലായി ഉണ്ടാകുന്ന ഒരാളായിരുന്നു ഞാന്‍. എന്നാല്‍ അതിനെപ്പറ്റി റസൂലിനോട് ചോദിക്കാന്‍ എനിക്കു ലജ്ജ തോന്നി. അതിനാല്‍, മിഖ്ദാദുബ്‌നുല്‍ അസ്‌വദ് ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നബി(സ്വ)യോടു ചോദിച്ചു. അതിനു വുദൂ ചെയ്യണം എന്ന് നബി ഉത്തരം നല്‍കി” (ബുഖാരി) 16. മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ”തന്റെ ലിംഗം കഴുകുകയും വുദൂ ചെയ്യുകയും വേണം.” 17.
അതുപോലെത്തന്നെ വലിയ അശുദ്ധി ഉണ്ടാകുന്നതോടുകൂടി വുദൂ ദുര്‍ബലപ്പെടുന്നതാണ്. ഗുഹ്യസ്ഥാനം സ്പര്‍ശിച്ചാല്‍ വുദൂ ദുര്‍ബലപ്പെടുമോ എന്ന കാര്യത്തില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്.
സ്വഫ്‌വാന്‍ മകള്‍ ബുസ്‌റ(റ) പറയുന്നു: ”ഒരാള്‍ തന്റെ ലിംഗം സ്പര്‍ശിച്ചാല്‍ വുദൂ ചെയ്തിട്ടല്ലാതെ അവന്‍ നമസ്‌കരിക്കരുത് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.” ഈ വിഷയത്തില്‍ ഏറ്റവും സ്വഹീഹായ ഹദീസ് ഇതാണെന്ന് ഇമാം ബുഖാരി(റ) പറഞ്ഞിരിക്കുന്നു 18.
ഗുഹ്യാവയവ സ്പര്‍ശം കൊണ്ട് വുദൂ മുറിയില്ല എന്നു കാണിക്കുന്ന ചില ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ത്വല്‍ഖുബ്‌നു അലിയ്യ്(റ) പറയുന്നു: ”ഒരാള്‍ തന്റെ ലിംഗം  തൊടുന്നു; എന്നാല്‍ അയാള്‍ക്ക് വുദൂ ചെയ്യേണ്ടതുണ്ടോ എന്നു നബിയോടു ചോദിക്കപ്പെട്ടപ്പോള്‍ തിരുനബി ഇപ്രകാരം മറുപടി പറയുകയുണ്ടായി: അതു നിന്റെ ഒരു കഷണം(അവയവം) മാത്രമാകുന്നു.”(നസാഈ) 19.
ഈ രണ്ടു ഹദീസുകളും മുന്‍നിര്‍ത്തി ചര്‍ച്ചചെയ്ത പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്: വുദൂ മുറിയും എന്ന ഹദീസാണ് കൂടുതല്‍ പ്രബലമായി വന്നത്. അതിനാല്‍ ലിംഗസ്പര്‍ശം വുദൂഇനെ ദുര്‍ബലപ്പെടുത്തുന്നതാണ്. വേറൊരു വീക്ഷണം ഇങ്ങനെ സംഗ്രഹിക്കാം: കേവല സ്പര്‍ശം വുദൂ മുറിയാന്‍ കാരണമല്ല. എന്നാല്‍ വൈകാരിക സ്പര്‍ശംമൂലം വുദൂ മുറിയുകയും ചെയ്യും. ഇതാണ് കൂടുതല്‍ യുക്തമായി തോന്നുന്നത്.
ഛര്‍ദിക്കുക, മുറിവില്‍ നിന്നു രക്തം ഒലിക്കുക എന്നീ കാര്യങ്ങള്‍ കൊണ്ട് വുദൂ മുറിയുകയില്ല. ഉമര്‍(റ), ഉബാദുബ്‌നു ബിശ്ര്‍ തുടങ്ങിയവര്‍ മുറിവില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കെ നമസ്‌കരിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. ഭക്ഷണം (വേവിച്ചതും അല്ലാത്തതും) കഴിച്ചതുകൊണ്ട് വുദൂ മുറിയില്ല. എന്നാല്‍ ഒട്ടകത്തിന്റെ മാംസം ഭക്ഷിച്ചാല്‍ വുദൂ ചെയ്യണമെന്ന് ഒരു ഹദീസില്‍ നിന്ന് മനസ്സിലാകുന്നു.

സ്ത്രീ സ്പര്‍ശവും വുദൂഉം

സ്ത്രീകളെ തൊട്ടാല്‍ വുദൂ ദുര്‍ബലപ്പെടുമോ എന്ന കാര്യത്തില്‍ ചില സംശയങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. മാതാവ്, സഹോദരി തുടങ്ങിയ രക്തബന്ധമുള്ളവരെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമെന്ന് ആര്‍ക്കും അഭിപ്രായമില്ല. അന്യസ്ത്രീ-പുരുഷന്മാരുടെ തൊലി തമ്മില്‍ സ്പര്‍ശിച്ചാല്‍ വുദൂ ദുര്‍ബലപ്പെടുമെന്ന് ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഭാര്യ അന്യസ്ത്രീയാണ്. അതിനാല്‍ തൊട്ടാല്‍ വുദൂ മുറിയും എന്നു ചിലര്‍ പറയാറുണ്ട്. അതു ശരിയല്ല. പ്രവാചകചര്യയില്‍ നിന്നും അതു വ്യക്തമാകുന്നു. ആഇശ(റ) പറയുന്നു: ”നബി(സ്വ) തന്റെ ഭാര്യമാരില്‍ ചിലരെ ചുംബിക്കുകയും പിന്നെ വുദൂ എടുക്കാതെ നമസ്‌കരിക്കുകയും ചെയ്യാറുണ്ടായിരുന്നു.” (അദ്ദിറായ) 20.
രാത്രി നമസ്‌കാരവേളയില്‍ നബി(സ്വ) സുജൂദിലേക്ക് പോകുമ്പോള്‍ ആഇശ(റ)യുടെ  കാലുകള്‍ മുന്നില്‍ നിന്നു നീക്കാറുണ്ടായിരുന്നു എന്നും നബി(സ്വ) നമസ്‌കരിച്ചുകൊണ്ടിരുന്നപ്പോള്‍ ആഇശ(റ) നബി(സ്വ)യുടെ കാല്‍ സ്പര്‍ശിച്ചിരുന്നുവെന്നും ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് 21. ഭാര്യയെ തൊട്ടാല്‍ വുദൂ മുറിയുമെന്ന ധാരണ ശരിയല്ല എന്ന് ഇതില്‍ നിന്നൊക്കെ തെളിയുന്നു.
സൂറതുല്‍ മാഇദയിലെ  ‘ഔ ലാമസ്തുമുന്നിസാഅ’ (അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ സ്പര്‍ശിച്ചാല്‍) എന്ന പ്രയോഗമാണ് ചില പണ്ഡിതന്മാര്‍ക്ക് വുദൂ മുറിയുമെന്ന അഭിപ്രായത്തിനു നിദാനം. എന്നാല്‍ ലാമസ എന്നതിന്റെ വിവക്ഷ കേവല സ്പര്‍ശമല്ല, ലൈംഗികബന്ധമാണ് എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹദീസുകള്‍ ശരിവെക്കുന്നതും അതുതന്നെ. അന്യസ്ത്രീ-പുരുഷന്മാര്‍ വികാരപരമല്ലാത്ത നിലയില്‍ സ്പര്‍ശിച്ചുപോയാല്‍ വുദൂ മുറിയുമെന്ന് ഖുര്‍ആനിലോ പ്രബലമായ ഹദീസിലോ വന്നിട്ടില്ല. ഹജ്ജിന്റെ വേളയിലും മറ്റും ചിലപ്പോള്‍ സ്ത്രീ പുരുഷന്മാര്‍ കൂടിക്കലരല്‍ ഉണ്ടാകാമല്ലോ, അതുപോലെ സ്പര്‍ശവും.

വുദൂ നിര്‍ബന്ധമായ കാര്യങ്ങള്‍

ചെറിയ അശുദ്ധിയില്‍ നിന്ന് മുക്തമാവാനാണല്ലോ വുദൂ ചെയ്യുന്നത്. നമസ്‌കാരത്തിനും ത്വവാഫിനും വുദൂ കൂടിയേ തീരൂ. നബി(സ്വ)യുടെയും സ്വഹാബികളുടെയും ജീവിതം പരിശോധിച്ചാല്‍ മിക്ക സമയങ്ങളിലും അവര്‍ക്ക് വുദൂ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ചില പ്രത്യേകതരം ആഹാരങ്ങള്‍ കഴിച്ചാല്‍ വുദൂ ചെയ്യുന്നതിനെപ്പറ്റി ഹദീസുകളില്‍ ചര്‍ച്ചവരാന്‍ കാരണം അതായിരിക്കാം. എന്നാല്‍ നമസ്‌കാരത്തിനും ത്വവാഫിനും മാത്രമേ നിര്‍ബന്ധമായും വുദൂ വേണ്ടതുള്ളൂ.
വിശുദ്ധ ഖുര്‍ആനിന്റെ ലിഖിതരൂപമായ മുസ്ഹഫ് കൈയില്‍ പിടിക്കുകയോ പാരായണം നടത്തുകയോ ചെയ്യാന്‍ വുദൂ നിര്‍ബന്ധമാണ് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂറതുല്‍ വാഖിഅയിലെ 56:79 ആയത്തിലെ ‘അല്‍ മുത്വഹ്ഹറൂന്‍'(പരിശുദ്ധന്മാര്‍) ആരാണെന്ന കാര്യത്തെ സംബന്ധിച്ച അവരുടെ വീക്ഷണമാണ് അതിനു കാരണം. അത് ചെറിയ അശുദ്ധിയില്ലാത്തവരാണ്, അഥവാ വുദൂ ഉള്ളവരാണ് എന്ന് ചിലര്‍ പറയുന്നു. പ്രസ്തുത സൂക്തങ്ങളുടെ ആശയമിതാണ്: ”ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്. വിശുദ്ധരല്ലാതെ അത് സ്പര്‍ശിക്കുകയില്ല” (56:77-79).
പരിശുദ്ധരായ മലക്കുകളാണ് ഇവിടെ ഉദ്ദേശ്യം എന്നാണ് പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, വുദൂ കൂടാതെ ഖുര്‍ആന്‍ തൊടരുത് എന്ന് നബി (സ്വ)യില്‍ നിന്ന് ഖണ്ഡിതമായി ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വുദൂ ഉണ്ടാകുന്നത് നന്ന് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

വുദൂ സുന്നത്തായ കാര്യങ്ങള്‍

എല്ലാ സമയത്തും വുദൂവിലായിരിക്കുക എന്നത് നബി(സ) പ്രോത്സാഹിപ്പിച്ച കാര്യമാണ്. ഇതു കൂടാതെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നബി(സ) വുദൂ നിര്‍വഹിച്ചതും നിര്‍ദേശിച്ചതും കാണാം.
ഉറങ്ങാന്‍ ഒരുങ്ങുമ്പോള്‍ നബി(സ്വ) വുദൂ ചെയ്യാറുണ്ടായിരുന്നു. ബറാഅ്(റ) പറയുന്നു: ”നബി(സ്വ) പറഞ്ഞു: നീ നിന്റെ ശയ്യയെ സമീപിച്ചാല്‍ നമസ്‌കാരത്തിനു വേണ്ടി എന്നതുപോലെ വുദൂ ചെയ്യുക” (ബുഖാരി) 22.
ഭാര്യാ-ഭര്‍തൃ ലൈംഗിക ബന്ധത്തിനു ശേഷം ഉറങ്ങുകയാണെങ്കില്‍ വുദൂ ചെയ്യല്‍ നബി(സ്വ)യുടെ പതിവായിരുന്നു. ആഇശ(റ) പറയുന്നു: ”നബി(സ്വ) ജനാബത്തുള്ളപ്പോള്‍ ഉറങ്ങാന്‍ ഉദ്ദേശിച്ചാല്‍ തന്റെ ഗുഹ്യസ്ഥാനം കഴുകുകയും നമസ്‌കാരത്തിനെന്ന പോലെ വുദൂ ചെയ്യുകയും ചെയ്യുമായിരുന്നു” (ബുഖാരി) 23.
നബി(സ്വ) കുളിക്കുന്നതിന് മുമ്പായി വുദൂ ചെയ്യുമായിരുന്നു. അതുപോലെത്തന്നെ വേവിച്ച ആഹാരം കഴിച്ച ശേഷം ചിലപ്പോള്‍ വുദൂ ചെയ്യാറുണ്ടായിരുന്നു. ഖുര്‍ആന്‍ പാരായണം, ബാങ്കുകൊടുക്കല്‍, പള്ളിയില്‍ പ്രവേശിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം വുദു ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇതൊന്നും നിര്‍ബന്ധമായ വുദൂ അല്ല; മറിച്ച് സുന്നത്താണ് എന്ന് നമുക്ക് മനസ്സിലാക്കാം.

വുദൂഇന്റെ മര്യാദകള്‍

വുദൂഇല്‍, കഴുകുന്ന അവയവങ്ങളില്‍ വെള്ളം ചേരാന്‍ തടസ്സമായ രീതിയില്‍ വല്ല വസ്തുക്കളും ഉണ്ടെങ്കില്‍ അത് ആദ്യം നീക്കിക്കളയണം. വുദൂ ചെയ്യുമ്പോള്‍ പാത്രത്തിലാണു വെള്ളമെങ്കില്‍ അതില്‍ കൈയിടാന്‍ പാടില്ല എന്ന ഒരു ധാരണയുണ്ട്; അതുശരിയല്ല. നബി(സ്വ) മുന്‍ കൈ രണ്ടും വെള്ളം ഒഴിച്ചു കഴുകുകയും പിന്നെ പാത്രത്തില്‍ കൈയിട്ട് വെള്ളം കോരി ബാക്കി ഭാഗം കഴുകുകയുമായിരുന്നു ചെയ്തിരുന്നത്. വുദൂഇന്റെ രൂപം വിവരിച്ച ഹദീസില്‍ നിന്നുതന്നെ ഇതു വ്യക്തമാണ്.
വുദൂ ചെയ്യുന്നതിനിടയില്‍ സംസാരം നിഷിദ്ധമല്ല. വുദൂ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ‘ബിസ്മി’ ചൊല്ലേണ്ടതാണ്. ബിസ്മി മറന്നുപോയാല്‍ അത് വുദൂഇനെ ബാധിക്കുകയില്ല. ഓരോ അവയവം കഴുകുമ്പോഴും പ്രത്യേകമായി ഒന്നും ചൊല്ലേണ്ടതില്ല. ഈ കാര്യത്തില്‍ പ്രബലമായി യാതൊന്നും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. വുദൂഇന്റെ അവയവങ്ങളില്‍ വെള്ളം ശരിയായി എത്തേണ്ടതുണ്ട്. നിര്‍ബന്ധമായ ഭാഗങ്ങളില്‍ അല്പഭാഗം പോലും നനയാതിരിക്കാന്‍ പാടില്ല.
ജാബിര്‍(റ) പറയുന്നു: ”എന്നോട് ഉമര്‍(റ) പറഞ്ഞു: ഒരാള്‍ വുദൂ ചെയ്തപ്പോള്‍ തന്റെ പാദത്തില്‍ ഒരു നഖത്തോളം സ്ഥലം (കഴുകാതെ) വിട്ടു. നബി(സ്വ) അതു കണ്ടപ്പോള്‍ ‘നീ മടങ്ങിച്ചെന്ന് നിന്റെ വുദൂ നന്നായി ചെയ്യുക’ എന്നു പറഞ്ഞു. ഉടനെ അയാള്‍ വീണ്ടും വുദൂ ചെയ്ത് നമസ്‌കരിച്ചു” (മുസ്‌ലിം) 24).
തലയും ചെവിയും തടവേണ്ടത് ഒരു പ്രാവശ്യം മാത്രമാണ്. മറ്റവയവങ്ങള്‍ മൂന്നുവട്ടം വീതം കഴുകണം. എന്നാല്‍ അവ രണ്ടു പ്രാവശ്യം വീതവും ചിലപ്പോള്‍ ഓരോ പ്രാവശ്യം മാത്രവും കഴുകിക്കൊണ്ട് നബി(സ്വ) വുദൂ ചെയ്തതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. മൂന്നു പ്രാവശ്യമാണ് പൂര്‍ണമായതെന്നും, അതില്‍ കുറച്ചായാലും മതിയാകുന്നതാണ് എന്നും ഇതില്‍ നിന്നു മനസ്സിലാക്കാം.
അവയവങ്ങള്‍ കഴുകുമ്പോള്‍ അല്പം കയറ്റിക്കഴുകല്‍ നല്ലതാണ്. എന്നാല്‍ ഒരിക്കലും വെള്ളം അനാവശ്യമായി കളയരുത്. വസ്‌വാസിനുവേണ്ടി വളരെ കൂടുതല്‍ കഴുകുന്നതും ശരിയല്ല. (തിര്‍മിദി) 25. വുദൂ ചെയ്തുകഴിഞ്ഞാല്‍ താഴെ പറയുന്ന ദുആ ചെയ്യാന്‍ നബി(സ്വ) പഠിപ്പിച്ചതായി മുസ്‌ലിം റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ കാണാവുന്നതാണ് 26.
‘അശ്ഹദു അന്‍  ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു'(1) (ഏകനായ അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റാരും ഇല്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)

വുദൂഇന്റെ നിയ്യത്ത്

ആരാധനാ കര്‍മങ്ങളെപ്പറ്റി പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നിയ്യത്ത്. മനസ്ഥിതി അഥവാ വിചാരഗതി എന്നാണ് അതിന്റെ വിവക്ഷ. ഏതൊരു കര്‍മവും സ്വീകാര്യമാകണമെങ്കില്‍ അതിന് ഉദ്ദേശ്യ ശുദ്ധി വേണം. അല്ലാഹുവിനു വേണ്ടിയാണ് ചെയ്യുന്നത് എന്ന ബോധവും അവന്റെ പ്രതിഫലത്തെ സംബന്ധിച്ച പ്രത്യാശയും ഏതു കര്‍മത്തിനും കൂടിയേ കഴിയൂ.

കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങളനുസരിച്ച് മാത്രമാണ്. ഏതൊരാള്‍ക്കും (തന്റെ കര്‍മം കൊണ്ട്) അയാള്‍ ഉദ്ദേശിച്ചതെന്തോ അതു മാത്രമാണുണ്ടാവുക” (ബുഖാരി) 27.

ഈ നിര്‍ബന്ധം വുദൂ, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ഏതു ആരാധനയ്ക്കും ബാധകമാണ്. നിര്‍ബന്ധമാണ്. അതില്ലാത്ത ആരാധനകള്‍, കേവലം ആചാരങ്ങളോ ചലനങ്ങളോ മാത്രമായി അവശേഷിക്കും.

നിയ്യത്ത് രണ്ടുരീതിയിലുണ്ട്. ഒന്ന് ബോധപൂര്‍വം ചെയ്യുന്നത്. ഏതൊരു പ്രവൃത്തിക്കും സ്വാഭാവികമായി ഉണ്ടാകേണ്ട മനസ്സാന്നിധ്യമാണ് അത്. അതായത് താന്‍ ഇന്ന കാര്യം ചെയ്യാന്‍ പോകുന്നു എന്ന ബോധ്യം. മറ്റൊന്ന്, കര്‍മത്തിന്റെ ഉദ്ദേശ്യശുദ്ധി. ആത്യന്തികമായ ലക്ഷ്യത്തെ സംബന്ധിച്ച ചിന്ത എന്നൊക്കെ പറയാവുന്ന കാര്യമത്രെ ഇത്. ഈ രണ്ടുതരം നിയ്യത്തും മേല്പറഞ്ഞ ഹദീസിന്റെ വിവക്ഷയില്‍ വരും.

നിയ്യത്തില്ലാതെ മുഖവും കൈകാലുകളും കഴുകിയാല്‍ അതു കേവലം ക്ഷീണം മാറ്റാനുള്ള അംഗസ്‌നാനം മാത്രം. പകലന്തിയോളം പട്ടിണി കിടന്നാലും ‘നിയ്യത്ത്’ ഇല്ലെങ്കില്‍ അതു നോമ്പാവുകയില്ല. ഏത് ആരാധനയുടെയും സ്ഥിതി ഇതു തന്നെ.

നിയ്യത്ത് മനസ്സിലാണ്. നാവിന് അതില്‍സ്ഥാനമില്ല. ചില ആളുകള്‍ നിയ്യത്ത് ഉറക്കെ പറയാറുണ്ട്. അതിന് യാതൊരു അടിസ്ഥാനവുമില്ല. വുദൂഇനും നമസ്‌കാരത്തിനും നോമ്പിനും മറ്റും പ്രത്യേക നിയ്യത്തിന്റെ പദങ്ങള്‍ ഉരുവിടുന്ന ചിലരെകാണാം. അത് നബിചര്യയില്‍ പെട്ടതല്ല. ഉംറയിലും ഹജ്ജിലും ഇതില്‍ നിന്നു വ്യത്യസ്തമാണ് കാര്യം. അതില്‍ നിയ്യത്ത് ചൊല്ലണമെന്നതിന് നബി(സ്വ)യില്‍ നിന്ന് പ്രത്യേകമായ കര്‍മമാതൃകയുണ്ട്.

References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 23, ഹദീസ് 6954[]
  2. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 204, ഹദീസ് 3 (226[]
  3. സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, പേജ് 136, ഹദീസ് 440[]
  4. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 48, ഹദീസ് 185[]
  5. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 211, ഹദീസ് (235[]
  6. ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 233[]
  7. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 63, ഹദീസ് 136[]
  8. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 215, ഹദീസ് 30 (242[]
  9. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 87, ഹദീസ് 387[]
  10. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 52, ഹദീസ് 205[]
  11. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 231, ഹദീസ് 82 (247[]
  12. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 52, ഹദീസ് 206[]
  13. സുനനുദ്ദാറുഖുത്വ്‌നീ, അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഉമറബ്‌നി അഹമദ് ബ്‌നി മഹ്ദിയ്യിബ്‌നി മസ്ഊദ്, മുഅസ്സസതുര്‍റിസാല, ബൈറൂത്, ലെബനാന്‍, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 237, ഹദീസ് 474[]
  14. ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 53[]
  15. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 39, ഹദീസ് 135[]
  16. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 62, ഹദീസ് 269[]
  17. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 169, ഹദീസ് 303[]
  18. തന്‍ഖീഹുത്തഹ്ഖീഹി ഫീ അഹാദീസിത്തഅ്‌ലീവ്, അബൂ അബ്ദില്ല ശംസുദ്ദീന്‍ മുഹമ്മദു ബ്‌നു അഹ്‌മദ് ബ്‌നി ഉസ്മാന്‍ അദ്ദഹബീ, ദാറുല്‍ വത്വന്‍, റിയാദ്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 60[]
  19. അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 101[]
  20. അദ്ദിറായ ഫീ തഖ്‌രീജി അഹാദീസില്‍ ഹിദായ, അബുല്‍ ഫദ്ല്‍ അഹമദു ബ്‌നു അലി ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 01, പേജ് 44[]
  21. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 405, ഹദീസ് 1151[]
  22. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 68, ഹദീസ് 6311[]
  23. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 65, ഹദീസ് 288[]
  24. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 215, ഹദീസ് 31 (243[]
  25. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 77, ഹദീസ് 55[]
  26. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 144, ഹദീസ് 234[]
  27. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 06, ഹദീസ് 01[]
മുൻപത്തെ ലേഖനം സകാത്തിന്റെ അര്‍ഥവും നിര്‍വചനവും
അടുത്ത ലേഖനം നമസ്‌കാരത്തിന്റെ നിബന്ധനകള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History