ഹോം > സകാത്ത്... > സകാത്തിന്റെ ഇനങ്ങള്‍-1

1 മിനിറ്റ് വായിച്ചില്ല

സകാത്തിന്റെ ഇനങ്ങള്‍-1

സകാത്തിന്റെ ഇനങ്ങള്‍ എന്ന ലേഖനത്തിൽ സക്കാത്ത് ബാധ്യതയാകുന്ന വിവിധ ഇനം സ്വത്തുക്കളാണ് വിശദീകരിക്കപ്പെടുന്നത്. കന്നുകാലികളുടെ സകാത്ത് എന്ന ശീർഷകത്തിൽ ഒട്ടകത്തിന്റെ സകാത്ത്, മാടിന്റെ സകാത്ത്, ആടിൻറെ സകാത്ത് എന്നിങ്ങനെ വിവിധ ഇനം കന്നുകാലികളുടെ സക്കാത്ത് വിശദമായി പരാമർശിക്കുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും സകാത്ത്,വെള്ളിയുടെ നിസാബ്, വജ്രവും വിലപിടിപ്പുള്ള രത്നങ്ങളും കല്ലുകളും, കറൻസിയുടെ സകാത്ത്, കച്ചവടത്തിന്റെ സകാത്ത് എന്നീ ഉപ ശീർഷകങ്ങളിലായി ഈ വസ്തുക്കളുടെ സകാത്ത് വിഹിതം എത്രയാണ്,  എപ്പോഴാണ് അവക്ക് സകാത്ത് നിർബന്ധമായി തുടങ്ങുന്നത്,എത്രയാണ് അല്ലെങ്കിൽ എന്താണ് സകാത്തായി നൽകേണ്ടത് എന്നുമെല്ലാം വിശദമായി മനസ്സിലാക്കാം.

സ്വര്‍ണം വെള്ളി, കാര്‍ഷിക വിളവുകള്‍ എന്നിവക്ക് സകാത്ത് നല്കണമെന്ന് ഖുര്‍ആന്‍ മൊത്ത മായി പറയുകയല്ലാതെ ഏതെല്ലാം സ്വത്തിന് എത്രയുണ്ടെങ്കില്‍ എത്ര വീതമാണ് നല്‍കേണ്ടത് എന്നൊന്നും വിവരിച്ചുതന്നിട്ടില്ല. അത് നമുക്ക് വിശദമായി വിവരിച്ചുതരുന്നത് പ്രവാചകന്റെ (സ്വ) യുടെ ചര്യയാണ്.

നിങ്ങളുടെ ധനത്തിനു നിങ്ങള്‍ സകാത്ത് നല്‍കണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ഇവിടെ ãÇá (മാല്) എന്ന അറബി പദത്തിന്റെ ബഹുവചനമായ അംവാല് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അറബി ഭാഷയില്‍ മാല് എന്നാല്‍ പണം ഭൂസ്വത്ത്, കാലി സമ്പത്ത് ചരക്കുകള്‍ തുടങ്ങി എല്ലാത്തരം ധനത്തിനും പറയപ്പെടുന്നു.

കന്നുകാലികളുടെ സകാത്ത്

മനുഷ്യന് വളരെ പ്രയോജനകരമായ ഒട്ടകം, പശു, ആട് എന്നീ മൃഗങ്ങള്‍ക്ക് കാലികള്‍ എന്നാണ് പറയുക. പശു വര്‍ഗത്തില്‍ എരുമയെയും പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തുന്നു. ഇങ്ങനെയുള്ള കാലി കള്‍ക്കെല്ലാം സകാത്ത് നൽകേണ്ടതാണ്. അത് നല്‍കിയിട്ടില്ലെങ്കില്‍ പുനരുത്ഥാന നാളില്‍ അവയോരോന്നും ഭീമാകാരം പൂണ്ടുവരികയും വിധി തീര്‍പ്പ് നടത്തപ്പെടുന്ന സമയംവരെ ഉടമസ്ഥനെ നിരന്തരം കുത്തിയും ചവിട്ടിയും ഉപദ്രവിച്ചുകൊണ്ടിരിക്കുമെന്ന് മുഹമ്മദ് നബി(സ്വ) താക്കീത് നല്‍കിയിട്ടുണ്ട്. കന്നുകാലികളുടെ സകാത്ത് താഴെപറയുന്ന നിബന്ധനകളോടെ നിര്‍ബന്ധ മാവുന്നതാണ്.

  •  നിസ്വാബ് അഥാവാ സകാത്ത് കൊടുക്കാന്‍ നിര്‍ബന്ധമാവുന്ന കുറഞ്ഞ എണ്ണം തികയുക.
  • ഒരു ചാന്ദ്ര വര്‍ഷം പൂര്‍ത്തിയാക്കുക.
  • കാലികള്‍ സ്വയം മേഞ്ഞു ഭക്ഷിക്കുന്നവയായിരിക്കണം. ഉടമ കാലികള്‍ക്ക് ഭക്ഷണവും വെള്ള വും വാങ്ങിക്കൊടുക്കുന്നവയായിരിക്കരുത്.
  • കൃഷിയുടെയും മറ്റും ജോലിക്ക് ഉപയോഗിക്കുന്ന കാലികളായിരിക്കരുത്, നിലമുഴുതുക, നനയ് ക്കുക ചരക്കുകള്‍ കൊുപോവുക തുടങ്ങിയ ജോലികള്‍ക്ക് ഉപയോഗിക്കുന്ന കാലികള്‍ക്കു സകാത്ത് നല്‍കേണ്ടതില്ല

ഒട്ടകത്തിന്റെസകാത്ത്

ഒട്ടകത്തിന്റെ നിസ്വാബ് അഥവാ സകാത്ത് നല്‍കേണ്ട കുറഞ്ഞ പരിധി അഞ്ച് ഒട്ടകങ്ങളാണ്. അഞ്ചുഒട്ടകങ്ങളില്‍ കുറവാണെങ്കില്‍ അവയ്ക്കു സകാത്ത് നല്‍കേണ്ടതില്ല.

5 മുതല്‍ 9 വരെ – 1 ചെമ്മരിയാട്
10 മുതല്‍ 14 വരെ – 2 ചെമ്മരിയാട്
15 മുതല്‍ 19 വരെ – 3 ചെമ്മരിയാട്
20 മുതല്‍ 24 വരെ – 4 ചെമ്മരിയാട്
25 മുതല്‍ 35 വരെ – 1 വയസ്സിനും 2 വയസ്സിനും ഇടയിലുള്ള 1 പെണ്ണൊട്ടകം
36 മുതല്‍ 45 വരെ- 2 വയസ്സിനും 3 വയസ്സിനും ഇടയിലുള്ള 1 പെണ്ണൊട്ടകം
46 മുതല്‍ 60 വരെ- 3 വയസ്സിനും 4 വയസ്സിനും ഇടയിലുള്ള 1 പെണ്ണൊട്ടകം
61 മുതല്‍ 75 വരെ – 4 വയസ്സിനും 5 വയസ്സിനും ഇടയിലുള്ള 1 പെണ്ണൊട്ടകം
76 മുതല്‍ 90 വരെ- 2 വയസ്സിനും 3 വയസ്സിനും ഇടയിലുള്ള 2 പെണ്ണൊട്ടകം
91 മുതല്‍ 120 വരെ- 3 വയസ്സിനും 4 വയസ്സിനും ഇടയിലുള്ള 2 പെണ്ണൊട്ടകം
120നു മുകളിലുള്ള ഓരോ 50 ഒട്ടകത്തിനും മൂന്നിനും നാലിനും ഇടക്ക് പ്രായമുള്ള ഒരു പെണ്ണൊ ട്ടകത്തെ സകാത്തായി നല്‍കേണ്ടതാണ്.

മാടിന്റെസകാത്ത്

പ്രവാചകന്‍(സ്വ) പശുവിന്റെ സകാത്ത് മാത്രമേ പഠിപ്പിച്ചിട്ടുള്ളു. എന്നാല്‍ പണ്ഡിതന്മാര്‍ പശുവി നോടൊപ്പം എരുമയെയും സകാത്ത് നല്കപ്പെടേണ്ട ഇനമായി കണക്കാക്കുന്ന പശുവിന്റെ നിസ്വാബായി കണക്കാക്കപ്പെടുന്നത് 30 പശുക്കളാണ്. അതായത് 30 പശുക്കളില്‍ കുറവാണെങ്കില്‍ അവയ്ക്കു സകാത്ത് നല്‍കേണ്ടതില്ല.

30 മുതല്‍ 39 വരെ – 1 വയസ്സുള്ള 1 പശു
40 മുതല്‍ 59 വരെ – 2 വയസ്സുള്ള 1 പശു
60 മുതല്‍ 69 വരെ – 1 വയസ്സുള്ള 2 പശുക്കള്‍
70 മുതല്‍ 79 വരെ – 1 വയസ്സുള്ളതും 2 വയസ്സുള്ളതുമായ ഓരോ പശുക്കള്‍
80 മുതല്‍ 89 വരെ – 2 വയസ്സുള്ള 2 പശുക്കള്‍
90 മുതല്‍ 99 വരെ – 1 വയസ്സുള്ള 3 പശുക്കള്‍
100 മുതല്‍ 109 വരെ – 2 വയസ്സുള്ള 1 പശു + 1 വയസ്സുള്ള 2 പശുക്കള്‍
110 മുതല്‍ 119 വരെ – രണ്ട് വയസ്സുള്ള രണ്ട് പശുക്കള്‍ + ഒരു വയസ്സുള്ള ഒരു പശു
120 മുതല്‍ 2വയസ്സുള്ള 3 പശുക്കള്‍ അല്ലെങ്കില്‍ 1 വയസ്സുള്ള 4 പശുക്കള്‍.

ആടിന്റെ സകാത്ത്

അറേബ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന ചെമ്മരിയാടാണ് ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും കോലാടും ഇതില്‍ ഉള്‍പ്പെടുന്നതാണ്. ആടിന്റെ നിസ്വാബ് നാല്പത് എണ്ണമാണ്. അതായത് നാല്പത് ആടുകളില്‍ കുറവാണെങ്കില്‍ അവയ്ക്കു സകാത്ത് നല്‍കേണ്ടതില്ല.

1 മുതല്‍ 39 വരെ സകാത്തില്ല
40 മുതല്‍ 120 വരെ 1 ആട്
121 മുതല്‍ 200 വരെ 2 ആട്
201 മുതല്‍ 300 വരെ 3 ആട്
301 മുതല്‍ 400 വരെ 4 ആട്
401 മുതല്‍ 500 വരെ 5 ആട്
തുടര്‍ന്ന് ഓരോ 100 ആടിനും 1 ആട്‌വീതം

സകാത്തിനായി പരിഗണിക്കുന്ന കാലികളുടെ കൂട്ടത്തില്‍ അവയുടെ കുഞ്ഞുങ്ങളെയും ഉള്‍പ്പെടുത്തേണ്ടതാണ്.

ഒന്നിലധികം പേര്‍ ചേര്‍ന്ന് കന്നുകാലികളെ വളര്‍ത്തുന്നുണ്ട് എങ്കില്‍ അവയെ ഒരൊറ്റ യൂണിറ്റായി പരിഗണിച്ചാണ് നിസ്വാബും സകാത് വിഹിതവും കണക്കാക്കേണ്ടത്. ഉദാ: മൂന്നു അയല്‍വാസികള്‍ ഓരോരുത്തരും 20 വീതം ആടുകളെ വാങ്ങി ഒന്നിച്ചു വളര്‍ത്തുന്നു എന്നിരിക്കട്ടെ. എങ്കില്‍ ആകെയുള്ള 60 ആടുകള്‍ക്ക് ഒരാടിനെ അവര്‍ സകാത്തായി നല്‍കണം. എന്നാല്‍ ഓരോരു ത്തരുടേതും വെവ്വേറെ ആയിരുന്നെങ്കില്‍ അവര്‍ക്ക് നിസ്വാബ് തികയാത്തതിനാല്‍ സകാത്ത് നല്‍ കേണ്ടിവരില്ല. ഇനി അവര്‍ 40 വീതം 120 ആടുകളെ ഒന്നിച്ചുവളര്‍ത്തുന്നു എന്നിരിക്കട്ടെ എങ്കില്‍ സകാത്തായി അതിനു നല്‍കേണ്ടത് ഒരാടാണ്. എന്നാല്‍ ഇത് 40 വീതം ആടുകളെ വേറെ കണ ക്കാക്കുമ്പോള്‍ അവരോരോരുത്തരും ഓരോ ആട്‌വീതം നല്‍കേണ്ടിവരും. എന്നാല്‍ ആരെങ്കിലും പങ്കാളിത്തത്തോടെ കാലികളെ വളര്‍ത്തുന്നത് സകാത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണെങ്കില്‍ അവര്‍ അല്ലാഹുവില്‍ നിന്നുള്ള ശിക്ഷക്ക് പാത്രീഭൂതരായിത്തീരുന്നതാണ് എന്ന് പണ്ഡിതന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സകാത്തായി നല്‍കുന്ന കാലികളുടെ നിബന്ധനകള്‍:

  1.  അസുഖമോ വൈകല്യമോ ഉള്ളതായിരിക്കരുത്.
  2. ഒട്ടകങ്ങള്‍ക്കു സകാത്തായി നല്‍കേത് പെണ്ണൊട്ടകങ്ങളെ തന്നെയായിരിക്കണം. അതില്ലെ ങ്കില്‍ അതേ വിലയുള്ള ആണ്‍ ഒട്ടകങ്ങളായാലും മതി. എന്നാല്‍ ആട് മാടുകളുടെ കാര്യത്തില്‍ ഈ നിബന്ധനയില്ല.
  3. ഒട്ടകത്തിന്റെയും മാടിന്റെയും സകാത്ത് നല്കുന്നത് നിശ്ചിത പ്രായത്തില്‍ കുറവുള്ളവയാ കാന്‍ പാടില്ല. എന്നാല്‍ സകാത്തായി നല്‍കുന്ന ആടുകള്‍ ഒരു വയസ്സിനു മുകളിലുള്ളവയായിരിക്കണം എന്ന നിബന്ധന മാത്രമേ ഉള്ളു.
  4. സകാത്ത് നല്‍കാനുള്ള കാലികളെ തിരഞ്ഞെടുക്കുമ്പോള്‍ കൂട്ടത്തിലെ ഏറ്റവും മുന്തിയതി നെയോ ഏറ്റവും താഴ്ന്നതിനെയോ അല്ല മിതമായതിനെയാണ് എടുക്കേണ്ടത്.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്ത്

ഏതുകാലത്തും സമ്പദ്ഘടനയുടെ ആധാരശിലയാണ് സ്വര്‍ണവും വെള്ളിയും. ഇന്ന് ലോകത്ത് നിലവിലുള്ള നാണയവ്യവസ്ഥയുടെ മാനദണ്ഡം തന്നെ സ്വര്‍ണമാണ്. നബി(സ്വ)യുടെ കാലത്ത് (പിന്നീടും) സ്വര്‍ണവും വെള്ളിയും നാണയമായിട്ടാണ് വിനിമയം ചെയ്യപ്പെട്ടിരുന്നത്.
ഓരോ വിശ്വാസിയും തന്റെ സമ്പത്തിന് സകാത്ത് നല്കണമെന്ന ഇസ്‌ലാമിലെ അടിസ്ഥാന അനുഷ്ഠാനത്തിന്റെ പരിധിയില്‍ സ്വര്‍ണവും വെള്ളിയും മുന്‍പന്തിയിലുണ്ട്. സ്വര്‍ണവും വെള്ളിയും ഇന്ന് നാണയമായി എവിടെയും ഉപയോഗത്തിലില്ല. എങ്കിലും സമ്പത്തിന്റെയും നിക്ഷേപത്തിന്റെയും പ്രധാന ഘടകമാണ് അവ രണ്ടും. അവ ചെലവഴിക്കാതെ കുന്നുകൂട്ടി വെയ്ക്കുന്നത് മതവിരുദ്ധ പ്രവണതയാണ്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”സ്വര്‍ണവും വെള്ളിയും നിക്ഷേപിച്ചുവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുക. അവ നരകാഗ്‌നിയില്‍ ഇട്ട് ചുട്ടുപഴുപ്പിച്ച്, അതുകൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂട് വെക്കപ്പെടുന്ന ദിവസം അവരെ അറിയിക്കും: നിങ്ങള്‍ നിങ്ങള്‍ക്കായി സംഭരിച്ചു വെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നത് നിങ്ങള്‍ തന്നെ അനുഭവിച്ചുകൊള്ളുക”(9:34,35).

സ്വര്‍ണവും വെള്ളിയും ഒരു വ്യക്തിയുടെ കൈവശമുണ്ടെങ്കില്‍ അതിനു ഓരോന്നിനും അവയുടെ നിസ്വാബ് പൂര്‍ത്തിയാകേണ്ടതാണ്. രണ്ടും ഒന്നിച്ചു നിസ്വാബിനായി കണക്കുകൂട്ടേണ്ടതില്ല .

ഒരു വ്യക്തി തന്റെ പക്കലുള്ള നിസ്വാബ് പൂര്‍ത്തിയായ ഒരു ധനംകൊണ്ട് മറ്റൊന്ന് വാങ്ങിയാലും, ആദ്യത്തെ ധനത്തിനു നിസ്വാബ് തികഞ്ഞത് മുതല്‍ തന്നെ വര്‍ഷം കണക്കുകൂട്ടേണ്ടതാണ്. ഉദാ: ഒരാള്‍ തന്റെ പക്കലുണ്ടായിരുന്ന, ഒന്നാം മാസം മുതല്‍ നിസ്വാബ് പൂര്‍ത്തിയായി വര്‍ഷം തികയാന്‍ കാത്തിരിക്കുന്ന പണം കൊണ്ട് അഞ്ചാം മാസം സ്വര്‍ണം വാങ്ങി. അല്ലെങ്കില്‍ കൈവശമുള്ള നിസ്വാബ് തികഞ്ഞ സ്വര്‍ണം വിറ്റു പണമാക്കി മാറ്റി. ഇവിടെ ഇയാളുടെ സകാത്തിന്റെ വര്‍ഷം കണക്കാക്കേണ്ടത് ഒന്നാം മാസം മുതലാണ് അഞ്ചാം മാസം മുതലല്ല.

വെള്ളിയുടെ നിസ്വാബ്

അഞ്ച് ഊഖിയയില്‍ കുറഞ്ഞതിന് സകാത്ത് നിര്‍ബന്ധമില്ല (ബുഖാരി). 40 ദിര്‍ഹമാണ് ഒരു ഊഖിയ. അഞ്ച് ഊഖിയ 200 ദിര്‍ഹം. അപ്പോള്‍ 200 ദിര്‍ഹമാണ് (590 ഗ്രാം) വെള്ളിയുടെ നിസാബ്.(ബുഖാരി) 1

സ്വര്‍ണത്തിന്റെ നിസ്വാബ് (സകാത്ത് നിര്‍ബന്ധമാകുന്ന പരിധി)

സ്വര്‍ണത്തിന്റെ നിസ്വാബ് പ്രാമാണികമായി ഹദീസില്‍ വന്നിട്ടില്ല. 200 ദിര്‍ഹമിന് (വെള്ളി നാണയം) തുല്യമായിരുന്നു അക്കാലത്ത് 20 ദിനാര്‍ (സ്വര്‍ണ നാണയം). ആയതിനാല്‍ സ്വര്‍ണത്തിന്റെ നിസ്വാബ് 20 ദിനാര്‍ എന്നാണ് പണ്ഡിതന്‍മാര്‍ കണക്കാക്കിയത്. അതായത് 20 മിസ്ഖാല്‍.

1 മിസ്ഖാല്‍ = 4.25 ഗ്രാം. ആയതിനാല്‍ 20 $ 4.25 ഗ്രാം = 85 ഗ്രാം അതിനാല്‍ 85 ഗ്രാം ഉണ്ടെങ്കില്‍ മാത്രമേ സ്വര്‍ണത്തിനു സകാത്ത് നല്‍കേണ്ടതുള്ളൂ. ഇത് ശുദ്ധമായ 24 കാരറ്റ് സ്വര്‍ണം അഥവാ തങ്കത്തിന്റെ നിസ്വാബാണ് 22, 18 എന്നീ കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ നിസ്വാബ് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ബന്ധപ്പെട്ട ലിങ്ക് കാണുക.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്ത് എത്ര

സ്വര്‍ണത്തിനും വെള്ളിക്കും ആകെയുള്ളതിന്റെ രണ്ടര ശതമാനമാണ് (നാല്‍പ്പതില്‍ ഒന്ന്) സകാത്തായി നല്‍കേണ്ടത്. ഇത് സ്വര്‍ണമായോ വെള്ളിയായോ അല്ലെങ്കില്‍ പണമായോ നല്‍കാവുന്നതാണ്. നബി(സ്വ) പറഞ്ഞു: ‘വെള്ളിക്ക് നാല്പതില്‍ ഒന്നാണ് സകാത്ത് നല്‌കേണ്ടത് (ബുഖാരി). 1/40 = 2½%

സ്വര്‍ണത്തിന്റെ നിസ്വാബ്

വെള്ളിയുടെ നിസ്വാബ് എന്ന് പറഞ്ഞതു പോലെ സ്വര്‍ണത്തിന്റെ ന്വിസാബ് വ്യക്തമാക്കിയത് ഖണ്ഡിതമായി നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. 200 ദിര്‍ഹം (590 ഗ്രാം) വെള്ളിയുടെയും 20 ദീനാര്‍ (85 ഗ്രാം) സ്വര്‍ണത്തിനും നബിയുടെ കാലത്തെ മൂല്യം തുല്യമാണെന്നും ആയതിനാല്‍ സ്വര്‍ണത്തിന്റെ നിസ്വാബ് 20 ദീനാര്‍/മിശ്ഖാല്‍ (85 ഗ്രാം/പത്തര പവന്‍) ആണെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ സ്വര്‍ണത്തിന്റെ നിസ്വാബ് പത്തരപവന്‍ എന്ന് കണക്കാക്കാന്‍ പറ്റില്ല എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുമുണ്ട്. മൂന്ന് കാരണമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

  1. നബി(സ്വ)യില്‍ നിന്ന് വ്യക്തമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.
  2. സ്വര്‍ണവും വെള്ളിയും തമ്മിലുള്ള വിലയിലെ അന്തരം
  3. നാണയമെന്ന ഇനത്തില്‍ മറ്റെല്ലാം വെള്ളിയുടെ നിസ്വാബിലാണ് കണക്കാക്കപ്പെടുന്നത്.

നബി(സ്വ) പറഞ്ഞ വെള്ളിയുടെ നിസ്വാബിന്റെ മൂല്യം കണക്കാക്കി സ്വര്‍ണത്തിന്റെ നിസ്വാബ് പരിഗണിക്കപ്പെടണമെന്നാണ് ഇവര്‍ പറയുന്നത്. ഈ നിലപാടാണ് കൂടുതല്‍ വ്യക്തമായി തോന്നുന്നത്. (അല്ലാഹു അഅ്‌ലം)

വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും വ്യക്തമായ നിര്‍ദേശങ്ങള്‍ (നസ്സ്വ്) ഇല്ലാത്ത കാര്യങ്ങളില്‍ ഇജ്തിഹാദ് നടത്തി അഭിപ്രായം രൂപീകരിക്കുന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്.

സ്വര്‍ണാഭരണങ്ങള്‍

സ്വര്‍ണക്കട്ടി, നാണയം, ആഭരണം എന്നിത്യാദി വേര്‍തിരിവുകളില്ലാതെ സ്വര്‍ണത്തിന് സകാത്ത് ബാധകമാണ് എന്നതാണ് പൊതുതത്ത്വം. എന്നാല്‍ ആഭരണങ്ങള്‍ സകാത്തിന്റെ വരുതിയില്‍ വരില്ല എന്ന അഭിപ്രായം ചില പണ്ഡിതന്‍മാര്‍ ഉന്നയിച്ചതായി കാണാം.

നബി(സ്വ) അവിടുത്തെ പത്നി ആഇശ(റ)യുടെ കൈയിലണിഞ്ഞ വെള്ളിവളകള്‍ക്കും, മറ്റൊരു പത്‌നി ഉമ്മുസലമ(റ) കാലിലണിഞ്ഞ സ്വര്‍ണ പാദസരങ്ങള്‍ക്കും, ഒരു സ്വഹാബി വനിത കൈയില ണിഞ്ഞ സ്വര്‍ണവളകള്‍ക്കും സകാത്ത് നല്കാന്‍ നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണാം. അതോടൊപ്പം തന്നെ ”ഇബ്‌നു ഉമര്‍(റ) തന്റെ പെണ്‍കുട്ടികള്‍ക്കും അടിമ സ്ത്രീകള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ അണിയിക്കാറുായിരുന്നു”. എന്നാല്‍ അവക്ക് അദ്ദേഹം സകാത്ത് നല്‍കാറു ായിരുന്നില്ല എന്നും ”ആഇശ(റ) തന്റെ സംരക്ഷണത്തിലുായിരുന്ന അനാഥകളായിരുന്ന സഹോദരപുത്രിമാര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ അണിയിക്കാറുായിരുന്നു, എന്നാല്‍ അവക്ക് സകാത്ത് നല്‍കാറുായിരുന്നില്ല എന്നിങ്ങനെയുള്ള റിപ്പോര്‍ട്ടുകളും സ്വഹീഹായ വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവ്വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ മുഖ്യമായ രണ്ട് വീക്ഷണങ്ങളാണുള്ളത്.

  1. അണിയാന്‍വേണ്ടി മാത്രം നീക്കിവെച്ച ആഭരണങ്ങള്‍ക്ക് സകാത്ത് നിര്‍ബന്ധമില്ല.
  2. ആഭരണമായാലും സ്വര്‍ണക്കട്ടിയായാലും പ്രസ്തുത പരിധിക്കപ്പുറമായാല്‍ മുഴുവന്‍ സ്വര്‍ണത്തിനും സകാത്ത് ബാധകമാണ്. അതുപോലെ 595 ഗ്രാം വരെയുള്ള വെള്ളി ആഭരണങ്ങള്‍ക്കും സകാത്ത് വേണ്ട. അതിനപ്പുറമായാല്‍ അണിയാന്‍ നീക്കിവെച്ചതാണെങ്കിലും അല്ലെങ്കിലും സകാത്ത് നിര്‍ബ ന്ധമാണ്.

ആഭരണമായാലും അല്ലെങ്കിലും സ്വര്‍ണത്തിനും വെള്ളിക്കും നിസ്വാബെത്തിയാല്‍ സകാത്ത് നല്‍ക ണമെന്ന അഭിപ്രായമാണ് കൂടുതല്‍ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നതും സൂക്ഷ്മതക്കു നല്ലതും.

സ്വര്‍ണാഭരണങ്ങളുടെ നിസ്വാബ്

സ്വര്‍ണാഭരങ്ങള്‍ ഉാക്കുമ്പോള്‍ ശുദ്ധ സ്വര്‍ണത്തില്‍ നിശ്ചിത അളവില്‍ മറ്റു ലോഹങ്ങള്‍ കൂടി ചേര്‍ക്കുന്നു് അതിനാല്‍ അവയുടെ നിസ്വാബ് കണക്കാക്കുമ്പോള്‍ ആഭരണത്തിലെ അല്ലെങ്കില്‍ സ്വര്‍ണനാണയത്തിലെ ശുദ്ധ സ്വര്‍ണത്തിന്റെ അളവ് കണക്കാക്കി അതനുസരിച്ച് നിസ്വാബ് തികയു ന്നുങ്കെില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാവുകയുള്ളു. അതായത് 22 കാരറ്റ് സ്വര്‍ണത്തില്‍ 91.67% മാത്രമേ ശുദ്ധ സ്വര്‍ണമുള്ളൂ (ഇതുകൊാണ് 916 എന്ന് ആഭരണത്തില്‍ ആലേഖനം ചെയ്യുന്നത്).

കൈവശമുള്ള സ്വര്‍ണാഭരണത്തിലെ ശുദ്ധ സ്വര്‍ണം എത്രയു് എന്നറിയാന്‍ ആകെയുള്ള ആഭര ണത്തിന്റെ തൂക്കം ഗ്രാമില്‍ കണക്കാക്കി അതിന്റെ 91.67 ശതമാനം കണക്കുകൂട്ടിയാല്‍ മതി ഉദാ: ഒരാളുടെ പക്കല്‍ 90 ഗ്രാം 22 കാരറ്റ് സ്വര്‍ണാഭരണമോ നാണയമോ ഉന്നെിരിക്കട്ടെ എങ്കില്‍ (90 ത 91.67) / 100 = 82.50 സകാത്ത് നിര്‍ബന്ധമുള്ള ശുദ്ധ സ്വര്‍ണം അഥവാ തങ്കം 82.50 ഗ്രാം മാത്രമേ അയാളുടെ പക്കലുാവുകയുള്ളു.

ഇത് കണക്കു കൂട്ടാനുള്ള മറ്റൊരു രീതി ആകെ ഗ്രാമിനെ എത്ര കാരറ്റാണോ അത്രയും കൊ് ഗുണിക്കുക എന്നിട്ടു ആ ഗുണനഫലത്തെ തങ്കത്തിന്റെ കാരറ്റായ 24 കൊണ്ട് ഹരിക്കുക. ഈ ഹരണ ഫലമായിരിക്കും അതിലുള്ള ശുദ്ധ സ്വര്‍ണം മേല്‍ പറഞ്ഞ 90 ഗ്രാം തന്നെ എടുത്താല്‍ 90 $ 22 / 24 = 82.50 ഇതുപോലെ 21 കാരറ്റും 18 കാരറ്റും കണക്കു കൂട്ടാവുന്നതാണ്.

നമ്മുടെ നാട്ടില്‍ കാലാകാലങ്ങളിലായി തങ്കത്തിനും 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കും ഒരേപോലെ 85 ഗ്രാം എന്നത് തന്നെയാണ് നിസ്വാബായി പരിഗണിച്ചു വരുന്നത് അതിനാല്‍ അതുതന്നെ സ്വീകരിക്കുന്നതാണ്. കണക്കുകൂട്ടുന്നതിനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാനും സകാത്ത് ഗുണ ഭോക്താക്കളായ പാവങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായതു സ്വീകരിക്കുക എന്ന സകാത്തിലെ പൊതു തത്ത്വം പാലിക്കപ്പെടുന്നതിനും നല്ലത്.

ഒരു സ്വര്‍ണക്കടക്കാരനെ സംബന്ധിച്ചേടത്തോളം സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കണക്കാക്കുമ്പോള്‍ അത് വില്പനച്ചരക്കായാണ് പരിഗണിക്കേണ്ടത്. 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ കച്ചവടസാധനങ്ങളുെങ്കില്‍ രണ്ടര ശതമാനം സകാത്ത് നല്കണം.

വജ്രവും വിലപിടിപ്പുള്ള രത്നങ്ങളും കല്ലുകളും

സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ള ഡയമ് പോലുള്ള വസ്തുക്കള്‍ക്ക് സകാത്ത് പ്രത്യേകം പരാമര്‍ശിക്കുന്ന പ്രാമാണികമായ ഹദീസുകളില്ല. ഇവയ്ക്ക് സകാത്ത് കൊടുക്കേതില്ല എന്നും നബി(സ്വ) വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സമ്പത്ത് എന്ന നിലയില്‍ ഇവയ്‌ക്കെല്ലാം സകാത്ത് നല്‌കേതാണ് എന്നതാണ് പൊതു തത്ത്വം.

സ്വര്‍ണത്തിന്റെ നിസ്വാബ് നബി(സ്വ) കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും അന്നത്തെ വെള്ളിയുടെ നിസ്വാബായ 200 ദിര്‍ഹമിന് തുല്യമായ 20 ദിനാര്‍ സ്വര്‍ണത്തിന്റെ നിസ്വാബായി പണ്ഡിതന്മാര്‍ കണക്കാക്കിയിട്ടുണ്ട് . എന്നാല്‍ മറ്റുള്ളവയ്‌ക്കെല്ലാം 200 ദിര്‍ഹം (590 ഗ്രാം) വെള്ളിയുടെ വിലയാണ് നിസ്വാബിന്റെ മാനദണ്ഡമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ സ്വര്‍ണത്തിനും അങ്ങനെത്തന്നെയാണ് വേണ്ടത് എന്ന ഒരു വീക്ഷണവുമുണ്ട് . അപ്പോള്‍ 590 ഗ്രാം വെള്ളിയുടെ വിലയ്ക്കുള്ള സ്വര്‍ണം കൈവശമുള്ളയാള്‍ രണ്ടര ശതമാനം സകാത്ത് നല്‌കേതുണ്ട് . ഈ വീക്ഷണത്തിനാണ് പണ്ഡിതന്‍മാര്‍ മുന്‍ഗണന നല്കിയിരിക്കുന്നത്. അതുപോലെ വിലകൂടിയ രത്‌നങ്ങളും മറ്റും ഉപയോഗിക്കുന്നുവെങ്കില്‍ അവയ്ക്കും സ്വര്‍ണത്തിന്റെ നിസ്വാബിന്റെ മൂല്യം കണക്കാക്കി സകാത്ത് നിശ്ചയിക്കാവുന്നതാണ്. എന്നാല്‍ രത്‌നവ്യാപാരത്തിന് കറന്‍സിയുടെയും മറ്റു കച്ചവടത്തിന്റെയും അടിസ്ഥാനത്തില്‍ 595 ഗ്രാം വെള്ളിയുടെ കമ്പോളവില നിസ്വാബായി കണക്കാക്കേതാണ്. സകാത്ത് നല്‌കേണ്ടത് രണ്ടര ശതമാനം തന്നെ.

വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും വ്യക്തമായ നിര്‍ദേശങ്ങള്‍ (നസ്സ്വ്) ഇല്ലാത്ത കാര്യങ്ങളില്‍ ഇജ്തിഹാദ് നടത്തി അഭിപ്രായം രൂപീകരിക്കുന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്.

കറന്‍സിയുടെ സകാത്ത്

പൗരാണികകാലത്ത് മനുഷ്യര്‍ തങ്ങളുടെ കൈയിലില്ലാത്തതും തങ്ങള്‍ക്ക് ആവശ്യമുള്ളതുമായ വസ്തുക്കള്‍, കൈവശമുള്ള (ആവശ്യത്തിലധികമുള്ള) വസ്തുക്കള്‍ക്ക് പകരമായി ശേഖരിക്കുന്ന ബാര്‍ട്ടര്‍ സമ്പ്ര ദായമായിരുന്നു നിലനിന്നിരുന്നത്. പിന്നീട് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും വിനിമയ ഉപാധി കണ്ടെത്തി. എന്നാല്‍ ഇത് ഓരോ സമൂഹത്തിലും ഓരോ സാധനങ്ങളായിരുന്നു. തേന്‍, ഉപ്പ്, മദ്യം, കല്ലുകള്‍, മൃഗത്തോല്‍, ലോഹക്കഷണങ്ങള്‍, തുടങ്ങി പല വസ്തുക്കളും പണമായി ഉപയോഗിച്ചിട്ടുണ്ട്.

ഇത്തരം വസ്തുക്കളുടെ സൂക്ഷിപ്പും കൈമാറ്റവും പ്രയാസമായതിനെത്തുടര്‍ന്ന് സ്വര്‍ണ ത്തിലും വെള്ളിയിലും രൂപപ്പെടുത്തിയ നാണയങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ആഗോളാടി സ്ഥാനത്തില്‍ ഈ നാണയങ്ങള്‍ക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു. പ്രവാചകന്റെ കാലഘട്ട ത്തില്‍ അറേബ്യയില്‍ ദീനാര്‍ എന്ന സ്വര്‍ണ നാണയവും ദിര്‍ഹം എന്ന വെള്ളി നാണയവുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. അതിനാല്‍ ഈ രണ്ട് നാണയങ്ങളുടെ കണക്കിലാണ് പ്രവാചകന്‍ സകാത്ത് നിര്‍ണയിച്ചത്.

ബാങ്കിങ് സംവിധാനം നിലവില്‍ വന്നശേഷം ബാങ്കുകളില്‍ പണം നിക്ഷേപിച്ചതിനു തെളിവായി നിക്ഷേപര്‍ക്ക് നല്‍കാറുണ്ടായിരുന്ന റസീറ്റുകള്‍ ജനങ്ങള്‍ പരസ്പരം കൈമാറി കച്ചവടം നടത്താന്‍ തുടങ്ങി. അങ്ങനെയാണ് കടലാസു പണത്തിന്റെ ആരംഭം. തുടര്‍ന്ന് ഓരോ രാജ്യത്തിന്റെയും സര്‍ ക്കാരുകള്‍ നിശ്ചിത സ്വര്‍ണം കരുതലായി സൂക്ഷിച്ച് കടലാസു പണം ഇറക്കാന്‍ തുടങ്ങി. അതിനാല്‍ കടലാസുകൊണ്ടുള്ള പണമാണെങ്കിലും ഇവയുടെ മൂല്യം സ്വര്‍ണത്തിന്റേതു തന്നെയാണ് എന്നത് കൊണ്ട് പ്രവാചകന്റെ കാലത്തുണ്ടായിരുന്ന സ്വര്‍ണം, വെള്ളി നാണയങ്ങളുടെ അതേ വിധി തന്നെ യാണ് സകാത്തിന്റെ കാര്യത്തില്‍ ഈ കടലാസു നാണയങ്ങള്‍ക്കും എന്നത് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമാകുന്നു.

കറന്‍സിയുടെ നിസ്വാബ്

നബി(സ്വ) പറഞ്ഞു: അഞ്ച് ഊഖിയയില്‍ കുറഞ്ഞതിന് സകാത്ത് നല്‌കേണ്ടതില്ല (ബുഖാരി) 2. 40 ദിര്‍ഹം വെള്ളിയാണ് ഒരു ഊഖിയ. പ്രവാചകന്റെ കാലത്തെ സ്വര്‍ണ നാണയമായ ഒരു ദീനാര്‍, വെള്ളിനാണയമായ പത്ത് ദിര്‍ഹമിന് തുല്യമായിരുന്നു. അതായത് സ്വര്‍ണത്തിന്റെ നിസ്വാബായ 20 ദീനാര്‍ വെള്ളിയുടെ നിസ്വാബായ 200 ദിര്‍ഹമിന് തുല്യമായിരുന്നു. എന്നാലിന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ട് കടലാസു പണത്തിന്റെ നിസ്വാബ് സ്വര്‍ണം അടിസ്ഥാനമാക്കി എടുത്താല്‍ വെള്ളി അടിസ്ഥാനമാക്കി എടുക്കുന്നതിനേക്കാള്‍ വളരെ വലിയ തുകയായിരിക്കും.

വെള്ളി നാണയമായ ദിര്‍ഹമായിരുന്നു പ്രവാചകന്റെകാലത്ത് സ്വര്‍ണ നാണയമായ ദീനാറിനെക്കാള്‍ കൂടുതല്‍ വിനിമയം ചെയ്യപ്പെട്ടിരുന്നത് എന്നത്‌കൊണ്ടും ആദ്യം നിസ്വാബ് എത്തുന്നത് ദിര്‍ഹമാണ് എന്നത്‌ കൊണ്ടും ആധുനിക കറന്‍സികള്‍ക്കു ദിര്‍ഹമിന്റെ നിസ്വാബാണ് പരിഗണിക്കേണ്ടത് എന്നാണു പണ്ഡിതന്മാരുടെ ഭൂരിപക്ഷ അഭിപ്രായം. വെള്ളിയുടെ നിസ്വാബാണ് പ്രാമാണികമായി റിപ്പോര്‍ട്ടിലുള്ളതുതാനും. അതനുസരിച്ച് 595 ഗ്രാം വെള്ളിയുടെ വിലയാണ് ആധുനിക കറന്‍സിയുടെ നിസ്വാബ് അഥവാ സകാത്ത് കൊടുക്കാനുള്ള പരിധി.

വ്യത്യസ്ത കറന്‍സികള്‍ ഒരു വ്യക്തിയുടെ കൈവശമുണ്ടെങ്കില്‍ അവയുടെ ഓരോന്നിന്റെയും മൂല്യം അവിടുത്തെ പ്രധാന കറന്‍സിയില്‍ കണക്കാക്കി അവയുടെ ആകെത്തുക നിസ്വാബ് തികയുന്നുണ്ടെങ്കില്‍ സകാത്ത് നല്‍കേണ്ടതാണ്.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്തു പോലെത്തന്നെ പണത്തിന്റെയും സകാത്ത് 2.5% (രണ്ടര ശതമാന)മാണ്.

കച്ചവടത്തിന്റെ സകാത്ത്

മനുഷ്യന്റെ നിലനില്‍പിന്റെ ആധാരം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന ധനം കച്ചവത്തിലൂടെയും മറ്റും പരിപോഷിപ്പിക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. സത്യസന്ധനായ ഒരു കച്ചവടക്കാരനെ ദൈവികമാര്‍ഗ ത്തില്‍ സമരം ചെയ്യുന്ന ഒരു യോദ്ധാവിനെപ്പോലെയാണ് ഇസ്‌ലാം കാണുന്നത് ഇസ്‌ലാം സത്യസന്ധവും സുതാര്യവുമായ കച്ചവടത്തെയും വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നു.

വ്യക്തികളോ കച്ചവട സ്ഥാപനങ്ങളോ വില്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് വാങ്ങിയതോ കൈവശം ഉള്ളതോ ആയ എല്ലാ വസ്തുക്കളും കച്ചവടസമ്പത്താണ്. അവയ്ക്ക് സകാത്ത് ബാധകമാണ്. അതനുസരിച്ച് കച്ചവടാവശ്യാര്‍ഥം തങ്ങളുടെ പക്കലുള്ള കന്നുകാലികള്‍, കൃഷിയുത്പന്നങ്ങള്‍, ഭക്ഷണ വസ്തുക്കള്‍, ആഭരണങ്ങള്‍, സ്വര്‍ണം, വെള്ളി, വജ്രങ്ങള്‍, രത്നങ്ങള്‍, ഭൂസ്വത്ത് എന്നിവയെല്ലാം കച്ചവടച്ചരക്കുകളുടെ ഗണത്തില്‍പെടുന്നതാണ്.

സകാത്ത് നല്‍കേണ്ട ധനവിഭവങ്ങള്‍

  1. വില്പനയ്ക്ക് തയാറാക്കിയ ചരക്കുകള്‍
  2. കൈയിലും ബേങ്കിലുമുള്ള നീക്കിയിരുപ്പ് പണം
  3. ഉപഭോക്താക്കളില്‍ നിന്നും മറ്റും കിട്ടാനുള്ള കുടിശ്ശിക, തിരിച്ചു കിട്ടാന്‍ സാധ്യതയുള്ള അവധി യെത്തിയ കടങ്ങള്‍ എന്നിവ.

കൈവശമുള്ളതും ബാങ്കിലുള്ളതുമായ പണം, കൈവശമുള്ള കച്ചവടവസ്തുക്കളുടെ മാര്‍ക്കറ്റ് വില, ലഭിക്കുവാനുള്ള അവധിയെത്തിയ കടങ്ങള്‍ (കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള അവധി എത്തിയിട്ടില്ലാത്ത കടങ്ങളും ഉള്‍പ്പെടുത്താവുന്നതാണ്) എന്നിവ കണക്കു കൂട്ടി, അതില്‍നിന്നും കടം വീട്ടുവാനുണ്ടെങ്കില്‍ ആ തുക മാറ്റിവെച്ച് ബാക്കിയുള്ള പണത്തിന്റെ രണ്ടര ശതമാനം സകാത്തായി നല്‍കേണ്ടതാണ്. നിസ്വാബ് പണത്തിന്റേതു തന്നെ. (595 ഗ്രാം വെള്ളിയുടെ മാര്‍ക്കറ്റ് വില)

 

References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഹദീസ് 1484[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 119, ഹദീസ് 1459[]
മുൻപത്തെ ലേഖനം സകാത്തിന്റെ ഇനങ്ങള്‍-2
അടുത്ത ലേഖനം സകാതിന്റെ അവകാശികള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History