ഹോം > സകാത്ത്... > സകാത്ത് നിര്‍ബന്ധമാവുന്നവര്‍

1 മിനിറ്റ് വായിച്ചില്ല

സകാത്ത് നിര്‍ബന്ധമാവുന്നവര്‍

സകാത്ത് നിര്‍ബന്ധമാവുന്നവര്‍ എന്ന ഈ അധ്യായത്തിൽ സകാത്ത് ആർക്കെല്ലാമാണ് നിർബന്ധമാകുന്നത്, ഏതു തരം സ്വത്തിനാണ് സകാത്ത് നൽകേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. കൂടാതെ സകാത്ത്: നിബന്ധനകൾ എന്ന ഭാഗത്ത് പൂർണ ഉടമസ്ഥാവകാശം, വളർച്ച നിയമാനുസൃത സമ്പാദ്യം, നിസാബ് (നിർബന്ധമാകുന്ന പരിധി) എത്തുക, വർഷം തികയൽ തുടങ്ങിയവ വിശദീകരിക്കുന്നു. കൂടാതെ,അടിസ്ഥാന ആവശ്യങ്ങളും സകാത്തും എന്ന ശീർഷകത്തിൽ,മറ്റൊരാൾക്ക് നൽകിയ കടം, പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ സക്കാത്തുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയും വിവേകവും ഉള്ള മുസ്‌ലിമിന് മാത്രമേ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് സകാത്ത് നിര്‍ബന്ധമുള്ളൂ.
  • മുസ്‌ലിം

സകാത്ത് നല്‍കല്‍ മുസ്‌ലിമിന്നു മാത്രമേ നിര്‍ബന്ധമുള്ളൂ. മുആദ് ബിന്‍ ജബലിനോട് ഇസ്ലാം കാര്യങ്ങളിലെ ഒന്നുംരണ്ടും അംഗീകരിക്കുന്നവരോടാണ് മൂന്നാമത്തേതായി നിങ്ങളുടെ ധനത്തില്‍ ഒരു നിശ്ചിതവിഹിതം സകാത്തായി നല്‍കണം എന്ന്  പറയാന്‍  പ്രവാചകന്‍(സ്വ) കല്പിച്ചത്. നമസ്‌കാരവും നോമ്പും പോലെയുള്ള ഒരു ആരാധന കര്‍മമാണ് സകാത്ത് എന്നതുകൊണ്ട് സകാത്ത് അമുസ്‌ലിംകളില്‍ നിന്ന് സ്വീകരിക്കാന്‍ പാടില്ല

  • പ്രായപൂര്‍ത്തിയും വിവേകവും ഉള്ളവര്‍
പ്രായപൂര്‍ത്തിയും വിവേകവും ഉള്ള മുസ്‌ലിം വ്യക്തികള്‍ക്ക് മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ.   കുട്ടികളും ശരിയായ മാനസിക നിലയിലല്ലാത്തവരും സകാത്ത് നല്‍കാന്‍ നിര്‍ബന്ധമുള്ളവരല്ല.  എന്നാല്‍ അവര്‍ക്ക് സകാത്ത് നല്‍കേണ്ടത്ര ധനമുണ്ടെങ്കില്‍ അവരുടെ സ്വത്തില്‍ നിന്ന് അവരുടെ കൈകാര്യകര്‍ത്താക്കള്‍ സകാത്ത് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ് .

ഒരു സ്വത്തിനും നല്‍കേണ്ടതില്ല

ഇവരുടെ ഒരു സ്വത്തില്‍നിന്നും നല്‍കേണ്ടതില്ല എന്ന് ഒരുവിഭാഗം പണ്ഡിതമാര്‍ അഭി പ്രായപ്പെടുന്നു. ഇവരുടെ തെളിവുകളില്‍ ഒന്നാമത്തേത്  പ്രവാചകന്‍ (സ്വ)ന്റെ വചനമാണ്. അവിടുന്നു  പറഞ്ഞു: മൂന്ന് വിഭാഗം ആളുകളില്‍നിന്നും പേന ഉയര്‍ത്തപ്പെട്ടിരിക്കുന്നു:  ഉറങ്ങുന്നവന്‍ ഉറക്കില്‍ നിന്ന് ഉണരുന്നത് വരേയ്ക്കും, കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത് വരേക്കും, ഭ്രാന്തന്മാര്‍ അവരുടെ മാനസിക നില സാധാരണഗതിയിലാകുന്നത് വരേക്കും.  ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആരാധനാ കര്‍മങ്ങള്‍ പ്രായപൂര്‍ത്തിയും വിവേകവുമുള്ളവര്‍ക്ക് മാത്രമേ നിര്‍ബന്ധമുള്ളൂ. ആ നിലക്ക് നമസ്‌ക്കാരം, നോമ്പ് ഹജ്ജ് പോലെയുള്ള ഒരു ആരാധനാകര്‍മമായ സകാത്തും പ്രായപൂര്‍ത്തിയും വിവേകവുമുള്ളവര്‍ക്ക് മാത്രമേ  നിര്‍ബന്ധമുള്ളൂ.

മറ്റൊരുതെളിവ്. ‘ഓ പ്രവാചകരേ, അവരുടെ ധനങ്ങളില്‍ നിന്ന് (നിര്‍ബന്ധ)ദാനം നീ വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതാണ്” എന്ന ആയതിന്റെ അടി സ്ഥാനത്തില്‍ ശുദ്ധീകരണത്തിനും സംസ്‌കരണത്തിനുമാണ് സകാത്ത് നിര്‍ബന്ധമാക്കിയത് എന്ന്. അതനുസരിച്ച് നിഷ്‌കളങ്കരും പാപമുക്തരൂമായ കുട്ടികള്‍ക്ക് ശുദ്ധീകരണത്തിന്റെയോ സംസ്‌കര ണത്തിന്റെയോ ആവശ്യമില്ല. അതിനാല്‍ അവരുടെ സ്വത്തിനു സകാത്ത് നല്‍കേണ്ടതില്ല.

എല്ലാ സ്വത്തിനും നല്‍കേണ്ടതാണ്

മദ്ഹബിന്റെ ഇമാമുമാരായ മാലിക്, ശാഫിഈ, അഹ്‌മദ് എന്നിവരുടെയും ആധുനിക പണ്ഡിതനായ മുഹമ്മദ് സാലിഹ് ഉസൈമീനെപ്പോലുള്ളവരും അഭിപ്രായപ്പെടുന്നത് ഇതാണ്. ഇവരുടെ തെളിവുകളില്‍ ഒന്നാമത്തേത്  പ്രവാചകന്‍ (സ്വ) വചനമാണ്. അവിടുന്നു പറഞ്ഞു: ആരെങ്കിലും സമ്പത്തുള്ള ഒരു അനാഥകുട്ടിയെ സംരക്ഷിക്കുന്നുവെങ്കില്‍ അവന്റെ (അനാഥക്കുട്ടിയുടെ) സമ്പത്ത്‌കൊണ്ട് അവന്‍ കച്ചവടം ചെയ്യട്ടെ, (നിര്‍ബന്ധ) ദാനധര്‍മം നല്‍കി അത് തീര്‍ന്നുപോകാ നിടവരുത്തരുത് (അദ്ദാറുഖുതുനി) 1. ഈ ഹദീസ് മുര്‍സലാണ് എങ്കിലും ഈ ഹദീസിന്റെ ആശയം സ്വഹാബിമാരുടെ വാക്കുകളിലൂടെ സ്ഥിതീകരിക്കപ്പെടുന്നുണ്ട് എന്നതുകൊണ്ട് ഈ ഹദീസിന്റെ ആശയം ശരിയാണ് എന്നാണു ചിലപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.

പിതാവ് മരണപ്പെട്ട കുട്ടിയെയാണ് യതീം എന്ന് ഇസ്‌ലാമിൽ സാങ്കേതികമായി പറയുക.  ആ നിലക്ക് ഈ ഹദീസില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത കുട്ടികളുടെ സകാത്ത് അവരുടെ രക്ഷാധികാരികള്‍ കുട്ടികളുടെ സ്വത്തില്‍ നിന്ന് എടുത്തുകൊടുക്കേണ്ടതാണ് എന്നാണ്. അങ്ങനെ സകാത്ത് നല്‍കി കുട്ടിക്ക് പ്രായ പൂര്‍ത്തിയാകുമ്പോഴേക്കും അവന്റെ സ്വത്ത് തീര്‍ന്നുപോകാന്‍ ഇടവരുത്താതെ അവന്റെ സ്വത്തു കൊണ്ട് കച്ചവടം ചെയ്യണമെന്നുമാണ് പ്രവാചകന്‍ (സ്വ) പഠിപ്പിക്കുന്നത്.
പേന ഉയര്‍ത്തപ്പെട്ടു എന്നു പറയുന്ന ഹദീസ്‌കൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരികമായി നിര്‍വഹി ക്കേണ്ടുന്ന ആരാധനാ കര്‍മങ്ങള്‍ ശാരീരികമായും മാനസികമായും പൂര്‍ണത പ്രാപിച്ചിട്ടില്ലാത്ത കുട്ടികള്‍, അതുപോലെ മാനസികനില തെറ്റിയ ഭ്രാന്തന്മാര്‍ എന്നിവര്‍ക്ക് ശരിയാവണ്ണം നിര്‍വഹിക്കാന്‍ കഴിയില്ല എന്നത്‌കൊണ്ട് അവരെ നമസ്‌ക്കാരം നോമ്പ് മുതലായ ശാരീരിക ആരാധനാ കര്‍ മങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ നിര്‍ബന്ധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്. എന്നാല്‍ സകാത്ത് സമ്പത്ത് മാനദണ്ഡമാക്കിയാണ് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. ശരീരവും മനസ്സും ഉപയോഗിച്ച് നിര്‍വഹിക്കേണ്ടതല്ല. അതിനാല്‍ കുട്ടികളുടെയും മാനസികനില തെറ്റിയവരുടെയും മറ്റു സാമ്പത്തിക ബാധ്യതകള്‍ അവന്റെ സ്വത്തില്‍ നിന്ന് എടുത്തു ചെലവഴിക്കുന്നത് പോലെ ഇതിനും ചെലവഴിക്കേണ്ടതാണ് എന്നാണ് ഈ വിഭാഗം പണ്ഡിതന്മാര്‍ വാദിക്കുന്നത്.
വളര്‍ച്ചയുള്ള സ്വത്തിനു മാത്രം നല്‍കേണ്ടതാണ്
കൃഷി, കച്ചവടം പോലെയുള്ള വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കള്‍ക്കു മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ എന്ന് മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അവര്‍ തെളിവാക്കുന്നത് മുകളില്‍ ഉദ്ധരിക്കപ്പെട്ട യതീമിന്റെ സ്വത്തുപയോഗിച്ച് കച്ചവടം നടത്തണമെന്ന് പറയുന്ന ഹദീസാണ്. ദാനധര്‍മം നല്‍കി അത് തീര്‍ന്നുപോകാനിടവരുത്തരുത് എന്ന പ്രവാചന്റെ വചനമനുസരിച്ച് കുട്ടി പ്രായപൂര്‍ത്തിയാകുമ്പോഴേക്ക് തീരെ കുറഞ്ഞു പോവുകയോ തീര്‍ന്നു പോവുകയോ ചെയ്‌തേക്കാവുന്ന വളച്ചയില്ലാത്തതും വരുമാനം ലഭിക്കുന്നില്ലാത്ത സ്വര്‍ണം വെള്ളി പോലെയുള്ള സ്വത്തുക്കള്‍ക്കു നല്‍കേണ്ടതില്ലെന്നും കൃഷി, കാലികള്‍, കച്ചവടം, വ്യവസായം തുട ങ്ങിയ സമ്പത്ത് വര്‍ധിക്കുന്നതോ ആദായം ലഭിച്ചുകൊണ്ടിരിക്കുന്നതോ ആയ സ്വത്തുക്കള്‍ക്കു മാത്രം നല്‍കിയാല്‍ മതി എന്നാണു ഈ വിഭാഗം അഭിപ്രായപ്പെടുന്നത്.

മേല്‍ പറഞ്ഞവയില്‍ രണ്ടാമത്തെ അഭിപ്രായമായ, കുട്ടികളുടെയും ഭ്രാന്തന്മാരുടെയും സ്വത്തില്‍ നിന്ന് സകാത്ത് നല്‍കണമെന്നതിന്നാന് ഭൂരിപക്ഷം സഹാബിമാരുടെയും ഇമാമുമാരുടെയും ആധുനികവും പൗരാണികവുമായ പണ്ഡിതന്മാരുടെയും പിന്തുണയുള്ളത്. അതുതന്നെയാണ് പ്രമാണങ്ങള്‍ക്കും യുക്തിക്കും അനുസൃതവും സൂക്ഷ്മതക്ക്  ചേര്‍ന്നതും.

സകാത്ത്: നിബന്ധനകള്‍

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം എന്ന നിലയ്ക്ക് തനിക്ക് ലഭിച്ച സാമ്പത്തിക സുസ്ഥിതിക്ക് നന്ദിയായി സമ്പത്തിന്റെ ദാതാവായ അല്ലാഹു നിശ്ചയിച്ചതാണ് സകാത്ത്. ദാതാവിനോടുള്ള നന്ദി നിര്‍വഹിക്കുമ്പോള്‍ സമസൃഷ്ടികള്‍ക്ക് സമൃദ്ധി കൈവരുന്നു. എന്നാല്‍ ഒരാളുടെ സമ്പത്തില്‍ എപ്പോഴാണ് സകാത്ത് ബാധ്യതയായി വരുന്നത് എന്ന കാര്യവും പ്രവാചകന്‍ പഠിപ്പിച്ചിട്ടു്. കൈവശമുള്ള എത്ര ചെറിയ മൂല്യത്തിനും അതില്‍ നിന്നൊരംശം കൊടുക്കുക എന്നതല്ല സകാത്തിന്റെ രീതി. മറിച്ച് സകാത്ത് നിര്‍ബന്ധമായിത്തീരാന്‍ ആവശ്യമായ ചില സാഹചര്യങ്ങള്‍ പൂര്‍ത്തിയാവേണ്ടതുണ്ട് .
ഉടമസ്ഥത: സ്വന്തം ഉടമസ്ഥതയിലുള്ള സമ്പത്തിനു മാത്രമേ സകാത്ത് ബാധകമാവൂ. അമാനത്തായി ആരെങ്കിലും ഏല്പിച്ചതോ മറ്റൊരു ഉടമ സംരക്ഷണച്ചുമതല ഏല്പിച്ചതോ ആയ മുതലിന് അത് കൈവശമുള്ളവന്‍ സകാത്ത് കൊടുക്കേതില്ല.
വികസനക്ഷമത: വികസിതമോ വികസനക്ഷമമോ ആയ ധനത്തിന് മാത്രമേ സകാത്ത് ബാധകമാവുന്നുള്ളൂ. അതുകൊാണ് ഭൂമി, താമസിക്കുന്ന വീട്, യാത്രയ്ക്കുള്ള വാഹനം, തൊഴിലുപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് സകാത്തില്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. അവ വികസനക്ഷമമല്ല. സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവ വികസനക്ഷമമാണ്. അത് വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയും.
വര്‍ഷം തികയല്‍: സ്വത്ത്/പണം കൈവശം വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാകുന്നുള്ളൂ. എന്നാല്‍ ഒന്നിച്ച് കൈവശം വരുന്ന ‘മാലുല്‍ മുസ്തഫാദ്’ ഈ നിബന്ധനയില്‍ നിന്നൊഴിവാണ്. അവ കൈവശം വരുമ്പോള്‍ സകാത്ത് കൊടുക്കണം. കാര്‍ഷികോത്പന്നങ്ങള്‍ക്ക് സകാത്തു നല്‌കേണ്ടത് വിളപെടുപ്പ് സമയത്താണ്.
നിസ്വാബ്: മേല്‍പറഞ്ഞ നിബന്ധനകള്‍ പൂര്‍ത്തിയായിട്ടുെങ്കിലും സമ്പത്ത് ഒരു നിശ്ചിത പരിധിയില്‍ താഴെയാണെങ്കില്‍ സകാത്ത് ബാധകമല്ല. 595 ഗ്രാമില്‍ താഴെയുള്ളുവെങ്കില്‍ വെള്ളിക്ക് സകാത്തില്ല. നാല്പത് എണ്ണത്തില്‍ താഴെയാണെങ്കില്‍ ആടിനും സകാത്തില്ല. ഇങ്ങനെയുള്ള ചുരുങ്ങിയ പരിധിയെ നിസ്വാബ് എന്നു പറയുന്നു.
മിച്ചം: ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ച് മിച്ചം വരുന്നവര്‍ക്കു മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ. കിട്ടുന്നതെല്ലാം ചെലവഴിക്കുക എന്ന ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും രീതി അടിസ്ഥാനാവശ്യങ്ങള്‍ എന്ന പരിധിയില്‍പെടില്ല.

പൂര്‍ണ ഉടമസ്ഥാവകാശം

ധനത്തിന്റെ ആത്യന്തിക ഉടമ അല്ലാഹുതന്നെയാണ്. എന്നാല്‍ മനുഷ്യര്‍ എങ്ങനെ അത് കൈകാ ര്യം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്നു എന്ന് പരീക്ഷിക്കാന്‍ വേണ്ടി അല്ലാഹു നല്‍കിയതാണ് ധനം. തന്റെ ഉടമസ്ഥതയിലുള്ളതും തനിക്ക് ഇഷ്ടാനുസരണം വിനിയോഗിക്കാന്‍ കഴിയുന്ന സ്വത്തിനും മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ.
പേറ്റന്റ്, കോപ്പിറൈറ്റ്, സേവനങ്ങള്‍ എന്നിവ ആധുനിക കാലഘട്ടത്തില്‍ ഒരാളുടെ ആസ്തികളായി കണക്കാക്കപ്പെടുമെങ്കിലും ഒരു വ്യക്തിക്ക് തന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാന്‍ കഴിയുന്ന സ്വത്തല്ല എന്നതിനാല്‍ സകാത്ത് നല്കപ്പെടേണ്ട  സമ്പത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് പണ്ഡിതാഭിപ്രായം.
ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ ഒരു പ്രദേശത്തി(മഹല്ല്)ന്റെ പൊതു ഉപയോഗത്തിനായുള്ള സ്വത്തുക്കള്‍, സകാത്ത്  പോലെയുള്ള വരുമാനങ്ങള്‍ എന്നിവയ്ക്ക് സകാത്ത് നല്‍കേണ്ടതില്ല. അതുപോലെത്തന്നെ പൊതു ആവശ്യത്തിനായുള്ള ട്രസ്റ്റുകളും. എന്നാല്‍ ഏതാനും വ്യക്തികള്‍ അംഗങ്ങളാവുകയും ഗുണഭോക്താക്കളാവുകയും ചെയ്യുന്ന ട്രൂസ്റ്റുകള്‍ക്ക് സകാത്ത് നിര്‍ബന്ധമാകും.

മറ്റൊരാളില്‍ നിന്നും വാങ്ങിയകടം

വാങ്ങിയ വ്യക്തിക്ക് ആ പണത്തില്‍ യാതൊരു ഉടമസ്ഥാവകാശവുമില്ല. കടം തന്നയാള്‍ ആവശ്യ പ്പെട്ടാല്‍ തിരിച്ചുകൊടുക്കേണ്ടതാണ് എന്നതിനാല്‍ മറ്റൊരാളില്‍ നിന്ന് വാങ്ങിയ കടം സകാത്ത് കണക്കു കൂട്ടുമ്പോള്‍ പരിഗണിക്കേണ്ടതില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം.
സകാത്ത് നല്‍കുന്നതിനു മുമ്പ് മറ്റുള്ളവര്‍ക്ക് തിരിച്ചുകൊടുക്കാനുള്ള കടബാധ്യതയുടെ സംഖ്യ മാറ്റിവെക്കുകയോ കൊടുത്തുവീട്ടുകയോ ചെയ്യുന്നില്ലെങ്കില്‍ ആ സംഖ്യ തന്റെ സ്വത്തിന്റെ കൂടെ സകാത്തിനായി പരിഗണിക്കേണ്ടതാണ് എന്നാണ് ശൈഖ് ഉസൈമീന്‍ അഭിപ്രായപ്പെടുന്നത്. ഇത് ഭൂരിപക്ഷാഭിപ്രായത്തിനു എതിരാണ്.
ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) ജനങ്ങളോട്, ‘ഇതാകുന്നു നിങ്ങളുടെ സകാത്ത് നല്‍കാനുള്ള മാസം. അതിനാല്‍ നിങ്ങളുടെ കടങ്ങള്‍ കൊടുത്ത് വീട്ടുകയും ശേഷം സകാത്ത് നല്‍കുകയും ചെയ്യൂ’ എന്ന് പറയാറുണ്ടായിരുന്നു. ഇതില്‍ നിന്ന് കടം വാങ്ങിയ തുകക്ക് സകാത്ത് നല്‍കേണ്ട തില്ല എന്നും എന്നാലത് സകാത്തിനായി സ്വത്തുക്കള്‍ കണക്കുനോക്കുന്നതിന് മുമ്പായി  കൊടുത്തു വീട്ടുകയാണ് നല്ലത് എന്നും മനസ്സിലാക്കാം.

വളര്‍ച്ച, നിയമാനുസൃത സമ്പാദ്യം

കൃഷി, കന്നുകാലികള്‍ എന്നിവ പോലെ വളര്‍ച്ചയുള്ളതും കച്ചവടം പോലെ അഭിവ്യദ്ധിപ്പെട്ടുകൊ ണ്ടിരിക്കുന്നതും സ്വര്‍ണം, വെള്ളി, നാണയം എന്നിവപോലെ കച്ചവടമോ നിക്ഷേപമോ നടത്തി അഭിവ്യദ്ധിപ്പെടുത്താന്‍ കഴിയുന്നതുമായ സ്വത്തുക്കള്‍ക്കു മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ. സ്വന്തം ഉപയോഗത്തിനുള്ള വാഹനം, വീട്, വീട്ടുപകരണങ്ങള്‍, കച്ചവടാവശ്യത്തിനല്ലാതെയുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് സകാത്തില്ല . ഒരു വ്യക്തി തന്റെ പക്കലുള്ള പണം കച്ചവടമോ നിക്ഷേപമോ നടത്തി അഭിവ്യദ്ധിപ്പെടുത്തുന്നില്ല എന്നത്‌കൊണ്ട് അത്തരം സ്വത്തുക്കള്‍ സകാത്ത് കൊടുക്കേണ്ടതല്ലാതാവുകയില്ല.
പ്രവാചന്റെ കാലഘട്ടത്തില്‍ ആ പ്രദേശത്തു പ്രധാനമായി ഉണ്ടായിരുന്ന കൃഷിയുത്പന്നങ്ങളും കാലികള്‍ക്കും മാത്രമാണ് പ്രവാചകന്റെ അധ്യാപനങ്ങളിലൂടെ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടതാ യി കാണാന്‍ കഴിയുന്നുള്ളു. എന്നാല്‍ വളര്‍ച്ചയും അഭിവ്യദ്ധിയും ഉണ്ടാകുന്ന എല്ലാ ഇനം കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കും കാലി സമ്പത്തിനും ആധുനിക സാമ്പത്തിക നിക്ഷേപങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണ്.
നിയമാനുസൃത സമ്പാദ്യം
ചൂതാട്ടം, മദ്യ വ്യവസായം, കൈക്കൂലി, വഞ്ചന, ചതി, മോഷണം തുടങ്ങിയ ഇസ്ലാമിക ദൃഷ്ട്യാ അനനുവദനീയമായ മാര്‍ഗത്തിലൂടെ സമ്പാദിച്ച ധനം നിയമാനുസൃതമല്ലാത്തതും സകാത്ത് കൊടു ക്കാന്‍ പാടില്ലാത്തതുമാകുന്നു

നിസ്വാബ് (നിര്‍ബന്ധമാവുന്ന പരിധി) എത്തുക

സകാത്ത് നല്‍കേണ്ട ഓരോ ഇനത്തിനും അവയ്ക്ക് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമായിത്തീ രുന്ന കുറഞ്ഞ എണ്ണം അല്ലെങ്കില്‍ അളവിനെയാണ് നിസ്വാബ് എന്ന് പറയുന്നത്. അതിനാല്‍ സകാത്ത് നല്‍കേണ്ട ഓരോ ഇനത്തിനും അവയുടെ നിസ്വാബ് തികഞ്ഞിരിക്കേണ്ടതാണ്.
അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ച് നിസ്വാബ് തികയുക
സകാത്ത് നല്‍കേണ്ട സ്വത്തുക്കള്‍ കണക്കാക്കുമ്പോള്‍ ഒരാള്‍  തന്റെയും കുടുംബത്തിന്റെയും ഉപയോഗത്തിനുള്ള വീട്, വസ്ത്രം, വാഹനം വീട്ടുപകരണങ്ങള്‍, തൊഴിലുപകരണങ്ങള്‍, പഠന സാമഗ്രികള്‍, പുസ്തകങ്ങള്‍ മുതലായ അടിസ്ഥാനാവശ്യവസ്തുക്കള്‍ ഒഴിവാക്കിയാണ് സകാത്ത് നല്‍കേണ്ടസ്വത്തുക്കള്‍ കണക്കാക്കേണ്ടത്.  അതുപോലെ കച്ചവടം, വ്യവസായം, കൃഷി എന്നിവയുടെ സകാത്ത് നല്‍കേണ്ട സ്വത്തുക്കള്‍ കണക്കാക്കുമ്പോള്‍ അവയുടെ ഉത്പാദന ത്തിനും സംഭരണത്തിനും വില്പനക്കും ആവശ്യമായ കെട്ടിടങ്ങള്‍, യന്ത്ര സാമഗ്രികള്‍, വാഹന ങ്ങള്‍ ഓഫീസുകള്‍, ഫര്‍ണിച്ചറുകള്‍ മുതലായവ ഒഴിവാക്കേണ്ടതാണ്.
എന്നാല്‍ വീടുണ്ടാക്കാനോ,  സ്വന്തം ഉപയോഗത്തിനുള്ള വാഹനം വാങ്ങാനോ, അവിവാഹിതനായ ഒരു വ്യക്തി മഹ്‌റിന് വേണ്ടിയോ സ്വരൂപിച്ചുവെച്ച പണം നിസ്വാബെത്തുകയും വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ സകാത്ത് നല്‍കേണ്ടതാണ്.
കട ബാധ്യതകള്‍ കഴിച്ചു നിസ്വാബ് തികയുക
ഒരു വ്യക്തിക്ക് സകാത്ത് നിര്‍ബന്ധമാവുന്ന അത്രയും സ്വത്തുണ്ടെങ്കിലും അദ്ദേഹത്തിന് കടബാ ധ്യതകള്‍ ഉണ്ടെങ്കില്‍ അതുകഴിച്ച് ബാക്കി ധനം മാത്രം സകാത്തിനായി പരിഗണിച്ചാല്‍മതി. ബാക്കി യുള്ള സ്വത്തിനു നിസ്വാബ് തികയുന്നുണ്ടെങ്കില്‍മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ. ഉദാ: ഒരാ ളുടെ പക്കല്‍ ഇരുനൂറു ദിര്‍ഹം (വെള്ളി നാണയം) ഉണ്ടെങ്കില്‍ അയാള്‍ സകാത്ത് കൊടുക്കേണ്ട താണ്. എന്നാല്‍ അയാള്‍ക്ക് അന്‍പതു ദിര്‍ഹം കടംവാങ്ങിയത് കൊടുക്കാനുണ്ടെങ്കില്‍ ആ അന്‍പതു ദിര്‍ഹം കഴിച്ച് ബാക്കി നൂറ്റി അന്‍പതു ദിര്‍ഹമേ ഉണ്ടാവുകയുള്ളൂ. അത് നിസാബ് തികയുകയില്ല അതിനാല്‍ സകാത്ത് നല്‍കേണ്ടതില്ല.

വര്‍ഷം തികയല്‍

കാര്‍ഷികോത്പന്നങ്ങള്‍, നിധി എന്നിവ ഒഴികെയുള്ള സകാത്ത് നല്‍കേണ്ട സ്വത്തുക്കള്‍ക്ക്  ഒരു ചാന്ദ്രവര്‍ഷം പൂര്‍ത്തിയായിട്ടേ  സകാത്ത് നല്‍കേണ്ടതുള്ളൂ. കാര്‍ഷികോത്പന്നങ്ങള്‍ക്കു അവയുടെ വിളവെടുപ്പ് സമയത്തുതന്നെ സകാത്ത് നല്‍കേണ്ടതാണ്. ‘അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത്‌വീട്ടുകയും ചെയ്യുക’(6:141) എന്ന ഖുര്‍ആന്‍ വചനം ഇതാണ് സൂചിപ്പിക്കുന്നത്. സകാത്ത് കണക്കുകൂട്ടിക്കൊണ്ടിരിക്കുന്ന വര്‍ഷത്തിന്റെ ഇടയ്ക്ക് എപ്പോഴെങ്കിലും ലഭിക്കുന്ന സ്വത്തുകള്‍ നേരത്തെ നിസ്വാബ് തികഞ്ഞു കണക്കുകൂട്ടിക്കൊ ണ്ടിരിക്കുന്ന സ്വത്തിലേക്കു ചേര്‍ത്ത് കണക്കുകൂട്ടേണ്ടതാണ്.
എന്നാല്‍ നിസ്വാബ് തികഞ്ഞ് കണക്കുകൂട്ടികൊണ്ടിരിക്കുന്ന ഒരു സ്വത്ത്, വര്‍ഷം തികയുന്നതിനു മുമ്പ് നിസ്വാബിനെക്കാളും കുറഞ്ഞുപോവുകയും പിന്നീട് കുറച്ചുകഴിഞ്ഞു നിസ്വാബ് തികയുക യും ചെയ്താല്‍ രണ്ടാമതും നിസ്വാബ് തികഞ്ഞതുമുതല്‍ സകാത്ത് കണക്കുകൂട്ടിയാല്‍ മതി. ഉദാ: ഒന്നാം മാസം ഒരാളുടെ പക്കല്‍ 200  ദിര്‍ഹം കരുതലായി ഉണ്ടായിരുന്നു. എന്നാല്‍ അഞ്ചാംമാസം അതില്‍ നിന്ന് 50 ദിര്‍ഹം ചിലവായി. വീണ്ടും ഏഴാംമാസം 50  ദിര്‍ഹം മിച്ചമുണ്ടാവുകയും തന്റെ കരുതല്‍ ധനമായ 150  ദിര്‍ഹമിലേക്കു ചേര്‍ത്തുവെക്കുകയും ചെയ്തു. ഇവിടെ ഈ വ്യക്തിക്ക് പന്ത്രണ്ടാം മാസത്തില്‍ ആ 200 ദിര്‍ഹമിന് സകാത്ത് നല്‍കേണ്ടതില്ല. ഏഴാം മാസം മുതലേ സകാത്ത് കണക്കുകൂട്ടേണ്ടതുള്ളൂ.

അടിസ്ഥാന ആവശ്യങ്ങളും സകാത്തും

വരുമാനത്തിന്റെ സകാത്ത് കണക്കാക്കുന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ രണ്ട് വീക്ഷാഗതികള്‍ കാണാവുന്നതാണ്. ദാതാവിന്റെ വരുമാനത്തില്‍ നിന്ന് നത്യനിദാന ചെലവുകള്‍ കഴിച്ച ശേഷം നിസ്വാബ് അഥവാ 590 ഗ്രാം വെള്ളിയുടെ മൂല്യം കൈവശമുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് നല്കണമെന്നാണ് ഒരു വീക്ഷണം.
കിട്ടുന്ന മൊത്ത വരുമാനം (Gross Amount) നിസ്വാബ് എത്തുമെങ്കില്‍ സകാത്ത് നിര്‍ബന്ധമാണ് എന്നതാണ് രണ്ടാമത്തെ വീക്ഷണം.
വിശുദ്ധ ഖുര്‍ആനിലോ നബിവചനങ്ങളിലോ ഖണ്ഡിതമായി പ്രതിപാദിക്കാത്ത വിഷയങ്ങളുടെ വിശദാംശങ്ങളില്‍ വീക്ഷണവ്യത്യാസം സ്വാഭാവികം.
‘തങ്ങള്‍ എന്താണ് ചെലവഴിക്കേണ്ടത് എന്നവര്‍ നിന്നോട് ചോദിച്ചാല്‍ മിച്ചമുള്ളത് എന്നു നീ പറഞ്ഞേക്കുക (2: 219)

‘ഐശ്വര്യാവസ്ഥയിലല്ലാതെ സ്വദഖയില്ല’ (ബുഖാരി) 2

ഈ രണ്ടു പ്രമാണങ്ങള്‍ വിശദീകരിക്കുന്നിടത്താണ് വീക്ഷണവ്യത്യാസം ഉണ്ടാവുന്നത്.
ചെലവു കഴിച്ച ശേഷം നിസ്വാബ് ഉണ്ടെങ്കില്‍ സകാത്ത് കൊടുക്കണമെന്ന വീക്ഷണത്തിനാണ് മുന്‍തൂക്കമുള്ളത്. പക്ഷേ ഒരാളുടെ ജീവിതച്ചെലവുകള്‍ മുഴുവന്‍ കഴിഞ്ഞിട്ടേ സകാത്ത് നിര്‍ബന്ധമുള്ളൂ എന്നല്ല ഇതിനര്‍ഥം. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്‌സ എന്നീ കാര്യങ്ങള്‍ക്കു വേണ്ടി വരുന്ന ചെലവുകള്‍ മാത്രമാണ് ഉദ്ദേശ്യം. ജീവിതത്തിലെ സൗകര്യ സംവര്‍ധക സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞ് മിച്ചമുള്ളവര്‍ സമൂഹത്തില്‍ തുലോം തുച്ഛമായിരിക്കും.

അപ്പോള്‍ സകാത്ത് കണക്കു കൂട്ടുമ്പോള്‍ രണ്ടു തരത്തിലാവാം.

  1. വരുമാനം കണക്കാക്കി പരിധി(നിസ്വാബ്) എത്തുന്നുവെങ്കില്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് നല്കുക.
  2. വരുമാനത്തില്‍ നിന്ന് അനിവാര്യമായ ജീവിതാവശ്യങ്ങള്‍ കഴിച്ചുള്ളത് പരിധി(നിസ്വാബ്) എത്തുമെങ്കില്‍ അതിന്റെ രണ്ടര ശതമാനം സകാത്തു നല്കുക.
സൂക്ഷ്മത (തഖ്‌വാ)യുള്ള മനസ്സാക്ഷിയനുസരിച്ച് ആരാധനാ കര്‍മങ്ങളെ സമീപിക്കുകയാണ് വേണ്ടത്.

മറ്റൊരാള്‍ക്ക് നല്‍കിയകടം

കടംകൊടുത്ത പണത്തിനു സകാത്ത് കൊടുക്കേണ്ടതുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് എങ്ങനെ യാണ് എന്നതിനെക്കുറിച്ചും സ്വഹാബികളുടെ കാലംമുതല്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായ ക്കാരാണ്. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ കടങ്ങളെ താഴെകൊടുത്ത പ്രകാരം തരംതിരിച്ചിരിക്കുന്നു.
  • അവധിയെത്തിയതും ഏതുസമയത്തും തിരിച്ചുലഭിക്കുമെന്നുറപ്പുള്ളതുമായ കടങ്ങള്‍
ഇത്തരം കടങ്ങള്‍  നമ്മുടെ കൈവശമുള്ള പണത്തെപ്പോലെത്തന്നെയാണത്. അതിനാല്‍ അവയ്ക്ക് സകാത്ത് നിര്‍ബന്ധമാണ്.
  • · തിരിച്ചുകിട്ടുമെന്നുറപ്പുള്ളതും എന്നാല്‍  അവധിയെത്താത്തതുമായ  കടങ്ങള്‍
ഇത്തരം കടങ്ങള്‍ക്കു കടംകൊടുത്ത തുക തിരിച്ചുകിട്ടിയശേഷം ഹൗല്‍ (വര്‍ഷം) തികയുമ്പോള്‍ അതിന്റെ സകാത്ത് നല്‍കിയാല്‍ മതി. ഇതാണ് ശൈഖുല്‍ഇസ്ലാം ഇബ്‌നു തൈമിയ(റ)യുടെ അഭി പ്രായം. എന്നാല്‍ ശൈഖ് ഇബ്‌നു ഉസൈമീന്‍(റ) ശൈഖ് ഇബ്‌നുബാസ്(റ) തുടങ്ങിയ പണ്ഡിത ന്മാര്‍ അഭിപ്രായപ്പെടുന്നത് അവധിയെത്താത്ത, തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ള കടമാണെങ്കില്‍ തന്റെ സകാത്ത് കണക്കു കൂട്ടുമ്പോള്‍ ആ തുകകൂടി കൂട്ടുക എന്നതാണ് സൂക്ഷ്മതക്ക് നല്ലത് എന്നാണ്.
  • തിരിച്ചുകിട്ടുമെന്നു യാതൊരു ഉറപ്പുമില്ലാത്ത കടങ്ങള്‍
ഇത്തരം കടങ്ങള്‍ക്ക് അവ തിരിച്ചുകിട്ടിയ ശേഷം മാത്രം സകാത്ത് നല്‍കിയാല്‍ മതി.

പ്രോവിഡന്റ് ഫണ്ട്

തൊഴിലുടമ തൊഴിലാളിക്ക് അവന്റെ സേവന കാലം  പൂര്‍ത്തിയായിട്ടോ അല്ലെങ്കില്‍ അതിനു മുമ്പ് സേവനം അവസാനിപ്പിച്ച് അവനെ ജോലിയില്‍നിന്ന് പിരിച്ചുവിടുമ്പോഴോ അല്ലെങ്കില്‍ സ്വയം പിരിഞ്ഞുപോകൂമ്പോഴോ നല്‍കുന്ന പി എഫ് പോലെയുള്ള സേവനാന്ത്യ ഫണ്ടിന് സകാത്ത് നിര്‍ബന്ധമുണ്ടോ എന്നതിന് അത്തരം ഫണ്ടുകളുടെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. ഈ ഫണ്ട് തൊഴിലാളിയുടെ പങ്കാളിത്തത്തോടെയുള്ളതോ അല്ലെങ്കില്‍ അത് അവന്റെ അവകാശ വും അവനു അത് ഏതവസ്ഥയിലും നിര്‍ബന്ധമായും ലഭിക്കുന്നതുമാണെങ്കില്‍ അതിനു സകാത്ത് ഓരോ വര്‍ഷവും എത്രയാണ് അതാത് വര്‍ഷം ഫണ്ടില്‍ ഉള്ളത് എന്നത് കണക്കാക്കി നല്‍കേണ്ട താണ്. എന്നാല്‍ ഇത് തൊഴിലുടമ തന്റെ തൊഴിലാളിക്ക് നല്‍കുന്ന കേവലമൊരു ഒരു ഗ്രാന്‍ഡോ സമ്മാനമോ ആയാണ് നല്‍കപ്പെടുന്നത് എങ്കില്‍ അതിനുള്ള സകാത്ത് അത് ലഭിച്ചുകഴിഞ്ഞതു മുതല്‍ നല്‍കിയാല്‍ മതി.
References
  1. സുനനുദ്ദാറുഖുത്വ്‌നീ, അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഉമറബ്‌നി അഹമദ് ബ്‌നി മഹ്ദിയ്യിബ്‌നി മസ്ഊദ്, മുഅസ്സസതുര്‍റിസാല, ബൈറൂത്, ലെബനാന്‍, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 05, ഹദീസ് 1970[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഹദീസ് 5356[]
മുൻപത്തെ ലേഖനം സത്യസാക്ഷ്യം
അടുത്ത ലേഖനം സകാത്തിന്റെ ഇനങ്ങള്‍-2

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History