ഹോം > സകാത്ത്... > സകാത്തിന്റെ ഇനങ്ങള്‍-2

1 മിനിറ്റ് വായിച്ചില്ല

സകാത്തിന്റെ ഇനങ്ങള്‍-2

സകാത്തിന്റെ ഇനങ്ങള്‍ എന്ന അധ്യായത്തിൽ വ്യവസായത്തിന്റെ സകാത്ത്, വാടക കെട്ടിടങ്ങളുടെ സകാത്ത്, വാഹനങ്ങളുടെ സകാത്ത്, കൃഷിയുടെ സകാത്ത്, നാണ്യവിളകളുടെ സകാത്ത്, ഷെയറുകളുടെ സകാത്ത്, ശമ്പളത്തിന്റെയും മറ്റു വരുമാനങ്ങളുടെയും സകാത്ത്, നിധിയുടെ സകാത്ത്, സകാത്ത് നൽകേണ്ട മറ്റു ഇനങ്ങൾ എന്നിങ്ങനെ സകാത്ത് ബാധകമാകുന്ന വരുമാനങ്ങളുടെ സമഗ്ര വിവരങ്ങളാണ് പ്രതിപാദിക്കുന്നത്.

വ്യവസായത്തിന്റെ സകാത്ത്

ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ക്കും ഹോട്ടലുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്കും അവയുടെ വരുമാനത്തിന് സകാത്ത് ബാധകമാണ്. ഇത്തരം വ്യാവസായിക സ്ഥാപനങ്ങളുടെ കെട്ടിടം, യന്ത്രസാമിഗ്രികള്‍, ഫര്‍ണീച്ചര്‍, ഓഫീസ്, വാഹനങ്ങള്‍ തുടങ്ങിയ ആസ്തികല്‍ക്ക് സകാത്തില്ല. അതില്‍ നിന്നു ലഭിക്കുന്ന വരുമാനം (അറ്റാദായം) കാര്‍ഷികോത്പന്നങ്ങള്‍ എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തി പത്തു ശതമാനം സകാത്തു നല്കണം. കൂടുതല്‍ അധ്വാനവും ഉത്പാദനച്ചെലവും വരുന്നവയെങ്കില്‍ വരുമാനത്തിന്റെ അഞ്ചു ശതമാനം സകാത്തു നല്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ കണക്കു നോക്കണം. കൈവശവും ബാങ്കിലുമുള്ള പണം, കിട്ടാനുള്ള കടം, ഉത്പന്നങ്ങളുടെയും അസംസ്‌കൃത സാധനങ്ങളുടെയും മാര്‍ക്കറ്റുവില എന്നിവ ചേര്‍ത്തുകൊണ്ടാണ് സകാത്ത് കണക്കാക്കേണ്ടത്.

ആസ്തിയും വരുമാനവും ചേര്‍ത്ത് രണ്ടര ശതമാനം സകാത്ത് കൊടുക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്.

വാടക്കക്കെട്ടിടങ്ങളുടെ സകാത്ത് , വാഹനങ്ങളുടെ സകാത്ത്

ഇന്നത്തെ സാമ്പത്തിക സ്രോതസ്സുകളില്‍ ഒരു പ്രധാന ഇനമാണ് വാടക. അതിന് സകാത്ത് ബാധകമാണ്. നബിചര്യയില്‍ ഇതു കാണില്ല. കാരണം അക്കാലത്ത് ഈ സമ്പ്രദായം ഇല്ല. ആയതിനാല്‍ ഈ വിഷയത്തില്‍ ഭിന്നവീക്ഷണങ്ങള്‍ കാണും. മൂന്നുതരത്തില്‍ വാടകക്കെട്ടിടങ്ങളുടെ സകാത്ത് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

  1. വസ്തുവിന്റെ വിലയും ലഭിച്ച വാടകയും ചേര്‍ത്ത് രണ്ടര ശതമാനം സകാത്ത് കണക്കാക്കുക. നിസ്വാബ് പണത്തിന്റെതാണ് കണക്കാക്കേണ്ടത്.
  2. വസ്തുവിനെ ഒഴിവാക്കി വരുമാനത്തിനു മാത്രം കൃഷിയുടെ തോതില്‍ സകാത്ത് നല്കുക. അപ്പോള്‍ വാടക 6 ക്വിന്റല്‍ അരിയുടെ വിലയ്ക്കു സമാനമോ അധികമോ ഉണ്ടെങ്കില്‍ പത്തു ശതമാനം സകാത്ത് നല്കണം. വര്‍ഷത്തില്‍ കൊടുത്താല്‍ മതി. ഭാരിച്ച ചെലവുള്ളതാണെങ്കില്‍ നനച്ചുണ്ടാക്കുന്ന കൃഷിക്കുതുല്യം അഞ്ചുശതമാനം സകാത്ത് നല്കിയാല്‍ മതിയാകുന്നതാണ്.
  3. വാടകക്കെട്ടിടങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രതിവര്‍ഷ വാടക 590 ഗ്രാം വെള്ളിയുടെ കമ്പോളവിലയ്ക്കു തുല്യമോ അതിലധികമോ ഉണ്ടെങ്കില്‍ ആകെ വാടകയുടെ രണ്ടര ശതമാനം സകാത്തു നല്കുക.മൂന്നാമത്തെ വീക്ഷണമാണ് കൂടുതല്‍ യുക്തവും പ്രായോഗികവുമെന്ന് തോന്നുന്നു. (അല്ലാഹു അഅ്‌ലം)

 

പങ്കാളിത്തം

ഒന്നിലേറെ പേര്‍ ചേര്‍ന്നു ചെയ്യുന്ന കൃഷി, കച്ചവടം, വ്യവസായം എന്നിവയ്ക്കും സകാത്ത് ബാധകമാണ്. എത്ര പങ്കാളികളുണ്ടെങ്കിലും ഒരു സംരംഭത്തിന് ഒന്നിച്ചാണ് സകാത്ത് കണക്കാക്കേണ്ടത്. ഓരോ പങ്കാളിയും തന്റെ ഷെയറിന് പ്രത്യേകം സകാത്ത് കൊടുക്കേണ്ടതില്ല. സകാത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കമ്പനികള്‍ കൂട്ടുപിരിയുകയോ സകാത്ത് ചുമത്താന്‍ വേണ്ടി ഉദ്യോഗസ്ഥന്മാര്‍ പലരുടെ സ്വത്തിന് ഒന്നിച്ച് സകാത്ത് നിശ്ചയിക്കുകയോ ചെയ്യാന്‍ പാടില്ല.

കൃഷിയുടെ സകാത്ത്

കാര്‍ഷിക വിളകളുടെ സകാത്തുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശം ഇപ്രകാരമാണ്. ”പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങള്‍, ഈന്തപ്പനകള്‍, വിവധതരം കനികളുള്ള കൃഷികള്‍, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. വിളവെടുപ്പു ദിവസം അതിലുള്ള ബാധ്യതയായ സകാത്ത് നിങ്ങള്‍ കൊടുത്തു വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല’‘ (6:141).

മനുഷ്യര്‍ കൃഷിചെയ്തുണ്ടാക്കുന്ന എല്ലാ ഭക്ഷ്യ വിളകള്‍ക്കും സകാത്ത് ബാധകമാണ് എന്നാണ് വിശുദ്ധ ഖുര്‍ആനിലെ ഈ പരാമര്‍ശ (6:141) ത്തില്‍ നിന്നും മനസ്സിലാകുന്നത്

കൃഷിഭൂമി സ്വന്തം ഉടമസ്ഥതയില്‍ അല്ലെങ്കിലും കൃഷിക്കാരന്‍ തന്റെ കൃഷിക്ക് സകാത്ത് നല്‍കേണ്ടതാണ്.

കൃഷിയുടെ നിസ്വാബ്

റസൂല്‍(സ) പറഞ്ഞു: ”അഞ്ചു വസ്ഖില്‍ താഴെയാണ് വിളയെങ്കില്‍ അതിന് സകാത്ത് ബാധകമല്ല” (ബുഖാരി) 1.

ഒരു വസ്ഖ് = 60 സ്വാഅ്, അഞ്ച് വസ്ഖ് = 300 സ്വാഅ്. ഒരു സ്വാഅ് = 2.040 Kg അഥവാ രണ്ട് കിലോ നാല്‍പത് ഗ്രാം. 300 x 2.040= 612 കിലോഗ്രാം. ഇതാണ് കാര്‍ഷികോത്പന്നങ്ങളുടെ സകാത്ത് നിര്‍ബന്ധമാകുന്ന പരിധി (നിസ്വാബ്). ഇത് അഞ്ച് വസ്ഖ് എന്ന അളവില്‍ ഗോതമ്പ് കിട്ടുന്ന തൂക്കമാണ്. വിള മാറുന്നതിനനുസരിച്ച് തൂക്കവും മാറും. ഉദാഹരണത്തിന് നെല്ല്. നെല്ലിന്റെ തൊലി കളഞ്ഞ ശേഷം അരി 612 കിലോഗ്രാം ഉണ്ടെങ്കില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ.

വിളവെടുപ്പ് സമയത്തു നിസ്വാബ് തികയുന്നുവെങ്കില്‍ അതാതു വിളവെടുപ്പ് സമയത്തു തന്നെ സകാത്ത് നല്‍കേണ്ടതാണ്. എന്നാല്‍ നിസ്വാബ് തികയുന്നില്ലെങ്കില്‍ അടുത്ത വിളവെടുപ്പിനു ശേഷം അതും കൂടി കണക്കുകൂട്ടി നിസാബ് തികയുന്നുവെങ്കില്‍ സകാത്ത് നല്‍കണം. ഒരു വര്‍ഷത്തിലെ മൊത്തം വിളവെടുപ്പ് നിസ്വാബ് തികയുന്നില്ലെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല.

പലതരം കൃഷികള്‍ ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഓരോ ഇനം കൃഷിയുത്പന്ന ങ്ങള്‍ക്കും പ്രത്യേകം നിസാബ് പൂര്‍ത്തിയാകേണ്ടതുണ്ട്. എല്ലാം കൂടി ഒന്നിച്ചു നിസ്വാബ് കണക്കാ ക്കുകയില്ല.

സകാത്തായി നല്‍കേണ്ട വിഹിതം

റസൂല്‍ (സ്വ)പറഞ്ഞു: ‘അരുവികളാലും മഴയാലും ഉണ്ടാകുന്നതോ, തന്നത്താന്‍ ഉണ്ടാകുന്നതോ ആയ കൃഷിയില്‍ നിന്ന് പത്തിലൊന്നും (10%), നനച്ചുണ്ടാക്കുന്നതില്‍ നിന്ന് ഇരുപതിലൊന്നിന്റെ പകുതിയും (5%) സകാത്ത് നല്‍കണം’ (ബുഖാരി) 2.

കൃഷി നട്ടത് മുതല്‍ വിളവെടുപ്പ് വരെയുള്ള ഏറിയ കാലവും മഴയും അരുവികളും മാത്രം അവലം ബമാക്കിയുള്ള കൃഷികള്‍ക്കും, നനയ്ക്കല്‍ ആവശ്യമില്ലാതെ സ്വയം ഉണ്ടാകുന്നവക്കും വിളയുടെ 10% സകാത്തായി നല്‍കണം. കൃഷിയുടെ ഏറിയ പങ്കും അധ്വാനിച്ച് നനച്ചുണ്ടാക്കുന്നവയ്ക്ക് വിളയുടെ 5% സകാത്തായി നല്‍കണം.

പ്രവാചകന്റെ കാലത്തു പ്രധാന ചെലവ് നനയ്ക്കല്‍ മാത്രമായിരുന്നു എന്നത് കൊണ്ടാണ് അതിനു മാത്രം ഇളവ് നിശ്ചയിച്ചത്. ഇന്ന് ശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യുവാന്‍ ഏറെ ചെലവ് ആവശ്യമാണ് എന്നതിനാല്‍ അത്തരം കൃഷികളെ നനച്ചുണ്ടാക്കിയതിന്റെ ഗണത്തില്‍പെടുത്തി അഞ്ചു ശതമാനം സകാത്ത് നല്‍കിയാല്‍ മതി എന്നാണു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.

നാണ്യവിളകളുടെ സകാത്ത്

കാര്‍ഷികോത്പന്നങ്ങളായ നാണ്യവിളകള്‍ക്കും ധാന്യവിളകളെ അപേക്ഷിച്ച് വിലയില്‍ വളരെ വലിയ അന്തരം ഉള്ള ഉത്പന്നങ്ങള്‍ക്കും സകാത്ത് കണക്കാക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഏലം, ഗ്രാമ്പൂ, കുരുമുളക് മുതലായ വിലകൂടിയവയും ചേന, ചേമ്പ്, ചക്ക തുടങ്ങിയവയുടെയും നിസ്വാബായി ആറു ക്വിന്റല്‍ കണക്കാക്കാന്‍ കഴിയില്ല. അത്തരം ഉത്പന്നങ്ങള്‍ നാട്ടിലെ മുഖ്യ ആഹാര വസ്തുവിന്റെ മൂല്യത്തോട് താരതമ്യപ്പെടുത്തിയാണ് സകാത്ത് കണക്കാക്കേണ്ടത്.

ഒരു ഉദാഹരണം: ഏലം കര്‍ഷകന്‍ ആറു ക്വിന്റല്‍ (അഞ്ച് വസ്ഖ്) ഏലം ഉണ്ടെങ്കിലേ സകാത്ത് നല്‌കേണ്ടതുള്ളൂ എന്നത് ശരിയല്ല. ആറു ക്വിന്റല്‍ അരിയുടെ കമ്പോള നിലവാരമനുസരിച്ചുള്ള വിലയ്ക്കു തുല്യമായ ഏലം ഒരാള്‍ ഉത്പാദിപ്പിക്കുന്നുവെങ്കില്‍ അയാള്‍ സകാത്തു നല്കണം. നല്‌കേണ്ടത് പത്തു ശതമാനം/അഞ്ചു ശതമാനം എന്ന തോതില്‍ തന്നെയാണ്. അതുപോലെ ആറു ക്വിന്റല്‍ അരിയുടെ വിലയ്ക്കു തുല്യമായ ചേന, ചേമ്പ് മുതലായ ഉത്പന്നങ്ങള്‍ക്ക് സകാത്ത് നല്കിയാല്‍ മതി.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  1. കാര്‍ഷികോത്പന്നങ്ങള്‍ അളന്നോ തൂക്കിയോ തൊലി കളഞ്ഞോ അല്ലാതെയോ എങ്ങനെയാണോ നാട്ടുനടപ്പ് അതനുസരിച്ചാണ് സകാത്തിന്റെ പരിധിയും സകാത്തിന്റെ വിഹിതവും കണക്കാക്കേണ്ടത്. റസൂല്‍(സ)യുടെ കാലത്ത് മുന്തിരിയും ഈത്തപ്പഴവും ഉണക്കമെത്തിയ ശേഷമായിരുന്നു സകാത്ത് നിശ്ചയിച്ചിരുന്നത്.
  2. വിളയോ, അതല്ലെങ്കില്‍ അതിന് തുല്യമായ പണമോ സകാത്തായി നല്‍കാം. പാവങ്ങള്‍ക്ക് ഏതാണോ കൂടുതല്‍ പ്രയോജനപ്രദം എന്നതാണ് പരിഗണിക്കപ്പെടേണ്ടത്.
  3. പാകമായി നില്‍ക്കുന്ന കൊയ്‌തെടുക്കാത്ത വിളകള്‍ മതിച്ച് സകാത്ത് കണക്കാക്കുമ്പോള്‍ അതില്‍നിന്ന് ദാനമായി നല്‍കുന്നവയും, പക്ഷികള്‍ തിന്നുപോകുന്നവയും എല്ലാം ഉണ്ടാകു മെന്നതിനാല്‍ മൂന്നിലൊന്നോ, ചുരുങ്ങിയത് കാല്‍ഭാഗമോ ഒഴിവാക്കി കണക്കാക്കണം എന്ന് റസൂല്‍ (സ്വ) നിര്‍ദേശിച്ചതായി ഉമര്‍(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
  4. ഒരിക്കല്‍ സകാത്ത് കൊടുത്ത കൃഷിയുത്പന്നങ്ങള്‍ തന്റെ പക്കല്‍ വര്‍ഷങ്ങളോളം സൂക്ഷിക്കുന്നു എന്നിരിക്കട്ടെ. ആ സൂക്ഷിച്ചുവച്ച ഉത്പന്നത്തിന് സകാത്ത് നല്‌കേണ്ടതില്ല.

ശമ്പളത്തിന്റെയും മറ്റു വരുമാനങ്ങളുടെയും സകാത്ത്

ശമ്പളം ഒരു വരുമാനം എന്ന നിലക്ക് തന്റെ മറ്റു വരുമാനത്തോടൊപ്പം ചേര്‍ത്ത് നിസ്വാബും വര്‍ഷ വും പൂര്‍ത്തിയായാല്‍ സകാത്ത് നല്‍കേണ്ടതാണ്. തന്റെ അത്യാവശ്യ ചെലവുകള്‍ കഴിച്ചു മിച്ചമു ള്ളത് ഒരു വര്‍ഷം തികയുമ്പോള്‍ കണക്കു കൂട്ടി നിസ്വാബ് തികയുന്നുവെങ്കില്‍ ആകെയുള്ള വരുമാനത്തിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കേണ്ടതാണ്. പണത്തിന്റേതു തന്നെയാണ് നിസ്വാബ്. നിസ്വാബ് തികഞ്ഞ ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒന്നു മുതല്‍ പന്ത്രണ്ട് മാസം വരെ ഓരോ മാസത്തെ ശമ്പളവും അതിലേക്ക് വന്നു ചേര്‍ന്നിട്ടുണ്ടാവും. അതിന്റെയൊന്നും വര്‍ഷം പൂര്‍ത്തിയായിട്ടുമുണ്ടാവില്ല ഈ ഒരു പ്രശ്‌നം പരിഹരിക്കാനായി പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. നിസ്വാബ് തികഞ്ഞത് മുതല്‍ ഒരു വര്‍ഷം കണക്കാക്കുകയും ആസമയത്തു എത്രയാണോ കൈവശമുള്ള പണം അതിനു മുഴുവനായി സകാത്ത് നല്‍കുക എന്നതാണ്.

ഇങ്ങനെ സകാത്ത് നല്‍കുമ്പോള്‍ കുറച്ചു പണത്തിനു വര്‍ഷം തികയുന്നതിന്ന് മുമ്പുതന്നെ സകാത്ത് നല്‍കേണ്ടിവരുന്നു, എന്നാല്‍ വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പായി സകാത്ത് നല്‍കല്‍ അനുവദനീയമാണ് എന്നത് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളതിനാല്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല.

ശമ്പളത്തിലൂടെയുള്ള വരുമാനത്തിന്റെ വിധിതന്നെയാണ് തൊഴിലാളികളുടെ ദിവസവേതനത്തി ന്റെയും പ്രൊഫഷനലുകള്‍ക്ക് ലഭിക്കുന്ന ഫീസിന്റെയും മറ്റും വിധി.

ഷെയറുകളുടെ സകാത്ത്

ഷെയര്‍ മാര്‍ക്കറ്റും സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചും ഇന്നത്തെ സമ്പദ് ഘടനയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ശരിയായ രീതിയിലുള്ള കമ്പനി ഷെയറുകള്‍ക്ക് വര്‍ഷാവസാനം പ്രഖ്യാപിക്കപ്പെടുന്ന അല്ലെങ്കില്‍ ലഭ്യമാകുന്ന വില കണക്കാക്കി സകാത്ത് നല്കണം. നിസ്വാബ്, തോത് എന്നിവ പണത്തിന്റേതു തന്നെ. 595 ഗ്രാം വെള്ളിയുടെ വിലയുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് കൊടുക്കണമെന്നര്‍ഥം.

എല്ലാവിധ ഷെയറുകളും കണക്കിലെടുത്ത് കമ്പനി തന്നെ സകാത്ത് നല്കുന്ന ഒരു ഇസ്‌ലാമിക സംരംഭമാണെങ്കില്‍ ഷെയറുടമ പ്രത്യേകം തന്റെ വിഹിത്തിനോ ലാഭത്തിനോ സകാത്ത് നല്‌കേണ്ടതില്ല.

നിധിയുടെ സകാത്ത്

മനുഷ്യര്‍ പിന്‍തലമുറകള്‍ക്കുവേണ്ടിയോ കൊള്ളയോ നഷ്ടമോ പേടിച്ചോ സ്വര്‍ണം, വെള്ളി മുതലായവ കുഴിച്ചിടുകയോ മറ്റു രീതിയില്‍ സൂക്ഷിക്കുകയോ ചെയ്തത് ചിലപ്പോള്‍ പില്കാലത്ത് മറ്റുള്ളവര്‍ക്ക് ലഭിക്കാറുണ്ട്. ഇതിന് നിധി എന്നു പറയുന്നു. സ്രഷ്ടാവ് മനുഷ്യര്‍ക്കായി ഭൂമിയില്‍ നിക്ഷേപിച്ച ധാതുക്കളും ഉണ്ട്. സ്വര്‍ണം, വെള്ളി, പെട്രോളിയം തുടങ്ങിയ ഖനിജദ്രവ്യങ്ങളെ മഅ്ദിന്‍ എന്നു പറയുന്നു. ഇവ രണ്ടിനും രികാസ് എന്നു പറയാം. ‘രികാസിന് അഞ്ചില്‍ ഒന്ന് സകാത്ത് നല്കണം’ എന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (ബുഖാരി) 3.

നിധിക്ക് സകാത്ത് നിര്‍ബന്ധമാവാന്‍ വര്‍ഷം പൂര്‍ത്തിയാവേണ്ടതില്ല. കിട്ടിയാല്‍ ഉടനെ കൊടുക്കുകയാണു വേണ്ടത്. ഇതിന് നിസ്വാബ് ആവശ്യമില്ല എന്നും വെള്ളിയുടെ നിസ്വാബ് പരിഗണിക്കണം എന്നും രണ്ടു പക്ഷമുണ്ട്. കടലില്‍ നിന്ന് ലഭിക്കുന്ന മുത്ത്, പവിഴം മുതലായവ ഈ ഗണത്തില്‍ പെടുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സകാത്ത് നല്‌കേണ്ട മറ്റിനങ്ങള്‍

സമ്പത്ത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. ‘നാം നല്കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക’ എന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനം’ (2:254).ചെലവഴിക്കലിന്റെ നിയതമായ രൂപമാണ് സകാത്ത്. സകാത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമ്പത്തിന്റെ രീതിയും സ്വഭാവവും എല്ലാം കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. നബി(സ്വ)യുടെ കാലത്തെ സാമ്പത്തിക സംവിധാനമല്ല ഇന്നുള്ളത്. അന്ന് സമ്പത്തായത് ഇന്ന് സമ്പത്തല്ല. അക്കാലത്ത് സമ്പത്തിനായി ഗണിക്കാത്തവ പില്കാലത്ത് വലിയ സമ്പത്തായി വരും. എന്നാല്‍ സമ്പത്തിന്റെ നിശ്ചിത വിഹിതം സകാത്തായി മാറ്റിവയ്ക്കണം എന്നതിന് മാറ്റമില്ല.

സമ്പത്തിന്റെ കാലികമായ മാറ്റത്തിനനുസരിച്ച് ഓരോന്നും ഏത് ഇനത്തില്‍പെടുന്നു എന്നിത്യാദി കാര്യങ്ങളില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്ന വീക്ഷണങ്ങള്‍ കണ്ടേക്കാം. സകാത്ത് കൊടുക്കണമെന്നതില്‍ തര്‍ക്കമില്ല. ഇക്കാലത്ത് നിലവിലുള്ളതും നബിയുടെ കാലത്തില്ലാത്തതുമായ ചിലതിന്റെ സകാത്ത് എങ്ങനെ കണക്കാക്കാമെന്നു നോക്കാം.

ഉമറുബ്‌നു അബ്ദില്‍ അസീസ് ഒമാനിലെ ഉദ്യോഗസ്ഥരോട് പണത്തിന്റെ നിസ്വാബ് കണക്കാക്കി മത്സ്യത്തിന്റെ സകാത്ത് സ്വീകരിക്കാന്‍ പറഞ്ഞതായി കാണാം. ഇത് നബിയുടെ കാലത്തില്ലാത്തതാണ്. മീന്‍ വളര്‍ത്തല്‍, ചെമ്മീന്‍ കൃഷി എന്നിവ ഇന്ന് വ്യാപകമാണ്. അതിന്റെ വരുമാനത്തിന് കാര്‍ഷികോത്പന്നങ്ങളുടെ നിസ്വാബ് നിശ്ചയിച്ച് പത്തു ശതമാനമോ അഞ്ചു ശതമാനമോ സകാത്ത് നല്കണം. 6 ക്വിന്റല്‍ അരിയുടെ വിലയ്ക്കു സമാനമായതാണ് കൃഷിയുടെ നിസ്വാബ് (5 വസ്ഖ്).

താറാവ്-കോഴി ഫാം, പട്ടുനൂല്‍ പുഴു തുടങ്ങിയവയില്‍ നിന്നുള്ള വരുമാനത്തിന് പണത്തിന്റെ നിസ്വാബും തോതും പരിഗണിക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം.

കിട്ടുമെന്നുറപ്പുള്ള കടത്തിന്റെ ഇനത്തിലാണ് കടപ്പത്രങ്ങള്‍ കണക്കാക്കേണ്ടത്. അതുകൊണ്ട് വര്‍ഷാവസാനത്തില്‍ മറ്റു ധനത്തോടുകൂട്ടിച്ചേര്‍ത്ത് അതിനും സകാത്ത് നല്കണം. നിസ്വാബും തോതും പണത്തിന്റേതു തന്നെ.

 

References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 119, ഹദീസ് 1459[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 126, ഹദീസ് 1483[]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 12, ഹദീസ് 6913[]
മുൻപത്തെ ലേഖനം സകാത്ത് നിര്‍ബന്ധമാവുന്നവര്‍
അടുത്ത ലേഖനം സകാത്തിന്റെ ഇനങ്ങള്‍-1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History