ദൈവ വിശ്വാസത്തിന്റെ ചരിത്രം
ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു ചിന്താധാരയാണ് മതമെന്ന് സിദ്ധാന്തിച്ചു കൊണ്ടാണ് ഭൗതികവാദികള്‍ ദൈവവിശ്വാസത്തിന്റെ ഉത്പ്പത്തിയെയും പരിണാമത്തെയും വിശദീകരിക്കാന്‍ ശ്രമിച്ചത്. എന്നാൽ പ്രാഗ് ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഉദ്ഖനന ഗവേഷണഫലങ്ങള്‍ മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പരിണാമത്തെ സംബന്ധിച്ച ഭൗതികവാദത്തിന്റെ വികല വീക്ഷണങ്ങളുടെ മുനയൊടിക്കുന്നവയാണ്.
വിവിധ മതോത്പത്തി സിദ്ധാന്തങ്ങൾ, പ്രാക്തന വര്‍ഗങ്ങളിലെ ദൈവസങ്കല്പം, ആഫ്രിക്കന്‍ ആദിവാസികളുടെ ദൈവസങ്കല്പം, പുരാതന ആസ്‌ത്രേലിയന്‍ ദൈവവിശ്വാസം, നദീതട സംസ്‌കാരങ്ങളിലെ ദൈവസങ്കല്പം, യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും നൈല്‍ തീരപ്രദേശത്ത് നിലനിന്നിരുന്ന ദൈവവിശ്വാസം, നൈല്‍ നദിയുടെയും സിന്ധുതടുതങ്ങളിലും നിലനിന്നിരുന്ന വിശ്വാസങ്ങള്‍, ഹിന്ദുമതത്തിലെയും ക്രിസ്തു മതത്തിലെദൈവവിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു ചിന്താധാരയാണ് മതമെന്ന് സിദ്ധാന്തിച്ചു കൊണ്ടാണ് ഭൗതികവാദികള്‍ ദൈവവിശ്വാസത്തിന്റെ ഉത്പ്പത്തിയെയും പരിണാമത്തെയും വിശദീകരിക്കാന്‍ ശ്രമിച്ചത്. എന്നാൽ പ്രാഗ് ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഉദ്ഖനന ഗവേഷണഫലങ്ങള്‍ മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പരിണാമത്തെ സംബന്ധിച്ച ഭൗതികവാദത്തിന്റെ വികല വീക്ഷണങ്ങളുടെ മുനയൊടിക്കുന്നവയാണ്.
പ്രാക്തന വര്‍ഗങ്ങളിലെ ദൈവസങ്കല്‍പം
നരവംശ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത് മാനവചരിത്രത്തില്‍ രണ്ടരലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഘട്ടത്തില്‍ മനുഷ്യന്‍ ജീവിച്ചത് ഇതര ജീവികളെപ്പോലെ മാത്രമാണ് എന്നാണ്. പ്രാചീന ശിലായുഗമെന്ന് പുരാതന ശാസ്ത്രജ്ഞന്മാര്‍ പേരുവിളിച്ച പ്രസ്തുത കാലഘട്ടത്തില്‍ മനുഷ്യ സമൂഹത്തിന്റെ സംസ്‌കാരത്തെ പ്രഗത്ഭ നരവംശ ശാസ്ത്രജ്ഞനായ മോര്‍ഗന്‍ പേര് വിളിച്ചത് കാടത്തം എന്നാണ്. ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ പര്യാപ്തമായ ലിഖിതരേഖകളോ മറ്റോ ലഭ്യമല്ല. എങ്കിലും പ്രാചീന ശിലായുഗ സംസ്‌കാരം സ്വീകരിച്ചിരിക്കുന്ന വിഭാഗങ്ങള്‍ ഇന്ന് മലായിലെയും മധ്യാഫ്രിക്കയിലെയും വനാന്തരങ്ങളിലും വടക്കു പടിഞ്ഞാറന്‍ ആസ്‌ത്രേലിയയിലെയും തെക്കെ ആഫ്രിക്കയിലെയും മരുഭൂമികളിലും ആര്‍ട്ടിക് പ്രദേശങ്ങളിലും ജീവിച്ചിരിപ്പുണ്ട്. ആ സമൂഹങ്ങള്‍ രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അതേ സസ്‌കാരവും ജീവിതരീതിയും തന്നെയാണ് പിന്തുടരുന്നത്. പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മനുഷ്യരുടെ ദൈവസങ്കല്‍പ്പത്തെ മനസ്സിലാക്കാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന പുരാതനശിലായുഗ സംസ്‌കാരം സ്വീകരിച്ചിരിക്കുന്നവരുടെ ദൈവസങ്കല്‍പ്പത്തെ പഠനവിധേയമാക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ല.
ആഫ്രിക്കന്‍ ആദിവാസികളുടെ ദൈവസങ്കല്‍പം
ആഫ്രിക്കന്‍ ആദിവാസികളായ സുലുകള്‍ (ZULU) ദൈവത്തെ ‘ഉംവലിന്‍ക്വന്‍ഗി’ (UMVEELINQANGI) എന്നാണ് വിളിച്ചിരുന്നത്. ഉംവലിന്‍ക്വന്‍ഗിയെക്കുറിച്ച് സുലുകള്‍ വെച്ചുപുലര്‍ത്തിയ വിശ്വാസം ദക്ഷിണാഫ്രിക്കയിലെ പ്രഗത്ഭ ഇസ്‌ലാമിക പ്രവര്‍ത്തകനായ അഹമ്മദ് ദീദാത്ത് തന്റെ WHAT IS HIS NAME എന്ന ലഘുകൃതിയില്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്, ”ഉംവലിന്‍ക്വന്‍ഗി വിശുദ്ധനും പരിശുദ്ധാത്മാവുമാണ്. അവന്‍ ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ല, അവനെപ്പോലെ ആരും തന്നെയില്ല.
ഏകദൈവത്തെ സംബോധന ചെയ്യാന്‍ ആഫ്രിക്കയിലെ ആദിവാസി വര്‍ഗങ്ങള്‍ (TIXO) മോഡിമോ (MODIMO), ഉന്‍കുലന്‍കുലു (UNKULUNKULU) തുടങ്ങി വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ദൈവത്തിന് പ്രതിനിധികളെയോ പ്രതിപുരുഷന്മാരെയോ അവര്‍ കല്പിച്ചിരുന്നില്ല. പേരുകള്‍ വ്യത്യസ്തമാണെങ്കിലും അവയെല്ലാം പരിശുദ്ധനും സര്‍വ്വശക്തനുമായ ദൈവത്തെക്കുറിച്ച സങ്കല്പം തന്നെയാണുള്‍ക്കൊള്ളുന്നത്. അവര്‍ ദൈവത്തെ വിളിച്ചിരുന്ന ‘ഉന്‍കുലന്‍കുലു’ എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം ‘മഹാന്മാരില്‍ മഹാനും അജയ്യരില്‍ അജയ്യനും’ എന്നാണ്.
ആഫ്രിക്കന്‍ ആദിവാസികള്‍ ഏകദൈവവിശ്വാസികളാണെന്നതിനുള്ള തെളിവുകളായിട്ടാണ് ഇവയെല്ലാം നമുക്ക് വായിക്കാന്‍ സാധിക്കുന്നത്. ഉംവലിന്‍ക്വന്‍ഗിയുടെ നാമം ആഫ്രിക്കന്‍ ആദിവാസികള്‍ കൂടുതലായി ഉപയോഗിച്ചിരുന്നില്ല. കാരണം അവന്‍ വളരെ വിശുദ്ധനും ഉന്നതനുമായതിനാല്‍ അവന്റെ നേര്‍ക്ക് ഇടയാളന്മാരില്ലാതെ അടുക്കാന്‍ സാധ്യമല്ല എന്നാണ് അവരുടെ വിശ്വാസം. ഉന്‍വലിന്‍ക്വന്‍ഗിയുമായി അടുപ്പമുള്ള പൂര്‍വ്വ പിതാക്കളുടെ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിനായി വിളിച്ച് തേടുന്നു. അപ്പോള്‍ ആ ഇടയാളന്മാര്‍ക്ക് ദൈവ പരിവേഷം അവര്‍ നല്‍കിയിരുന്നില്ല. അവര്‍ പരിശുദ്ധരായ ദൈവദാസന്മാരായതിനാല്‍ അവരിലൂടെ സാധാരണക്കാര്‍ക്ക് ദൈവത്തിലേക്ക് അടുക്കാമെന്ന് മാത്രമേയുള്ളൂവെന്ന് അവര്‍ വിശ്വസിച്ചു പോന്നു. പരിശുദ്ധമായ ഏകദൈവ വിശ്വാസത്തില്‍ നിന്നുള്ള ഈ വ്യതിയാനം പരേതാത്മാക്കളെ പൂജിക്കുകയും ദിവ്യവത്കരിക്കുകയും ചെയ്യുന്നതിലേക്ക് ക്രമേണ സുലുകളെ (ആഫ്രിക്കന്‍ ആദിവാസികളെ) നയിച്ചു.
പുരാതന ആസ്‌ത്രേലിയന്‍ ദൈവവിശ്വാസം
പ്രാചീന ശിലായുഗ മനുഷ്യന്റെ ശാരീരികവും മാനസികവുമായ സകല സവിശേഷതകളോടും കൂടി കാണപ്പെട്ടിരുന്ന ആദിവാസി വര്‍ഗമാണ് വടക്കുപടിഞ്ഞാറന്‍ ആസ്‌ത്രേലിയന്‍ മരുഭൂമികളില്‍ ജീവിച്ചിരുന്നത്. ഇവരുടെ ദൈവസങ്കല്‍പം ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ആസ്‌ത്രേലിയന്‍ ആദിവാസികള്‍ ഏകദൈവത്തെ വിളിക്കുന്ന പേര് അട്‌നാട്ടു (ATNATU) വെന്നാണ്. ‘മലദ്വാരമില്ലാത്തവന്‍’ എന്ന് ഭാഷാപരമായി അര്‍ത്ഥം കല്പിക്കപ്പെടുന്ന പദമാണിത്. ഭക്ഷണപദാര്‍ഥങ്ങളോ മറ്റോ ആവശ്യമില്ലാതെ നിലനില്‍ക്കുന്നവന്‍ എന്ന ആശയം പ്രാകൃതവര്‍ഗക്കാരുടെ ഭാഷയില്‍ പുറത്ത് വന്നപ്പോഴാണ് ദൈവത്തിന്റെ നാമം ‘അട്‌നാട്ടു’ എന്നായി തീര്‍ന്നതെന്ന് പണ്ഡിതനായ അഹ്‌മദ് ദീദാത്ത് അഭിപ്രായപ്പെടുന്നുണ്ട്.
നദീതട സംസ്‌കാരങ്ങളിലെ ദൈവസങ്കല്പം
ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ്, സിന്ധു തുടങ്ങിയ നദികളുടെ തീരപ്രദേശങ്ങള്‍ പട്ടണങ്ങളായി മാറുന്നതോടെയാണ് നാഗരികയുഗത്തിന് ആരംഭം കുറിക്കപ്പെടുന്നത്. നാഗരികതയുടെ ആദ്യത്തെ രണ്ടായിരം കൊല്ലങ്ങള്‍ക്കാണ് വെങ്കലയുഗം എന്ന് പറയുന്നത്. നദീതട നാഗരികതകളെക്കുറിച്ച് നമുക്ക് അറിവ് പകര്‍ന്നുതരുന്നത് വ്യക്തമായ ശിലാലിഖിതങ്ങളും പൗരാണിക വസ്തുക്കളുമാണ്. നദീതട സംസ്‌കാരങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്ന ഭാഷകളില്‍ നിന്ന് അവിടങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് ധാരാളം വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
നദീതട നാഗരികതകളില്‍ മിക്കതിലും ജീവിച്ചിരുന്നവര്‍ വിവിധ ദേവന്മാരെ ആരാധിച്ചിരുന്നവരായിരുന്നുവെന്ന് ശിലാലിഖിതങ്ങളും നഗരാവശിഷ്ടങ്ങളും വ്യക്തമാക്കുന്നു. യഥാര്‍ത്ഥ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ഇടയാളന്മാരായിട്ടാണ് ദേവന്മാരെ അവര്‍ കണ്ടിരുന്നത്. മരണാനന്തരമുള്ള പരലോകത്ത് മനുഷ്യചെയ്തികള്‍ വിചാരണവിധേയമാക്കപ്പെടുമെന്നും ആ പരലോകത്തിന്റെ നാഥന്‍ ഏകനായ ശക്തി മാത്രമാണെന്നുമുള്ള വിശ്വാസമായിരുന്നു അവര്‍ പുലര്‍ത്തിയത്. ബഹുദൈവത്വം നിലകൊണ്ട നദീതട സംസ്‌കാരങ്ങളില്‍ പൗരോഹിത്യം അവരുടെ ദൈവവിശ്വാസത്തെ ചൂഷണോപാധിയാക്കി.
വിവിധ നദീതടസംസ്‌കാരങ്ങളിലെ ദൈവികവിശ്വാസം എങ്ങനെയായിരുന്നു എന്ന് തുടര്‍ന്ന് വിശദീകരിക്കുന്നു.
യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതട സംസ്‌കാരങ്ങളിലെ ദൈവസങ്കല്പം
യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും തീരപ്രദേശത്ത് നിലനിന്നിരുന്ന നാഗരികതകളുടെ സാരഥികള്‍ സുമേരിയക്കാര്‍ എന്നാണറിയപ്പെട്ടിരുന്നത്. നദികള്‍ക്കിടയിലുള്ള പ്രദേശമെന്ന അര്‍ഥമുള്‍കൊള്ളുന്ന ഗ്രീക്ക് നാമമുള്ള മെസപ്പെട്ടോമിയയിലായിരുന്നു സുമേരിയക്കാരുടെ താമസം.
സുമേരിയന്‍ സിഗുരുത്തുകളില്‍ (ബാബിലോണിയന്‍ ക്ഷേത്ര ഗോപുരത്തിന്റെ പേര്) നിന്നാണ് അക്കാലത്തെ ദൈവവിശ്വാസത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത്. അതിപുരാതനമായ ഒരു സിഗുരുത്തിന്റെ അവശിഷ്ടങ്ങള്‍ ഉത്ഖനനത്തില്‍ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍ നിന്ന് സുമേരിയയില്‍ ദൈവപ്രതിനിധികളായി വിലസിയിരുന്ന പൗരോഹിത്യം നിലനിന്നിരുന്നുവെന്ന് വ്യക്തമാണ്.
പുണ്യാത്മാക്കള്‍ എന്ന പേരില്‍ പലതും ആരാധിക്കപ്പെട്ടിരുന്നെങ്കിലും ദേവന്മാരുടെ ദേവനും സകലവിധ ശക്തികളുടെ ഉടമസ്ഥനുമായ ഏകദൈവത്തെക്കുറിച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ആ ദൈവത്തെ ‘ഇയാ’ എന്നും ‘നിങ്കര്‍സു’വെന്നും അവര്‍ വിളിച്ചു. സര്‍വ്വശക്തനായ ‘ഇയ’ എല്ലാം അറിയുന്നവനാണ്. അവന്‍ ഇച്ഛിക്കുന്നതെല്ലാം ഞൊടിയില്‍ സംഭവിക്കും. ഇതായിരുന്നു സുമേരിയക്കാരുടെ വിശ്വാസം. എങ്കിലും പൗരോഹിത്യത്തിന്റെ ഇടപെടല്‍ കാരണം ശുദ്ധ ഏകദൈവ വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമായ ദേവന്മാരെക്കുറിച്ച വിശ്വാസം യൂഫ്രട്ടീസ്, ടൈഗ്രീസ് തീരദേശവാസികളിലുണ്ടായിരുന്നു.
മെസപ്പെട്ടോമിയന്‍ ക്ഷേത്രങ്ങള്‍ ഉണ്ടാവുന്നതിന് മുമ്പ് സുമേരിയയിലെ ആദിവാസികള്‍ ശുദ്ധമായ ഏകത്വത്തിലധിഷ്ഠിതമായ ദൈവവിശ്വാസം സ്വീകരിച്ചവരായിരുന്നെന്ന് മൗലാനാ അബുല്‍ കലാം ആസാദ് വ്യക്തമാക്കുന്നുണ്ട്.
നൈല്‍ നദീതട സംസ്‌കാരങ്ങളിലെ ദൈവസങ്കല്പം
ക്രിസ്തുവിന് ഏകദേശം മൂവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് നൈല്‍നദിയുടെ തീരപ്രദേശങ്ങളില്‍ നിലനിന്നിരുന്ന ഈജിപ്ഷ്യന്‍ സംസ്‌കാരമാണ്, സുമേരിയന്‍ സംസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും പഴക്കമുള്ളത്. പിരമിഡുകളുടെ കുംഭഗോപുരങ്ങളും ശവകുടീരങ്ങളുമാണ് ഈ സംസ്‌കാരത്തെക്കുറിച്ച് നമുക്ക് അറിവ് തരുന്ന വസ്തുക്കള്‍. എണ്ണായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഈജിപ്ഷ്യന്‍ സമതലങ്ങളില്‍ വസിച്ചിരുന്ന രാജവംശ പൂര്‍വ്വ ഈജിപ്തുകാര്‍ ആയിരുന്നു (Pre-clynastic Egyptian) അവിടത്തെ ആദിവാസികള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ഇവര്‍ ഏകദൈവാരാധകരായിരുന്നുവെന്ന് മൗലാനാ ആസാദ് തന്റെ തര്‍ജുമാനുല്‍ ഖുര്‍ആനില്‍ രേഖപ്പെടുത്തുന്നു.
ഈജിപ്ഷ്യന്‍ നാഗരികതയില്‍ ജീവിച്ചിരുന്ന ജനങ്ങള്‍ ബഹുദൈവാരാധകരായിരുന്നുവെന്ന വസ്തുത പിരമിഡുകളിലെ ലിഖിതങ്ങള്‍ തന്നെ സുതരാം വ്യക്തമാക്കുന്നു. പല ദേവന്മാരില്‍ അവര്‍ക്ക് വിശ്വാസമുങ്കെിലും ഏകദൈവത്തെകുറിച്ച സങ്കല്‍പവുമുായിരുന്നു. പുരോഹിതന്മാര്‍ക്ക് അവരുടെ ജീവിതത്തിലുള്ള സ്വാധീനം വളരെ വലുതായിരുന്നു. തങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്ന ദേവന്മാരുടെ മുഴുവന്‍ ദൈവമായ ഏകദൈവത്തിനാണ് മരണാനന്തര ജീവിതത്തിന്റെ അധീശാധികാരം എന്നായിരുന്നു അവരുടെ വിശ്വാസം. ഗോര്‍ഡന്‍ ചൈല്‍ഡ് എഴുതുന്നു: ”ദൈവങ്ങളുടെ ലോകമാകെ ഒരു ഉന്നത ദൈവത്തിന്റെ ആധിപത്യത്തിനു കീഴിലുള്ള സാമ്രാജ്യമായി സങ്കല്‍പിക്കപ്പെട്ടിരുന്നു”
ഈജിപ്ഷ്യന്‍ പുരാതനാവശിഷ്ടങ്ങള്‍ സംബന്ധിച്ച പ്രധാനപ്പെട്ടതും പഴയതുമായ അമൂല്യ രേഖയാണ് പ്രേത പുസ്തകം. ഈ പുസ്തകത്തില്‍ നൈല്‍ നദീ താഴ്‌വരയില്‍ പടര്ന്നു പിടിച്ച ‘ഓസിറസ്’ എന്ന അദൃശ്യ സ്വത്വത്തെക്കുറിച്ച വിവരണങ്ങള്‍ കാണാം. മഹാദേവന്‍, പരലോകാധിപന്‍, നന്മയുടെ ദേവത, അനശ്വരാധിപതി തുടങ്ങിയ വിശേഷണങ്ങളാണ് രേഖയില്‍ ഈ സ്വത്വത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. നൈല്‍ നദീതട സംസ്‌കാരത്തിന്റെ നൂറ്റാുകള്‍ക്ക് മുമ്പ് തന്നെ ഈജിപ്തുകാര്‍ ഏകദൈവവിശ്വാസികളായിരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.
സിന്ധു നദീതട സംസ്‌കാരങ്ങളിലെ ദൈവസങ്കല്പം
സിന്ധു നദിയില്‍ നിന്നും അതിന്റെ അഞ്ചു പോഷക നദികളില്‍ നിന്നും വെള്ളം കയറുന്ന പഞ്ചാബിലെ സമതലപ്രദേശത്ത് ക്രിസ്തുവിന് 2500 വര്‍ഷം മുമ്പുണ്ടായിരുന്ന നാഗരികതയെയാണ് സിന്ധു നദീതട സംസ്‌കാരം എന്ന് വിളിക്കുന്നത്. ഇന്നും അജ്ഞാത ലിപികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയായ ക്രിപ്‌റ്റോളജിക്കു (CRYPTOLOGY) കീഴില്‍ വരുന്ന ഒന്നാണ് സൈന്ധവ ലിപി. അതിനാല്‍ സിന്ധുനദീതട നാഗരികതയെക്കുറിച്ച് വേത്ര അറിവ് ഇപ്പോഴും ഇല്ല. ഉള്ള അറിവിന്റെ അടിസ്ഥാനത്തില്‍ സൈന്ധവ നാഗരികതയുടെ നാശത്തിന് നിമിത്തമായ അധിനിവേശം നടത്തിയ ആര്യന്മാരുടെ വിശ്വാസാചാരങ്ങളുമായി സിന്ധു നദീതട വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
വിഗ്രഹങ്ങളും ശവകുടീരങ്ങളും ആരാധിക്കപ്പെടാത്ത മതസങ്കല്പമായിരുന്നു മൊഹന്‍ജദാരൊ, ഹാരപ്പയിലെ ജനങ്ങളുടേത്. വിഗ്രഹങ്ങളോ ശവകുടീരങ്ങളോ സിന്ധു നദീതടത്തില്‍ കാണപ്പെടാത്തതിന്റെ കാരണം ശുദ്ധമായ ഏകദൈവവിശ്വാസമായിരുന്നു സൈന്ധവര്‍ സ്വീകരിച്ചുപോന്നിരുന്നത് എന്നതാണ്. ഈ വസ്തുത മൗലാനാ ആസാദ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ‘മൊഹന്‍ ജദാരോവിലെ ജനങ്ങള്‍ പല ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. ഓം എന്നുവിളിക്കപ്പെട്ട സര്‍വ്വശക്തനായ ദൈവത്തിലായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അതിനു തുല്യമായ സംസ്‌കൃത പദം ഈവാന്‍ എന്നാണ്. എല്ലാം ഭരിക്കുന്നത് ഈ ഏകാസ്തിത്വമാണെന്നും ആ ശക്തിയുടെ നിയമമനുസരിച്ചാണ് സകല വസ്തുക്കളും നിലനില്‍ക്കുന്നതെന്നുമായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. ആ ശക്തിയുടെ ഒരു ഗുണം ‘വേദ്കുണ്‍’ എന്നായിരുന്നു എന്നെന്നും ഉണര്‍ന്നിരിക്കുന്നവന്‍ എന്നാണതിന്റെ അര്‍ത്ഥം. ‘മയക്കമോ ഉറക്കമോ ഇല്ലാത്തവന്‍’ എന്ന ഖുര്‍ആനിക പ്രയോഗത്തിന് തുല്യമായ ഒരു പ്രയോഗമാണിത്’
ഇസ്‌ലാമിലെ ദൈവ വിശ്വാസം
ലോകത്ത് ഏതുകാലത്തുമുള്ള മനുഷ്യരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണ്. ബഹുഭൂരിഭാഗം മതങ്ങളും ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍ ദൈവസങ്കല്പത്തിന്റെ കാര്യത്തില്‍ മതവിശ്വാസികള്‍ ഭിന്നതലങ്ങളില്‍ നിലകൊള്ളുന്നു. തങ്ങള്‍ക്ക് ചുറ്റും കാണുന്ന ചെറുതും വലുതുമായ പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ പലതിനും ദിവ്യത്വം കല്പിച്ച് അവയെ വണങ്ങുകയും പലതിന്റെയും പേരില്‍ പ്രതിഷ്ഠകള്‍ സ്ഥാപിച്ച് ആരാധിക്കുകയും ചെയ്യുന്നു. ഈ സങ്കല്പം തന്നെ കാലദേശങ്ങള്‍ക്കനുസരിച്ചും ജാതി വര്‍ഗങ്ങള്‍ക്കനുസരിച്ചും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ദൈവസങ്കല്പത്തിലും ആരാധനാ കാര്യത്തിലും ലോകത്ത് ഒരു കാലത്തും മനുഷ്യര്‍ക്കിടയില്‍ ഏകീഭാവമുണ്ടായിട്ടില്ല. എന്നാല്‍ പ്രപഞ്ചകര്‍ത്താവായ ഒരു അഭൗമശക്തിയെപ്പറ്റിയുള്ള ബോധം ഏത് കാലത്തും മനുഷ്യര്‍ക്കിടയില്‍ ഉണ്ടുതാനും. ദൈവ വിശ്വാസത്തെപ്പറ്റി ഇസ്ലാം നല്കുന്ന കാഴ്ച്ചപ്പാട് വളരെ വ്യക്തവും ലളിതവുമാണ്.
പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍ ആരാധിക്കാവൂ. ഏകദൈവത്തിനപ്പുറമുള്ളതെല്ലാം സൃഷ്ടികളാണ്. ആ സൃഷ്ടികള്‍ക്ക് ആരാധന ചെയ്തുകൂടാ. സൃഷ്ടികളോട് പ്രാര്‍ഥിച്ചുകൂടാ. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രാര്‍ഥനകള്‍ കേള്‍ക്കുവാനും അവ നിവൃത്തിച്ചു കൊടുക്കുവാനും കഴിവുള്ളവന്‍ ഏകനായ ദൈവം മാത്രം. ആ ദൈവമാണ് അല്ലാഹു. അല്ലാഹു ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ പ്രത്യേക കാലഘട്ടത്തിന്റെയോ ദൈവമല്ല. ഇങ്ങനെയുള്ള ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന തത്വമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്.
ഇസ്ലാമിലെ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനാശയമായ ഏകദൈവാരാധനയെ കുറിക്കാന്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് തൗഹീദ്. ലാഇലാഹ ഇല്ലല്ലാഹ് (لا إله إلا الله ) (ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ വേറെയാരുമില്ല) എന്ന പരിശുദ്ധ വാക്യം തൗഹീദിന്റെ ആശയത്തെ ഉള്‍ക്കൊള്ളുന്നു. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കുള്ള ശക്തി ആരില്‍ നിക്ഷിപ്തമാണോ അവനെ മാത്രം ആരാധിക്കുക എന്നതാണ് തൗഹീദ് (ഏകദൈവാരാധന) കൊണ്ട് ഉദ്ദേശിക്കുന്നത്. സൃഷ്ടിയും സ്ഥിതിയും സംഹാരവും അല്ലാഹുവിന്റെ മാത്രം അധീനത്തിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യുന്നു. അവനാണ് നിങ്ങള്‍ക്കു വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു കൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചു തന്നതും അവന്‍ തന്നെ. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു (2:28,29).
അല്ലാഹു (ദൈവം) മനുഷ്യര്‍ക്ക് നല്കിയ ജീവിത വ്യവസ്ഥയാണ് മതം. മനുഷ്യരില്‍ നിന്നുള്ള ദൂതന്‍മാര്‍ (പ്രവാചകന്‍മാര്‍) മുഖേനയാണ് അതു നല്‍കിയത്. ഭൗതിക കാര്യങ്ങള്‍ നേടിയെടുക്കാന്‍ മനുഷ്യര്‍ക്കു കഴിവു നല്‍കിയ അല്ലാഹു ധാര്‍മിക കാര്യങ്ങള്‍ മനുഷ്യര്‍ക്ക് ദൂതന്‍മാര്‍ മുഖേന എത്തിച്ചു കൊടുക്കുകയായിരുന്നു. കാരണം സത്യാസത്യങ്ങളും ധര്‍മാധര്‍മങ്ങളും സ്വയം തീരുമാനമെടുക്കാവുന്നതോ ഗവേഷണം നടത്തി കെണ്ടത്താവുന്നതോ അല്ല. മനുഷ്യ കഴിവുകളാകട്ടെ പ്രതിജനഭിന്നമാണുതാനും. ആയതിനാല്‍ ധര്‍മബോധം സ്രഷ്ടാവു തന്നെ മനുഷ്യര്‍ക്കെത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഓരോ ദൂതനും അതാതു ജനതയ്ക്ക് എത്തിച്ചുകൊടുത്ത കാര്യങ്ങള്‍ ആ ദൂതന്റെ കാലശേഷം വികലമാക്കപ്പെടുകയും കാലക്രമത്തില്‍ മറ്റൊരാശയമായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെയാണ് നിരവധി മതങ്ങള്‍ ഉടലെടുത്തത്. യഥാര്‍ഥത്തില്‍ എല്ലാ ദൈവദൂതരും ജനങ്ങള്‍ക്കെത്തിച്ചു കൊടുത്തത് ഒരേ മതമാണ്. കാലദേശങ്ങള്‍ക്കനുസരിച്ച് വിശദാംശങ്ങളില്‍ മാറ്റമുണ്ടാകാമെങ്കിലും മൗലികമായ ആശയങ്ങള്‍ ഒന്നുതന്നെയായിരുന്നു. അവ വ്യത്യസ്ത മത ദര്‍ശനങ്ങളായിത്തീര്‍ന്നത് കാലാന്തരത്തില്‍ വന്ന വ്യതിയാനങ്ങളിലൂടെയാണ്.
പ്രപഞ്ച സ്രഷ്ടാവായ ദൈവം എന്ന വിശ്വാസം എല്ലാ മതങ്ങളിലും മൗലികമായി നില നില്‍ക്കുന്നു. എന്നാല്‍ ദൈവത്തെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തതില്‍ വന്ന വീഴ്ചകള്‍ മൂലം ഓരോ മതത്തിലും ഓരോ തരത്തിലുള്ള വിശ്വാസങ്ങള്‍ ഉടലെടുത്തു. അങ്ങനെയാണ് ത്രിമൂര്‍ത്തി സങ്കല്പം, ത്രിയേകത്വ സിദ്ധാന്തം, മുപ്പത്തി മുക്കോടി ദൈവങ്ങളിലുള്ള വിശ്വാസം, വിഗ്രഹാരാധന, അദ്വൈതവാദം തുടങ്ങിയ ഒട്ടേറെ വിശ്വാസങ്ങള്‍ വിവിധ മതങ്ങള്‍ക്കിടയില്‍ കടന്നു കൂടിയത്. അതിന്റെ കാരണം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്: അല്ലാഹുവെ കണക്കാക്കേണ്ട വിധം അവര്‍ കണക്കാക്കിയിട്ടില്ല (39:67). മൂസാ, ഈസാ എന്നീ നബിമാരിലേക്ക് ചേര്‍ത്തിപ്പറയുകയും അവരുടെ അനുയായികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ജൂതരും ക്രൈസ്തവരും അവര്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളായി അംഗീകരിക്കുന്ന തോറയും ബൈബിളും പഠിപ്പിക്കുന്ന വിശ്വാസമല്ല പുലര്‍ത്തുന്നത്.
ഹിന്ദു മത ദൈവ വിശ്വാസം
ലോകത്ത് നിലവിലുള്ള പ്രമുഖ മതങ്ങളില്‍ ഒന്നാണ് ഹിന്ദുമതം. ഹിന്ദു എന്നതിനെക്കാള്‍ ‘വൈദിക ധര്‍മം’, സനാതന ധര്‍മം എന്നൊക്കെയാണീ മതത്തെ സംബോധനം ചെയ്യാന്‍ പറ്റിയ കൃത്യമായ പദങ്ങള്‍. പരമാത്മാവിന്റെ എകത്വമാണ് ഹിന്ദു മതത്തിന്റെ ആദര്‍ശം. ‘ഏകം സത്ത്’ എന്നാണ് പരമമായ സത്യത്തെ കുറിച്ച് (ഉണ്മ) ഋഗ്വേദം ഉദ്‌ഘോഷിക്കുന്നത്. ഇതിഹാസ കാലഘട്ടത്തില്‍ ത്രിമൂര്‍ത്തി സങ്കല്പം പ്രത്യക്ഷപ്പെടുകയും പുരാതന കാലഘട്ടത്തില്‍ അത് ശക്തി പ്രാപിക്കുകയും ചെയ്തു. പിന്നീടാണ് ഹിന്ദു മതത്തില്‍ ബിംബാരാധന നടപ്പിലാവുകയും പ്രചാരം സിദ്ധിക്കുകയും ചെയ്തത്. സത്തയെ പ്രകാശിപ്പിക്കുന്നതില്‍ പ്രതീകങ്ങള്‍ എത്രത്തന്നെ അപര്യാപ്തമാണെങ്കിലും ദൈവിക സാമീപ്യം സാക്ഷാല്‍കരിക്കാന്‍ സഹായിക്കുമെന്നുള്ളത് കൊണ്ട് അവയെ അനുവദിക്കാമെന്ന് ഡോ.രാധാകൃഷണന്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഹിന്ദുമതത്തിലെ ദൈവസങ്കല്‍പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളില്‍ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി പരമാത്മാവ്, ഭഗവാന്‍, ഭഗവതി അഥവാ പരബ്രഹ്‌മം എന്ന ഈശ്വരസങ്കല്പവും ഇതേ ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള ദേവതാസങ്കല്‍പ്പങ്ങളും കാണാം. ഇതാണ് സഗുണാരാധന. ഈ ദേവതകളെ ആരാധിക്കുന്നതിന് ‘ഓം’ എന്ന ശബ്ദം പൊതുവായി ഉപയോഗിക്കാറുണ്ട്.
ആദിപരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങള്‍ ത്രിമൂര്‍ത്തികള്‍ ആയി ആരാധിക്കപ്പെട്ടു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെ ആണ് ത്രിമൂര്‍ത്തികള്‍ പ്രതിനിധീകരിക്കുന്നത്. ഇവരുടെ ശക്തികളായി ത്രിദേവിമാരെയും കാണാം. ഇവരാണ് സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍. ജ്ഞാനം, ഐശ്വര്യം, ശക്തി അഥവാ ജ്ഞാനശക്തി, ക്രിയാശക്തി, ഇച്ഛാശക്തി എന്നിവയെ ആണ് ഭഗവതി പ്രതിനിധീകരിക്കുന്നത്. എല്ലാ ദേവതകളും പരമാത്മാവില്‍ കുടികൊള്ളുന്നു എന്ന് ഭഗവദ്ഗീത പഠിപ്പിക്കുന്നു.
ഹിന്ദു മതത്തിന്റെ സവിശേഷ ഘടകമായ ‘ധര്‍മം’ ജനങ്ങളുടെ ആത്മീയ ബോധവും സ്വഭാവവും രൂപപ്പെടുത്തുന്നു. ധര്‍മാനുഷ്ഠാനങ്ങളാണ് ഒരാളെ ഹിന്ദുവാക്കുന്നത്. ജൈവാസ്തിത്വത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലമാണ് ധര്‍മം. ഇത്തരം പ്രവൃത്തികള്‍ ധാര്‍മികതയില്‍ അധിഷ്ടിതമാവണം. മതത്തിന്റെ ഉറച്ച അടിത്തറയില്‍ പടുത്തുയര്‍ത്തിയ ധാര്‍മികതക്കേ നിലനില്‍പ്പുള്ളൂ.
കര്‍മസിദ്ധാന്തം ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. പ്രവൃത്തി എന്നാണീ വാക്കിനര്‍ഥം. ഇഛാജാതം, ക്രിയ എന്നിവയാണ് മനുഷ്യന്റെ കര്‍മത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങള്‍. അവന്റെ ആഗ്രഹവും ചീത്ത പ്രവൃത്തിയും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ആഗ്രഹങ്ങള്‍ മനുഷ്യനെ അതിന്റെ സാക്ഷാത്കാരത്തിന് പ്രേരിപ്പിക്കുന്നു. മനസ്സ് വത്സനെ അതിനു വേണ്ടി പാകപ്പെടുത്തുന്നു. പ്രവൃത്തികള്‍ അവന്റെ ഭാഗധേയം നിര്‍ണയിക്കുന്നു.
ഹിന്ദു മതം പഠിപ്പിക്കുന്ന മറ്റൊരു വിഷയം മോക്ഷമാണ്. ഈശ്വര സാമീപ്യം ലഭിക്കുന്നതോടുകൂടിയാണ് മനുഷ്യന് മോക്ഷം സിദ്ധിക്കുന്നത്. പരിപൂര്‍ണനായ ഈശ്വരന്‍-പരമാത്മാവ്- പൂര്‍ണ സുഖസ്വരൂപനാണ്. പഞ്ചേന്ത്രിയങ്ങള്‍ക്കപ്പുറമുള്ള അനന്ത സുഖമാണ് മോക്ഷം. ഹിന്ദുമതവിശ്വാസങ്ങള്‍ പ്രകാരം മനുഷ്യജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ധര്‍മം (സ്വപ്രവൃത്തി), അര്‍ഥം (സമ്പത്ത്), കാമം (ഇന്ദ്രിയസുഖം/ആഗ്രഹങ്ങള്‍), മോക്ഷം (ജീവിതമോചനം/ പരമപദപ്രാപ്തി) ഇവയൊക്കെയാണ്.
മനുഷ്യന്റെ ധാര്‍മികവും ആത്മീയവുമായ ഉന്നതിക്കുവേണ്ടി അവന്റെ ജീവിതത്തെ 4 ഘട്ടങ്ങള്‍(ആശയ)ങ്ങളായി തിരിച്ചിരിക്കുന്നു. ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം, എന്നിവയാണവ. ജീവിതിയാത്ര സുഗമവും സുന്ദരവുമാക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ മനുഷ്യന്‍ നടത്തേതുണ്ട്. തന്റെ കഴിവും പരിസ്ഥിതികളും ആവതും ഉപയോഗപ്പെടുത്തി ലക്ഷ്യം തേടാനുള്ള വഴികളാണ് ചതുരാശ്രമങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ആയുഷ്‌കാലത്തിന്റെ ആദ്യ ഘട്ടമാണ് ബ്രഹ്‌മചര്യം. പഠിപ്പ്, പരിശീലനം, സ്വഭാവ സംസ്‌കരണം എന്നിവയാണ് യൗവനം വരെ നീണ്ടു നില്‍ക്കുന്ന ഈഘട്ടത്തില്‍ നടക്കേത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ആള്‍ ഗൃഹാസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നു. ആര്യ ജീവിത ക്രമത്തിലെ ഹൃദയമാണ് ഗൃഹസ്ഥാശ്രമം. ജീവിതത്തില്‍ അര്‍ധഭാഗം കഴിഞ്ഞാല്‍ ഗൃഹസ്ഥന്‍ മൂന്നാമത്തെ ആശ്രമമായ വാനപ്രസ്ഥത്തില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് എല്ലാ ലൗകിക ബന്ധങ്ങളും കര്‍മങ്ങളും ത്യജിച്ച് സന്ന്യാശ്രമം സ്വീകരിക്കുന്നു.
ക്രിസ്തുമത ദൈവവിശ്വാസം
സെമിറ്റിക് മതങ്ങളിലൊന്നാണ് ക്രിസ്തുമതം. യേശു ക്രിസ്തുവിന്റെ അധ്യാപനം സ്വീകരിച്ചവരെ ക്രിസ്ത്യാനികളെന്നും അവരുടെ മതത്തെ ക്രിസ്തുമതമെന്നും വിളിക്കപ്പെടുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തില്‍ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുന്നെ് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതമാണ് ക്രിസ്തുമതം.
യഹൂദ സമുദായം ആത്മീയമായും സംസ്‌കാരികമായും ജീര്‍ണിച്ച അവസരത്തിലാണ് യേശു തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. റോമ ചക്രവര്‍ത്തിയായിരുന്ന ആഗസ്റ്റസ് സീസറുടെ കാലത്ത് ഫലസ്തീന്‍ പ്രവിശ്യയില്‍ ബത്‌ലഹേമിലാണ് ക്രിസ്തു പിറന്നത്. അദ്ദേഹത്തിന്റെ ജനന തിയ്യതിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളു്. യേശുവിന്റെ ജീവിതത്തിലെ ആദ്യത്തെ 30 വര്‍ഷങ്ങള്‍ അജ്ഞാതമാണ്. 30ാം വയസിലാണ് അദ്ദേഹം പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.
യഹൂദ സമുദായത്തിലെ ചൂഷണങ്ങളെയും അനീതിയെയും യേശു ശക്തമായി എതിര്‍ത്തു. പുരാതനകാലത്തെ പ്രവാചകാധ്യാപനങ്ങളെ പുനരുദ്ധരിക്കലാണ് തന്റെ ദൗത്യമെന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത് (മത്തായി 5:17).
യേശുവിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ദരിദ്രജന വിഭാഗത്തെ ആകര്‍ഷിച്ചപ്പോള്‍ അത് സുഖഭോഗ നിമഗ്നരായുള്ള പുരോഹിതന്മാരെ വിറളിപിടിപ്പിച്ചു. ഭരണകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിച്ച് അവരെ സമ്മര്‍ദത്തിലാക്കി യേശുവിനെ കുരിശിലേറ്റുന്നതില്‍ യഹൂദര്‍ വിജയിച്ചു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.
ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ ദൈവികതയും മനുഷ്യ പ്രകൃതിയും സമ്മേളിക്കുന്നു എന്നുള്ളത് ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ ഭാഗമത്രെ. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വമാണ് ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ ദൈവ വിശ്വാസം. ത്രിത്വത്തില്‍ മൂന്നും മുന്നിലോ പിന്നിലോ അല്ല. അവ മൂന്നും സഹസമാനരും (co. equal) സഹ അനശ്വരരും (co. eternal)ആണ്. അതായത് ത്രിത്വത്തില്‍ എകത്വവും എകത്വത്തില്‍ ത്രിത്വവും സമമായ മോക്ഷത്തിനായി നാഥനായ യേശു ക്രിസ്തുവിന്റെ അവതാരത്തില്‍ വിശ്വസിക്കേതു്. കര്‍ത്താവായ ദൈവ പുത്രനായ യേശു ദൈവ പുത്രനാണെന്നതാണ് ഉത്തമമായ വിശ്വാസം. ക്രിസ്തുവിന്റെ മാതാവെന്ന നിലയില്‍ കന്യ മറിയത്തെ ആദരിക്കല്‍ ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരു സൃഷ്ടിക്ക് നല്‍കുന്ന ഏറ്റവും ഉന്നതമായ ആദരവാണ് ചര്‍ച്ച് കന്യാമറിയത്തിന് നല്‍കിവരുന്നത്.
മറിയ യേശുവിന്റെ മാതാവും (ക്രിസ്‌റ്റോകോസ്) ദൈവത്തിന്റെ മാതാവും(തിയോഡോകോസ്) ആണ്. അവര്‍ മോചകന്റെ മാതാവും വിശുദ്ധാത്മാവിന്റെ നക്ഷത്രവുമാണ്.
മൂന്ന് വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മനുഷ്യ വംശത്തിന്റെ പാപം കഴുകിക്കളയാനായി യേശു സ്വയം കുരിശിലേറി എന്നതാണ് ക്രിസ്തീയ വിശ്വാസം. അവതരണത്തിന്റെ ലക്ഷ്യം തന്നെ ഇതായിരുന്നുവത്രേ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചരിത്രമാണ് സുവിശേഷകര്‍ നല്‍കുന്നത്.
യേശുവിന്റെ അധ്യാപനങ്ങള്‍ പ്രധാനമായും നാല് സുവിശേഷങ്ങളായി ക്രമീകരിക്കപ്പെടുന്നു. ക്രിസ്ത്യാനികള്‍ പഴയ നിയമവും പുതിയ നിയമവും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഉത്പത്തി മുതല്‍ മക്കബായര്‍ വരെ പഴയ നിയമത്തിലെ 40 പുസ്തകളില്‍ 39 എണ്ണം മാത്രമേ പ്രൊട്ടസ്റ്റന്റ് വിഭാഗം ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നുള്ളൂ. മത്തായി എഴുതിയ സുവിശേഷം മുതല്‍ വെളിപാടു വരെയുള്ള 27 പുസ്തക സമുച്ചയമാണ് പുതിയ നിയമം. സുവിശേഷകരായ മാത്യു(മത്തായി)വും ജോണും(യോഹന്നാന്‍) ക്രിസ്തുവിന്റെ 12 ശിഷ്യരില്‍പ്പെടുന്നു. മാര്‍ക്കോസ്(മാര്‍ക്ക്) ക്രിസ്തുവിന്റെ പ്രധാന ശിഷ്യനായ പത്രോസി(പീറ്റര്‍)ന്റെയും ലൂക്കാ(ലൂക്ക) പൗലോസ്(പോള്‍)ന്റെയും ശിഷ്യന്മാരാണ്. ഇവരാണ് മറ്റ് രണ്ട് സുവിശേഷകര്‍.
ക്രിസ്തീയ വിശ്വാസ പ്രകാരം ചര്‍ച്ചിന് പ്രമുഖ സ്ഥാനമാണുള്ളത്. ചര്‍ച്ച് ദൈവ കാരുണ്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമാണ്. ആരാധനാ രീതികള്‍ അനുസരിച്ച് ക്രിസ്തീയ സഭകളെ രണ്ടായി തിരിക്കാം. റോമന്‍, അംബ്രേഡിയന്‍, മൊസാറബിക് എന്നീ ഉപവിഭാഗങ്ങളടങ്ങിയ പാശ്ചാത്യ (ലാറ്റിന്‍) സഭയും അലക്‌സാണ്ടറിയൻ, ആന്‍ഗിയോക്കിയന്‍, ബൈസന്റയിന്‍, കാല്‍ഡിയന്‍ എന്നീ ഉപസഭകളുടെ പൗരസ്ത്യന്‍ സഭയുമാണത്.
ദൈവ പ്രീതിക്ക് വേണ്ടിയും ആത്മ സംസ്‌കരണത്തിനായും അനുവദിക്കപ്പെടുന്ന ചില ബാഹ്യ കര്‍മങ്ങളാണ് കൂദാശകള്‍. 7 കൂദാശകളാണ് ക്രിസ്തു നിശ്ചയിച്ചതെന്ന് ബഹുഭൂരിപക്ഷം ക്രിസ്തീയരും വിശ്വസിക്കുന്നു.
മാമുദീസ(ആമുശോെ) നവജാത ശിശുവിന് ക്രിസ്തു മതത്തില്‍ അംഗ്വതം നല്‍കുന്ന കര്‍മമാണ്. കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ത്രിത്വത്തിന്റെ പേരില്‍ മൂന്ന് പ്രാവിശ്യം തലയില്‍ വെള്ളമൊഴിക്കലാണ് ഇതിന്റെ പ്രധാന ഭാഗം. നല്ല ജീവിതം നയിക്കാന്‍ ശിശുക്കളുടെ നെറ്റിയില്‍ സുഗന്ധ തൈലം ചാര്‍ത്തുന്ന കര്‍മമാണ് സ്ഥൈര്യലേപനം. പാപികള്‍ക്ക് പാപമോചനം നല്‍കാന്‍ കുമ്പസാരമെന്നും (confession) ദൈവ പ്രീതിക്കായി നടത്തുന്ന കര്‍മത്തെ കുര്‍ബാന എന്നും പറയപ്പെടുന്നു. മരണം, വിധി നടത്തല്‍, നരകം, സ്വര്‍ഗം എന്നിവ കൂടി ക്രിസ്തീയ വിശ്വാസം സ്പര്‍ശിക്കുന്നതാണ്.
ക്രിസ്താബ്ദം ആറാം നുറ്റാാേടു കൂടി ആരംഭിച്ച ആശ്രമ സമ്പ്രദായമാണ് സന്യാസി മഠങ്ങള്‍.
16ാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് വിപ്ലവം കത്തോലിക്ക സഭയെ പിളര്‍പിലേക്ക് നയിച്ചു. പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം ആരംഭിച്ചത് പതിനാറാം നൂറ്റാില്‍ ജര്‍മനിയിലാണ്. കത്തോലിക്ക സഭയില്‍ നടമാടിയിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ ആരംഭിച്ച ഈ പ്രസ്ഥാനം ക്രൈസ്തവ യൂറോപ്പിനെ രണ്ടായി പിളര്‍ത്തി.
യഹൂദ മത ദൈവവിശ്വാസം
ഏകദൈവ വിശ്വാസം അടിസ്ഥാനമായ ഒരു പഴയ മതമാണ് യഹൂദ മതം. തോറയാണവരുടെ അടിസ്ഥാന പ്രമാണം. അംഗ സംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തെ പത്താമത്തെ മതമത്രെ അത്. അബ്രഹാം, ഇസ്ഹാഖ്, യാക്കോബ് എന്നീ പുണ്യ പുരുഷന്മാരോടു കൂടിയാണിവരുടെ ചരിത്രം ആരംഭിക്കുന്നത്. ദൈവം തങ്ങളെ അവന്റെ ഇഷ്ട ജനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നുവെന്നും കനാന്‍ പ്രദേശം തങ്ങള്‍ക്ക് ഇഷ്ടദാനമായി നല്‍കിയിരിക്കുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. ഈ ശ്രേഷ്ഠത തങ്ങള്‍ക്ക് ലഭിക്കാന്‍ നിമിത്തമായത് പൂര്‍വികന്മാരുടെ വിശിഷ്യാ ഏകദൈവത്തെ മാത്രം ആരാധിക്കുകയും ഉപാസിക്കുകയും ബിംബാരാധന തിരസ്‌കരിക്കുകയും ചെയ്ത അബ്രഹാമിന്റെ ദൈവ സാമീപ്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു.
ദൈവത്തിന്റെ ഏകത്വത്തെ കുറിച്ചാണ് യഹൂദ മതം പറയുന്നത്. നാഥനായ ദൈവം ഏകനാണെന്ന് ഇസ്രാഈല്യരോട് ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിക്കുന്നതായി കാണാം (നിയമവര്‍ത്തനം 6:4).
‘ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്‌കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു;’ (പുറപ്പാട് 20:3-5).
സീനായ് പര്‍വത നിരകളില്‍ വെച്ച് ദൈവം മോശയ്ക്കു നല്‍കിയ തോറയിലെ പ്രധാന ഭാഗമായ 10 കല്പനകള്‍ യഹൂദമതത്തിന്റെ അന്തസ്സത്ത പ്രകാശിപ്പിക്കുന്നു.
വൈവാഹിക ജീവിതത്തില്‍ പ്രതിഫലിക്കേത് ദൈവിക ശാസനകള്‍ പ്രാവര്‍ത്തികമാക്കിക്കൊാണ്. ചേലാകര്‍മം, വിവാഹം, മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം, ആഹാര ക്രമം, ദാനധര്‍മങ്ങള്‍ അയല്‍വാസി ബന്ധം എന്നീ സകല മേഖലകളിലും അനുവര്‍ത്തിക്കേണ്ട വ്യക്തവും കര്‍ക്കശവുമായ ശാസനങ്ങളാണ് അവ.
യഹൂദമതം ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാരിലും വിശ്വസിക്കുന്നു. ജനം സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച് ദുര്‍ഗന്ധപൂരിതമായ ജീവിതം നയിച്ചപ്പോള്‍ ദൈവത്തിന്റെ കല്‍പന അവരെ അറിയിച്ച് അവരെ സന്മാര്‍ഗത്തിലേക്ക് തിരിച്ചു കൊണ്ടുവരലായിരുന്നു പ്രവാചകന്മാരുടെ മുഖ്യ ദൗത്യം. ചെറുതും വലുതുമായ വളരെയധികം പ്രവാചകന്മാര്‍ ഇസ്‌റാഈല്യര്‍ക്കിടയില്‍ പ്രബോധനം നടത്തിയിട്ടുണ്ട്. ഇസ്‌റാഈല്യരെ ബാഹ്യസ്വാധീനത്തില്‍ നിന്ന് രക്ഷിക്കാന്‍ ദൈവത്താല്‍ തന്നെ ന്യായാധിപന്മാര്‍ നിയുക്തനായി. 12 ാംനൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 11ാം നൂറ്റാണ്ടിന്റെ അവസാനം വരെയാണ് ഇവരുടെ കാലഘട്ടം. ബി.സി 1010ല്‍ സാമുവല്‍ ദാവീദിനെ രാജാവായി പ്രഖ്യാപിച്ചു. ദാവീദ്, രാജാവും ദൈവദൂതനുമാകുന്നു. സംഭവ ബഹുലമായിരുന്നു ദാവീദ് ഭരിച്ച വര്‍ഷം. ദാവീദ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പുത്രന്‍ സോളമനെ തുടര്‍ന്ന് അനേകം പ്രവാചകന്മാര്‍ ആഗതരായി.
മസീഹ(രക്ഷകന്‍) യെക്കുറിച്ചുള്ള വിശ്വാസമാണ് യഹൂദ വിശ്വാസ സംഹിതയുടെ ഒരു പ്രധാന ഘടകം. മസീഹയെപ്പറ്റി വിവിധ കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും നിലനില്‍ക്കുന്നുണ്ട്. ”ജനങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തങ്ങള്‍ വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു മേല്‍ വാളുയര്‍ത്തില്ല” (യെശയ്യാ 2:4).
യഹൂദ മതഗ്രന്ഥങ്ങളെ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. പഞ്ച ഗ്രന്ഥി എന്നറിയപ്പെടുന്ന പുസ്തകങ്ങളും. ജോഷ്വ ന്യായാധിപന്മാര്‍, റൂത്ത്, സാമുവല്‍ (2പുസ്തകം), രാജാക്കന്മാര്‍ (2പുസ്തകം), ദിനവൃത്താന്തങ്ങള്‍ (2 പുസ്തകം), എസ്രാ, നെഹെമിയ, തോബിന്ത് യൂദിത്ത് എസ്‌തേര്‍ (2പുസ്തകം) മക്കമ്പായര്‍ എന്നിവയാണ് ചരിത്രപരമായ ഗ്രന്ഥങ്ങള്‍.
എശെയ്യാ, ജറമിയ്യ, എസെക്കിയേല്‍, ദാനിയേല്‍ എന്നീ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും വിലാപങ്ങള്‍, ബാറുക്ക് എന്നിവയും പ്രവചനപരമായ ഗ്രന്ഥങ്ങളാണ്.
ജോബ്, സങ്കീര്‍ത്തനങ്ങള്‍, സുഭാഷിതങ്ങള്‍, സഭാ പ്രാസംഗകന്‍, ഉത്തമ ഗീതം, ജ്ഞാനം, പ്രഭാഷകന്‍, എന്നിവയാണ് പ്രബോധനപരമായ ഗ്രന്ഥങ്ങള്‍.
ബൈബിളിന്റെ ഒന്നാം ഭാഗം പഴയ നിയമം (old testament) എന്നും രണ്ടാം ഭാഗം പുതിയ നിയമം (new testament) എന്നും അറിയപ്പെടുന്നു.
ഉത്പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമവര്‍ത്തനം എന്നീ അഞ്ചു പുസ്തകങ്ങള്‍ നിയമം (തോറ) എന്ന വിഭാഗത്തില്‍പെടുന്നു. പ്രവാചകന്മാര്‍, ലിഖിതങ്ങള്‍ എന്നിവയാണ് മറ്റു രണ്ടു വിഭാഗങ്ങള്‍. ഇതിലൊന്നും പെടാത്ത അനേകം അര്‍ധപവിത്ര ഗ്രന്ഥങ്ങള്‍ യഹൂദര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. പഴയ നിയമത്തിന്റെ ഒരു തരം അനുബന്ധമായിട്ടാണ് ഇവ കണക്കാക്കപ്പെടുന്നത്.
